Home » കലാസാഹിതി » എഴുത്തുമേശ (page 6)

എഴുത്തുമേശ

ഫോബ്സ് മാസികയുടെ നോമിനിയായി കോഴിക്കോട്ടുകാരി

യുറോപ്പിൽ പ്രസിദ്ധീകരിക്കുന്ന ഫോര്‍ബ്സ് മാസികയുടെ 30 അണ്ടര്‍ 30 ലിസ്റ്റില്‍ നോമിനിയായി കോഴിക്കോട് വടകര പഴങ്കാവ് സ്വദേശിനി നികിത ഹരിയും. ഫോര്‍ബ്സ് മാസിക തയ്യാറാക്കുന്ന വിവിധ മേഖലകളില്‍ യുറോപ്പിൽ മികവ് തെളിയിച്ച 30 പേരുടെ ലിസ്റ്റിലേക്കാണ് നികിതയെ നോമിനേറ്റ് ചെയ്തിരിക്കുന്നത് . ഇന്ത്യയില്‍ നിന്നും ഫോര്‍ബ്സ് മാസികയുടെ ലിസ്റ്റില്‍ ഇടംപിടിക്കുന്ന   ആദ്യത്തെ വനിതാ എന്‍ജിനീയറാണ് നികിത ഹരി. 30 വയസ്സിനുള്ളിൽ ഉയരങ്ങൾ  താണ്ടി പുതു തലമുറയ്ക്ക്  പ്രചോദനം കൊടുക്കുന്ന നാളെയുടെ ഭാവി മാറ്റാൻ കഴിവുള്ള  വ്യക്തികളെ പ്രോത്സാഹിപ്പിക്കാനും അംഗീകരിക്കുവാനും വേണ്ടിയാണ് ഫോര്‍ബ്സ് നോമിനേഷൻ. ഒരു ...

Read More »

മറ്റ് മാധ്യമങ്ങളേക്കാൾ സ്വാതന്ത്ര്യം നവമാധ്യമങ്ങളിൽ: ടി എം ഹർഷൻ

    പത്രത്തിനും ടെലിവിഷനും അപ്പുറത്തേക്ക് വലിയ ചർച്ചകൾ നടക്കുന്നതും സ്വതന്ത്രമായി ആശയവിനിമയം നടത്താനാകുന്നതും നവമാധ്യമങ്ങളിലാണെന്ന് മാതൃഭൂമി ന്യൂസ് ചാനലിലെ വാർത്താ എഡിറ്റർ ടി എം ഹർഷൻ. കാലിക്കറ്റ് ജേർണൽ പ്രകാശനത്തിന്റെ ഭാഗമായി നടത്തിയ ടെലിവിഷനും നവമാധ്യമങ്ങളും എന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു ടിഎം ഹർഷൻ. മന്ത്രി എം കെ മുനീറാണ് പോർട്ടലിന്റെ പ്രകാശനം നിർവഹിച്ചത്. ചെയർമാൻ കെ പി സുലൈമാന്‍ അദ്ധ്യക്ഷത വഹിച്ചു. എഡിറ്റര്‍ (കാലിക്കറ്റ് ജേര്‍ണല്‍ & കേരള എ‍ഡിറ്റര്‍) ഇ രാജേഷ്, കണ്‍സേര്‍ജ് മീഡിയ സി ഇ ഒ സി. ടി. അനൂപ്, ...

