സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ബയോ മെട്രിക് പഞ്ചിങ് സംവിധാനം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. എല്ലാ സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്വയംഭരണ-ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനങ്ങളിലും ആണ് പഞ്ചിങ് സംവിധാനം നടപ്പിലാക്കുന്നത്. എല്ലാ വകുപ്പുകളിലും 6 മാസത്തിനകവും സിവില്‍ സ്റ്റേഷനുകളില്‍ 3 മാസത്തിനകവും ശമ്ബളവിതരണ സോഫ്റ്റ്വെയറുമായി ബന്ധപ്പെടുത്തിയ ബയോമെട്രിക് പഞ്ചിങ് സംവിധാനം നടപ്പിലാക്കണമെന്ന് പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയുടെ ഉത്തരവില്‍ നിര്‍ദേശിക്കുന്നു. ടെക്നിക്കല്‍ കമ്മറ്റിയുടെ ശുപാര്‍ശ അനുസരിച്ചാണ് ഉത്തരവ്.അഞ്ചരലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ ഇതോടെ പഞ്ചിങ് സംവിധാനത്തിന്റെ കീഴിലാകും. പഞ്ചിങ് സംവിധാനത്തില്‍ എല്ലാത്തരം സ്ഥിരം ...
Read More »ഫേഷൻ/ബ്യൂട്ടി
ആഡംബര വിവാഹങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണം
ആഡംബര വിവാഹങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണം വരുന്നു. കോണ്‍ഗ്രസ് എം.പിയും പപ്പു യാദവ് എം.പിയുടെ ഭാര്യയുമായ രഞ്ജീത്ത് രാജന് അവതരിപ്പിച്ച ബില്ല് വഴിയാണ് വിവാഹ ആഡംബരത്തിന് നിയന്ത്രണം കൊണ്ടു വരുന്നത്. വിവാഹത്തിന് അഞ്ച് ലക്ഷം രൂപയ്ക്ക് മുകളില്‍ ചെലവഴിക്കുന്നവരില്‍ നിന്ന് തുകയുടെ പത്ത് ശതമാനം നികുതി ഈടാക്കണമെന്ന് ബില്ലില്‍ ശിപാര്‍ശ ചെയ്യുന്നു. വിവാഹത്തിന് എത്ര അതിഥികളെ പങ്കെടുപ്പിക്കാമെന്നും ഏതൊക്കെ വിഭവങ്ങള്‍ വിളമ്പണമെന്നും ഇനി സര്‍ക്കാര്‍ പറയും. ആഹാരം പാഴാക്കുന്നത് തടയുന്നതിനാണ് ഈ നടപടി. കംപല്‍സറി രെജിസ്ട്രേഷന് ആന്‍ഡ് പ്രിവന്‍ഷന്‍ ഓഫ് വെയ്സ്റ്റ്ഫുള് എക്സ്പന്‍ഡിച്ചര്‍ എന്ന പേരില്‍ ...
Read More »ഇലയിലൂടെ നൂലിഴകളിൽ വർണ്ണ വിസ്മയം തീർത്ത് വിനിത മഹേഷ്
ദിനു കടവ് നാം മലയാളികൾ എന്നും ഫാഷന്‍ പുറകെയാണ്. പ്രത്യേകിച്ചും വസ്ത്രധാരണത്തിൽ. ഓരോ ദിവസവും മാറിമറിയുന്ന ഫാഷൻ സങ്കല്പങ്ങൾ… പുതിയ വസ്ത്രങ്ങൾ … വസ്ത്രരീതികൾ… എന്നാൽ റെഡിമെയ്ഡ് അല്ലാതെ സ്വന്തം അഭിരുചിക്കനുസരിച്ച് ഒരു വസ്ത്രം എല്ലാവരുടെയും ആഗ്രഹമാണ്. എന്നാൽ ഇനി അത്തരമൊരു ആഗ്രഹം മാറ്റിവെയ്ക്കേണ്ട … നിങ്ങളുടെ സ്വപ്നങ്ങൾക്ക് നിറംപകരാൻ ‘ഇല’ ഒരുങ്ങിക്കഴിഞ്ഞി രിക്കുന്നു. കോട്ടൺ, സിൽക്ക്, ജൂട്ട്, സെമി ജൂട്ട്, ലിനൻ ക്ലോത്ത് തുടങ്ങി വസ്ത്രങ്ങൾ ഏതായാലും പെയിന്റ് ചെയ്യാൻ ഇല ഒരുക്കമാണ്. എറണാകുളം മരട് സ്വദേശിയായ വിനിത മഹേഷാണ് ഇല എന്ന ...
