നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന് ദിലീപിന്റെ ഭാര്യ കാവ്യ മാധവന്റെ വീട്ടില്‍ പൊലീസ് പരിശോധനക്കെത്തി. കാവ്യയുടെ വെണ്ണലയിലെ വില്ലയിലാണ് ശനിയാഴ്ച പൊലീസ് പരിശോധനയ്ക്കെത്തിയത്. വൈകീട്ട് മൂന്നരയ്ക്കും അഞ്ച് മണിക്കും പൊലീസ് എത്തിയെങ്കിലും വില്ലയില്‍ ആളില്ലാത്തതിനാല്‍ പൊലീസ് മടങ്ങുകയായിരുന്നു. വനിതാ പൊലീസ് ഉള്‍പ്പെടെയുള്ള സംഘമാണ് എത്തിയത്. കാവ്യ മാധവന്റെ ഉടമസ്ഥതയില്‍, കാക്കനാട് മാവേലിപുരത്തുള്ള ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ വെള്ളിയാഴ്ച പൊലീസ് പരിശോധന നടത്തിയിരുന്നു. പണമിടപാടുകളും കംപ്യൂട്ടറിലെ വിവരങ്ങളും സി.സി.ടി.വി. ദൃശ്യങ്ങളുമാണ് കാര്യമായി പരിശോധിച്ചത്. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധനയ്ക്കായി സി.ഡിറ്റിലേക്ക് അയയ്ക്കും. നടിയെ തട്ടിക്കൊണ്ടുപോയതിന് ...
Read More »സിനിമാക്കൊട്ടക
അമ്മയോടിടഞ്ഞ് വനിതാ സംഘടന
ആക്രമണത്തിന് ഇരയായ നടിയെ അപമാനിച്ച സംഭവത്തില്‍ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് മലയാള സിനിമയിലെ വനിതകളുടെ സംഘടന ‘വിമന്‍ ഇന്‍ സിനിമ കലക്ടീവ്'(ഡബ്ല്യുസിസി). വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യുസിസി വനിതാ കമ്മിഷന് പരാതി നല്‍കും. സ്വന്തം നിലയില്‍ നടിക്ക് പിന്തുണ നല്കാന് കഴിവുണ്ടെന്നും കൂട്ടായ്മ വ്യക്തമാക്കി. ഇന്നു ചേര്‍ന്ന ‘അമ്മ’ ജനറല്‍ബോഡി യോഗത്തിന്റെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി സമൂഹമാധ്യമത്തിലൂടെയാണ് സംഘടന നിലപാട് വ്യക്തമാക്കിയത്. ഞങ്ങളുടെ അംഗവും സഹപ്രവര്‍ത്തകയും ഉള്‍പ്പെട്ട കേസ് അമ്മയുടെ യോഗത്തില്‍ ചര്‍ച്ച ചെയ്തില്ലെന്ന് സമൂഹമാധ്യമത്തില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ സംഘടന വ്യക്തമാക്കി. കോടതിയുടെ ...
Read More »കേന്ദ്രം വിലക്കേർപ്പെടുത്തിയ ഡോക്യുമെന്ററികള്‍ ക്യാമ്പസുകളില്‍ പ്രദർശിപ്പിക്കുമെന്ന് എസ്.എഫ്.എെ
പത്താമത് അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തിയ മൂന്ന് ഡോക്യുമെന്ററികളും രാജ്യത്തെ കാമ്പസുകളിൽ ഉടനീളം പ്രദർശിപ്പിക്കുമെന്ന് എസ്.എഫ്.എെ അറിയിച്ചു. എസ്.എഫ്.എെ ദേശീയ അദ്ധ്യക്ഷൻ വി.പി സാനു തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഹൈദരാബാദ് സെൻട്രൽ സർവകലാശാലയിൽ ജാതീയതയുടെ രക്തസാക്ഷിയായ രോഹിത് വെമുലയെ കുറിച്ച് പിൻ.എൻ രാമചന്ദ്ര സംവിധാനം ചെയ്ത ‘ദി അൺബെയ്റബിൾ ബീയിങ് ഓഫ് ലൈറ്റ്നസ്’, ജെ.എൻ.യുവിലെ വിദ്യാർഥി പ്രക്ഷാഭത്തെ കുറിച്ച് മലയാളിയായ കാത്തു ലൂക്കോസ് സംവിധാനം ചെയ്ത ‘മാർച്ച്..മാർച്ച്…മാർച്ച്’, കാശ്മീരിനെ കുറിച്ച് എൻ.സി ഫാസിൽ, ഷാൻ സെബാസ്റ്റ്യൻ എന്നിവർ സംവിധാനം ചെയ്ത ...
