കോവിഡ് വ്യാപനം ശക്തമായി തുടരുന്നതിനിടെ അടുത്ത ഒരു പകര്‍ച്ചവ്യാധി കൂടി നേരിടാന്‍ തയ്യാറാകണമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. പകര്‍ച്ചവ്യാധിയെ നേരിടാന്‍ ലോകരാജ്യങ്ങള്‍ ആരോഗ്യ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തണമെന്നും ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആവശ്യപ്പെട്ടു. ‘ഇത് അവസാനത്തെ പകര്‍ച്ചവ്യാധി ആയിരിക്കില്ല. പകര്‍ച്ചവ്യാധികളും രോഗങ്ങളും മനുഷ്യ ജീവിതത്തിന്റെ ഭാഗമാണെന്ന് ചരിത്രം പഠിപ്പിക്കുന്നു. എന്നാല്‍ അടുത്ത പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെടുമ്ബോള്‍ ലോകം അതിനെ നേരിടാന്‍ തയ്യാറായിരിക്കണം’- ജനീവയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ടെഡ്രോസ് പറഞ്ഞു.
Read More »ലൈഫ് സ്റ്റൈൽ
കോഴിക്കോട് ജില്ലയിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്
2020 മാർച്ച് 18, 19 തീയതികളിൽ കോഴിക്കോട് ജില്ലയിൽ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. താപനില സാധാരണ താപനിലയിൽ നിന്ന് 4.5 ഡിഗ്രി സെൽഷ്യസിലും അധികം ഉയരാനുള്ള സാഹചര്യമാണ് ഉഷ്ണതരംഗം. ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉൾപ്പെടെ ഉണ്ടാകാൻ സാധ്യതയുണ്ട്. അതീവ ഗൗരവത്തോട് കൂടി വേണം ഈ മുന്നറിയിപ്പിനെ കാണാൻ.* കോഴിക്കോട് ജില്ലയിലാകെ നിലവിൽ പുറംജോലികളിൽ ഏർപ്പെടുന്നവരും (കെട്ടിട നിർമാണ തൊഴിലാളികൾ, പൊതുമരാമത്ത് ജോലിക്കാർ, കർഷകർ, കർഷക തൊഴിലാളികൾ, ട്രാഫിക്ക് പോലീസ്, ഹോം ഗാർഡുകൾ, ഓൺലൈൻ ഭക്ഷണ വിതരണക്കാർ, തെരുവോര കച്ചവടക്കാർ, ...
Read More »ഏപ്രില്‍ 15 വരെയുള്ള എല്ലാ വിസകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തി
കൊവിഡ് 19 നെ ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിന് പിന്നാലെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. തിരഞ്ഞെടുത്ത വിഭാഗങ്ങള്‍ ഒഴികെയുള്ള എല്ലാ വിസകളും റദ്ദാക്കി. ഏപ്രില്‍ 15 വരെയുള്ള വിസകളാണ് റദ്ദാക്കിയിരിക്കുന്നത്. നേരത്തെ കൊവിഡ് 19 ബാധ സ്ഥിരീകരിച്ച രാജ്യങ്ങള്‍ക്ക് മാത്രമായിരുന്നു വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ ആഗോള മഹാമാരിയായി പ്രഖ്യാപിച്ചതോടെയാണ് സര്‍ക്കാര്‍ നടപടി കടുപ്പിച്ചത്. വിസ വിലക്ക് വെള്ളിയാഴ്ച മുതല്‍ നിലവില്‍ വരും. ഇതിന് പുറമെ അതിര്‍ത്തികള്‍ ഒരു മാസത്തേക്ക് അടച്ചിടാനും തീരുമാനമായി. എപ്പിഡെമിക് ഡിസീസ് ആക്റ്റ്, 1897 ലെ വ്യവസ്ഥകള്‍ നടപ്പാക്കാന്‍ എല്ലാ ...
Read More »ടൂറിസ്റ്റ് ബസുകള്‍ ഇനി ഒറ്റ നിറത്തില്‍
സംസ്ഥാനത്തെ നിരത്തുകളിലോടുന്ന കോണ്‍ട്രാക്ട് ഗാരേജ് ബസുകള്‍ക്ക് പുതിയ ഏകീകൃത കളര്‍കോഡ് നിര്‍ബന്ധമാക്കി സര്‍ക്കാരിന്റെ ഉത്തരവിറങ്ങി. പുതിയ കോഡനുസരിച്ച് വെള്ളയില്‍ ഗോള്‍ഡന്‍ വൈലറ്റ് വരകള്‍ മാത്രമെ ബസിന്റെ ബോഡിയില്‍ പാടുള്ളു. ഇതുസംബന്ധിച്ചുള്ള ഉത്തരവ് മാര്‍ച്ച് ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ബസുകളുടെ പുറം ബോഡിയില്‍ വെള്ളയും നടുഭാഗത്ത് കടുംചാരനിറത്തിലെ വരയും മാത്രമേ പാടുള്ളൂ എന്നും മുന്‍വശത്ത് ടൂറിസ്റ്റ് എന്ന് മാത്രമേ എഴുതാവൂ എന്നുമായിരുന്നു ആദ്യത്തെ തീരുമാനം. എന്നാല്‍ പിന്നീട് ഈ തീരുമാനത്തില്‍ അല്‍പ്പം വിട്ടുവീഴ്ച ചെയ്യുകയായിരുന്നു അധികൃതര്‍.അങ്ങനെയാണ് വെള്ളനിറമടിച്ച ടൂറിസ്റ്റ് ബസുകളുടെ മധ്യഭാഗത്ത് ചാരനിറത്തിനുപകരം വയലറ്റും ...
