Home » കലാസാഹിതി » എഴുത്തുമേശ (page 5)

എഴുത്തുമേശ

അറും കൊലക്ക് മറുപടി മറുകൊലയല്ല : എം എ ബേബി

കോഴിക്കോട് : കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രണ്ടാം ദിനത്തിന് ചൂടു പിടിച്ച ചര്‍ച്ചയോടെ തുടക്കം . കമ്യൂണിസത്തില്‍ നടമാടുന്ന ദുരാചാരങ്ങള്‍ക്കെതിരെ എം എ ബേബി വാചാലനായി . നദിക്കെതിരായി കരിനിയമം ചുമത്തപ്പെട്ടത് അപലപനീയം തന്നെയാണ് കമ്യൂണിസം ഹിംസക്ക് എതിരാണ് അക്രമം മാക്‌സിയന്‍ കാഴ്ചപ്പാടില്‍ നിന്നുള്ള വ്യതിചലനമാണ് . അറും കൊലക്ക് മറുപടി മറുകൊലയല്ല എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ഡല്‍ഹിയിലും , ആന്ധ്രയിലും നടന്ന ദളിത് പീഢനങ്ങളെ കൊട്ടിഘോഷിച്ച ജനങ്ങള്‍ പേരൂര്‍ക്കട ലോ കോളേജ് വിഷയത്തിന് അതിന്റേതായ പ്രാധാന്യം നല്‍കാത്തത് ദൗര്‍ഭാഗ്യകരമാണ് . ട്രസ്റ്റ് ...

Read More »

നഗരവത്കരണം എഴുത്തുകാര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു

നഗരവത്കരണംമൂലം ഇപ്പോള്‍ എഴുത്തുകാര്‍ക്ക് സ്വന്തം ദേശത്തെ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ സാധിക്കുന്നില്ലെന്ന് പ്രശസ്ത സാഹിത്യകാരന്‍ യു കെ കുമാരന്‍. എഴുത്തും ദേശവും എന്ന വിഷയത്തില്‍ സുഭാഷ്ചന്ദ്രനുമായുള്ള മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട്ടുകാരനായിരുന്നില്ലെങ്കില്‍ താനൊരു എഴുത്തുകാരനായി മാറുകയില്ലായിരുന്നെന്നും പ്രാദേശിക ഭാഷയും സംസ്‌കാരവും തന്റെ നോവലുകളില്‍ സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഴുത്ത് സ്വന്തം ദേശത്തെ അടയാളപ്പെടുത്തലാണന്ന് മുഖാമുഖത്തില്‍ പങ്കെടുത്തു കൊണ്ട് സംസാരിച്ച എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രനും അഭിപ്രായപ്പെട്ടു.അതു കൊണ്ടു തന്നെയാണ് ബഷീറും മറ്റ് കോഴിക്കോടന്‍ സാഹിത്യകാരന്‍മാരും പ്രാദേശിക ഭാഷകള്‍ തന്റെ കൃതികളില്‍ ഉപയോഗിച്ചത്. ചടങ്ങില്‍ കെ ...

Read More »

സാഹിത്യോത്സവത്തിന് വര്‍ണാഭമായ തുടക്കം

കടലോരത്തെ കാറ്റിലും കോഴിക്കോട്ടുകാരുടെ സ്‌നേഹത്തിലും നാട്ടോര്‍മകളുടെ രുചിയിലും അലിഞ്ഞു ചേര്‍ന്ന് കേരളത്തിലെ ഏററവും വലിയ സാഹിത്യോത്സവത്തിന് പ്രമുഖ എഴുത്തുകാരന്‍ സക്കറിയ തിരി തെളിച്ചു എഴുത്തുകാരുടെ നാവറുക്കുന്ന ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇത്തരം കൂട്ടായ്മകളുടെ പ്രാധാന്യം വളരെ വലുതാണെന്ന് ഉദ്ഘാടന ഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു. എ.പ്രദീപ്കുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ സദ്ഗുരു മുഖ്യപ്രഭാഷണം നടത്തി യുവാക്കളുടെ സാഹ്നിധ്യം ഇത്തരം സാംസ്‌കാരികോത്സവങ്ങളില്‍ കൂടിവരുന്നത് നല്ല പ്രവണതയാണെന്ന് മുഖ്യ പ്രഭാഷണത്തില്‍ അദ്ധേഹം കൂട്ടിച്ചേര്‍ത്തു. ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ.സച്ചിദാനന്ദന്‍ ആമുഖ പ്രഭാഷണം നടത്തി കേരള ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി വേണു ഐ.എ,എസ്, ...

