Home » കലാസാഹിതി » പാട്ടുപെട്ടി

പാട്ടുപെട്ടി

ഗന്ധർവ്വപുത്രൻ ശിവപുത്ര വരുന്നു അപൂർവ്വ പര്യടനത്തിന്; അച്ഛനും എം.ഡി.ആറിനും ഗുരുദക്ഷിണ; ചെന്നൈയിൽ ആർക്കും കേൾക്കാം

പ്രതീക്ഷിക്കാത്ത ഇടങ്ങളിൽ പ്രത്യക്ഷനാവുകയും നീണ്ട ഇടവേളകളിൽ അജ്ഞാതവാസം വരിയ്ക്കുകയും ചെയ്യാറുള്ള അവധൂത സംഗീതജ്ഞൻ പണ്ഡിറ്റ് മുകുൾ ശിവപുത്ര ആറു തെന്നിന്ത്യൻ വേദികളിൽ പാടാനെത്തും. ചെന്നൈ അടക്കമുള്ള ആദ്യ മൂന്നു വേദികളിൽ കച്ചേരിക്ക് പ്രവേശനം സൗജന്യമാണ്.  ഇന്ത്യൻ സംഗീത കുലപതികളിൽപ്പെട്ട പണ്ഡിറ്റ് കുമാർ ഗന്ധർവ്വയുടെ പുത്രനായ വിശ്രുത സംഗീതജ്ഞൻ പണ്ഡിറ്റ് മുകുൾ ശിവപുത്രയെ നേരിൽ കേൾക്കാൻ തെന്നിന്ത്യൻ സംഗീതാസ്വാദകർക്ക് അസുലഭാവസരമൊരുങ്ങുന്നു. ചെന്നൈയിലും ബംഗളുരുവിലും മൈസുരുവിലുമടക്കം ആറു വേദികളിൽ സമകാലിക സംഗീതലോകത്തെ ഈ അതിപ്രതിഭാശാലി പാടാനെത്തും. ഓർക്കാം, ചെന്നൈ അടക്കമുള്ള ആദ്യ മൂന്നു വേദികളിൽ കച്ചേരിക്ക് പ്രവേശനം ...

Read More »

മത്സ്യത്തൊഴിലാളികളും കാലിച്ചാക്ക് തുന്നുന്നവരും പെട്ടിയും തബലയും വായിച്ച് സ്വയം മറന്നുപാടി; അവരിൽനിന്നും മലബാർ സംഗീതമുണ്ടായി

കോഴിക്കോട് അബ്ദുൾഖാദറും ബാബുരാജുമടങ്ങുന്ന സംഗീതജ്ഞലോകം ഒരു ജനതയെ സംഗീതവുമായി അടുപ്പിക്കുകയായിരുന്നോ, അതോ ജനങ്ങളിൽനിന്ന് അവരത് നേടുകയായിരുന്നോ? രണ്ടും പരസ്പരം ബന്ധപ്പെട്ടാണ് മലബാറിൽ സംഗീതം ജനകീയമായിത്തീർന്നത്. മലബാര്‍ സംഗീതം അല്ലെങ്കില്‍ കോഴിക്കോട് സംഗീതം ഇങ്ങനെ ഒന്നുണ്ടോ, ഉണ്ടെങ്കില്‍ അതിന്‍റെ പ്രത്യേകതയെന്ത് എന്നന്വേഷിക്കുന്ന വി. ടി. മുരളിയുടെ പഠനം. മൊത്തം മലയാളികളും ടെലിവിഷൻ കാഴ്ചക്കാരായി മാറിത്തുടങ്ങിയതിന്റെ പ്രാരംഭകാലത്തെഴുതിയ ലേഖനം, ‘സുനയന’ക്കു മുന്നോടിയായി പുനഃപ്രസിദ്ധീകരിക്കുന്നു.     മലബാര്‍ സംഗീതം അല്ലെങ്കില്‍ കോഴിക്കോട് സംഗീതം ഇങ്ങനെ ഒന്നുണ്ടോ? ഉണ്ടെങ്കില്‍ അതിന്‍റെ പ്രത്യേകതയെന്ത്? സാഹിത്യത്തില്‍ മലബാറിന് ഒരു പ്രസക്തിയുണ്ടോ? മലയാളം ...