Read More »വീണ്ടും പോത്തേട്ടന് ബ്രില്ല്യന്‍സ്; തൊണ്ടിമുതലും ദൃക്സാക്ഷിയും ടീസര്‍ പുറത്ത്
മഹേഷിന്റെ പ്രതികാരത്തിന് ശേഷം ദിലീഷ് പോത്തന് സംവിധാനം ചെയ്യുന്ന തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കി. ചിത്രം ഈദിന് തീയ്യേറ്ററുകളില്‍ എത്തും. കമ്മട്ടിപ്പാടത്തിന്റെ സംവിധായകന് രാജീവ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.കാസര്‍കോട് പശ്ചാത്തലമാക്കിയുള്ള സിനിമയാണ് തൊണ്ടിമുതലും ദൃക്സാക്ഷിയുമെന്ന് സംവിധായകന് ദിലീഷ് പോത്തന് നേരത്തേ പറഞ്ഞിരുന്നു. സന്ദീപ് സേനന്, അനീഷ് എം തോമസ് എന്നിവര്‍ ചേര്‍ന്ന് ഉര്‍വ്വശി തീയ്യേറ്റേഴ്സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന സജീവ് പാഴൂരാണ്. ബിജിബാല്‍ സംഗീതം. എഡിറ്റിംഗ് കിരണ്‍ ദാസ്.
Read More »‘മറുഭാഗം’ ചൊവ്വാഴ്ച്ച വൈകുന്നേരം കോഴിക്കോട് ഓപ്പൺ സ്ക്രീനിൽ
കോഴിക്കോട്: മെയ് 30 നു വൈകുന്നേരം 5.30 നു മാനാഞ്ചിറ ടവറിലെ ഓപ്പൺ സ്ക്രീനിൽ മറുഭാഗം എന്ന ചലച്ചിത്രത്തിന്റെ പ്രദര്‍ശനം നടക്കും. നിക്കോനാർ പാറയുടെ ‘ഒരു മനുഷ്യൻ’ എന്ന കവിതയോട് വിദൂരമായി കടപ്പെട്ടിരിക്കുന്ന “മറുഭാഗം” സംവിധാനം ചെയ്തിരിക്കുന്നത് എസ് സുനിലാണ്. ‘അയാൾ’ എന്ന കഥാപാത്രത്തിന്റെ കുറച്ചു ദിവസത്തെ അനുഭവങ്ങളിലൂടെയുള്ള യാത്രയാണ് 83 ദൈർഘ്യമുള്ള ചിത്രത്തിന്റെ പ്രമേയം.
Read More »രജനീകാന്തിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് അമിത് ഷായും ഗഡ്കരിയും
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തമിഴ് സൂപ്പര്‍താരം രജനീകാന്ത് ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ട്. സൂപ്പര്‍താരം ബിജെപിയുമായി അടുക്കുന്നുവെന്ന സൂചനകള്‍ ശക്തമാക്കിയാണ് പുതിയ അഭ്യൂഹം പ്രചരിക്കുന്നത്. കൂടിക്കാഴ്ചയ്ക്ക് സമ്മതം തേടി ബിജെപി നേതാക്കള്‍ താരത്തെ ബന്ധപ്പെട്ടതായി വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹിയിലായിരിക്കും കൂടിക്കാഴ്ചയെന്നാണ് വിവരം. രജനീകാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ ബിജെപിയിലേക്കു സ്വാഗതം ചെയ്യുമെന്ന് വ്യക്തമാക്കി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായും രംഗത്തുവന്നത് അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ഇന്ത്യ ടുഡേ ടിവി സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കുമ്പോഴാണ്, രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചും ...