Read More »ഇന്ത്യന്‍ റെയില്‍വേയുടെ ആദ്യ സ്വകാര്യ ട്രെയിന്‍ തേജസ് എക്സ്പ്രസ് ഓടിതുടങ്ങി
ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ സെമി അതിവേഗ ട്രെയിന്‍ തേജസ് എക്സ്പ്രസ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വെള്ളിയാഴ്ച ലഖ്നൗ-ന്യൂഡല്‍ഹി റൂട്ടില്‍ ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ത്യന്‍ റെയില്‍വേയുടെ അനുബന്ധ സ്ഥാപനമായ ഐആര്‍സിടിസി (ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്പ്പറേഷന്) പൂര്‍ണ്ണമായും പ്രവര്‍ത്തിപ്പിക്കുന്ന ആദ്യ ട്രെയിനാണിത്, കൂടാതെ ചില ട്രെയിനുകളുടെ സ്വകാര്യവല്‍ക്കരണത്തിലേക്കുള്ള ഇന്ത്യന്‍ റെയില്‍വെയുടെ ആദ്യ പടികൂടിയാണിത്. ലോകോത്തര പാസഞ്ചര്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി സ്വകാര്യ ഓപ്പറേറ്റര്‍മാരെ കൊണ്ടുവരുമെന്ന് രണ്ടാം മോദി സര്‍ക്കാരിനന്റെ ആദ്യ 100 ദിവസത്തെ ഭരണത്തിന് കീഴില്‍ ഉള്ള റെയില്‍വേയുടെ അജണ്ടയില്‍ പ്രഖ്യാപിച്ചിരുന്നു. ...
Read More »ഇനി മുതല്‍ സംസ്ഥാനത്ത് 2000 കേന്ദ്രങ്ങളില്‍ സൗജന്യവൈഫൈ ലഭ്യമാവും
ഇനി മുതല്‍ സംസ്ഥാനത്ത് 2000 കേന്ദ്രങ്ങളില്‍ സൗജന്യവൈഫൈ ലഭ്യമാവും. സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയായ കെ-ഫൈ പദ്ധതിയില്‍ 1887 സൗജന്യ വൈഫൈ കേന്ദ്രങ്ങള്‍ പൂര്‍ണ്ണസജ്ജമായി. മറ്റുള്ളവ അന്തിമഘട്ടത്തിലാണ്. എല്ലാ ജില്ലകളിലെയും തെരഞ്ഞെടുക്കപ്പെട്ട പൊതു ഇടങ്ങളിൽ ആണ് വൈഫൈ ലഭ്യമാക്കുന്നത്. ബസ് സ്റ്റാൻഡുകൾ, ജില്ലാ ഭരണകേന്ദ്രങ്ങൾ, പഞ്ചായത്തുകൾ, പാർക്കുകൾ, പ്രധാന സർക്കാർ ഓഫീസുകൾ, സർക്കാർ ആശുപത്രികൾ തുടങ്ങിയ ഇടങ്ങളിലാണ് ഇത് ലഭ്യമാവുക. സംസ്ഥാന ഐടി മിഷൻ നടപ്പാക്കുന്ന ഈ പദ്ധതി തീരദേശ മേഖലയിൽ അടക്കം നടപ്പാക്കിയിട്ടുണ്ട്. കെ-ഫൈ നിലവിൽ ലഭ്യമായ ഇടങ്ങൾ സംബന്ധിച്ച വിവരങ്ങൾ www.itmission.kerala.gov.in വെബ് ...