Read More »മുടികൊഴിച്ചിൽ പൂർണ്ണമായും തടയാൻ പേരക്കയില
മുടികൊഴിച്ചില്‍ തടയാനുള്ള പതിനെട്ടടവും പയറ്റിയിട്ടും അത് ഫലപ്രദമായി പരിഹരിക്കാനാകാത്ത വിഷമത്തിലാണ് പലരും. അലോപ്പതിയും ആയുര്‍വേദവും എല്ലാം മാറി മാറി പരീക്ഷിക്കുന്നവരും ഉണ്ട്. കേശ സംരക്ഷണത്തിന് ചെറുപ്പം തൊട്ടുതന്നെയുള്ള ശ്രദ്ധ ആവശ്യമാണ്. പ്രകൃതിദത്തമായ നിരവധി വഴികള്‍ കേശപരിപാലനത്തിന് നമ്മുടെ നാട്ടുകാര്‍ക്കിടിയിലുണ്ട്. അവയില്‍ പലതും ഇന്നത്തെ പഴമക്കാര്‍ പോലും മറന്നിരിക്കുന്നു എന്നതാണ് ഇന്നത്തെ അവസ്ഥ.. കേശ സംരക്ഷണത്തിന് രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയ ഉല്‍പ്പന്നങ്ങളും മരുന്നുകളും ഉപയോഗിക്കുന്നതിന് പകരം പ്രകൃതിദത്തമായ വഴികള്‍ സ്വീകരിക്കുന്നതാണ് നല്ലത്. ഇന്നത്തെ ജീവിതാവസ്ഥകളും ഭക്ഷണ പദാര്‍ത്ഥങ്ങളും ഭക്ഷണരീതികളും എല്ലാം തന്നെ മുടികൊഴിച്ചിലിലേക്ക് നയിക്കുന്ന കാരണങ്ങളാണ്. ഇവിടെയതാ ...
Read More »തേനും ആര്യവേപ്പും കൂടിയാൽ
നമ്മുടെയെല്ലാം സൗന്ദര്യസംരക്ഷണം ആരംഭിയ്ക്കുന്നത് തന്നെ പലപ്പോഴും നമ്മുടെ മുത്തശ്ശിക്കൂട്ടുകളില്‍ നിന്നാണ്. എന്നാല്‍ കാലം മാറിയപ്പോള്‍ സൗന്ദര്യസംരക്ഷണ രീതിയും മാറി. എന്നാലും പാര്‍ശ്വഫലങ്ങളില്ലാത്ത മുത്തശ്ശിക്കൂട്ടിനുള്ള പ്രാധാന്യം ഒട്ടും കുറഞ്ഞില്ല എന്നതാണ് സത്യം. മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ പലപ്പോഴും പല സൗന്ദര്യസംരക്ഷണ മാര്‍ഗ്ഗങ്ങളും നമ്മള് പരീക്ഷിക്കും. എന്നാല്‍ ഇനി അല്പം നാടന്‍ സ്റ്റൈലിലേക്ക് പോയാലോ? തേനും ആര്യവേപ്പും ചേര്‍ന്നാല്‍ എങ്ങനെ മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കാം എന്ന് നോക്കാം.അതിനായി ആകെ ആവശ്യമുള്ളത് മൂന്നോ നാലോ ആര്യവേപ്പിന്റെ ഇലയും ഒരു ടേബിള്‍ സ്പൂണ്‍ തേനും ആണ്. ആര്യവേപ്പ് 20 മിനിട്ട് ...
