Home » കലാസാഹിതി » നാടകശാല

നാടകശാല

‘തോറ്റ’ സാംസ്കാരിക ജീവിതങ്ങൾക്ക് ഒരാമുഖം: പാവനാടകക്കാരനായ സുഹൃത്തിനെക്കുറിച്ച് വി. മുസഫർ അഹമ്മദ്

അരീക്കോടിനടുത്ത് തച്ചണ്ണയിലെ പാവനാടക-നാടകകലാകാരനായിരുന്നു ഇ. സി. ദിലീപൻ. മൈത്ര ഗവ: യു പി സ്കൂളിൽ അധ്യാപകനായിരിക്കെ 2010ൽ അകാലത്തിൽ പിരിഞ്ഞു. ജീവിതത്തിന്റെ നാനാതുറകളിലുളള മനുഷ്യരുമായി സമാനസൗഹൃദബന്ധം പുലർത്തുകയും ലോക ക്ലാസിക്ക് സിനിമകളെ ദേശത്തിനു പരിചയപ്പെടുത്തുകയും ചെയ്തു ദിലീപൻ. കോഴിക്കോട് ഒഡേസ, അരീക്കോട് റീഡേഴ്സ് ഫോറം എന്നീ കൂട്ടായ്മകളിൽ പങ്കാളിയായിരുന്നു. തച്ചണ്ണയിലെ തെങ്ങിന്‍ തോപ്പില്‍ ചേർന്ന അനുസ്മരണസമ്മേളനത്തിൽ സഞ്ചാര സാഹിത്യകാരനും ദിലീപന്റെ ഉറ്റ മിത്രവുമായിരുന്ന വി. മുസഫർ അഹമ്മദ് ചെയ്‌ത പ്രഭാഷണം. “നമ്മുടെ ഗ്രാമങ്ങളില്‍ ഇങ്ങനെ ജീവിച്ച എത്രയോ മനുഷ്യരുണ്ട്. അവരുടെ കാലം കഴിയുമ്പോള്‍ നാം ...

Read More »

പള്ളേപ്പയിപ്പ് ഇത്തിള് പോലെ നീറി; കൊണ്ടോട്ടീല് കൊയങ്ങ്യോര് അന്നങ്ങനെ ഒപ്പംനിന്നുതുടങ്ങി: സഖാവ് കുഞ്ഞാലി അരങ്ങിലേക്ക്

ഏറനാടൻ തൊഴിലാളർക്കുള്ളിൽ ഇന്നും വിളങ്ങുന്ന ഓർമ്മയാണ് സഖാവ് കുഞ്ഞാലി. കാളഭൈരവൻ എന്ന നാടകത്തിലൂടെ ഏറനാടൻ ദളിതരുടെ ആദിമസംസ്കൃതിയെയും ഭാഷയെയും അരങ്ങിലെത്തിച്ച ഇ. സി. ദിനേശ് കുമാർ ആ ഏറനാടൻ പോരാട്ടവീര്യത്തെ രംഗഭാഷയിലാക്കുന്നു. ബീഡിത്തൊഴിലാളികളുടെയും തോട്ടംതൊഴിലാളികളുടെയും അവകാശസമരങ്ങളുടെ നായകനായി വളർന്ന ചരിത്രം നാടകം രേഖപ്പെടുത്തുന്നു. ഒപ്പം, കുഞ്ഞാലിയെ സൃഷ്‌ടിച്ച തെക്കേമലബാറിലെ മാപ്പിള ജീവിതത്തിലേക്കുകൂടി അത് വെളിച്ചംവീശുന്നു. എംഎൽഎ ആയിരിക്കെ നിലമ്പൂരിൽ വെടിയേറ്റുമരിച്ച കുഞ്ഞാലിയുടെ ജന്മനാട്ടിൽ തുടങ്ങുന്നതാണ് നാടകം. നാടകത്തിൽ കുഞ്ഞാലിയുടെ കൊണ്ടോട്ടിയിലെ ചെറുപ്പകാലം അവതരിപ്പിക്കുന്ന രംഗം. രംഗം 1 (1934) കൊണ്ടോട്ടി പപ്പടത്തെരു. ഇരുവശവും പപ്പടത്തട്ടുകളിൽ ...

