Home » കലാസാഹിതി » എഴുത്തുമേശ (page 2)

എഴുത്തുമേശ

അപ്പോഴേ ഇന്ന് ദുര്‍ഗമമായി തോന്നിപ്പിക്കുന്ന ഫാസിസത്തിന്റെ ശക്തിദുര്‍ഗങ്ങള്‍ തകര്‍ന്നുവീഴൂ

“ജനങ്ങളുടെ സര്‍ഗശക്തിയെയും പ്രതികരണശേഷിയെയും വിസ്‌ഫോടകമായ തലത്തില്‍ വികസിപ്പിച്ചുകൊണ്ടേ ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ വിജയിക്കാനാകൂ. ഫാസിസ്റ്റ് വിരുദ്ധപ്രസ്ഥാനം സൈദ്ധാന്തികമായും സംഘടനാപരമായും സമരസജ്ജമാകണം. ജനാധിപത്യപരവും പരസ്പരബഹുമാനം പുലര്‍ത്തുന്നതുമായ ശൈലി സ്വീകരിച്ചുകൊണ്ട് ഫാസിസത്തെക്കുറിച്ചുള്ള ചര്‍ച്ചയും വിശകലനവും വികസിക്കണം. ഫാസിസ്റ്റ് വിരുദ്ധമായ ഓരോ പ്രസ്ഥാനവും ഫാസിസ്റ്റ് വിരുദ്ധനായ ഓരോ വ്യക്തിയും ഇതുമായി കണ്ണിചേര്‍ക്കപ്പെടണം. എങ്കില്‍ മാത്രമേ ഇന്ന് ദുര്‍ഗമമായി തോന്നിപ്പിക്കുന്ന ഫാസിസത്തിന്റെ ശക്തിദുര്‍ഗങ്ങള്‍ തകര്‍ന്നുവീഴൂ.” (ഡോ. ടി. കെ. രാമചന്ദ്രൻ) ഹിന്ദുത്വഫാസിസം അതിന്റെ ഏറ്റവും ഹിംസാത്മകമായ മുഖം പുറത്തെടുത്ത ബാബരി മസ്ജിദ് ധ്വംസനം നടന്നിട്ട് കാൽനൂറ്റാണ്ട് പിന്നിട്ടു. അന്ന് മതനിരപേക്ഷപക്ഷത്തിന്റെ സ്വപ്നങ്ങളിൽപ്പോലും ...

Read More »

സൂഫീപഥങ്ങളില്‍: ഞാനെന്ന ബോധത്തിന്റെ സാഗരത്തെ മണ്‍കുടത്തിലടയ്ക്കുന്നു സൂഫീജ്ഞാനം

ശവകുടീരത്തിലും സമാധി തുടരുന്നു എന്ന അര്‍ത്ഥത്തിലാണ് സൂഫിയുടെ കബറിടം സന്ദര്‍ശനസ്ഥലമായി സവിശേഷമാകുന്നത്. ഭൗതികശരീരത്തിന്‍റെ അഭാവത്തിലും തുടരുന്ന മഖാം. സൂഫിയുടെ ജ്ഞാനപദ്ധതിയും അന്വേഷണവഴിയും എത്രത്തോളം സാധകന്‍ മനസ്സിലാക്കുന്നുവോ, അത്രത്തോളം മഖാമിനെ അടുത്തറിയാം, അനുഭവിക്കാം. ആത്മീയാനുഭവങ്ങളുടെ ശീര്‍ഷസ്ഥാനമായ അജ്‌മീറിൽ സൂഫിയുടെ ഹൃദയപ്രകാശത്തിന്‍റെ അനുഭവം ഏറ്റുവാങ്ങി പി. പി. ഷാനവാസ് യാത്ര തുടരുന്നു. സൂഫീപഥങ്ങളിൽ അഞ്ചാംഭാഗം.   ദര്‍ഗാ സന്ദര്‍ശനത്തിന്‍റെ തിരക്കില്‍നിന്ന് തലയൂരി മുറിയില്‍ അഭയംതേടി. പ്രഭാഷണങ്ങളും ബിരിയാണി തീറ്റയും ഇപ്പോള്‍ കൂടുതല്‍ ആയാസത്തിലായി. ഭൗതികമായ ആവശ്യങ്ങള്‍ക്കും രോഗശാന്തിക്കും ഖ്വാജയുടെ സന്നിധിയില്‍ ഒറ്റയ്ക്കും കൂട്ടായും പ്രാര്‍ത്ഥന നടത്തുന്നതില്‍ ഇനി ...