Read More »

‘സുനയന’: അബ്ദുൾഖാദർ സ്മൃതിയിൽ കോഴിക്കോട്ട് മുഴുദിന സംഗീതപരിപാടി

അനശ്വര സംഗീതകാരൻ കോഴിക്കോട് അബ്ദുൾഖാദറിന്റെ സ്മരണയിൽ ‘സുനയന’ സംഗീതപരിപാടി മാർച്ച് പത്തിന് കോഴിക്കോട് ടാഗോർ സെന്റനറി ഹാളിൽ നടക്കും. കോഴിക്കോട് അബ്ദുൾ ഖാദർ ഫൗണ്ടേഷന്റെ മുൻകയ്യിൽ വിവിധ സാംസ്കാരിക സംഘങ്ങളുടെ സഹകരണത്തോടെയാണ് മുഴുദിന സംഗീത പരിപാടി. കോഴിക്കോടിന്റെ സംഗീതഭൂതകാലത്തിന്റെ വിവിധ തലങ്ങൾ അന്വേഷിക്കുന്ന ചർച്ചകൾ, ആ കലാനവോത്ഥാനകാലത്തിൽ പങ്കുകൊണ്ടവരുടെ അനുഭവങ്ങൾ പങ്കിടുന്ന സൗഹൃദസംഗമങ്ങൾ, മൺമറഞ്ഞ കലാസംഘാടകരെയും സംഗീതകാരന്മാരെയും ഓർമ്മിക്കുന്ന അനുസ്മരണ സദസ്സ് തുടങ്ങി വിവിധ പരിപാടികൾ ‘സുനയന’യിലുണ്ടാവും. കോഴിക്കോട് അബ്ദുൾഖാദറിന്റെ പാട്ടുകൾ കോർത്തിണക്കി സതീഷ് ബാബുവും അബ്ദുൾ ഖാദറിന്റെ ഒപ്പമുണ്ടായിരുന്ന ഉപകരണ സംഗീതജ്ഞരും നയിക്കുന്ന ...

Read More »

കോഴിക്കോട്ടെ സംഗീതലോകം ഡാഡയെ മറന്നു; പ്രാവിനെ പറപ്പിച്ചും ഏകാന്തതയില്‍ പാട്ടുപാടിയും ആ ജീവിതം തള്ളിനീക്കി

മലബാറിലെ കലാനവോത്ഥാന പ്രസ്ഥാനത്തിന്റെ അമരക്കാരിലൊരാളായിരുന്ന അനശ്വര സംഗീതജ്ഞൻ കോഴിക്കോട് അബ്ദുൾഖാദർ ഓർമയിൽ മാഞ്ഞിട്ട് ഫെബ്രുവരി 13ന് നാൽപ്പത് വർഷങ്ങൾ പിന്നിടുകയാണ്. അബ്ദുൾഖാദർ മുനിരയിലുണ്ടായിരുന്ന അന്നത്തെ കലോദ്യമങ്ങളെ അടയാളപ്പെടുത്തുന്ന മുഴുദിന സംഗീതപരിപാടി ‘സുനയന’ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ് അണിയറയിൽ. ആ കാലത്തിന്റെ ഓർമകളെയും അനുഭവങ്ങളെയും കാലിക്കറ്റ് ജേണൽ വരുംദിനങ്ങളിൽ പ്രസിദ്ധീകരിക്കുന്നു. അതിനു തുടക്കമായി, അബ്ദുൾഖാദറിനെക്കുറിച്ച് മകനും മലയാളത്തിന്‍റെ ആദ്യത്തെ ഗസല്‍ ഗായകനുമായ നജ്‌മൽ ബാബു എഴുതിയ ഓർമ്മ പുനഃപ്രസിദ്ധീകരിക്കുന്നു.   എന്റെ സംഗീതജീവിതത്തില്‍ ഞാൻ കടപ്പെട്ടിരിക്കുന്നത് ഡാഡയോടാണ്. അദ്ദേഹം തുറന്നുവിട്ട പാട്ടുകളുടെ ലോകം കുട്ടിക്കാലം മുതല്‍ തന്നെ എനിക്ക് ...

Read More »

മഴ പാടുന്നു: ‘ഒടുവിൽ ഞാൻ ഒറ്റയാകുന്നു’; ജോഗ് രാഗത്തിന്റെ തേന്‍തുള്ളികള്‍ ചിറകു വിടര്‍ത്തി പറക്കുന്നു