Read More »ബാഹുബലി ഒരു സുപ്രഭാതത്തില്‍ ഉണ്ടായതല്ല
by നവീൻ മോഹൻ വർഷങ്ങളേറെയെടുത്ത് കഥ നെയ്ത്, കാഴ്ചയുടെ വിസ്മയക്കൂട്ട് ചേർത്ത് സംവിധായകൻ എസ്.എസ്.രാജമൗലി യാഥാർഥ്യമാക്കിയെടുത്ത ഒരു സ്വപ്നം, ബാഹുബലി. ആ ചിത്രത്തിനു വേണ്ടി രാവും പകലുമില്ലാതെ യത്നിച്ച മൂന്നു വർഷക്കാലത്തും രാജ്യത്ത് മികവിന്റെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നുണ്ടായിരുന്നു. എന്നാൽ ആ ഭാഗത്തേക്കൊന്നു തിരിഞ്ഞു പോലും നോക്കാതെ അപ്പോഴെല്ലാം തന്റെ ചിത്രത്തിലെ ഓരോ ഷോട്ടിലും മികവിന്റെ കയ്യൊപ്പ് ചാർത്താനുള്ള തിരക്കിലായിരുന്നു അദ്ദേഹം. ആ പ്രയത്നത്തിനിപ്പോൾ ലഭിച്ചിരിക്കുന്നതാകട്ടെ അർഹിക്കുന്ന അംഗീകാരവും. ബാഹുബലിയെ ഒരു അമർചിത്രകഥയുടെ നിലവാരത്തിലേക്കു താഴ്ത്തിക്കെട്ടാനുള്ള ശ്രമങ്ങൾ നടക്കുമ്പോൾത്തന്നെ ആ സിനിമയ്ക്കു പിന്നിലുള്ള ...
Read More »ധ്യാന്‍ ശ്രീനിവാസന് വിവാഹിതനായി
ശ്രീനിവാസന്റെയും ഭാര്യ വിമല ശ്രീനിവാസന്റെയും മകന് ധ്യാന്‍ ശ്രീനിവാസന് വിവാഹിതനായി. തിരുവനന്തപുരം സ്വദേശി സെബാസ്റ്റ്യന്‍ ജോര്‍ജിന്റയും പരേതയായ എലിസബത്ത് സെബാസ്റ്റ്യന്റെയും മകള്‍ അര്‍പ്പിത സെബാസ്റ്റ്യനാണ് വധു. കണ്ണൂരില്‍ വച്ചായിരുന്നു വിവാഹം. തികച്ചും സ്വകാര്യമായി നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.സിനിമാ സുഹൃത്തുക്കള്‍ക്കായി ഏപ്രില്‍ 10 ന് എറണാകുളത്ത് വച്ച് വിവാഹ സത്കാരം ഒരുക്കുന്നുണ്ട്.
Read More »സഖാവ്’ ഏപ്രിൽ 15ന്
നിവിൻ പോളി നായകനാകുന്ന സിദ്ധാർഥ് ശിവ ചിത്രം ‘സഖാവ്’ ഏപ്രിൽ 15 ന് റിലീസ് ചെയ്യും. യുവ രാഷ്ട്രീയ പ്രവർത്തകനായാണ് നിവിൻ ചിത്രത്തിൽ അഭിനയിക്കുന്നത്. കുതിരവട്ടം പപ്പുവിന്റെ മകൻ ബിനു പപ്പുവും അഭിനയിക്കുന്നു. ശ്രീനിവാസൻ, മണിയൻപിള്ള രാജു, ജോജോ, ഐശ്വര്യ രാജേഷ്, അപർണ ഗോപിനാഥ്, ഗായത്രി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഛായഗ്രഹണം ജോർജ് വില്യംസ്, സംഗീതം പ്രശാന്ത് പിള്ള. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി.രാകേഷാണ് നിർമാണം.
Read More »ആടിനും ആന്മരിയക്കും ശേഷം ‘അലമാരയുമായി’ മിഥുൻ മാനുവൽ തോമസ്
‘ആട് ഒരു ഭീകരജീവിയാണ്’, ‘ആന്മരിയ കലിപ്പിലാണ്’ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മിഥുൻ മാനുവൽ തോമസിന്റെ പുതിയ ചിത്രമാണ് അലമാര. ആന്മരിയയില് നായകനായിരുന്ന സണ്ണി വെയ്ന്‍ തന്നെയാണ് പുതിയചിത്രത്തിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒപ്പം അജു വര്‍ഗീസ്, രഞ്ജി പണിക്കര്‍, സുരാജ് വെഞ്ഞാറമ്മൂട്, സൈജു കുറുപ്പ്, സുധി കോപ്പ, ഇന്ദ്രന്‍സ് എന്നിവരും അഭിനയിക്കുന്നു. ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിൽ ജയസൂര്യ അവതരിപ്പിച്ച ഷാജിപാപ്പൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു പുതിയ ചിത്രമായ അലമാരയിൽ മലയാളികൾക്കായി സംവിധായകൻ എന്താണ് ഒരുക്കി വച്ചിരിക്കുന്നതെന്നു കാത്തിരുന്ന് കാണാം. ...
Read More »