Read More »

കമല സുരയ്യ കേരളത്തിന് ഒരു ‘വർഗ്ഗീയപ്രശ്‍നം’ ആയിരുന്നോ! അതാണോ ‘ആമി’ പറയാൻപോകുന്നത്?

ട്രെയിലര്‍ സിനിമയോളംതന്നെ, ഒരുപക്ഷേ അതിനേക്കാള്‍ സൂക്ഷ്മമായി തയ്യാര്‍ചെയ്യുന്ന, സിനിമയുടെ ക്രീം ആണ്. ആ പ്രതീക്ഷയോടെ ട്രെയിലര്‍ കണ്ട് ആമിയ്ക്ക് ടിക്കറ്റെടുത്താൽ വഞ്ചിക്കപ്പെടുമോ? മാധവിക്കുട്ടിയുടെ മതംമാറ്റത്തെ സിനിമയില്‍ ഒരു വര്‍ഗീയ പ്രശ്നമാക്കിയിരിക്കുകയാണോ കമൽ? രാജു വിളയിൽ എഴുതുന്നു.   സിനിമ കാണുന്നതിനുമുമ്പ് അതിനെക്കുറിച്ചുള്ള അഭിപ്രായം പറയുന്നത്, പ്രത്യേകിച്ചും ഗുണകരമല്ലാത്ത അഭിപ്രായം, ശരിയല്ല എന്നാണ് പത്മാവതിയുടെയും സെക്സി ദുര്‍ഗയുടെയുമൊക്കെ കാര്യത്തില്‍ നമ്മള്‍ പറഞ്ഞുകൊണ്ടിരുന്നത്. അത് ശരിയുമാണ്. അതുകൊണ്ട് ആമി എന്ന സിനിമയെക്കുറിച്ചുള്ള അഭിപ്രായമായി ഇതെടുക്കരുത്. എന്നാല്‍ കണ്ട ട്രെയിലറെക്കുറിച്ച് അഭിപ്രായമാകാമല്ലോ. അതിനാല്‍ ഇത് ആമി എന്ന സിനിമയുടെ ...

Read More »

താരങ്ങളേ, ഞങ്ങളുടെ ഇല്ലായ്മകൾ നിങ്ങളെ ചക്രവർത്തികളാക്കുന്നു; കാലമോ നിങ്ങൾക്ക് ചവറ്റുകൊട്ടകൾ കാത്തുവെക്കുന്നു

നിത്യഹരിതനായകനെന്നു പുകഴ്ത്തി. ഒടുവില്‍ ആ അഭിനയജീവിതം തീര്‍ത്തും ശുഷ്‌കമായിരുന്നുവെന്ന് പറഞ്ഞു! അപ്പോഴും, മലയാളസിനിമയിൽ ഇന്നും വീശിയടിക്കുകയാണ് പ്രേംനസീറും താരത്തൊഴിലാളികളും പടച്ച മായക്കാഴ്ചകളുടെ മരംചുറ്റിക്കാറ്റ്. പ്രേംനസീറെന്ന നായകവ്യക്തിത്വത്തെ കൊട്ടകകൾതോറും കയറി ജനപ്രിയസിനിമകൾ കണ്ടുനടന്ന കാലത്തിനിപ്പുറമെത്തിനിൽക്കെ ഒന്നുകൂടി നോക്കിക്കാണുന്നു, ഷാനവാസ് കൊനാരത്ത്. ഇന്നത്തെ ഏതു താരവ്യക്തിത്വങ്ങളെയും കാത്തുനിൽക്കുന്ന ചവറ്റുകൊട്ടകളെ ഓർമിപ്പിക്കുന്ന, വേറിട്ട ഒരു നസീറോർമ്മ. പ്രേംനസീറിന്റെ ഇരുപത്തെട്ടാം ചരമവാർഷികമായിരുന്നു ജനുവരി 16ന്. “നമ്മുടെ റൊമാന്റിക് സങ്കല്പങ്ങളുടെ പാരമ്യമാണ് ശ്രീകൃഷ്ണൻ എങ്കില്‍, അതാ ഒരു ശ്രീകൃഷ്ണൻ എന്ന് ചൂണ്ടിപ്പറയാൻ നമ്മുടെ തലമുറയില്‍ ഇനിയൊരു നടൻ ഉണ്ടാവില്ല; എനിക്ക് ഉറപ്പാണ്.” ...

