Home » കലാസാഹിതി » എഴുത്തുമേശ (page 4)

എഴുത്തുമേശ

My Next Life

കവിത പോലെ ചിലയെഴുത്തുകളുണ്ട്.ധിഷണാശാലിയായ അമേരിക്കന്‍നടനും കോമേഡിയനും ചിന്തകനുമായ ജോര്‍ജ് കാര്‍ലിന്റെ My next life വിവര്‍ത്തനം: ആര്‍.സംഗീത ********** എനിക്കെന്റെ അടുത്ത ജന്മം പിന്നോട്ട് ജീവിക്കണം മരണം കൊണ്ടാവണം തുടങ്ങേണ്ടത് മെല്ലെ അതില്‍ നിന്ന് പുറത്തിറങ്ങണം അടുത്ത ദിവസം ചികില്‌സിച്ച നഴ്‌സിംഗ് ഹോമില്‍ ഉണരണം ദിവസം തോറും അസുഖം ഭേദപ്പെടണം ആരോഗ്യം വീണ്ടുകിട്ടുമ്പോള്‍ അവര്‍തന്നെ പുറത്താക്കണം പിന്നെ റിട്ടയര്‍ ചെയ്തു പെന്‍ഷന്‍ കൈപ്പറ്റണം എന്നിട്ടാണ് ജോലിക്ക് കയറേണ്ടത് ആദ്യ ദിവസം സ്വര്‍ണ്ണ ചെയ്‌നുള്ള ഒരു വാച്ചു സമ്മാനമായി കിട്ടണം 40 വര്ഷം തീരെ ചെറുപ്പമാവുന്നത് ...

Read More »

മാര്‍ക്‌സിസത്തിന് ചരമക്കുറിപ്പെഴുതാനുള്ള നവമുതലാളിത്തത്തിന്റെ മോഹങ്ങള്‍ക്കേല്‍പ്പിച്ച കനത്തപ്രഹരമായിരുന്നു ഗ്രാംഷിയുടെ ചിന്തകള്‍. ഗ്രാംഷി ചിന്തകളുടെ സമഗ്രസമാഹാരം ആദ്യമായി മലയാളത്തിൽ

ഗുലാബ് ജാന്‍ അന്റോണിയോ ഗ്രാംഷിയുടെ കൃതികള്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കണമെന്നത് പതിനഞ്ച് വര്‍ഷത്തോളമായി കൊണ്ടുനടക്കുന്ന വലിയൊരു ആഗ്രഹമായിരുന്നു. അത് പൂര്‍ത്തീകരിച്ച് അച്ചടിയിലേക്ക് അയച്ചതോടെ പലഘട്ടത്തിലും ഉപേക്ഷിക്കാന്‍ വരെ തീരുമാനിച്ച ആ മോഹം സഫലമാകുകയാണ്. അതിനായി ആത്മാര്‍ത്ഥമായി കൂടെനിന്ന് സഹായിച്ച എല്ലാവര്‍ക്കും നന്ദി…… രണ്ട് വാല്യങ്ങളായണ് ഗ്രാംഷിയുടെ രചനകള്‍ ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. ഓന്നാം വാല്യത്തില്‍ 1926- ല്‍ അന്റോണിയോ ഗ്രാംഷി അറസ്റ്റ് ചെയ്യപ്പെടുന്നത് വരെ എഴുതിയ രാഷ്ട്രീയ ലേഖനങ്ങളില്‍ നിന്ന് തെരഞ്ഞെടുത്തവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗ്രാംഷി ഒരു സോഷ്യലിസ്റ്റാകുന്നതിന് മുമ്പ് സാര്‍ഡീനിയയിലെ സ്‌കൂളില്‍ അവസാനവര്‍ഷ വിദ്യാര്‍ത്ഥിയായി പഠിച്ചു കൊണ്ടിരുന്നപ്പോള്‍ ...

Read More »

