Home » കലാസാഹിതി » എഴുത്തുമേശ (page 3)

എഴുത്തുമേശ

മതവാതിലുകൾ കൊട്ടിയടയ്ക്കപ്പെടുമ്പോൾ മതമൈത്രിയുടെ വിത്തുകൾ വിതയ്ക്കപ്പെടുംവിധം

2017ലെ അവസാന വെളളിയാഴ്ച, മലപ്പുറം ജില്ലയിലെ ഒരു മുസ്ലിം ആരാധനാലയത്തിൽ ജുമുഅ നമസ്കാരത്തിലും ഖുത്തുബയിലും ജാതിമതഭേദമില്ലാതെ ജനങ്ങൾ ഒരുമിച്ചു പങ്കുകൊണ്ടതിന്റെ അനുഭവമെഴുതുന്നു, രാജേഷ് മോൻജി ‘അഹിന്ദുക്കൾക്ക് പ്രവേശനമില്ല’ എന്ന് ബോർഡ് തൂക്കിയ ക്ഷേത്ര കവാടത്തിനു പുറത്ത് ചരിത്രാദ്ധ്യാപകൻ പഠിപ്പിച്ച പാഠങ്ങൾ ഓർത്തുകൊണ്ട് ഇതികർത്തവ്യതാമൂഢനായി പലയിടങ്ങളിലും നിൽക്കേണ്ടി വന്നിട്ടുണ്ട്. അപ്പോഴൊക്കെ കേളപ്പജിയും എ.കെ.ജി യുമടക്കമുള്ള ചരിത്ര നായകൻമാരൊക്കെ മുന്നിൽ വന്ന് നിൽക്കാറുണ്ട്. മാനവികതയിലധിഷ്ഠിതമായ വിപ്ലവബോധമാണ് സകല ഹിന്ദുക്കളെയും ക്ഷേത്രങ്ങളുടെ അകത്തളങ്ങളിലേക്കെത്തിച്ചത്. അപ്പോഴും ‘അഹിന്ദു’ക്കൾ പലയിടങ്ങളിലും പുറത്തുതന്നെ. അന്നുവരെ ക്ഷേത്രത്തിൽ കയറാൻ അനുവാദമില്ലാതിരുന്ന താഴ്ന്ന ജാതിക്കാരനും ഒരു ...

Read More »

സൂഫീപഥങ്ങളിൽ: ജയ്‌പൂരിലെ വിസ്മയങ്ങള്‍

ഖ്വാജയുടെ ദർഗ സന്ദര്‍ശിക്കാനുള്ള സമയമായിട്ടില്ല, ഹൈദ്രബാദില്‍ നിന്ന് സയ്യിദ് മുഹമ്മദ് ആരിഫുദ്ദീൻ ജീലാനി ഷെയ്ഖും സംഘവും എത്തണം. അതുവരെ സമയമുണ്ട്. ജയ്‌പൂർ അടുത്താണ്. മധ്യകാലം പണിതീര്‍ത്ത വാസ്തുവിസ്മയങ്ങള്‍. മുഗള്‍-രജപുതാന ശൈലികളുടെ സമ്മോഹിത സമ്മേളനം. കൊളോണിയല്‍ ഭരണാധികാരികൾ ചരിത്രത്തോടു ചെയ്ത നീതിപോലും കാണിക്കാൻ നമ്മുടെ ഭരണാധികാരികള്‍ക്കാവുന്നില്ലെന്ന് ഇന്ത്യൻ എല്ലാ ഭൂതകാല തിരുശേഷിപ്പുകളുടെയും സമകാലീനസ്ഥിതി വിളിച്ചോതുന്നു. പി. പി. ഷാനവാസ് യാത്രാനുഭവം തുടരുന്നു. അജ്‌മീറില്‍ എത്തുമ്പോള്‍ രാത്രി. റെയില്‍വെ സ്‌റ്റേഷനില്‍ പലവിധം ജനങ്ങള്‍. ഇരുട്ടിലൂടെ ദര്‍ഗയിലേക്കുള്ള വഴിനടത്തം. ദര്‍ഗാഷരീഫിന്റെ പ്രവേശന കവാടങ്ങളിലൊന്നിനരികെ ഞങ്ങള്‍ കെട്ടുഭാണ്ഡങ്ങള്‍ ഇറക്കി വിശ്രമിച്ചു. ...

