ഇന്റര്‍നെറ്റ് വേഗതയുടെ കാര്യത്തില്‍ ഇന്ത്യയേക്കാളും മുമ്പില്‍ അമേരിക്കയും യുകെയും ചൈനയും അടക്കമുള്ള രാജ്യങ്ങളെന്ന് റിപ്പോര്‍ട്ട്. സാമ്പത്തികമായി ഇന്ത്യയേക്കാളും പിന്നിലുള്ള കൊച്ചു രാജ്യങ്ങളില്‍ പലയിടങ്ങളിലും ഇന്റര്‍നെറ്റിന് ഇവിടത്തേക്കാള്‍ വേഗതയുണ്ട്. ഫിക്സഡ് ബ്രോഡ്ബാന്‍ഡ് വേഗതയുടെ കാര്യത്തില്‍ ഇന്ത്യ 78ാം സ്ഥാനത്താണ്. സ്പീഡ് ടെസ്റ്റ് ഗ്ലോബല്‍ ഇന്‍ഡക്സ് പുറത്തുവിട്ട കണക്കു പ്രകാരമാണ് ഇത്. ഒമ്പതാം സ്ഥാനത്തുള്ള യു.എ.ഇയിലെ വേഗത സെക്കന്‍ഡില്‍ 46.83 എം.ബിയാണ്. 39.58 എം.ബി വേഗതയുള്ള കാനഡ 14-ാം സ്ഥാനത്തും 31.22 എം.ബി വേഗതയുള്ള ചൈന 31-ാം സ്ഥാനത്തും 26.75 എം.ബി വേഗതയുള്ള യു.കെ 43-ാം സ്ഥാനത്തും ...
Read More »ടെക്നോളജി
ഇനി റോഡുകളും സ്മാർട്ട്
കൊടും വളവുകളില്‍ ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കി രാജ്യത്തെ റോഡുകള്‍ സ്മാര്‍ട്ടാകാന്‍ ഒരുങ്ങുന്നു. എച്ച്.പി ലൂബ്രിക്കന്റ്സും ലിയോ ബര്‍ണറ്റ് ഇന്ത്യയുമാണ് രാജ്യത്തെ റോഡുകള്‍ അപകടരഹിതമാക്കാനുള്ള നീക്കത്തിന് പിന്നില്‍. വഴിയരികില്‍ ‘സ്മാര്‍ട് പോള്‍’ എന്ന പേരില്‍ പ്രത്യേകം രൂപകല്പന ചെയ്ത സംവിധാനങ്ങള്‍ സ്ഥാപിച്ചാണ് റോഡുകള്‍ സ്മാര്‍ട്ടാക്കുന്നത്. കൊടും വളവുകളില്‍ എതിര്‍ദിശയില്‍ അതിവേഗം വരുന്ന വാഹനങ്ങള്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടുത്തി അപകടം ഒഴിവാക്കാനുള്ള സംവിധാനമാണ് സ്മാര്‍ട്ട് പോളുകള്‍. വാഹനങ്ങളിലുള്ള സുരക്ഷാ സംവിധാനങ്ങളുടെ പോരായ്മ തിരിച്ചറിഞ്ഞാണ് പുതിയ സംവിധാനം രൂപകല്പന ചെയ്തിട്ടുള്ളത്. അപകടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള സംവിധാനങ്ങള്‍ വാഹനങ്ങളില്‍ പൊതുവെ കുറവാണ്. ഈ ...
Read More »സേവന കേരള: വിവരങ്ങള്‍ നിങ്ങളെ തേടിയെത്തും
കോഴിക്കോട് കോർപ്പറേഷന്റെ സേവനങ്ങള്‍ ഇനി നമ്മളെ തേടിയെത്തും, എല്ലാം വിരല്‍ തുമ്പില്‍ കിട്ടുന്ന മലയാളആപ്പ്. സേവന കേരള എന്നാണ് ഈ മൊബൈല്‍ ആപ്ളിക്കേഷന്റെ പേര്. ഗൂഗിള്‍ പ്ളേ സ്റ്റോറില്‍ നിന്ന് ഇത് ഡൌണ്‍ലോഡ് ചെയ്യാം. സേവനങ്ങളെക്കുറിച്ചും അതിനായുള്ള അപേക്ഷ നല്‍കേണ്ടതിനെക്കുറിച്ചും പൂര്‍ണമായും മലയാളത്തിലുള്ള ഈ മൊബൈെല്‍ ആപ്പിലൂടെ അറിയാം. കൌണ്‍സിലിന്റെ വിവരങ്ങള്‍, സേവന സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളുടെ ഫോറം, സാമൂഹ്യസുരക്ഷാ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍, പുതുതായി വരുന്ന താമസക്കാര്‍ക്കുള്ള വിവരങ്ങള്‍, കോര്പറേഷന് പരിധിയിലെ സേവന സ്ഥാപനങ്ങള്‍ എന്നിവ ഇനി വിരല്‍ത്തുമ്പില്‍ ലഭ്യമാകും. ജനങ്ങളുടെ ആവശ്യപ്രകാരം ഡിജിറ്റല്‍ ...