Read More »

നായകത്വ പ്രത്യയശാസ്ത്രവും ബുദ്ധിജീവികളും

പി കെ പോക്കര്‍ പ്രോഗ്രസ്സ് ബുക്ക്സ് കോഴിക്കോട് പ്രസിദ്ധീകരിക്കുന്ന അന്റോണിയോ ഗ്രാംഷി ജയിൽ കുറിപ്പുകളും രാഷ്ട്രീയ ലേഖനങ്ങളും എന്ന പുസ്തകത്തിൽ നിന്ന് തത്വചിന്തയുടെ ചരിത്രത്തില്‍ ആദ്യമായാണ് ബുദ്ധിജീവികളെ സംബന്ധിക്കുന്ന പരികല്പന ഗ്രാംഷി വികസിപ്പിച്ചത്. സമൂഹത്തില്‍ എക്കാലത്തും ധൈഷണികമായ തൊഴിലും(intellectual work)കായികമായ തൊഴിലും(manual work) നിലനിന്നിട്ടുണ്ട്. ധൈഷിണിക/കായിക തൊഴില്‍ എന്ന വിഭജനം പൂര്‍ണമായ അര്‍ത്ഥത്തില്‍ ഗ്രാംഷി സ്വീകരിക്കുന്നില്ല. കാരണം എല്ലാ തൊഴിലിലും ചെറിയൊരളവിലെങ്കിലും ബുദ്ധിശക്തിയുടെയും സങ്കേതത്തിന്‍റെയും സാന്നിധ്യമുണ്ടെന്നാണ് ഗ്രാംഷി കരുതിയത്. എല്ലാ മനുഷ്യരും ബുദ്ധികൊണ്ട് ചിന്തിച്ച് അവരുടേതായ ഒരു ലോകവീക്ഷണം-അത് സാമാന്യബോധത്തിന്‍റെ തലത്തിലായാലും-സൂക്ഷിച്ചുകൊണ്ടാണ് ജീവിക്കുന്നത്. ഓരോ ...

Read More »

കവി പ്രഭാവര്‍മ്മയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്

കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് കവി പ്രഭാവര്‍മ്മയ്ക്ക്. അദ്ദേഹത്തിന്റെ ശ്യാമമാധവം എന്ന കവിതാസമാഹാരത്തിനാണ് പുരസ്‌കാരം. നോവലിസ്റ്റ് സി.രാധാകൃഷ്ണന്‍ അടങ്ങിയ സമിതിയാണ് പുരസ്‌കാരത്തിനായി ശ്യാമമാധവം തെരഞ്ഞെടുത്തത്.

Read More »