Read More »

പുഴയിൽ കുളിച്ചിട്ടുണ്ടോ? കുളിരണിഞ്ഞിട്ടുണ്ടോ? മീനുകൾ ദേഹത്ത് പിടച്ചിട്ടുണ്ടോ? പുഴകളുടെ ശ്വാസം നിലക്കുംമുമ്പ് വന്നറിയാൻ ഒരു ക്ഷണപത്രം

കുളി മലയാളിയുടെ സംസ്കാരത്തിന്‍റെ ഭാഗമാണ്. പുഴ അവന്‍റെ സംസ്കാര സ്രോതസ്സുമാണ്. പുഴയിലെ കുളി മലയാളിക്ക് ഗൃഹാതുരമായ ഒരോര്‍മമാത്രമല്ല, ജീവിതത്തില്‍ അറിവും അനുഭവവും പകര്‍ന്ന കുളിരാണ്. നിളയിൽ നീന്തിത്തുടിച്ച സമീപകാല അനുഭവത്തിൽനിന്ന്, സ്വന്തം പുഴയായ ചാലിയാറിന്റെ ആലിംഗനത്തിലമര്‍ന്ന് നീരാടിയ പഴയ നേരങ്ങളെ ഓര്‍ത്തെടുക്കുകയാണ് പ്രശസ്ത ക്യാരിക്കേച്ചറിസ്റ്റ് വി. കെ. ശങ്കരന്‍. അന്യംവന്നുപോകുന്ന ഒരു കേരളീയാനുഭവത്തെ ഒരു കലാകാരന്റെ സൂക്ഷ്മസ്വനഗ്രാഹികൾ പിടിച്ചെടുത്തത് ഇവിടെ വായിക്കാം. നീര്‍ച്ചാലിട്ടൊഴുകുന്ന നിളയുടെ ആകുലതകൾ കൂടിയാണിത്. പുഴയിലെ കുളി ഇപ്പോൾ തീരെയില്ല എന്നു പറയുന്നതാണ് ശരി. പണ്ട് ഒരു ദിവസത്തെ മുഖ്യ അജണ്ട ...

Read More »

സൂഫീപഥങ്ങളില്‍: പ്രവാചകചര്യയുടെ നന്മകളെ കാത്തുസൂക്ഷിക്കാന്‍ എല്ലാം ത്യജിച്ചിറങ്ങുന്നവര്‍

“നിങ്ങള്‍ക്ക് ഭൗതികജീവിത സൗഖ്യത്തിനുള്ള സമ്മാനങ്ങളാണ് അള്ളാഹുവില്‍നിന്ന് വേണ്ടതെങ്കില്‍ അതാവശ്യപ്പെടാം. അപ്പോള്‍ അള്ളാഹുവിന്‍റെ ഔലിയാക്കന്മാര്‍ നിങ്ങളെ തുപ്പുന്നു. ആ തുപ്പല്‍കൊണ്ട് കേവല ഭൗതിക സുഖങ്ങളും നിങ്ങള്‍ക്ക് അനുഗ്രഹമായി ലഭിക്കും. എന്നാല്‍ നിങ്ങള്‍ക്ക് അതാണോ വേണ്ടത്? അതോ പ്രപഞ്ചനാഥനെ സംബന്ധിച്ച പരമജ്ഞാനമാണോ?” പി പി ഷാനവാസ് യാത്രയെഴുത്ത് തുടരുന്നു. അള്ളാഹുവും പ്രവാചകനും നമ്മുടെ ഹൃദയത്തിലെ യാഥാര്‍ത്ഥ്യങ്ങളാണെന്ന അറിവുപകര്‍ന്ന അജ്‌മീര്‍ ദിനരാത്രങ്ങളിലെ അനുഭവങ്ങളിലൂടെ മൂന്നുദിവസത്തെ ഷെയ്ഖിന്‍റെയും ഖലീഫമാരുടെയും തഅ്ലീമുകള്‍ക്കു (അധ്യാപനം) ശേഷമേ, ദര്‍ഗാ സിയാറത്ത് അനുവദിക്കൂ എന്നാണ് സംഘത്തിന്‍റെ നിഷ്കര്‍ഷ. അതിനാല്‍ ആരിഫുദ്ദീന്‍ ഷെയ്ഖിനുവേണ്ടി ഞങ്ങള്‍ ലോഡ്ജ് മുറിയില്‍ ...