Read More »ഇനി പറക്കാം ഈസിയായി
സ്വകാര്യ കാറുകൾ പോലെ എല്ലാവർക്കും സ്വന്തമായി ഓരോ പറക്കും യന്ത്രം. വേണമെങ്കിൽ ചെറുവിമാനമെന്നും വിളിക്കാം. സ്വപ്നമാണെന്നു തോന്നുന്നുണ്ടോ? അങ്ങനെയെങ്കിൽ ഈ വർഷം അവസാനത്തോടെ യാഥാർഥ്യമാകാൻ പോകുന്ന സ്വപ്നതുല്യമായ സംഗതിയാണിത്. സിലിക്കൺ വാലിയിൽ ഗൂഗിൾ സഹസ്ഥാപകൻ ലാറി പേജിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ‘പറക്കും കാർ’ സ്റ്റാർട്ടപ്പായ കിറ്റി ഹോക്കാണ് ഈ സ്വപ്ന പദ്ധതിയുടെ പ്രായോജകർ. പറക്കും യന്ത്രത്തിന്റെ പരീക്ഷണ പറക്കലിന്റെ വിഡിയോയും ഇവർ പുറത്തുവിട്ടു. പറപ്പിക്കാൻ പൈലറ്റ് ലൈസൻസ് പോലും വേണ്ടെന്നുള്ളതാണ് ഈ പറക്കും യന്ത്രത്തിന്റെ സവിശേഷത. രണ്ടു മണിക്കൂർ പരിശീലനമുണ്ടെങ്കിൽ ഈ യന്ത്രം പ്രവർത്തിപ്പിക്കാം. ...
Read More »സൗജന്യപ്പെരുമഴ; ജിയോയുടെ നഷ്ടം 22.5 കോടി
മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിെൻറ നാലാം പാദത്തിൽ റിലയൻസ് ജിയോയുടെ നഷ്ടം 22.5 കോടി. തിങ്കളാഴ്ച റിലയൻസ് ബോംബൈ സ്റ്റോക് എക്സ്ചേഞ്ചിന് നൽകിയ കണക്കുകളിലാണ് ഇക്കാര്യം ഉള്ളത്. ജിയോയുടെ ആകെ വരുമാനത്തിൽ 54 ലക്ഷത്തിെൻറ കുറവാണ് ഉണ്ടായത്. 2016 ഒക്ടോബർ മുതൽ 2017 മാർച്ച് വരെ റിലയൻസ് ഉപഭോക്താകളിൽ നിന്ന് പണം ഇൗടാക്കിയിരുന്നില്ല. എങ്കിലും മറ്റ് പല സ്രോതസുകളിൽ നിന്ന് കമ്പനിക്ക് പണം ലഭിച്ചിരുന്നു. ഇതിലും കുറവ് സംഭവിച്ചതാണ് ജിയോക്ക് തിരിച്ചടിയായത്. മറ്റ് പല പ്രമുഖ സേവനദാതാക്കളടെയും ലാഭത്തിലും കുറവ് സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. മാർച്ച് ...