Read More »

ശാന്തന്റെ ‘ആറാംദിവസം’ ജനുവരി മുപ്പതിന് അരങ്ങിൽ

സാധാരണക്കാരന്റെ ജീവിതത്തില്‍പോലും ഭയം അധികാരം സ്ഥാപിക്കുന്നതെങ്ങനെയെന്നു പറയുന്നു, എ. ശാന്തകുമാറിന്റെ പുതിയ നാടകം. പിറന്ന മണ്ണിൽ ‍ പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു കൂട്ടം മനുഷ്യരുടെ ആത്മസംഘര്‍ഷങ്ങളുടേയും കാത്തിരിപ്പിന്റേയും പ്രണയത്തിന്റേയും കഥ പറയുന്ന ‘ആറാം ദിവസം’ ജനുവരി മുപ്പതിന് അരങ്ങിലെത്തും. കോഴിക്കോട്ടെ നാടക പ്രേമികളുടെ കൂട്ടായ്മയായ തിയേറ്റര്‍ ലവേഴ്‌സാണ് നാടകം അരങ്ങിലെത്തിക്കുന്നത്. സജ്ജാദ് എന്ന ചെറുപ്പക്കാരന്റെ ട്രെയിന്‍ യാത്രയ്ക്കിടയിലെ പൊള്ളുന്ന അനുഭവങ്ങളിലൂടെയും ഓര്‍മ്മകളിലൂടെയും സമകാലിക രാഷ്ട്രീയ കാലാവസ്ഥയോട് ചേര്‍ന്ന് നിന്നാണ് നാടകം വളരുന്നത്. ഇരപിടിയന്‍#x200d;മാരുടെ ക്രൂരമായ തമാശകള്‍ക്ക് ഇരയാവുന്ന ദളിതന്റെ നിസ്സഹായവസ്ഥയും ആറാംദിവസത്തിന്റെ പ്രമേയമാകുന്നു. സാധാരണക്കാരന്റെ ലളിതമായ ...

Read More »

സീരിയലുകള്‍ കുടുംബം കലക്കികള്‍

ഇന്ന് ചാനലുകളില്‍ കളിക്കുന്ന കുടുംബം കലക്കുന്ന സീരിയലുകളെക്കാള്‍ മികച്ചത് റേഡിയോ നാടകങ്ങളാണെന്ന് ശ്രീകണ്ഠന്‍ കരിക്കകം. കേരള സാഹിത്യോത്സവത്തില്‍ റേഡിയോ നാടകത്തില്‍ നിന്ന് ടെലിവിഷന്‍ സീരിയലിലേക്ക് എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശസ്ത റേഡിയോ നാടകസംവിധായകനായ കെ ശരത് ചന്ദ്രന്‍ മോഡറേറ്ററായ ചര്‍ച്ചയില്‍ ശത്രുഘ്‌നന്‍, പനോരമപ്രൊഡക്ഷന്റെ സ്ഥാപകനും കഥകൃത്തുമായ സതീഷ് ബാബുപയ്യന്നൂര്‍ എന്നിവര്‍ പങ്കെടുത്തു. റേഡിയോ നാടകങ്ങള്‍ എന്നും ഗൃഹാതുരത്വം നല്‍കുന്നതാണെന്ന് തിരക്കഥാകൃത്ത് ശത്രുഘ്‌നനും, സീരിയലുകളുടെ ആവിര്‍ഭാവം റേഡിയോ നാടകങ്ങളുടെ സ്വീകാര്യത കുറച്ചുവെന്ന് സതീഷ് ബാബുവും അഭിപ്രായപ്പെട്ടു. സീരിയലുകളോടുള്ള ഭ്രമം ഒഴിവാക്കി റേഡിയോ ...

Read More »

ക്യാമ്പസ് നാടകങ്ങള്‍ മികച്ചത് : എ ശാന്തകുമാര്‍

കേരള സാഹിത്യോത്സവത്തിന്റെ രണ്ടാം പതിപ്പിലെ ഒന്നാം ദിനത്തില്‍ വേദി തൂലികയില്‍ ക്യാമ്പസ് നാടക വര്‍ത്തമാനം എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു. എ ശാന്തകുമാര്‍, ഗിരീഷ് പി.സി പാലം, ഷിബു മുത്താട്ട് എന്നിവര്‍ പങ്കെടുത്തു. ബിനീഷ് പുതുപ്പണം മോഡറേറ്ററായി. അടുക്കളയില്‍ നിന്നും പ്രതിഷേധം ഉണ്ടായില്ലായെങ്കില്‍ അരങ്ങില്‍ പ്രതിരോധം സാധ്യമല്ലെന്നും നാടകങ്ങള്‍ ഉണ്ടാക്കേണ്ടതല്ല മറിച്ച് ഉണ്ടാവേണ്ടതാണെന്നും ഷിബു മുത്താട്ട് അഭിപ്രായപ്പെട്ടു. കലാലയങ്ങളില്‍ നാടകങ്ങള്‍ സജീവമാണെന്നും അവരെ വളര്‍ത്തേണ്ട അധികാരികള്‍ അത് ശ്രദ്ധിക്കുന്നില്ലെന്നും ഒരു കാലത്ത് രാഷ്ട്രീയത്തേയും രാഷ്ട്ട്രീയക്കാരെയും വളര്‍ത്തിയത് നാടകമാണെന്നും ഗിരീഷ് പി.സി പാലം പറഞ്ഞു. അമേച്വര്‍ ...