Read More »

സൂഫീപഥങ്ങളിൽ: പരിവ്രാജകത്വത്തിലൂടെ സത്യത്തെത്തേടുന്ന വിപ്ലവകാരിയുടെ മതമാണ് സൂഫിസം

കൊട്ടാരക്കെട്ടുകളിലും അധികാരസ്വരൂപങ്ങളിലും ജീര്‍ണിച്ചുപോവാതെ പ്രവാചക മതത്തിന്‍റെ വിശ്വാസവിശുദ്ധിയെ കാലാകാലങ്ങളിലായി സംരക്ഷിച്ചുപോന്ന പ്രസ്ഥാനമാണ് സൂഫിസം. ഇന്ത്യന്‍ ജാതിവ്യവസ്ഥയുടെ ദുര്‍ഗങ്ങളെ അതിജീവിക്കാനുള്ള പ്രസ്ഥാനമായി ഇന്ത്യന്‍ പരിവ്രാജക പ്രസ്ഥാനം നിലനിന്നപോലെ. ഇന്ത്യയില്‍ ചിഷ്തിയ സൂഫി പ്രസ്ഥാനത്തിന് തുടക്കംകുറിച്ച ഖ്വാജാ മൊയ്നുദ്ദീന്‍ ഹസന്‍ ചിഷ്തി, ഇന്ത്യന്‍ ആത്മീയതയ്ക്കും ദര്‍ശനത്തിനും മാത്രമല്ല, സാധാരണക്കാരന്‍റെ നിലനില്‍പ്പിനും നിത്യജീവിതത്തിനും, ഒപ്പം ഇന്ത്യന്‍ സംഗീതത്തിനും വിലപ്പെട്ട സംഭാവന നല്‍കി. പി. പി. ഷാനവാസ് ‘സൂഫിപഥങ്ങ’ളിലൂടെയുള്ള യാത്രാനുഭവം തുടരുന്നു. മൂന്നാംഭാഗം. തിരിച്ച് അജ്‌മീറിലേക്കുള്ള ബസ് യാത്ര രാത്രിയിലായിരുന്നു. ബസ് ജീവനക്കാരുമായി സീറ്റ് അനുവദിക്കുന്നതിന്‍റെ പേരില്‍ ഉണ്ടായ ശണ്ഠയൊഴിച്ചാല്‍ ...

Read More »

മലപ്പുറം ജില്ലയിലെ ബസ് യാത്രക്കാരേ, നിങ്ങളെ ഏത് നിമിഷവും നടുറോഡിൽ ഇറക്കിവിട്ടേക്കാം

തോരാമഴയായാലും പൊരിവെയിലായാലും വരിനില്‍ക്കണം. കയ്യും കാലുമുപയോഗിച്ച് തടയുന്ന കിളിയെ മറികടക്കണം, അകത്തൊന്നു കേറിപ്പറ്റാൻ. പിന്നെ കണ്ടക്ടറുടെ വക അധിക്ഷേപം. സീറ്റുണ്ടായാലും ഇരുന്നുകൂടാ. ഒരു കമ്പിയിൽപ്പോലും ചാരിക്കൂടാ. ഇത്ര നിന്ദ്യമായ, വിലകെട്ട കാര്യങ്ങൾക്കാണോ ഈ കുഞ്ഞുങ്ങൾ രാവിലെ വീടുകളിൽനിന്നും ഇറങ്ങിപ്പുറപ്പെടുന്നത്! ഒരു സർക്കാർ വന്നാലും മാറാത്ത വിദ്യാർത്ഥിയാത്രാദുരിതത്തിന്റെ ഒരു നഖചിത്രം രാജു വിളയിൽ എഴുതുന്നു. അരീക്കോട് – കൊണ്ടോട്ടി റോഡില്‍ ഉച്ചസമയത്ത് യാത്ര ചെയ്യുകയാണ്. മുണ്ടംപറമ്പ് എത്തിയപ്പോള്‍ മുന്നില്‍ വാഹനങ്ങളുടെ നിര. എന്തെങ്കിലും അപകടമാവും ബ്ലോക്ക് ഇപ്പോള്‍ തീരും എന്നായിരുന്നു കരുതിയത്. കുറേ കഴിഞ്ഞിട്ടും വണ്ടികളൊന്നും ...