Read More »അടുക്കളയിലൊരു ബ്യൂട്ടിപാര്‍ലര്‍
കൃത്രിമ സൌന്ദര്യവര്‍ദ്ധക വസ്തുക്കളെക്കാള്‍ ഇപ്പോള്‍ ഏവര്‍ക്കും പ്രിയം പ്രകൃതിദത്തമായ സൌന്ദര്യ പരിപാലന വസ്തുക്കളാണല്ലോ. എന്തായാലും അടുക്കളയില്‍ ലഭ്യമായ വസ്തുക്കളുപയോഗിച്ചുള്ള സൌന്ദര്യ പരിചരണം ‘അടുക്കള രഹസ്യം’ അല്ലാതെയാവുകയാണ്.സൗന്ദര്യത്തിന്റെ ചില ട്രേഡ് സീക്രട്ട്കൾ ഇതാ എണ്ണമയമുള്ള ചര്‍മത്തിന് വീര്യം കുറഞ്ഞ ക്ലന്‍സര്‍ ഉപയോഗിക്കുക.തേനും കടലമാവും തമ്മില്‍ യോജിപ്പിച്ച് ചര്‍മത്തില്‍ തേക്കുക. മൃതകോശങ്ങളെ അകറ്റാനായി നല്ല ഒരു എക്സ്ഫോളിയേറ്റര്‍ ഉപയോഗിച്ച് ചര്‍മത്തില്‍ ഉരസുക. ഓട്സും പാലും തമ്മില്‍ യോജിപ്പിക്കുന്നത് നല്ല എക്സ്ഫോളിയേറ്ററായി ഉപയോഗിക്കാം. പഴുത്ത കപ്പളങ്ങയും ഇതേ ഫലം നല്‍കും. ഇത് നല്ല സ്ക്രബുകള്‍ ആയി പ്രവര്‍ത്തിക്കും. ഒരു ...
Read More »വസ്ത്ര വിപണന രംഗത്തേക്ക് പുതിയ കാല്‍വെപ്പുമായി ജയില്‍ വകുപ്പ്
വസ്ത്ര വിപണന രംഗത്തേക്ക് ചുവടുവെച്ച് ജയില്‍ വകുപ്പ്. ന്യൂജനറേഷന് വസ്ത്രങ്ങളുടെ ശേഖരവുമായി പൂജപ്പുര സെന്‍ട്രല്‍ ജയിലിനു സമീപം ബോട്ടിക് പ്രവര്‍ത്തനമാരംഭിച്ചു. ജയിലിലെ അന്തേവാസികള്‍ തന്നെ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളാണ് വില്പനയക്ക് വെച്ചിരിക്കുന്നത്. ബോട്ടികിന്റെ ഉദ്ഘാടനം ഡിജിപി ലോക്നാഥ് ബഹ്റ നിര്‍വഹിച്ചു. പുതിയ വസ്ത്രത്തിന് അളവെടുത്തായിരുന്നു ഉദ്ഘാടന കര്‍മ്മം അദ്ദേഹം നിര്‍വഹിച്ചത്. ത്രഡ് ഓഫ് ഫ്രീഡം എന്നാണ് ബോട്ടികിന് നല്‍കിയിരിക്കുന്ന പേര്. 12 പേരടങ്ങുന്ന സംഘമാണ് വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്ത് തയ്ക്കുന്നത്. ഇതിന് വേണ്ടി പ്രത്യേക പരിശീലനവും ജയില്‍ അധികൃതര്‍ നല്‍കിയിരുന്നു. ഉദ്ഘാടനത്തിന് പിന്നാലെ വസ്ത്രങ്ങള്‍ ...
Read More »മുഖം മിനുക്കാന്‍ ഇനി തടവുകാരും
മുഖം മിനുക്കാനും മുടി മുറിക്കാനും ഇനി തടവുകാരും രംഗത്ത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനോട് ചേർന്നാണ് തടവുകാരുടെ ബ്യൂട്ടി പാര്‍ലര്‍ ആരംഭിക്കുന്നത്. തളിപ്പറമ്പ് റുഡ്സെറ്റിന്റെ സഹകരണത്തോടെ ഒരു മാസത്തോളമായി തടവുകാര്‍ക്ക് ബ്യൂട്ടിഷ്യന് കോഴ്സില്‍ പരിശീലനം നല്കി വരുന്നു. പരിശീലനം പൂര്‍ത്തിയാക്കിയവരെ ഉപയോഗിച്ച് ജയിലിന് പുറത്തുള്ള കെട്ടിടത്തിലാണ് ബ്യൂട്ടി പാര്‍ലര്‍ ആരംഭിക്കുക. ഇവിടെ പൊതുജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ ഹെയര്‍ കട്ടിങ്, ഫേഷ്യല്‍, ഷേവിങ്, ഹെന്ന എന്നീ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഉടന്‍ നടപടി ആരംഭിക്കുമെന്ന് ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ് അറിയിച്ചു. ബ്യൂട്ടിഷ്യന് കോഴ്സ് പൂര്‍ത്തിയാക്കിയ 30 അന്തേവാസികള്‍ക്ക് ...