‘കവിതയുടെ അര്‍ത്ഥതലങ്ങളെ വിട്ട് എന്റെ കൂടെപ്പോരുക. രാഗ വിഹാരങ്ങള്‍ തീര്‍ക്കുന്ന മായിക പ്രപഞ്ചത്തില്‍ അഭിരമിപ്പിക്കാം ആവോള’മെന്നു മഴ. ഞാന്‍ തല്‍ക്കാലം കവിതയെ മറക്കുന്നു – മഴയെ കേട്ട്  മീനാക്ഷി മേനോന്‍ എഴുതുന്നു.   എനിയ്ക്കു ചുറ്റുമിപ്പോള്‍ മഴയുടെ ശബ്ദമാണ്. ജോഗ് രാഗത്തിന്റെ ആരോഹണാവരോഹണങ്ങളിലൂടെ, തേന്‍തുള്ളികള്‍ പോലെ ആത്മാവിലേക്കൂറി വരുന്ന ശബ്ദസൗന്ദര്യമായി മഴ പാടുന്നു. പാടുന്നത് ഒരു കവിതയാണ്… ”ഒടുവില്‍ ഞാന്‍ ഒറ്റയാകുന്നു….” സച്ചിദാനന്ദന്റെ ‘ഒടുവില്‍ ഞാന്‍ ഒറ്റയാകുന്നു’ എന്ന കവിത പ്രശസ്ത സംഗീതജ്ഞൻ ശ്രീ. ഓംകാര്‍നാഥ് ഹവല്‍ദാറാണ്‌ ജോഗ് രാഗത്തില്‍ ചിട്ടപ്പെടുത്തിയത്. മഴയാണ് ആലപിക്കുന്നത്. കവിതയിലെ ...

Read More »

“തൃത്താല കേശവേട്ടൻ ചെണ്ടയെടുത്താൽപിന്നെ ഗുരുവായൂർ ക്ഷേത്രപരിസരത്തെ സമയം ഘനീഭവിച്ചിരുന്നു”

തായമ്പകകുലപതി തൃത്താല കേശവ പൊതുവാളിന്റെ ഇരുപതാം ചരമവാർഷികദിനമാണ് ഫിബ്രവരി എട്ട്. കൗമാരത്തിൽ താൻ ഒപ്പംകൂടി, ഇന്നും ഉണർവിലും ഉറക്കത്തിലും പിന്തുടർന്നുകൊണ്ടിരിക്കുന്ന നാദപ്രപഞ്ചമായ മേളാചാര്യനെക്കുറിച്ച് ഹരിനാരായണൻ എഴുപതുകളിൽ കോഴിക്കോട് സാമൂതിരി സ്കൂളിലെ ഗുരുവായൂരപ്പൻ ഹാളിൽ ആകാശവാണിയുടെ ക്ഷണിക്കപ്പെട്ട സദസ്സിനുവേണ്ടിയുള്ള സംഗീതപരിപാടിയിലാണ് ആദ്യമായി ഞാൻ കേശവേട്ടനെ കാണുന്നത് (തൃത്താല കേശവ പൊതുവാൾ). പന്ത്രണ്ട്, പതിമൂന്ന് വയസ്സുള്ള എന്നെ അത്ഭുതപ്പെടുത്തിയ കാഴ്ചയായിരുന്നു ഡബിൾ ബാസ് ഒക്കെയുള്ള ഓർക്കസ്ട്രയിൽ, കേശവേട്ടന്റെ ചെണ്ടയുമായുള്ള ഇരിപ്പ്. എന്റെ കസിൻ സിസ്റ്റർ, ആകാശവാണി സ്ഥിരം കലാകാരിയായി പിന്നീട് നിയമനം ലഭിച്ച ശ്രീമതി ചന്ദ്രിക ഗോപിനാഥ്, ...

Read More »

മാപ്പിളപ്പാട്ടിന്റെ മൊഞ്ചാണ് കൊണ്ടോട്ടി; കെടാതെ കത്തുന്നു ഇശലിൻ ചെരാതുകൾ

മോയിൻകുട്ടി വൈദ്യർ തൊട്ടുള്ള കവിമുനിമാർ കൊളുത്തിവച്ചുപോയ ഇശലിൻ ചിരാതുകൾ തലമുറകളിലൂടെ കെടാതെ സൂക്ഷിക്കുകയാണ് കൊണ്ടോട്ടി. വൈദ്യർ മഹോത്സവനാളുകൾക്ക് ഒരനുബന്ധമായി കൊണ്ടോട്ടിയുടെ കാവ്യചരിത്രപാരമ്പര്യത്തെക്കുറിച്ച് പി. വി. ഹസീബ്‌ റഹ്‌മാൻ ‘പൂമകളാണെ ഹുസുനുൽ ജമാൽ പുന്നാരത്താളം മികന്തബീവി… മാപ്പിളപ്പാട്ടിൻ മലപ്പുറത്തിന്റെ മൊഞ്ചാണ് കൊണ്ടോട്ടി. ഇവിടെ ഇളംകാറ്റ് പോലും ഇശലിന്റെ ഈണം തിരയുകയാണ്. ഒരു കാലത്ത് കലയെയും പാട്ടിനെയും അക്ഷരക്കൂട്ടുകളാക്കിയവർ കൊളുത്തിവച്ചുപോയ ഇശലിൻ ചിരാതുകൾ തലമുറകൾ കെടാതെ സൂക്ഷിക്കുന്നു. കാലങ്ങൾക്ക് മുമ്പേ കൊണ്ടോട്ടിക്ക് സ്വന്തമായ ഒരു ദേശീയതയുണ്ട്. ഈ മണ്ണിന്റെ കലാ-സാംസ്‌കാരിക പൈതൃകമാണ് അതിന്റെ മുഖവാതിൽ. കരിപ്പൂർ കണ്ണംകോട്ട് ...