Read More »

‘ദൈവദശക’ത്തിന് ദേശീയപ്രാര്‍ത്ഥനാ പദവി ലഭിക്കാന്‍ സാധ്യത

നാരായണ ഗുരുവിന്‍റെ ‘ദൈവദശകം’ എന്ന പ്രാര്‍ത്ഥനാഗീതത്തിന് ദേശീയപ്രാര്‍ത്ഥനാ പദവി ലഭിക്കാനുള്ള സാധ്യതയേറി. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലേക്കെത്തുന്ന പ്രധാനമന്ത്രി ഡിസംബര്‍ 15ന് ശിവഗിരിയിലെത്തുമ്പോൾ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാവും. അരുവിപ്പുറത്തെ ശിവപ്രതിഷ്ഠക്കു ശേഷം നാരായണഗുരു മാനവരാശിക്ക് നല്‍കിയ ഏറ്റവും വിലപ്പെട്ട സംഭാവനയാണ് ‘ദൈവദശകം’. ‘ദൈവദശകം’ ദേശീയപ്രാർത്ഥനയാക്കി മാറ്റണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പിന്നീട് ഈ വിഷയത്തിൽ തുടർനടപടികളൊന്നും ഉണ്ടായില്ല. ‘ദൈവദശകം’ ദേശീയപ്രാര്‍ത്ഥനയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രിക്ക് നിവേദനം സമര്‍പ്പിക്കുമെന്ന് മോദിയുടെ ശിവഗിരി പരിപാടിയുടെ ഏകോപകൻ സ്വാമി സച്ചിദാനന്ദന്‍ അറിയിച്ചു. ശിവഗിരിയിലെ മഹാസമാധിയിൽ പുഷ്പാർച്ചന നടത്തുകയും ശാരദാമഠത്തിൽ പ്രാർത്ഥന നടത്തുകയും ...

Read More »

ശിവന്‍ നമ്പൂതിരിയല്ലെങ്കില്‍ ഈഴവനാകാതെ നിവൃത്തിയുണ്ടായിരുന്നില്ല

    മനുഷ്യന് തന്നെക്കുറിച്ചുതന്നെയുള്ള മൂല്യബോധമാണ് മനുഷ്യാവകാശപ്രവര്‍ത്തനങ്ങള്‍ക്കെല്ലാം കാരണവും പ്രചോദനവും. തന്റെത്തന്നെ മൂല്യത്തെക്കുറിച്ച് ഓരോ മനുഷ്യനും ബോധ്യമുണ്ടാവുകയാണ് അത്തരം പ്രവര്‍ത്തനങ്ങളുടെയെല്ലാം ലക്ഷ്യം. തന്റെ സഹജമൂല്യമെന്ന ഈ ആദര്‍ശം മനുഷ്യന്റെ ദാര്‍ശനിക-മത-രാഷ്ട്രീയവീക്ഷണങ്ങളിലെല്ലാം ഒളിഞ്ഞും തെളിഞ്ഞും ദേശ-കാലഭേദമില്ലാതെ നിലനില്‍ക്കുന്നതാണ്. നമ്മളെല്ലാം പങ്കിടുന്ന മനുഷ്യത്വമെന്ന ആ മൂല്യമാണ്‌ നീതി, സാഹോദര്യം, സമത്വം, ജനാധിപത്യം എന്നുതുടങ്ങി ‘നമ്മള്‍’ എന്ന വാക്കിനുപ്പോലും അര്‍ഥവും സാര്‍വത്രികമാനവും നല്‍കുന്നത്. എന്നാല്‍, മനുഷ്യന്റെ ഈ മൂല്യബോധത്തിന് ആധികാരികത ഉണ്ടാകണമെങ്കില്‍ അനന്തമായ പ്രപഞ്ചത്തില്‍ തനിക്കുള്ള മൂല്യം-സ്ഥാനം എന്താണെന്നുകൂടി മനുഷ്യന് മനസ്സിലാകേണ്ടതുണ്ട്. ഇത് വ്യക്തമല്ലാത്തപക്ഷം, അണ്ഡകടാഹത്തില്‍ മണല്ത്തരിയോളം നിലയില്ലാത്ത ...