Read More »

മാപ്പിളപ്പാട്ടിന്റെ മൊഞ്ചാണ് കൊണ്ടോട്ടി; കെടാതെ കത്തുന്നു ഇശലിൻ ചെരാതുകൾ

മോയിൻകുട്ടി വൈദ്യർ തൊട്ടുള്ള കവിമുനിമാർ കൊളുത്തിവച്ചുപോയ ഇശലിൻ ചിരാതുകൾ തലമുറകളിലൂടെ കെടാതെ സൂക്ഷിക്കുകയാണ് കൊണ്ടോട്ടി. വൈദ്യർ മഹോത്സവനാളുകൾക്ക് ഒരനുബന്ധമായി കൊണ്ടോട്ടിയുടെ കാവ്യചരിത്രപാരമ്പര്യത്തെക്കുറിച്ച് പി. വി. ഹസീബ്‌ റഹ്‌മാൻ ‘പൂമകളാണെ ഹുസുനുൽ ജമാൽ പുന്നാരത്താളം മികന്തബീവി… മാപ്പിളപ്പാട്ടിൻ മലപ്പുറത്തിന്റെ മൊഞ്ചാണ് കൊണ്ടോട്ടി. ഇവിടെ ഇളംകാറ്റ് പോലും ഇശലിന്റെ ഈണം തിരയുകയാണ്. ഒരു കാലത്ത് കലയെയും പാട്ടിനെയും അക്ഷരക്കൂട്ടുകളാക്കിയവർ കൊളുത്തിവച്ചുപോയ ഇശലിൻ ചിരാതുകൾ തലമുറകൾ കെടാതെ സൂക്ഷിക്കുന്നു. കാലങ്ങൾക്ക് മുമ്പേ കൊണ്ടോട്ടിക്ക് സ്വന്തമായ ഒരു ദേശീയതയുണ്ട്. ഈ മണ്ണിന്റെ കലാ-സാംസ്‌കാരിക പൈതൃകമാണ് അതിന്റെ മുഖവാതിൽ. കരിപ്പൂർ കണ്ണംകോട്ട് ...

Read More »

അവർ മനുഷ്യരെ മയക്കുന്നവരാണ്; നിങ്ങൾ അജ്ഞാതരായ ഗുരുക്കന്മാരെ തേടുക

സൂഫീവര്യനെ സന്ദര്‍ശിക്കാനെത്തിയ ഒരു വ്യാപാരി അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു: “ചില നാടുകളില്‍ ശരിക്കും ഗുരുക്കന്മാരുണ്ട്. അവരുടേതായ സൂത്രവാക്യങ്ങളും സിദ്ധാന്തങ്ങളുമൊക്കെയുള്ള ആത്മീയ ഗുരുഭൂതന്മാരാണവര്‍. നമ്മുടെ നാട്ടിലെ സൂഫിവൃത്തങ്ങളില്‍ ആത്മീയാചാര്യന്മാരുടെ എണ്ണം എന്തേ കുറയുവാൻ കാരണം? ഉള്ളവര്‍ തന്നെ പുറത്ത് അറിയപ്പെടുമ്പോഴേക്കും വെറും അനുകര്‍ത്താക്കളോ മറ്റാരുടെയെങ്കിലും അഭ്യാസമുറകള്‍ വെറുതെ പിൻപറ്റുന്നവരോ ആയിരിക്കും. എന്തുകൊണ്ടാണിങ്ങനെ?” സൂഫി പറഞ്ഞു: “രണ്ട് ചോദ്യങ്ങളാണിവ. പക്ഷേ, അവയ്ക്ക് ഉത്തരം ഒന്നുതന്നെ. ഉദാഹരണത്തിന് ഇന്ത്യയുടെ കാര്യമെടുക്കുക. അവിടെ ഗുരുക്കന്മാര്‍ ഇഷ്ടംപോലെ. പുണ്യസ്ഥലങ്ങളില്‍ ആരാധന നടത്തുന്നവരും കുറവല്ല. എന്നാല്‍ സത്യത്തിന്റെ വക്താക്കളായി അറിയപ്പെടുന്ന സൂഫികള്‍ കുറച്ചേയുള്ളൂ. ...