Read More »

കെ.ജി. ഹര്‍ഷന്‍ പുരസ്‌കാരം ആര്‍ട്ടിസ്റ്റ് സുജാതന്‌.

നാടക-ടെലിഫിലിം സംവിധായകന്‍ കെ.ജി. ഹര്‍ഷന്റെ ഓര്‍മയ്ക്കായി ഏര്‍പ്പെടുത്തിയ പ്രഥമ കെ.ജി. ഹര്‍ഷന്‍ പുരസ്‌കാരത്തിന് ആര്‍ട്ടിസ്റ്റ് സുജാതന്‍ അര്‍ഹനായി. 10,001 രൂപയും ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം. 27-ന് ചേളന്നൂര്‍ 7/6 ല്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ സിനിമാനാടക നടന്‍ ഹരീഷ് പേരാടി പുരസ്‌കാരം സമ്മാനിക്കും. പത്രസമ്മേളനത്തില്‍ അനുസ്മരണസമിതി കണ്‍വീനര്‍ ഇ. ധര്‍മരാജ്, ഷിബു മുത്താട്ട്, ഗിരീഷ് പി.സി. പാലം, കെ.ജി. സുബീഷ് തുടങ്ങിയവര്‍പങ്കെടുത്തു.

Read More »

അരങ്ങിലെ വിസ്മയമാകാന്‍ ഖസാക്കിന്റെ ഇതിഹാസം; നാടകത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റുകളുടെ വില്‍പന ആരംഭിച്ചു;

മണിയൂര്‍ ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടില്‍ 23, 24, 25 തീയതികളില്‍ നടക്കുന്ന ഖസാക്കിന്റെ ഇതിഹാസം എന്ന നാടകത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റുകളുടെയും ഓഫ് ലൈന്‍ ടിക്കറ്റുകളുടെയും വില്‍പ്പന ആരംഭിച്ചു. ഓണ്‍ ലൈന്‍ ടിക്കറ്റുകള്‍ക്ക് www.catchymsea.com എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഓഫ്‌ലൈന്‍ ടിക്കറ്റുകള്‍ ഇന്റന്‍സ് കൊയിലാണ്ടി, പുതുമ ഹോട്ടല്‍ പയ്യോളി, മഹിമ ട്രേയ്‌ഡേഴ്‌സ് പയ്യോളി, കിലുക്കം ഫാന്‍സി പയ്യോളി അങ്ങാടി, മന്ദരത്തൂര്‍ ബാങ്ക് പാലയാട് ശാഖ, ലേഔട്ട് വടകര, നടക്കുതാഴ സഹകരണ ബാങ്ക് ഹെഡ് ഓഫീസ് വടകര, ബ്രൈറ്റ് അലൂമിനിയം മാര്‍ക്കറ്റിങ്ങ് ചന്തപ്പറമ്പ് വടകര, മന്ദരത്തൂര്‍ ബാങ്കിന്റെ തിരുവള്ളൂര്‍ ...

Read More »