Read More »Hind Rail the new generation android app
റെയില്‍വേ യാത്ര സംബന്ധിച്ച എല്ലാത്തരം അന്വേഷണങ്ങള്‍ക്കുമായി ഹിന്ദ് റെയില്‍ എന്ന പേരില്‍ പുതിയ ആപ്പ് വരുന്നു. നിലവിലുള്ള എല്ലാ റെയില്‍വേ ആപ്ലിക്കേഷനുകളെയും സംയോജിപ്പിച്ചുകൊണ്ട് ജൂണില്‍ ആപ്ലിക്കേഷന്‍ നിലവില്‍ വരും. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളുടെ തത്സമയ വിവരങ്ങള്‍, റദ്ദാക്കല്‍, ട്രെയിന്‍ എത്തുന്ന പ്ലാറ്റ്ഫോം നമ്പര്‍, ബെര്‍ത്തുകളുടെ ലഭ്യത എന്നിങ്ങനെ ട്രെയിനുകളെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും ആപ്ലക്കേഷനില്‍ ലഭ്യമാകും. ഇതിന് പുറമേ, ടാക്സി, പോര്‍ട്ടര്‍ സര്‍വീസ്, ഹോട്ടല്‍, ടൂര്‍പാക്കേജുകള്‍, ഇ- കേറ്ററിങ് തുടങ്ങി റെയില്‍വേയുമായി ബന്ധപ്പെട്ട മറ്റു സേവനങ്ങളും ആപ്ലിക്കേഷനില്‍ ലഭ്യമാകും. സേവന ദാതാക്കളുമായി വരുമാനം പങ്കുവയ്ക്കുന്ന തരത്തിലായിരിക്കും ...
Read More »നൂറോളം സര്‍ക്കാര്‍ സേവനങ്ങൾ ഉള്‍പ്പെടുത്തികൊണ്ട് എം കേരള ആപ്പ്
കേന്ദ്ര സര്‍ക്കാരിന്റെ ഭീം ആപ്പിനെ കടത്തിവെട്ടാന്‍ സംസ്ഥാന സര്‍ക്കാരിന്റെ മൊബൈല്‍ ആപ്പ് വരുന്നു. എം കേരള എന്നു പേരിട്ടിരിക്കുന്ന ആപ്പില്‍ തുടക്കത്തില്‍ നൂറോളം സര്‍ക്കാര്‍ സേവനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആപ്പിന്റെ സുരക്ഷാ പരിശോധനകള്‍ നടക്കുന്നുണ്ട്. ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഭീം ആപ്പ് പുറത്തിറക്കിയതെങ്കില്‍ പണമിടപാടിനൊപ്പം വിവിധ വകുപ്പുകളിലെ സര്‍ക്കാര്‍ സേവനങ്ങള്‍ മുഴുവനായും ആപ്പിലൂടെ നല്‍കാനാണ് എം കേരളയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വിന്‍ഡോസ്, ആന്‍ഡ്രോയിഡ്, ഐഒഎസ്. ഫോണുകള്‍ എന്നിവയില്‍ ഉപയോഗിക്കാവുന്ന ആപ്ലിക്കേഷനാണ് തയ്യാറാക്കിയിരിക്കുന്നത്. സ്മാര്ട്ഫോണുകളിലൂടെയല്ലാതെ സാധാരണ ഫോണുകളിലൂടെയും സേവനങ്ങള്‍ ലഭിക്കുന്ന രീതിയിലാണ് ആപ്പിന്റെ ...
Read More »ഏപ്രില്‍ ഒന്നു മുതല്‍ കലക്ടറേറ്റ് പൂര്‍ണമായും ഇലക്ട്രോണിക് ഫയലിങ്ങിലേക്ക്
ഏപ്രില്‍ ഒന്നു മുതല്‍ പേപ്പറും ഫയലും കലക്ടറേറ്റിലെ വിവിധ വിഭാഗങ്ങളില്‍ നിന്നു പടിയിറങ്ങും. കലക്ടറേറ്റ് പൂര്‍ണമായും ഇലക്ട്രോണിക് ഫയലിങ്ങിലേക്കു മാറും. ഇ ഓഫിസ് എന്ന സോഫ്റ്റ്വെയര് വഴിയായിരിക്കും ഇനി കലക്ടറേറ്റിലെ ഫയല്‍ ഇടപാടുകള്‍. സജീവമായിരിക്കുന്ന ഫയലുകള്‍ ഇലക്ട്രോണിക് ഫയലുകളാക്കുന്ന ജോലികള്‍ പുരോഗമിക്കുന്നു. ആറു വിഭാഗങ്ങള്‍ പൂര്‍ണമായും ഇ ഫയലുകളിലേക്കു മാറിക്കഴിഞ്ഞു. ഇ ഓഫിസ് ജോലികള്‍ 90 ശതമാനം പൂര്‍ത്തിയായി. ശേഷിക്കുന്ന ചില വിഭാഗങ്ങളുടെ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച് ഉടന്‍ ഇലക്ട്രോണിക് ഫയലിങ്ങിലേക്കു മാറും. ഇനി മേല്‍ ഫയലുകള്‍ കുന്നുകൂടി മേശയില്‍ കിടക്കില്ല. പൊടിപിടിച്ച ഫയലും ...
