Home » കലാസാഹിതി » പാട്ടുപെട്ടി (page 2)

പാട്ടുപെട്ടി

സ്വാതി തിരുനാളിന്‍റെ ഹിന്ദുസ്ഥാനി കൃതികൾക്ക് ആദ്യ സംഗീതാവിഷ്കാരം കോഴിക്കോട്ട്

യുഗപ്രഭാവനായ വിശ്വസംഗീതകാരൻ സ്വാതി തിരുനാളിന് വ്യതിരിക്തമായൊരു ആദരാഞ്ജലി ഒരുക്കുകയാണ് ട്രാവലിങ്ങ് ആർടിസ്റ്റ് കളക്ടീവ്, കോഴിക്കോട്ട്. കേരളപ്പിറവിദിന സന്ധ്യയിൽ (ഇന്ന് വൈകീട്ട് ആറ്) കേരളത്തിലാദ്യമായി സ്വാതി തിരുനാളിന്റെ ഹിന്ദുസ്ഥാനി കൃതികൾക്ക് ഹിന്ദുസ്ഥാനി സംഗീതാവിഷ്കാരമൊരുങ്ങും. കോഴിക്കോട്ടുകാരനും ഹിന്ദുസ്ഥാനി സംഗീതജ്ഞനുമായ ശ്രീ. ജയപ്രകാശ് മേനോൻ താൻ തിരഞ്ഞെടുത്ത പത്തോളം സ്വാതി തിരുനാൾ കൃതികൾ സ്വയം ചിട്ടപ്പെടുത്തി അവതരിപ്പിക്കും. ആർടിസ്റ്റ് ഹരി നാരായണൻ, ഫിറോസ്, ഗിരീഷ് സഹായ് എന്നിവർ വാദ്യങ്ങളിലും, ഹരിദാസ് കീബോർഡിലും സജി ജോൺ മിൽട്ടൺ വയലിനിലും നിഖിൽ പുല്ലാങ്കുഴലിലും ശ്രീജു വീണയിലും ഗിറ്റാറിൽ ഹബീബും അകമ്പടിയേകും. കോഴിക്കോട് ...

Read More »

കേൾക്കാം കോഴിക്കോടിന്റെ മെഹ്‌ഫിൽ

കോഴിക്കോട് അബ്ദുൾ ഖാദറിന്റെയും എം എസ് ബാബുരാജിന്റെയും കാലത്ത് പ്രസിദ്ധിയിൽ നിന്നകന്നു നിന്ന കോഴിക്കോട്ടെ സൂഫി സംഗീതഗുരു രാഗ് അബ്ദുൾ റസാഖ് പതിറ്റാണ്ടുകൾക്കു ശേഷം പൊതുവേദിയിൽ പാടുന്നു. കോഴിക്കോടൻ ദേശി സംഗീതത്തിന്റെ എന്നും പ്രിയപ്പെട്ട അവതരണ വേദിയായ ടൗൺ ഹാളിൽ സെപ്തംബർ ആറിനാണ് പരിപാടി. ഇക്കണ്ട കാലമത്രയും എല്ലാ ഇനം സാംസ്കാരിക സംഘാടകരും തമസ്കരിച്ച, എല്ലാത്തരം പൊലിമകളിൽ നിന്നും ഒഴിഞ്ഞു നിന്ന് ഒരു കാലഘട്ടത്തിന്റെ ശബ്ദസംസ്കാരത്തെ ധ്യാനപൂർവം സംരക്ഷിക്കാൻ ജീവിതം ഉഴിഞ്ഞുവച്ച ഉസ്താദ് റസാഖ് ഭായി കാൽനൂറ്റാണ്ടിന്റെ ഇടവേള അവസാനിപ്പിച്ചാണ് കോഴിക്കോടിന്റെ ഓണം- ബക്രീദ് ...

Read More »

16 മിനുട്ടില്‍ 21 ഗായകരെ അനുകരിച്ച് നിസാം, കോഴിക്കോട് നിന്ന് ഒരു മിമിക്രി കലാകാരന്‍ കൂടി

