കോഴിക്കോട് ജില്ലയ്ക്ക് ഇപ്പോള്‍ പ്രകൃതി സൗഹാര്‍ദ്ദ ഉല്പന്നങ്ങളോടാണ് പ്രിയം. ഇതില്‍ ജൂട്ടിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ടെന്നും കൂട്ടിക്കോളൂ. ജൂട്ടിന്റെ ബാഗും പഴ്സും എല്ലാം കോളേജ് കുമാരികളുടെയടക്കം എല്ലാവരുടെയും ഹൃദയം കീഴടക്കിയിട്ട് നാളുകളായി. ജൂട്ടിലെ വൈവിദ്ധ്യം അന്വേഷിച്ച് നടന്ന പെണ്മനസുകള് അവസാനം എത്തി നില്‍ക്കുന്നത് ചെരിപ്പുകളിലാണ്. വെറുതെ അലങ്കാരത്തിന് വീട്ടിലെവിടെയങ്കിലും സൂക്ഷിക്കാനുള്ള ചെരിപ്പുകളല്ല, നല്ല ഈടും ഉറപ്പും ഉള്ള കിടിലന്‍ ജൂട്ട് ചെരിപ്പുകളാണ് ഇരിങ്ങള്‍ ക്രാഫ്റ്റ് വില്ലേജ് പെണ്മണികള്ക്കായി ഒരുക്കുന്നത്. 250 രൂപമുതല്‍ വില വരുന്ന ഈ ജൂട്ട് ചെരിപ്പുകള്‍ ഖാദി ക്രിസ്മസ് വിപണന സ്റ്റാളുകളിലെ ...
Read More »ഫേഷൻ/ബ്യൂട്ടി
ലോകവിപണിയെ അതിശയിപ്പിക്കുന്നു, ഗ്രാമീണ വിരൽനൈപുണ്യം
ഒരു കാലത്ത് ഇന്ത്യന്‍ ഗ്രാമീണ വ്യവസായമായി മാത്രം ഒതുങ്ങിയിരുന്ന ഖാദി ഇന്ന് ആഗോള വിപണിയെതന്നെ കീഴടക്കിയിരിക്കുകയാണ്. ഖാദി വസ്ത്രങ്ങളും ഉത്പന്നങ്ങളും ട്രെന്‍ഡായി മാറിക്കൊണ്ടിരിക്കുമ്പോള്‍ ഇന്ത്യന്‍ ഖാദിക്കായി കമ്പോളം തുറന്നിട്ടിരിക്കുകയാണ് വിദേശരാജ്യങ്ങള്‍. ന്യൂജനറേഷന് ട്രെന്‍ഡുകളും ഡിസൈനുകളും ഖാദിയെ മറ്റുള്ള തുണിത്തരങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാക്കുന്നു എന്നതാണ് ഇതിന്റെ പ്രധാന കാരണം. തുണിത്തരങ്ങള്‍ മാത്രമല്ല, സൗന്ദര്യവര്‍ധക ഉത്പന്നങ്ങളും കരകൗശല ഉത്പന്നങ്ങളും വരെ ഖാദിയുടേതായി കുടിയേറിക്കൊണ്ടിരിക്കുകയാണ്. കോട്ടണ്‍സാരി, സില്‍ക്ക് സാരി, കുര്‍ത്ത, ചുരിദാര്‍ ടോപ്പുകള്‍, ജീന്‍സ് ടോപ്പുകള്‍, ജുബ്ബ, ഹെര്‍ബല്‍ ഷാംപൂ അങ്ങനെ പേരെടുത്ത ഖാദി ഉത്പങ്ങള്‍ ഏറെയാണ്. ...
Read More »പച്ച കുത്തല് കണ്ണിനുള്ളിലും
കണ്‍പോളയും കഴിഞ്ഞ് പച്ചകുത്തലിപ്പോള് കണ്ണിനുള്ളിലെത്തിയിരിക്കുകയാണ്. ഐബോള്‍ ടാറ്റൂസ് എന്ന ഫെയ്സ്ബുക്ക് പേജില്‍ ഇതിന്റെ കൂടുതല്‍ ഫോട്ടോസും വിവരങ്ങളുമുണ്ട്. പേജിന് ഇപ്പോള്‍തന്നെ ലൈക്ക് പതിനാറായിരം കവിഞ്ഞിട്ടുണ്ട്. ടാറ്റൂ ആര്‍ട്ടിസ്റ്റായ ലൂണ കോബ്രയാണ് ഇത്തരത്തിലൊരു ട്രെന്‍ഡിന് തുടക്കം കുറിച്ചിരിക്കുന്നത്. കണ്ണിന്റെ കൃഷ്ണമണിക്കു ചുറ്റും വിവിധ നിറത്തിലുള്ള നിറം പിടിപ്പിക്കുന്നതാണ് ടാറ്റൂ. കണ്ണിന്റെ ഉള്ളില്കൊടുക്കുന്ന നിറത്തിനനുസരിച്ച് കണ്പോളയെ യോജിപ്പിക്കുന്ന ചര്‍മ്മപാളിയില്‍ നിറം കുത്തിവക്കും. കണ്ണിന് നിറമേകുന്ന ഈ ടാറ്റൂ ട്രെന്‍ഡ് ഫെയ്സ്ബുക്കില്‍ വന്‍ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ടാറ്റൂ പരീക്ഷണത്തിലൂടെയാണ് ജമൈക്കന്‍ ഡാന്‍സ് ഹാള്‍ ആര്‍ട്ടിസ്റ്റ് മെയ്സിന് കണ്ണിന്റെ ...
Read More »