Read More »കോഴിക്കോടന്‍ തെരുവില്‍ അലഞ്ഞ് ഇവർ ചോദിക്കുന്നു, ലെഗ്ഗിംഗ്സ് ഇട്ടാലെന്താ?
കോഴിക്കോടിന്റെ തെരുവുകളില്‍ അലഞ്ഞും, ഇടയ്ക്ക് നൃത്തം ചെയ്തും പാട്ടുപാടിയും, പെണ്‍കുട്ടികള്‍ക്ക് വേണ്ടി വാദിക്കുകയാണ് രണ്ട് പെണ്‍കുട്ടികള്‍. ഒറ്റയ്ക്കൊന്നു പുറത്തുപോയാല്‍ ലൈഫേ മിസ് ആവുന്ന കെട്ട കാലത്തെക്കുറിച്ചും, ആണ്‍കുട്ടികള്‍ ചെയ്യുന്ന സാധാരണ കാര്യങ്ങള്‍ പെണ്‍കുട്ടികള്‍ ഓവര്സ്മാര്ട്ടാകുന്നതിനെക്കുറിച്ചും തുടങ്ങി ലെഗ്ഗിംഗ്സ് വിഷയം വരെ ചോദ്യമാക്കിയാണ് പാട്ട്. കോഴിക്കോട് ബീച്ച്, മിഠായിത്തെരുവ്, തുടങ്ങി നഗരത്തിലെ പ്രധാന ഇടങ്ങളെല്ലാം പാട്ടില്‍ ഇടം പിടിച്ചിട്ടുണ്ട്. ജിയോ ബേബി സംവിധാനം ചെയ്യുന്ന രണ്ട് പെണ്‍കുട്ടികള്‍ എന്ന പുതിയ ചിത്രത്തിലെ പാട്ടിലാണ് സമകാലിക സംഭവങ്ങള്‍ കോര്‍ത്തിണക്കി സമൂഹത്തിനു നേരെ ചോദ്യശരങ്ങളെയ്യുന്നത്. ആറാം ക്ലാസ് വിദ്യാര്‍ത്ഥിനികളായ ...
Read More »കരകൗശലമേള ചരിത്രം! സന്ദര്‍ശിച്ചവർ ഒരു ലക്ഷം, വിറ്റത് ഒരു കോടി ഉല്‍പ്പന്നം
കരകൗശല വൈദഗ്ധ്യത്തിന്റെ മഹിമ അടുത്തറിയാനും വിവിധ സംസ്ഥാനങ്ങളിലെ തനത് കലാരൂപങ്ങള്‍ ആസ്വദിക്കാനും വഴിയൊരുക്കിയ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കരകൗശലമേള ചൊവ്വാഴ്ച കോഴിക്കോട്ടെ ഇരിങ്ങല്‍ സര്‍ഗാലയ കലാഗ്രാമത്തില്‍ സമാപിച്ചു. ഡിസംബര്‍ 20ന് തുടങ്ങിയ മേളയില്‍ ആയിരക്കണക്കിന് ആളുകളുടെ പ്രവാഹമായിരുന്നു സമാപന ദിവസം വരെ ഉണ്ടായിരുന്നത്. 17 ദിവസങ്ങളിലായി നീണ്ടുനിന്ന മേള അന്താരാഷ്ട്രതലത്തില്‍ തന്നെ പ്രശസ്തി പിടിച്ചുപറ്റിയിരിക്കുകയാണ്. ഒരു കോടിയോളം രൂപയുടെ കരകൗശല ഉല്പന്നങ്ങള് വിറ്റഴിഞ്ഞെന്നും സന്ദര്‍ശകരുടെ എണ്ണം ഒരു ലക്ഷത്തില്‍ കവിയുമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. മേളയുടെ വൈവിധ്യവും സംഘാടകരുടെ ഏകോപനവും സന്ദര്‍ശകരെ സര്‍ഗാലയയിലേക്ക് ഏറെ ആകര്‍ഷിച്ചു. ...
Read More »