പലസ്തീനിന്റെ പ്രതിരോധത്തിന് കോഴിക്കോട്ട് അരങ്ങ്

ഇസ്രായേല്‍ അധിനിവേശവും പലസ്തീന്റെ ചെറുത്തു നില്‍പും കേരളത്തെ ആരും പറഞ്ഞ് പഠിപ്പിക്കേണ്ട. എന്നാല്‍ പലസ്തീന്റെ പ്രതിരോധത്തിന്റെ പാഠങ്ങള്‍ പറയാന്‍ മലയാളത്തിന്റെ മണ്ണിലേക്ക് പലസ്തീന്‍ നാടക പ്രവര്‍ത്തകരെത്തിയപ്പോള്‍ കോഴിക്കോട് ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. പലസ്തീന്‍ നാടക സംഘത്തിനൊപ്പം ഡല്‍ഹിയിലെ ജന നാട്യ മഞ്ചിലെ കലാകാരും കൂടി ചേര്‍ന്നപ്പോള്‍ ഹിന്ദിയിലും അറബിയിലുമായി അവതരിപ്പിച്ച ആദ്യത്തെ നാടകത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു കോഴിക്കോട്ടെ നാടക ആസ്വാദകര്‍. കോഴിക്കോട് ടാഗോര്‍ ഹാളില്‍ അരങ്ങേറിയ നാടകം പലസ്തീനിലെ ജനീന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നെത്തിയ നാടക പ്രവര്‍ത്തകരാണ് അവതരിപ്പിച്ചത്. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ ...

Read More »

സുധാകരേട്ടന് ഓര്‍മ്മപ്പൂക്കള്‍

  കോഴിക്കോടിന്‍റെ അരങ്ങുകളെ നൈസര്‍ഗികമായ അഭിനയപാടവം കൊണ്ട് ജ്വലിപ്പിച്ച നടനെ കാലം നാടകസദസ്സിലെ സഹൃദയനായ പ്രേക്ഷകനാക്കി മാറ്റിക്കൊണ്ടിരിക്കുന്ന സമയത്താണ് ഞാന്‍ സുധാകരേട്ടനുമായി അടുക്കുന്നത്. ഓരോ വേദികളിലും തോള്‍സഞ്ചിയും തൊപ്പിയും വെച്ച് അവസാനം വരെ കാഴ്ചക്കാരനായിരുന്ന് മടങ്ങുമ്പോള്‍ സുധാകരേട്ടന്‍ കണ്ടാലുടന്‍ പറയും, ‘ശാന്താ എനിക്ക് വേണ്ടി ഒരു നാടകമെഴുത്, എനിക്ക് അഭിനയിയ്ക്കണം…. ഇപ്പോള്‍ ആരും വിളിക്കാറില്ല… പ്രായമായില്ലേ, ഓര്‍മ്മയൊന്നും ഇല്ല…. കാണുമ്പോള്‍ എല്ലാം വീണ്ടും ഓര്‍മ്മിപ്പിയ്ക്കും ‘ശാന്താ’ നീ എന്നെ വെച്ചൊരു നാടകം ചെയ്യടാ…..അതിനിടയ്ക്ക് എന്‍റെ ഒരനുഭവം പറയാതെ വയ്യ….. കോഴിക്കോടന്‍ നാടകലഹരിയുടെ ഏതോ രാവില്‍ ...

Read More »

അന്താരാഷ്ട്ര നാടകോത്സവം ജനുവരി പത്തു മുതല്‍

കേരള സംഗീത നാടക അക്കാദമിയുടെ എട്ടാമത് രാജ്യാന്തര നാടകോത്സവത്തിന് ജനുവരി 10 മുതല്‍ 16 വരെ അക്കാദമി കാമ്പസ് വേദിയാവുകയാണ്. ചന്ദ്രലേഖ ഗ്രൂപ്പിന്‍റെ ‘’ശരീര’ എന്ന സമകാലീന നൃത്തരൂപത്തിന്‍റെ അവതരണത്തോടെ തുടക്കം കുറിക്കുന്ന നാടകോത്സവത്തില്‍ പന്ത്രണ്ടു രാജ്യങ്ങളില്‍ നിന്നുള്ള നാടകങ്ങള്‍ അരങ്ങേറും. ഏഴ് ദിവസത്തോളം നീണ്ടുനില്‍ക്കുന്ന നാടകോത്സവത്തില്‍ ലോകനാടകം,  ഇന്ത്യന്‍നാടകം,  മലയാളനാടകം,  റേഡിയോനാടകം, പാരമ്പര്യകലകള്‍,  നാടകസിനിമകള്‍ എന്നീ ഇനങ്ങളിലായിരിക്കും നാടകങ്ങള്‍ അവതരിപ്പിക്കുക. മേളയോടൊപ്പം ‘മീറ്റ് ദ ആര്‍ട്ടിസ്റ്റ്സ്’, ‘ഡയറക്ടേഴ്സ് റൗണ്ട് ടേബിള്‍ ടോക്’ എന്നിവയുമുണ്ടാകും. കെ ടി മുഹമ്മദ് സ്മാരക തിയറ്റര്‍,  നടന്‍ മുരളി ...

Read More »