Read More »

‘ആടുജീവിതം’ ബ്ലെസി സിനിമയാക്കുന്നു

  നജീബെന്ന പ്രവാസിയുടെ അതിജീവനത്തിന്‍റെ കഥ നമുക്ക് പരിചയപ്പെടുത്തിയ ബെന്യാമിന്‍റെ ‘ആടുജീവിതം’ സിനിമയായി നമുക്കുമുന്നിലെത്തുന്നു. ബ്ലെസി സംവിധാനം ചെയ്യുന്ന സിനിമയില്‍ പൃ ഥ്വിരാജാണ് നായകനായി നജീബിനെ അവതരിപ്പിക്കുന്നത്. മരുഭൂമിയില്‍ വൃത്തിഹീനമായ സാഹചര്യത്തിൽ ആടുകളേയും ഒട്ടകങ്ങളേയും പരിപാലിച്ചുകൊണ്ടുള്ള വിശ്രമമില്ലാത്ത ജീവിതം നയിച്ച നജീബിന്‍റെ കഥ പറയുന്നതാണ് നോവല്‍. സുഹൃത്തിന്‍റെ വഞ്ചനയില്‍പ്പെട്ട് വെള്ളവും ഭക്ഷണവുമില്ലാതെ ജീവിതംതന്നെ നഷ്ടപ്പെട്ട കഥ പറയുന്ന നോവല്‍ സിനിമയിലൂടെ ജനങ്ങള്‍ക്കുക്കുകയാണ് ബ്ലെസി. മനുഷ്യനും മൃഗവും ഒന്നായിത്തീരുന്ന അവസ്ഥയെ സിനിമയിലേക്കു പകര്‍ത്താനുദ്ദേശിക്കുകയാണെന്ന് സംവിധായകന്‍ അഭിപ്രായപ്പെടുന്നു. സിനിമയിലേക്ക് ഒപ്പിയെടുക്കുമ്പോള്‍ വായനയിലൂടെ കണ്ട ആടുജീവിതത്തിന്‍റെ യഥാര്‍ത്ഥകാഴ്ചയിലേക്ക് കാണികളെ ...

Read More »

നഗ്നചിത്രങ്ങളോട്‌ വിടപറഞ്ഞ്‌ പ്ലേബോയ്‌

ലോകപ്രശസ്‌തമായ പുരുഷ ലൈഫ്‌സ്‌റ്റൈല്‍ വിനോദ മാസിക പ്ലേബോയ്‌ സ്‌ത്രീകളുടെ നഗ്നചിത്രങ്ങള്‍ പ്രസിദ്ധീകരിക്കില്ലെന്ന്‌ പ്രഖ്യാപിച്ചു. മാസികയുടെ പുനര്‍രൂപകല്‌്‌പനയുടെ ഭാഗമായാണ്‌ പത്രാധിപസമിതി തീരുമാനം. മാര്‍ട്ടിന്‍ ലൂഥര്‍ കിങ്‌ ജൂനിയറിന്റേയും ജിമ്മി കാര്‍ട്ടറിന്റേയുമൊക്കെ അഭിമുഖങ്ങള്‍ പ്രസിദ്ധീകരിച്ച പ്ലേ ബോയ്‌ ഇനി രാഷ്ട്രീയത്തിലേക്ക്‌ തിരിയുകയാേണാ എന്നറിയണമെങ്കില്‍ അടുത്ത മാര്‍ച്ച്‌ വരെ കാത്തിരിക്കേണ്ടിവരും. നഗ്ന മോഡലുകള്‍ക്കൊപ്പം ഫോട്ടോക്ക്‌ പോസ്‌ ചെയ്‌ത്‌ പലപ്പോഴും മാഗസിനോളം തന്നെ പ്രസിദ്ധി നേടിയയാളാണ്‌ മാസികയുടെ സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ ഹഗ്‌ ഹെഫ്‌നര്‍. ഹെഫ്‌നറിന്റെ എൺപത്തിനാലാം പിറന്നാള്‍ 2008 ല്‍ ‘ബേ വാച്ച്‌ താരം പമേല ആന്റേഴ്‌സണ്‍ ...

Read More »