എഴുത്തുകാര്‍ നേരിന്റെ പക്ഷത്ത് : കെ പി സുധീര

കോഴിക്കോട്: എഴുത്തുകാര്‍ നേരിന്റെ പക്ഷത്തുനിന്നാണ് എഴുതുന്നതെന്നും സാഹിത്യകാരന്മാര്‍ക്കെതിരായ അക്രമങ്ങളും വെല്ലുവിളികളും സമൂഹത്തിന്റെ സാംസ്‌ക്കാരികമായ അധപതനത്തെയാണ് വെളിപ്പെടുത്തുന്നതെന്നും കെ .പി സുധീര ഫാറൂഖ് കോളേജ് സംയുക്ത ഹോസ്റ്റല്‍ ഫെസ്റ്റിവലില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍. സ്ത്രീകള്‍ കരയുന്ന വാക്കുകളല്ല കത്തുന്ന ബിംബങ്ങളാകണം . കുടുംബത്തിന്റെ നാലു ചുമരുകള്‍ക്കുള്ളില്‍ അടച്ചിടപ്പെടേണ്ടവയല്ല അവരുടെ വ്യക്തിത്വം . സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന അക്രമങ്ങള്‍ ഭാരത സംസ്‌കാരത്തിനു തന്നെ നാണക്കേടുണ്ടാക്കുന്നതാണ്. ആണും പെണ്ണും ഒരുമിച്ച് സമൂഹത്തിന്റെ മുന്‍ ധാരയിലേക്ക് വരേണ്ടതുണ്ട്. സ്വന്തം കരുത്തും മഹത്വവും സ്ത്രീകളും തിരിച്ചറിയേണ്ടതുണ്ട് . സുധീര കൂട്ടിചേര്‍ത്തു. കോഴിക്കോട് ...

Read More »

ആശയവും ആദര്‍ശവും ഇല്ലാതാവുന്ന ജനാധിപത്യം : രാമചന്ദ്രഗുഹ

  കോഴിക്കോട്: ആധുനിക കാലത്തെ ജനാധിപത്യത്തില്‍ ആദര്‍ശവും ആശയവും ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് പ്രമുഖ ചരിത്രകാരനും ചിന്തകനുമായ രാമചന്ദ്രഗുഹ. കോഴിക്കോട് നടക്കുന്ന കേരള സാഹിത്യോത്സവത്തില്‍ എഴുപതു വര്‍ഷത്തെ ഇന്ത്യ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലിടങ്ങളുടെയും തൊഴില്‍സാധ്യതകളുടെയും ഇല്ലായ്മയാണ് രാജ്യത്തെ യുവാക്കള്‍ വിധ്വംസകപരമായ സംഘടനകളിലേക്ക് ചേക്കേറാനുള്ള പ്രധാന കാരണം. ബ്രിട്ടന്‍, അമേരിക്ക പോലുള്ള രാജ്യത്തെതുപോലെ ഏകഭാഷാ സമ്പ്രദായം ഇന്ത്യയില്‍ പ്രാവര്‍ത്തികമാക്കിയാല്‍ രാജ്യപുരോഗതിയുണ്ടാവും. ജോലി സാധ്യത കുറഞ്ഞതും, പാരിസ്ഥിതകമായ അസന്തുലിതത്വവും ഇന്ത്യയുടെ വികസനത്തില്‍ കറുത്ത അധ്യായങ്ങളായി അദ്ദേഹം വിലയിരുത്തി. ആദിവാസി, ഗോത്രവിഭാഗങ്ങളുടെ സംവരണം അത്യാവശ്യമാണ്. മാര്‍ക്‌സും ഏംഗല്‍സും അവരുടെതായ ...

Read More »

ഭാവനയിലെ മതവും യഥാര്‍ത്ഥ ജീവിതവും നേര്‍ക്കുനേര്‍ ;സദ്ഗുരു ജഗ്ഗി വാസുദേവും ശശികുമാറും തമ്മിലുള്ള സംഭാഷണം

കോഴിക്കോട് നടക്കുന്ന ഡിസി ബുക്‌സിന്റെ രണ്ടാമത് കേരള ലിറ്ററി ഫെസ്റ്റിവലില്‍ എഴുത്തുകാരനും ആത്മീയ ചിന്തകനുമായ സദ്ഗുരു ജഗ്ഗി വാസുദേവുമായി പ്രമുഖ മാദ്ധ്യമപ്രവര്‍ത്തകനും ചെന്നൈയിലെ ഏഷ്യന്‍ കോളേജ് ഓഫ് ജേണലിസം ചെയര്‍മാനുമായ ശശികുമാര്‍ നടത്തിയ സംഭാഷണം. വിപണി സൗഹൃദ ആള്‍ദൈവങ്ങള്‍, പൊതു ഇടങ്ങളിലേയ്ക്കുള്ള മതത്തിന്റെ അധിനിവേശം, ഇന്ത്യയില്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന മതനിരപേക്ഷ പ്രവണതകളെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍, ഫാസിസ്റ്റ് പ്രവണതകള്‍ തുടങ്ങിയവയും ഇത്തരം വാദങ്ങള്‍ക്കെതിരായ ജഗ്ഗി വാസുദേവിന്റെ പ്രതിരോധ വാദങ്ങളുമാണ് ഇതിലുള്ളത്. ശശികുമാര്‍: ഇന്ത്യന്‍ സമൂഹത്തില്‍ ശക്തമാകുന്ന മതവത്കരണം മതനിരപേക്ഷ മൂല്യങ്ങള്‍ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. നമ്മുടെ ഭരണഘടന ...