Read More »

പെണ്ണുങ്ങൾക്ക് ഗുണമുള്ള ഭാഷയല്ല മലയാളം; അത് പുരുഷനുവേണ്ടിയുള്ളത്: എം എൻ കാരശ്ശേരി

മലയാള ഭാഷയോ സംസ്കാരമോ സ്ത്രീകള്‍ക്ക് ഒരു വിലയും നല്‍കുന്നില്ലെന്നും അവരെ ഭാഷയക്ക് ഉള്‍ക്കൊള്ളാനായിട്ടില്ലെന്നും എം എന്‍ കാരശ്ശേരി. അമ്മയെ തല്ലിയാലും രണ്ടുപക്ഷമുണ്ടെന്ന ചൊല്ല് ലോകത്ത് മലയാളത്തിലല്ലാതെ മറ്റൊരു ഭാഷയിലുമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. വൈദ്യര്‍ മഹോത്സവത്തോടനുബന്ധിച്ച് നടന്ന മലയാള കാവ്യപാരമ്പര്യം എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു കാരശ്ശേരി. സാംസ്കാരികമായി ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നത് എന്ന് നമ്മള്‍ മേനിനടിക്കുന്ന കേരളത്തില്‍ ഇന്നുവരെ ഒരു വനിത മുഖ്യമന്ത്രിയായിട്ടില്ല. കെ ആര്‍ ഗൗരി മുഖ്യമന്ത്രിയാകുമെന്ന് ഒരു ഘട്ടത്തില്‍ നാം വിചാരിച്ചിരുന്നെങ്കിലും സംഭവിച്ചില്ല. പ്രധാനമന്ത്രി, രാഷ്ട്രപതി എന്നീ സ്ഥാനങ്ങളിലെല്ലാം വനിതകള്‍ വന്നു. വിവരമില്ല ...

Read More »

മോയിന്‍കുട്ടി വൈദ്യര്‍ യുഗപ്രഭാവനായ കവി: കെ എസ് വെങ്കിടാചലം

മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ ആധുനിക കാലത്തും വായിക്കപ്പെടുന്ന ക്ലാസിക് കാവ്യങ്ങളുടെ രചയിതാവാണെന്ന് കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗം കെ എസ് വെങ്കിടാചലം പറഞ്ഞു. അതുകൊണ്ടുതന്നെയാണ് വൈദ്യര്‍ കൃതികഴുടെ പഠന മേഖലയിലേക്ക് ഇന്നും യുവ തലമുറ കടന്നുവരുന്നത്. വൈദ്യര്‍ മഹോത്സവത്തിന്‍റെ ഭാഗമായി കേന്ദ്ര സാഹിത്യ അക്കാദമി സംഘടിപ്പിച്ച ‘ഹുസ്നുല്‍ ജമാല്‍ ബദറുല്‍ മുനീര്‍-ബഹുവിധ വായന’ എന്ന വിഷയത്തിലുള്ള സെമിനാര്‍ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്കാദമി അംഗം ഡോ. ഷംഷാദ് ഹുസൈന്‍ അധ്യക്ഷയായി. അക്കാദമിയിലെ മാപ്പിളപ്പാട്ട് വിദ്യാര്‍ഥികളുടെ അരങ്ങേറ്റം ഒ എം കരുവാരക്കുണ്ട് ഉദ്ഘാടനംചെയ്തു. ...

Read More »

സൂഫീപഥങ്ങളിൽ: ആത്മാന്വേഷണത്തിന്റെ അജ്മീർ യാത്ര

|പി പി ഷാനവാസ്| അഹമ്മദാബില്‍ തീവണ്ടിയിറങ്ങുമ്പോഴാണറിഞ്ഞത്, അജ്മീറിലേക്കുള്ള വണ്ടിയെത്താന്‍ വൈകും വരെ കാത്തിരിക്കണം. കൂടെയുള്ളവരില്‍ സ്ത്രീകളടക്കമുള്ള ചിലര്‍ തീവണ്ടിയാപ്പീസിലെ കാത്തിരിപ്പു മുറിയില്‍ വിശ്രമം തേടി. അധ്യാപക സഹോദരങ്ങളായ ഷക്കീറും ഷമീമും കോഴിക്കോട്ടെ വസ്ത്രവ്യാപാരിയായ നാസറളിയനും ചേര്‍ന്ന് ഞങ്ങള്‍ സബര്‍മതീ തീരത്തെ ഗാന്ധീ ആശ്രമം കാണാന്‍ പോയി. അഹമ്മദാബാദിലെ മുഷിഞ്ഞ തെരുവുകളിലൂടെ ഓട്ടോയില്‍ ആശ്രമകവാടത്തിലെത്തി. വേപ്പുമരങ്ങള്‍ തണലൊരുക്കുന്ന പരിസരത്തിന് പ്രത്യേകിച്ചൊന്നും പറയാനുണ്ടായിരുന്നില്ല. ഗാന്ധിജിയുടെ ജീവിത മുഹൂര്‍ത്തങ്ങളും അദ്ദേഹം കടന്നു പോയ രാഷ്ട്രീയ സന്ധികളും മ്യൂസിയത്തില്‍ ഫോട്ടോപകര്‍പ്പുകളായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പുസ്തകശാലയില്‍ ഗാന്ധിയന്‍ സാഹിത്യം. ഗാന്ധിജിയുടെ മരുമകന്‍ പണിത ...