Read More »

എല്ലാം പൊറുക്കുന്നവനാണ് ദൈവം

തന്റെ അയല്‍പക്കത്ത് താമസിച്ചിരുന്ന താന്തോന്നിയായ ഒരു യുവാവിന്റെ മ്ലേച്ഛമായ പെരുമാറ്റം മാലിക് ഇബ്‌നു ദീനാറിന്റെ മനസ്സിനെ മഥിച്ചു. ആരെങ്കിലും ഇടപെട്ട് സംഗതി നേരെയാക്കുമെന്നു ധരിച്ച് കുറേക്കാലം അദ്ദേഹം പ്രത്യേകിച്ച് നടപടിയൊന്നും കൈക്കൊണ്ടില്ല. ഒടുവില്‍ ആ യുവാവിനെപ്പറ്റി ജനങ്ങള്‍ മുഴുവനും പരാതികള്‍ ഉന്നയിക്കുവാൻ തുടങ്ങി. അപ്പോള്‍ മാലിക് അയാളെ ചെന്നുകണ്ട് ശകാരിച്ചു. ദുര്‍നടപടികള്‍ വെടിയുവാൻ പറഞ്ഞു. പക്ഷേ, താൻ സുല്‍ത്താന് പ്രിയപ്പെട്ട ആളാണെന്നും ഇഷ്ടപ്പെട്ടത് ചെയ്യുന്നതില്‍ നിന്ന് തന്നെ തടയുവാൻ ആര്‍ക്കും കഴിയില്ലെന്നുമായി, ആ ചെറുപ്പക്കാരൻ. മാലിക് പറഞ്ഞു, അദ്ദേഹം സുല്‍ത്താനെ കാണാൻ പോകയാണെന്ന്. അതുകേട്ട് ...

Read More »

ഹിന്ദുവായാലുള്ള ഗുണം; ഹിന്ദുവാകാത്തതിന്‍റെ ദോഷം

ഹിന്ദുവായി ജീവിച്ചാലുള്ള ഗുണങ്ങള്‍ അക്കമിട്ട് നിരത്തുന്ന ജോയ് മാത്യുവിന്റെ പോസ്റ്റ്, സംഘപരിവാര്‍ചിന്ത ഒന്നുകൂടി അരക്കിട്ടുറപ്പിക്കുകയാണോ? ഒരു നിരീക്ഷണം. നടനും സംവിധായകനുമായ ജോയ് മാത്യു ഷെയര്‍ ചെയ്ത ഹിന്ദുവായി ജീവിച്ചാലുള്ള ഗുണങ്ങള്‍ അക്കമിട്ട് നിരത്തുന്ന പോസ്റ്റാണ് ഇപ്പോള്‍ നവമാധ്യമങ്ങളിലെ തരംഗം. ഹാദിയ വിഷയം കേരളം പുരപ്പുറത്തുകയറി ചര്‍ച്ചചെയ്തുകൊണ്ടിരുന്നപ്പോള്‍ ഹാദിയയുടെ മതംമാറ്റത്തിന്‍റെ കാരണം ചികഞ്ഞ ‘സാമൂഹ്യശാസ്ത്രജ്ഞര്‍’ ഗവേഷണം നടത്തി കണ്ടെത്തിയ ഒരു വസ്തുതയുണ്ട് – സംഘപരിവാര്‍ കമ്യൂണിസ്റ്റുകാര്‍ക്കെതിരെ, മതേതരവാദികള്‍ക്കെതിരെ ആയുധമാക്കിയ ആരോപണം. ‘കമ്യൂണിസ്റ്റുകാരനായ അശോകന്‍ തന്‍റെ മകളെ ഹിന്ദുവായി വളര്‍ത്തിയില്ല. അമ്പലത്തില്‍ പറഞ്ഞയച്ചില്ല, മതപരമായ വിലക്കുകളേര്‍പ്പെടുത്തിയില്ല, ഹിന്ദു ...

Read More »