ഈ പാട്ടുകള്‍ കേട്ടാല്‍ ഒന്നു സംശയിക്കും കേട്ട ശബ്ദം ആരുടെതാണെന്ന് ആലോചിച്ച്. ഒട്ടും സംശയിക്കേണ്ട കോഴിക്കോട്ടുകാരന്‍ തന്നെ, നിസാം കാലിക്കറ്റ്. 15 വര്‍ഷമായി വിവിധ സ്റ്റേജുകളിലായി മിമിക്രി അവതരിപ്പിച്ച് കാണികളെ ആവേശിപ്പിച്ച നിസാമിന് ഇതു വരെ ചാനലിലോ, വലിയ പ്രോഗ്രാമുകളിലൊന്നും അവസം ലഭിച്ചിട്ടില്ലാത്ത കലാകാരനാണ്. എങ്കിലും ഈ വീഡിയോ കണ്ടാല്‍ തീര്‍ച്ചയായും ആരുമൊന്ന് അതിശയിച്ചു പോകും. 16 മിനുട്ടില്‍ 21 ഗായകരെ അനുകരിക്കുകയാണ് ഈ കലാകാരന്‍. കോഴിക്കോട്ടുകാരനായ നിസാമിന്‍റെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുകയാണ്.

Read More »

മുല്ലപ്പൂമാലയുമായെത്തിയ വാനമ്പാടി

കലാ സാസ്‌കാരിക രംഗത്ത് കഴിവുതെളിയിച്ച കോഴിക്കോട്ടുകാരുടെ പട്ടിക തയ്യാറാക്കാന്‍ ശ്രമിച്ചാല്‍ അതൊരു ശ്രമകരമായ ജോലി തന്നെയായിരിക്കും. കാരണം എണ്ണിയാലൊടുങ്ങാത്തത്ര പേരാണ് വിവിധ മേഖലകളിലായി കോഴിക്കോടിന്റെ ഖ്യാതി ഉയര്‍ത്തിയത്. സിനിമാ പിന്നണിഗാന രംഗത്ത് കോഴിക്കോടന്‍ സാന്നിദ്ധ്യമായിമാറിയ നിരവധി പേരുണ്ടെങ്കില്‍ അതില്‍ നിന്നും മാറ്റി നിര്‍ത്താനാവാത്ത സ്ത്രീ സാന്നിദ്ധ്യമാണ് പ്രേമയുടേത്. അമ്പതാണ്ടുകള്‍ക്ക് മുമ്പ് യേശുദാസിനും പി. ജയചന്ദ്രനുമൊപ്പം മലയാളികളുടെ കാതുകളെ കുളിരണിയിച്ച സ്ത്രീശബ്ദം. 1965ല്‍ റിലീസ് ചെയ്ത കുഞ്ഞാലിമരയ്ക്കാര്‍ എന്ന ചിത്രത്തിലെ മുല്ലപ്പൂ മാലയുമായി എന്ന ഗാനത്തില്‍ പി. ജയചന്ദ്രനൊപ്പവും ചേട്ടത്തി എന്ന ചിത്രത്തിലെ പതിനാറു വയസ്സുകഴിഞ്ഞാല്‍ ...

Read More »

ഗുലാം അലിയെ കേൾക്കാൻ നാളുകളെണ്ണി കോഴിക്കോട്ടുകാർ

വിശ്വപ്രസിദ്ധ ഗസൽ ചക്രവർത്തിയെ കേൾക്കാൻ കോഴിക്കോട്ടുകാർ നാളുകൾ എണ്ണിത്തുടങ്ങി. തിരുവനന്തപുരത്തെ വേദിക്കുശേഷം ജനുവരി 17 -ന് സ്വപ്നനഗരിയിലാണ് ഗുലാം അലി കോഴിക്കോട്ടുകാർക്കായി പാടുക. സ്വരലയയാണ് ഗുലാം അലിക്ക് കേരളത്തിൽ വേദിയൊരുക്കുന്നത്. പാക്കിസ്ഥാനി ആയതുകൊണ്ട് ഗുലാം അലിയെ മുംബൈയിലും പൂനെയിലും പാടാനനുവദിക്കില്ലെന്ന് ശിവസേന ഭീഷണിയുയര്‍ത്തിയിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്  ഇന്ത്യയിലെ ഗസല്‍ പരിപാടികള്‍ വേണ്ടെന്നുവെക്കേണ്ടിവന്നു. രാജ്യത്ത് വർദ്ധിച്ചുവരുന്ന അസഹിഷ്ണുതാ നിലപാടുകൾക്കെതിരെ കടുത്ത പ്രതിഷേധമുയരാൻ  ഈ വിവാദം ഇടയാക്കിയിരുന്നു. അതിന്‍റെ ഭാഗമായാണ് അസഹിഷ്ണുതയെ പ്രതിരോധിച്ചുകൊണ്ട് കേരളത്തില്‍ പാടാനായി ഗുലാം അലിക്ക് വേദിയൊരുക്കുന്നത്. കോഴിക്കോട് പരിപാടിക്ക് നേതൃത്വം നല്‍കാൻ മേയര്‍ ...

Read More »