ചില ചോദ്യങ്ങള്‍

ഫറൂഖ് കോളേജില്‍ ഒന്നാം വര്‍ഷ ബി എം എം സി വിദ്യാര്‍ത്ഥിയായ അബ്ദുള്ള മിസ്ബാഹ്‌ സമകാലിക പ്രശ്‌നങ്ങളില്‍ കവിതയിലൂടെ പ്രതികരിക്കുന്നു. അഹിംസ ഇന്ന് ഫാഷനായി ഏവരും അഹിംസാവാദികള്‍ ബുദ്ധരും ജൈനരും വാദം തുടരുന്നു പുല്‍നാമ്പ് പോലും അകാരണത്താല്‍ ഹിംസിക്കപ്പെടരുത് കാലം ഏറെ കഴിഞ്ഞിരിക്കുന്നു ബുദ്ധന് ബോധോദയം കിട്ടിയിട്ട് ഏറെയായി വാര്‍ത്തകള്‍ നമ്മുടെ മുന്‍വിധികള്‍ മാറ്റിയെഴുതാന്‍ നിര്‍ബന്ധിക്കുന്നു മ്യാന്‍മര്‍ ഒരു ചോദ്യ ചിഹ്നമാകുന്നു സമാധാനത്തിന്‍ (വെള്ളരിപ്രാക്കളായ) വെള്ളരിപ്രാക്കളായി മിധ്യാ മുഖം തന്ന ഭിക്ഷുക്കളോടുള്ള ചോദ്യമായ് ഗാന്ധിസം പൂണ്ട ആ ഭരണാധികാരിയുടെ മൗനത്തോട് സുരക്ഷയേകേണ്ട സൈന്യത്തിന്‍ നിഷ്‌ക്രിയത്തത്തോട് ...

Read More »

എഴുത്തച്ഛന്‍ പുരസ്‌കാരം സി. രാധാകൃഷ്ണന്

പ്രശസ്ത നോവലിസ്റ്റും കഥാകൃത്തും ചലച്ചിത്രകാരനുമായ സി. രാധാകൃഷ്ണന് ഇത്തവണത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം. ഒന്നര ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണു പുരസ്‌കാരം. എഴുത്തുകാരന്‍, നോവലിസ്റ്റ്, സിനിമ സംവിധായകന്‍ എന്നീ മേഖലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് സി.രാധാകൃഷ്ണന്‍. 1939ല്‍ തിരൂരിലാണ് ജനനം. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജില്‍ നിന്നും പാലക്കാട് വിക്ടോറിയ കോളജില്‍ നിന്നുമായി വിദ്യാഭ്യാസം പൂര്ത്തി യാക്കി. പല ഇന്ത്യന്‍ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും കൃതികള്‍ വിവര്ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. മലയാളത്തിലെ ഏറ്റവും വായിക്കപ്പെട്ട വിവാദ നോവലുകളില്‍ ഒന്നായിരുന്നു നക്‌സലിസത്തെ ആസ്പദമാക്കി അദ്ദേഹം രചിച്ച മുന്പേആ ...

Read More »

മലയാളിയുടെ ‘മുറപ്പെണ്ണിന്’ 50 വയസ്സ്; എംടിക്ക് കോഴിക്കോടിന്റെ ആദരം

മലയാളത്തിന്‍റെ പ്രിയ സാഹിത്യകാരന്‍  എംടിയുടെ സിനിമാപ്രവേശനത്തിന് 50 വയസ്സ് തികയുന്നു. ദൃശ്യാനുഭവത്തിന്‍റെ വേറിട്ട സംസ്കാരത്തിലേക്ക് മലയാളിയെ കൈപിടിച്ചെത്തിച്ചതില്‍ എംടിയുടെ പങ്ക് സുപ്രധാനമാണ്. എംടി  വാസുദേവന്‍ നായരുടെ ആദ്യ തിരക്കഥയായ മുറപ്പെണ്ണ് പ്രദര്‍ശനത്തിനെത്തിയിട്ട് 50 വര്‍ഷം പിന്നിടുകയാണ്. 1965ലെ ക്രിസ്മസ് ചിത്രമായി എംടിയുടെ തിരക്കഥയില്‍ പരമേശ്വരന്‍നായര്‍ നിര്‍മ്മിച്ച് എ വിന്‍സെന്റ് സംവിധാനം ചെയ്ത മുറപ്പെണ്ണ് പുറത്തിറങ്ങി. സാഹിത്യഭാഷയില്‍ നിന്നും വ്യത്യസ്തമായി ദൃശ്യഭാഷയെ സൃഷ്ടിക്കാന്‍ എംടിക്ക് കഴിഞ്ഞു. മുറപ്പെണ്ണില്‍ നിന്നും തുടങ്ങി  സിനിമാ രംഗത്തേക്കുള്ള ചുവടുവെപ്പില്‍  എംടിയ്ക്ക് ഒട്ടും പിഴച്ചില്ല. കഥക്കും തിരക്കഥക്കും സംവിധാനത്തിനുമായി നിരവധി  സംസ്ഥാന-ദേശീയ പുരസ്കാരങ്ങളാണ് എംടിയെ ...