Read More »

തിയേറ്ററുകളില്‍ ദേശീയഗാനം സുപ്രീംകോടതി നയം അനാവശ്യമാണെന്ന് ശശി തരൂര്‍

‘ജനാധിപത്യത്തില്‍ ഏകാധിപന്മാരുടെ കാലം കഴിഞ്ഞുവെന്ന്’ ശശി തരൂര്‍. കേരളസാഹിത്യോത്സത്തില്‍ ജനാധിപത്യത്തിന്റെ ഭാവി എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാരിന്റെ വിവിധ നയങ്ങളെ വിമര്‍ശിച്ച അദ്ദേഹം . തിയേറ്ററുകളില്‍ ദേശീയഗാനം നടപ്പിലാക്കിയ സുപ്രീംകോടതി നയം അനാവശ്യമാണെന്നും കൂട്ടിച്ചേര്‍ത്തു. ഇടതുചിന്തകനായ കെ.വേണു മനുഷ്യാവകാശ പ്രവര്‍ത്തകനും പത്ര പ്രവര്‍ത്തകനുമായ ബി.ആര്‍.പി ഭാസ്‌കര്‍, ഇടതുപക്ഷ ചിന്തകനും കേളുഏട്ടന്‍ പഠനഗവേഷണകേന്ദ്രം ഡയറക്ടറും നിലവില്‍ സി.പി.ഐ.എം ജില്ലാ കമ്മറ്റി അംഗവുമായ കെ.ടി കുഞ്ഞിക്കണ്ണന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ഗ്രന്ഥകാരനും നിരൂപകനുമായ എ.പി കുഞ്ഞാമു മോഡറേറ്ററായി. ജനാധിപത്യത്തിന്റെ ഭാവി എന്നും ഭദ്രമാണെന്നും തെറ്റുകള്‍ ഉടന്‍ ...

Read More »

വിവര്‍ത്തനത്തിലൂടെ ആധുനികത : ഉര്‍വശി ഭൂട്ടാലിയ

കോഴിക്കോട്: ഇന്ത്യയിലെ ഭാഷകള്‍ ഇംഗ്ലീഷില്‍ മാത്രമൊതുക്കാതെ മറ്റു ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യണമെന്നും, മലയാളത്തില്‍ ആധുനികതയ്ക്ക് തുടക്കം കുറിച്ചത് പരിഭാഷയിലൂടെയാണെന്നും ഉര്‍വശി ഭൂട്ടാലിയ. ചില പരിഭാഷകള്‍ യഥാര്‍ഥ കൃതികളെ വെല്ലുന്നതാണ്. വായനക്കാര്‍ക്കിടയില്‍ മറ്റു ഭാഷകളെ പരിചയപ്പെടുത്തുന്ന തരത്തില്‍ വിവര്‍ത്തനങ്ങളെ മാറ്റിയെടുക്കേണ്ടത് പ്രസാധകരുടെ കടമയാണ്. പരിഭാഷയ്ക്ക് സമൂഹത്തില്‍ ആരും പ്രാധാന്യം നല്‍കുന്നില്ല. സാഹിത്യ മേഖലയിലേക്ക് കേരളത്തില്‍ നിന്നും മികച്ച കൃതികളുണ്ടാവുന്നുണ്ടെന്നും എന്നാല്‍ അവയില്‍ ഭൂരിഭാഗവും പുറം ലോകത്തേക്ക് വെളിച്ചം കാണുന്നില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു. സാഹിത്യോത്സവത്തില്‍ എഴുത്ത്,പരിഭാഷ, പ്രസാധനം വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. മിനി കൃഷ്ണന്‍, ശത്രുഘ്‌നന്‍, രവി.ഡി.സി ...

Read More »

ഭാഷയുടെ കാര്യത്തില്‍ മലയാളികള്‍ മാനസിക അടിമത്വം നേരിടുന്നു

കോഴിക്കോട്: മലയാളികള്‍ ഭാഷയുടെ കാര്യത്തില്‍ ഇന്നും മാനസിക അടിമത്വം നേരിടുന്നവരാണെന്ന് നടുവട്ടം ഗോപാലകൃഷ്ണന്‍. ഭാഷാബോധവും വീക്ഷണവും ഭാഷയുടെ അടിസ്ഥാനങ്ങളാണ്. മലയാള ഭാഷയെ പുച്ഛിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് മലയാളികള്‍ തന്നെയാണ്. മലയാളിയുടെ പൊങ്ങച്ചവും മറ്റുഭാഷകളെ അമിതമായി അനുകരിക്കലും മലയാളഭാഷയോടുള്ള അവജ്ഞതയായി എല്ലാവരും കാണുന്നുണ്ടെന്നും, ആറുനാട്ടില്‍ നൂറുഭാഷ എന്ന പ്രയോഗത്തിനടിസ്ഥാനം ജാതി,സംസ്‌കാരം,ദേശം എന്നിങ്ങനെയുള്ള വേര്‍തിരിവുകള്‍ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാഹിത്യോത്സവത്തില്‍ ഭാഷയ്ക്കുള്ളിലെ ഭാഷകള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാമുക്കോയ, എസ്.ജോസഫ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സി.ജെ ജോസഫ് മോഡറേറ്ററായി. ഭാഷയോട് ഏറ്റുമുട്ടികൊണ്ടുമാത്രമേ ഭാഷയില്‍ മുന്നേറാന്‍ സാധിക്കുകയുള്ളൂവെന്ന് ...