Read More »

ഈ വര്‍ഷത്തെ ഹരിവരാസനം അവാര്‍ഡ് കെ.എസ്.ചിത്രയ്ക്ക്

കേരള സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഹരിവരാസനം അവാര്‍ഡ് കെ.എസ്.ചിത്രയ്ക്ക്. ശബരിമല അയ്യപ്പക്ഷേത്രത്തിന്റെ പ്രശസ്തി വാനോളമെത്തിച്ച പ്രതിഭാധനര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വര്‍ഷംതോറും നല്‍കുന്ന പുരസ്‌കാരമാണ് ഹരിവരാസനം. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. 2012ലാണ് ആദ്യമായി ഹരിവരാസനം അവാര്‍ഡ് നല്‍കിയത്. കെ.ജെ.യേശുദാസിനായിരുന്നു ആദ്യ പുരസ്‌കാരം. ജയന്‍ (ജയവിജയ), പി.ജയചന്ദ്രന്‍, എസ്.പി.ബാലസുബ്രഹ്മണ്യം, എം.ജി.ശ്രീകുമാര്‍, ഗംഗൈ അമരന്‍ എന്നിവര്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പുരസ്‌കാരത്തിന് അര്‍ഹരായി.

Read More »

മുഹമ്മദ് റഫിയുടെ പേരില്‍ കോഴിക്കോട് മ്യൂസിയമൊരുങ്ങുന്നു

മുഹമ്മദ് റഫിയുടെ പേരില്‍ കോഴിക്കോട് മ്യൂസിയമൊരുങ്ങുന്നു. കോഴിക്കോട് മുഹമ്മദ് റഫി ഫൗണ്ടേഷനാണ് അനശ്വര ഗായകന് സംഗീത സാന്ദ്രമായ മ്യൂസിയം പണിതീര്‍ക്കുന്നത്. ഇന്ത്യയില്‍ തന്നെ ഏറെ സ്ഥലത്തൊന്നും സ്ഥാപിക്കപ്പെട്ടിട്ടില്ലാത്ത റഫിമ്യൂസിയം അടുത്ത വര്‍ഷം ജൂലൈ 31 ഓടെ പണി പൂര്‍ത്തിയാക്കും. മുഹമ്മദ് റഫിയുടെ സംഗീതത്തെ നെഞ്ചിലേറ്റി അതില്‍ ലയിച്ചിരിക്കുന്നവരുടെ നഗരമാണ് കോഴിക്കോട്. രണ്ട് തവണ റഫിയുടെ സംഗീത മാസ്മരികതയ്ക്ക് സാക്ഷ്യം വഹിച്ച മാനാഞ്ചിറയിലും കോഴിക്കോടിന്റെ സായാഹ്നങ്ങളിലും റഫിയുടെ ആരാധകരായി നിരവധി പേരുണ്ട്. റഫിയെ ഏറെ സ്നേഹിക്കുന്ന ഒരു കൂട്ടം സംഗീത പ്രേമികളാണ് മ്യൂസിയം പണിയുന്നത്. 1967ലും ...

Read More »

ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാവുന്നു

ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാവുന്നു. തൃശ്ശൂര്‍ സ്വദേശി സന്തോഷാണ് വരന്‍. വിവാഹം മാര്‍ച്ച് 29ന് നടത്താനാണ് ഇരു വീട്ടുകാരുടേയും തീരുമാനം വിവാഹപരസ്യത്തിലൂടെ വന്ന ആലോചനയില്‍നിന്നാണ് വരനെ കണ്ടെത്തിയതെന്ന് വിജയലക്ഷ്മിയുടെ അച്ഛന്‍ മുരളീധരന്‍ പറഞ്ഞു.സെല്ലുലോയ്ഡ് എന്ന മലയാളസിനിമയിൽ കാറ്റേ കാറ്റേ നീ പൂക്കാമരത്തിൽ. പാട്ട് ജനശ്രദ്ധ നേടിയത് വൈക്കം വിജയലക്ഷ്മിയേയും മലയാളികൾക്കിടയിൽ പ്രശസ്തയാക്കി

Read More »