Read More »

നല്ല സിനിമ ആസ്വദിക്കാനുള്ള ചെറിയ മനസ്സുമായി ലീലക്ക് ടിക്കറ്റെടുക്കാം

ഉണ്ണി ആര്ന്‍‍റെ തിരക്കഥയില്‍ രഞ്ജിത്ത് സംവിധാനം ചെയ്ത ‘ലീല’യെക്കുറിച്ച് അനൂപ് ദാസ് കെ എഴുതുന്നു കുട്ടിയപ്പന്റെ ലീല ലളിതം , സുന്ദരം ലീലയെ ഇങ്ങനെ വിശേഷിപ്പിക്കാം. കുട്ടിയപ്പനെന്ന കേന്ദ്ര കഥാപാത്രത്തിന്റെ ‘ ലീലാ വിലാസങ്ങളില്‍ ‘ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്ന ചിത്രം കഥ പറച്ചിലിനും അവതരണത്തിനുമൊപ്പം കാഴ്ചകള്‍ക്കും പ്രാധാന്യം നല്‍കുന്നു. തങ്ങളെ ഏല്‍പ്പിച്ച ദൗത്യം ഓരോ കഥാപാത്രവും ആത്മാര്‍ത്ഥതയോടെ ചെയ്തു തീര്‍ത്തു എന്നതാണ് ലീലയുടെ പ്രത്യേകത.കുട്ടിയപ്പന്‍ മുതല്‍ ലീല വരെ നീളുന്ന കഥാപാത്രങ്ങള്‍ക്ക് നിരവധി പ്രത്യേകതകള്‍ ചാര്‍ത്തിയിട്ടുണ്ട്. എന്നാല്‍ പരമ്പരാഗത സദാചാര മൂല്യങ്ങളുടെ അതിര്‍വരമ്പുരകള്‍ ...

Read More »

കോഴിക്കോട് നിന്നും രണ്ട് എഴുത്തുകാര്‍ കൂടെ സിലബസിലേക്ക്

മണ്ണിന്റെയും മനുഷ്യന്റെയും മണമുള്ള കോഴിക്കോടന്‍ രചനകള്‍ ഇനി വിദ്യാര്‍ത്ഥികള്‍ പഠിക്കും. പ്രശസ്ത നാടക പ്രവര്‍ത്തകനായ എ ശാന്തകുമാറിന്റെയും കവി രാഘവന്‍ അത്തോളിയുടെയും രചനകളാണ് കാലിക്കറ്റ് സര്‍വ്വകലാശാലയുടെ പുതിയ സിലബസ്സില്‍ ഇടം നേടിയത്. ദളിത് രചനാ വിഭാഗത്തില്‍ വിവര്‍ത്തനം ചെയ്ത രണ്ട് സൃഷ്ടികളാണ് കലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇംഗ്ലീഷ് സാഹിത്യ വിഭാഗം അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ അവസാന സെമസ്‌ററ്റില്‍ ഉള്‍പ്പെടുത്തിയത്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ്സ് മുന്‍പ് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ച എ ശാന്തകുമാറിന്റെ ‘സ്വപ്‌നവേട്ട’ (dream hunt) എന്ന നാടകം നിരവധി വേദികളില്‍ അവതരിപ്പിക്കപ്പെട്ടതാണ്. തെയ്യം കലാകാരന്റെ ...

Read More »