Read More »ട്രാന്‍സ്ജെന്‍ഡര്‍ കെയര്‍ ആന്‍ഡ് ഷോര്‍ട്ട് സ്റ്റേ ഹോം പ്രവര്‍ത്തനമാരംഭിച്ചു
ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന് തണലേകാന്‍ തിരുവനന്തപുരം കുന്നുകുഴിയില്‍ കെയര്‍ ആന്‍ഡ് ഷോര്‍ട്ട് സ്റ്റേ ഹോം പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാനത്തെ ആദ്യത്തെ ഷോര്‍ട്ട് സ്റ്റേ ഹോം ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് ഉദ്ഘാടനം ചെയ്തത്. ക്വീയറിഥം സി ബി ഒയ്ക്കാണ് നടത്തിപ്പ് ചുമതല. ഭക്ഷണം, കൗണ്‍സിലിംഗ്, വൈദ്യസഹായം, നിയമ സഹായം തുടങ്ങി ട്രാന്‍സ്മെന്‍ വ്യക്തികള്‍ക്ക് വേണ്ട എല്ലാവിധ സൗകര്യങ്ങളും ഹോമില്‍ ലഭിക്കുമെന്ന് ആരോഗ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ക്കും അടിയന്തിര സാഹചര്യങ്ങളില്‍ പെട്ടുപോകുന്ന ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ക്കുമായി ഹ്രസ്വകാല താമസ സൗകര്യം ...
Read More »ഇരുചക്രവാഹനത്തിൽ പിൻസീറ്റ് യാത്രക്കാരും ഹെൽമറ്റ് ധരിക്കണം
സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി. കാറുകളില്‍ പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്കും ഇനി സീറ്റ് ബെല്‍റ്റും ധരിക്കേണ്ടി വരും. ഗതാഗത സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. സുപ്രീം കോടതി നിയമിച്ച റോഡ് സുരക്ഷ കമ്മിറ്റിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഉത്തരവ് പാലിക്കുന്നത് സംബന്ധിച്ച് പരിശോധന കര്‍ശനമാക്കാന്‍ ഡി.ജി.പിക്കും ഗതാഗത കമ്മിഷണര്‍ക്കും ഗതാഗത സെക്രട്ടറി കത്ത് നല്കി. സീറ്റ് ബെല്‍റ്റും ഹെല്‍മെറ്റും ഉപയോഗിക്കാതെ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ കിട്ടില്ലെന്ന സുപ്രീംകോടതി നിര്‍ദേശവും ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
Read More »നിരീക്ഷണത്തിലുള്ള ആറ് പേര്‍ക്കും നിപ ഇല്ലെന്ന് പരിശോധനാഫലം
കൊച്ചിയിലെ നിപ ബാധിതനുമായി അടുത്തിടപഴകിയ ആറുപേര്‍ക്കും വൈറസ് ബാധയില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനാഫലമണ് പുറത്തു വന്നത്. അയച്ച ആറ് സാമ്പിളുകളിലും നിപ വൈറസിന്റെ സാന്നിധ്യമില്ല. നിപ രോഗിയുമായി അടുത്തിടപഴകിയ ഇവരില്‍ പനി ലക്ഷണങ്ങള്‍ പ്രകടമായതോടെയാണ് ഇവരുടെ ശരീര സ്രവങ്ങളുടേയും രക്തത്തിന്റേയും സാമ്പിളുകള്‍ കൂടുതല്‍ പരിശോധനയ്ക്കായി പുണെയിലെ വൈറോളജി ലാബിലേക്ക് അയച്ചത്. ആലപ്പുഴയിലെ വൈറോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയിലും നെഗറ്റീവ് ആയിരുന്നു ഫലം. നെഗറ്റീവ് ആണെന്ന് പറഞ്ഞവരടക്കം ഏഴ് പേര് ഇപ്പോള്‍ ഐസലോഷന് വാര്‍ഡിലുണ്ടെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ...
Read More »സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇനി മുതൽ പഞ്ചിംഗ് സംവിധാനം
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ബയോ മെട്രിക് പഞ്ചിങ് സംവിധാനം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. എല്ലാ സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്വയംഭരണ-ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനങ്ങളിലും ആണ് പഞ്ചിങ് സംവിധാനം നടപ്പിലാക്കുന്നത്. എല്ലാ വകുപ്പുകളിലും 6 മാസത്തിനകവും സിവില്‍ സ്റ്റേഷനുകളില്‍ 3 മാസത്തിനകവും ശമ്ബളവിതരണ സോഫ്റ്റ്വെയറുമായി ബന്ധപ്പെടുത്തിയ ബയോമെട്രിക് പഞ്ചിങ് സംവിധാനം നടപ്പിലാക്കണമെന്ന് പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയുടെ ഉത്തരവില്‍ നിര്‍ദേശിക്കുന്നു. ടെക്നിക്കല്‍ കമ്മറ്റിയുടെ ശുപാര്‍ശ അനുസരിച്ചാണ് ഉത്തരവ്.അഞ്ചരലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ ഇതോടെ പഞ്ചിങ് സംവിധാനത്തിന്റെ കീഴിലാകും. പഞ്ചിങ് സംവിധാനത്തില്‍ എല്ലാത്തരം സ്ഥിരം ...
Read More »