Read More »

എഴുത്തച്ഛൻ പുരസ്‌കാരം കവി കെ സച്ചിദാനന്ദന്

2017ലെ എഴുത്തച്ഛൻ പുരസ്‌കാരം കവി കെ സച്ചിദാനന്ദന്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. മലയാള സാഹിത്യത്തിന് നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം. എഴുത്തച്ഛൻ പുരസ്‌കാരത്തിന്റെ തുക ഒന്നര ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷമായി ഈ വർഷമാണ് ഉയർത്തിയത്. എഴുത്തച്ഛനെഴുതുമ്പോൾ, പീഡന കാലം, വേനൽമരം, വീടുമാറ്റം, അപൂർണം തുടങ്ങിയവയാണ് പ്രധാന കവിതാ സമാഹാരങ്ങൾ. കേരളാ സാഹിത്യ അക്കാദമി അവാർഡ് മുമ്പ് ലഭിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

Read More »

മാൻ ബുക്കർ പ്രൈസ്: അന്തിമ പട്ടികയിൽ അരുന്ധതി റോയ് പുറത്ത്

മൂന്നു ബ്രിട്ടിഷ് എഴുത്തുകാരുടെയും മൂന്ന് അമേരിക്കൻ എഴുത്തുകാരുടെയുമുൾപ്പെടെ ആറു നോവലുകളുമായി മാൻ ബുക്കർ പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയായി. അരുന്ധതി റോയിയുടെ ‘ദ് മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനസ്’ചുരുക്കപ്പട്ടികയിൽ ഇടം നേടിയില്ല. ‘ദ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ്സ് എന്ന പുസ്തകം മാൻ ബുക്കർ പ്രൈസിന്റെ പ്രാഥമിക പട്ടികയിൽ ഇടം നേടിയിരുന്നു അരുന്ധതിയുടെ ആദ്യപുസ്തകമായ ദ ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സിന് 1997ല്‍ ബുക്കര്‍ പുരസ്‌കാരം ലഭിച്ചിരുന്നു ഇരുപത് വര്‍ഷത്തിനു ശേഷമാണ് അരുന്ധതിയുടെ രണ്ടാമത്തെ പുസ്തകമായ ‘ദ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ്സ് പുറത്തിറങ്ങിയത്.

Read More »

ദിശ : സർഗാത്മകതയുടെ ഇരുപത്തിയഞ്ച് ലക്കങ്ങൾ

ചേന്ദമംഗല്ലൂർ: വിദ്യാലയ മാധ്യമപ്രവർത്തനത്തിന്റെ വേറിട്ട കാഴ്ചയാണ് ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിന്റെ ദിശ മുഖപത്രം. എട്ടു വർഷങ്ങൾ ആയി മുടങ്ങാതെ ഇറങ്ങുന്ന ദിശ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വേറിട്ട വായനാ അനുഭവമാണ് നൽകുന്നത്. കെട്ടിലും മട്ടിലും ഒരു പത്രത്തിന്റെ എല്ലാ സവിശേഷതയും ഉൾക്കൊണ്ടുകൊണ്ടാണ് ദിശ അതിന്റെ പ്രയാണം തുടരുന്നത്.സ്ക്കൂളിന്റെ എട്ട് വർഷങ്ങൾക്ക് ചരിത്ര രേഖയാകാൻ ദിശക്ക് കഴിയുന്നു. ദിശയുടെ എഡിറ്റർമാരായി പ്രവർത്തിച്ച ഐ. ഷമീല, അബ്ദുൽ നജാഹ്, കെ. നാദിയ എന്നിവരിലൂടെയാണ് ദിശ കേരളീയ പൊതു മണ്ഡലത്തിൽ അടയാളപ്പെട്ടത്. ‘കാക്ക’ എന്ന കവിതാ സമാഹാരം പുറത്തിറക്കിയാണ് ...

Read More »