Read More »ഫെയ്സ്ബുക്ക് മെസഞ്ചര്‍ സേവനം അവസാനിപ്പിക്കുന്നു
സ്മാര്‍ട്ട് ഫോണുകളില്‍ തങ്ങളുടെ സേവനം അവസാനിപ്പിക്കുകയാണെന്ന് ഫെയ്സ്ബുക്ക് മെസഞ്ചര്‍. പഴയ സ്മാര്‍ട്ട് ഫോണുകളില്‍ നിന്നാണ് എഫ്ബി മെസഞ്ചര്‍ പിന്‍വാങ്ങുക. ദിവസങ്ങള്‍ക്കുള്ളില്‍ പഴയ ഫോണുകളില്‍ നിന്ന് മെസഞ്ചര്‍ പിന്‍വാങ്ങും. വാട്സാപ്പും സമാനമായ നീക്കം നടത്തിയിരുന്നു. ഐഫോണ്‍, ആന്‍ഡ്രോയ്ഡ്, വിന്‍ഡോസ് പഴയ പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍ഡ്സെറ്റ് ഉപയോഗിക്കുന്നവര്‍ക്ക് ഫെയ്സ്ബുക്ക് മുന്നറിയിപ്പ് സന്ദേശം നല്കി തുടങ്ങി. മാസം 100 കോടി ഉപയോക്താക്കളുള്ള ആപ്പാണ് എഫ്ബി മെസഞ്ചര്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം വിന്‍ഡോസ് 8.1 നു മുന്‍പ് ഇറങ്ങിയ ഒഎസുകളില്‍ പുതിയ മെസഞ്ചര്‍ പ്രവര്‍ത്തിക്കില്ല. ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ ചേര്‍ത്തിട്ടുള്ള ഇമെയിലിലേക്കും മൊബൈല്‍ ...
Read More »എട്ടാം പിറന്നാളിൽ സ്റ്റാറ്റസ് ലൈവുമായി വാട്സാപ്പ്
വാട്സാപ്പില്‍ ദിവസവും വന്‍ മാറ്റങ്ങള്‍ വന്നുക്കൊണ്ടിരിക്കുകയാണ്. മറ്റു ആപ്ലിക്കേഷനുകള്‍ പുതിയ ഫീച്ചറുകള്‍ പരീക്ഷിക്കുമ്പോള്‍ ഇതിനെ മറിക്കടക്കാന്‍ ലക്ഷ്യമിട്ടാണ് വാട്സാപ്പിലെ ഓരോ ഫീച്ചറും. ഇന്നു മുതല്‍ സ്റ്റാറ്റസ് ഫീച്ചറിലും വന്‍ മാറ്റങ്ങള്‍ വരുത്തുന്നു. സ്നാപ്ചാറ്റിന് സമാനമായ സ്റ്റാറ്റസ് ഫീച്ചറാണ് വാട്സാപ്പില്‍ വന്നിരിക്കുന്നത്. പുതിയ സ്റ്റാറ്റസ് ഫീച്ചറിനെ കുറിച്ച് ദിവസങ്ങള്‍ക്ക് മുന്‍പെ വാട്സാപ്പിന്റെ ഔദ്യോഗിക ബ്ലോഗില്‍ കുറിപ്പ് വന്നിരുന്നു. വാട്സാപ്പിന്റെ പിറന്നാള്‍ ദിനമായ ഇന്നാണ് പുതിയ സ്റ്റാറ്റസ് ഫീച്ചര്‍ അവതരിപ്പിച്ചത്. ഇനി മുതല്‍ സ്റ്റാറ്റസ് ആയി ചിത്രങ്ങളോ വിഡിയോകളോ ഉപയോഗിക്കാം. ചിത്രങ്ങളും വിഡിയോകളും എഡിറ്റ് ചെയ്യാനും സാധിക്കും. ...
Read More »