Read More »

ട്രംപ് ലോകത്തെ ഭീഷണിപ്പെടുത്തുന്നു എന്ന് സ്ലൊവേനിയന്‍ എഴുത്തുകാരന്‍

ട്രംപ് ലോകത്തെ ഭീതിപ്പെടുത്തുകയാണ് എന്ന് സ്ലൊവേനിയന്‍ എഴുത്തുകാരനും വിവര്‍ത്തകനുമായ എവാല്ദ് ഫ്‌ലിസാര്‍. കേരളസാഹിത്യോത്സവത്തില്‍ അനിതാനായരുമായുള്ള മുഖാമുഖത്തിലാണ് അഭയാര്‍ത്ഥികള്‍ക്കുനേരെ കടുത്ത നിലപാടെടുത്ത അമേരിക്കന്‍ പ്രസിഡന്റിനെകുറിച്ച് അഭിപ്രായപ്പെട്ടത്.. ലോകകാര്യങ്ങള്‍ക്കിടയില്‍ തന്റെ ജീവിതത്തെക്കുറിച്ചും എഴുത്തിനെകുറിച്ചും വളരെ ഹാസ്യാത്മകമായ രീതിയില്‍ കാണികളുമായി പങ്കുവെക്കുകയും ചെയ്തു അദ്ദേഹം. അനുകമ്പയും ലാളിത്യവും ഒരു എഴുത്തുകാരന്റെ മുഖമുദ്രയാണെന്നും സ്വകാര്യ ദുഃഖങ്ങള്‍ എഴുത്തിനെ സാരമായി ബാധിക്കുമെന്നും നല്ലതും ചീത്തയുമായ അനുഭവങ്ങള്‍ എഴുത്തിനെ സ്വാധീനിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിനുശേഷം ഈഫ് ഐ ഒണ്‍ലി ഹാഡ് ടൈം എന്ന അദ്ദേഹത്തിന്റെ പ്രശസ്ത പുസ്തകത്തിന്റെ പ്രസക്തഭാഗം കെ സച്ചിദാനന്ദന്റെ അഭ്യര്‍ത്ഥനമാനിച്ച് ...

Read More »

ഇംഗ്ലീഷ് ഭാഷാ സാഹിത്യത്തിന് ആഗോള തലത്തില്‍ അംഗീകാരം ലഭിക്കുന്നു: ദക്ഷിണാഫിക്കന്‍ എഴുത്തുകാരന്‍ ആരീ സിറ്റാസ്

ഇംഗ്ലീഷ് ഭാഷാ സാഹിത്യത്തിന് മറ്റു ദേശഭാഷാ സാഹിത്യങ്ങളെക്കാള്‍ ആഗോളതലത്തില്‍ അംഗീകാരം ലഭിക്കുന്നുണ്ടെന്ന് പ്രശസ്ത ദക്ഷിണാഫിക്കന്‍ നാടക കൃത്തും കവിയും , സാമൂഹിക പ്രവര്‍ത്തകനുമായ ആരീ സിറ്റാസ് . കേരള സാഹിത്യോത്സവത്തില്‍ ഡോ.പി കെ ജയരാജനുമായുള്ള മുഖാ മുഖത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ധേഹം . പുരാണ കഥകളിലെ രാജാവിനോടും അധികാര കേന്ദ്രങ്ങളോടും പുരാണങ്ങള്‍ കവിതകളില്‍ ഉള്‍പ്പെടുത്തുന്നതിനോടും തനിക്ക് താത്പര്യമില്ലെന്നും കവിതയുടെയും സംഗീതത്തിന്റെയും താളം താന്‍ വളരുന്നതിനൊപ്പം തന്നില്‍ ഉണ്ടാവുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ജാതി വ്യവസ്തയും വര്‍ണ വെറിയും വീണ്ടും തിരിച്ചു വരുന്നത്് ഇന്ത്യക്കാര്‍ അംബേദ്കറെ മറക്കുന്നത് ...

Read More »