Home » ലൈഫ് സ്റ്റൈൽ » ടെക്നോളജി (page 2)

ടെക്നോളജി

പാറ്റേൺ ലോക്ക് സുരക്ഷിതമല്ല; എളുപ്പത്തിൽ മറ്റൊരാൾക്കു കണ്ടെത്താമെന്നു പഠനങ്ങൾ

ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളിലെ പാറ്റേണ്‍ ലോക്ക് സംവിധാനം ഹാക്കര്‍മാര്‍ക്ക് അപ്രാപ്യമാണെന്ന് കരുതുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ആന്‍ഡ്രോയിഡ് പൂട്ട് പൊളിക്കല്‍ വെറും കുട്ടിക്കളി മാത്രമാണ്. ലോകത്തെ പ്രശസ്ത സര്‍വകലാശാലകളിലെ ഗവേഷകരുടേതാണ് മേല്‍ അവകാശവാദം. വീഡിയോയും ഒരു കമ്പ്യൂട്ടര്‍ വിഷന്‍ അള്‍ഗോരിതം സോഫ്റ്റ്‌വെയറും ഉണ്ടെങ്കില്‍ ആന്‍ഡ്രോയിഡ് ഫോണിലേക്ക് നുഴഞ്ഞുകയറാമത്രെ. ബ്രിട്ടണിലെ ലാന്‍കാസ്റ്റര്‍, ചൈനയിലെ നോര്‍ത്ത്‌വെസ്റ്റ് ജാര്‍മ്മനിയിലെ ബാത്ത് എന്നീ സര്‍വകലാശാലകളില്‍ നിന്നുള്ള ഗവേഷകരുടെ ആന്‍ഡ്രോയിഡിലെ സുരക്ഷാ വീഴ്ച്ച ചൂണ്ടിക്കാട്ടിയിരിക്കുന്നത്. മൂന്ന് ഗ്രിഡുകളിലായി ഒമ്പത് ഡോട്ടുകളായാണ് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളിലെ ലോക്ക് പാറ്റേണ്‍ ഡിസ്‌പ്ലേ. ഡിവൈസ് സുരക്ഷിതമാക്കാനുള്ള ലോക്ക് പാറ്റേണ്‍ യൂസര്‍മാര്‍ക്ക് ...

Read More »

റെഡ് മി നോട്ട് 4 ഇന്ത്യന്‍ വിപണിയില്‍ ;വില്‍പ്പന ഫ്ളിപ് കാര്‍ട്ടില്‍ മാത്രം

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ റെഡ് മി നോട്ട് 4 നാളെ മുതല്‍ (ജനുവരി 19) ഇന്ത്യന്‍ വിപണിയില്‍ എത്തും. പ്രമുഖ ഓണ്‍ലൈന്‍ വ്യാപാരകമ്പനിയായ ഫഌപ്കാര്‍ട്ടിലൂടെയാണ് വില്‍പന. റെഡ്മി നോട്ട് 4 ന്റെ ഏറ്റവും വലിയ പ്രത്യേകത ഇത് ലോഹനിര്‍മ്മിതിയാണെന്നതാണ്. നേരത്തെ ഗോള്‍ഡ്, ഗ്രെ, സില്‍വര്‍ നിറങ്ങളിലാണ് ചൈനയില്‍ റെഡ് മി 4 ഇറങ്ങിയത്. ഫിംഗര്‍ പ്രിന്റ് സ്‌കാനറും ഇന്‍ഫ്രാറെഡ് സെന്‍സറും ഉണ്ടാവും. ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്മാലോയില്‍ അടിസ്ഥാനമായ എംഐയുഐ 8ല്‍ ആകും റെഡ് മി നോട്ട് 4 പ്രവര്‍ത്തിക്കുക. 13 മെഗാപിക്‌സല്‍ റിയര്‍ ...

Read More »

ലോകത്ത് ഏറ്റവുമധികം ആളുകള്‍ ഉപയോഗിച്ച പാസ്‌വേര്‍ഡ്‌ കണ്ടെത്തി

നിങ്ങളുടെ പാസ്‌വേഡ് 123456 ഇതാണോ എങ്കിൽ 2016ലും ഏറ്റവുമധികം ആളുകള്‍ ഉപയോഗിച്ച പാസ്‌വേര്‍ഡും ഇത് തന്നെയാണ്. ലോകത്ത് ഏറ്റവുമധികം ആളുകള്‍ ഉപയോഗിച്ച പാസ്‌വേര്‍ഡ്‌ കണ്ടെത്താന്‍ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് അമേരിക്കയിലെ പ്രമുഖ ഐറ്റി കമ്പനികളുടെ പഠന റിപ്പോര്‍ട്ട്. 2016ല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ഉപയോഗിച്ച പാസ്‌വേഡ് കണ്ടെത്തിയിരിക്കുകയാണ് ഈ കമ്പനികള്‍ 123456 10 മില്ല്യണ്‍ ജനങ്ങളോളം സോഷ്യല്‍ മീഡിയ, ഫോണ്‍, ഫോണ്‍ ബാങ്കിങ് അക്കൗണ്ട് തുടങ്ങിയവയ്ക്ക് 123456 എന്ന കോഡാണ് പാസ്‌വേഡായി ഉപയോഗിക്കുന്നത് എന്നാണ് ഇവര്‍ പറയുന്നത്. പഠന പ്രകാരം 123456, എന്നതു കഴിഞ്ഞാല്‍ ...

Read More »

മെസഞ്ചര്‍ ഇനി ഫോണിലെ ചാര്‍ജ് കളയില്ല

ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ ഉപയോഗിക്കുമ്പോള്‍ ഫോണിലെ ബാറ്ററി ചാര്‍ജ് കുറയുന്നുവെന്ന പ്രശ്‌നത്തിന് പരിഹാരമായി. എഫ്ബി മെസഞ്ചര്‍ തലവനായ ഡേവിഡ് മാര്‍ക്കസ് ട്വിറ്ററിലൂടെയാണ്് ഈ പ്രശ്‌നങ്ങളെല്ലാം തങ്ങള്‍ പരിഹരിച്ചുവെന്ന് പറയുന്നത്. അപ്‌ഡേറ്റ് ലഭിക്കണമെങ്കില്‍ മെസഞ്ചര്‍ റീസ്റ്റാര്‍ട്ട് ചെയ്യുകയേ വേണ്ടൂ എന്നും അദ്ദേഹം തന്റെ ട്വീറ്റില്‍ പറയുന്നു. നേരത്തെ എഫ്ബി മെസഞ്ചര്‍ ഉപയോഗിച്ച് കഴിഞ്ഞാല്‍ വളരെ പെട്ടെന്ന് ചാര്‍ജ് തീര്‍ന്നുപോകുന്നതായി നിരവധി ഉപഭോക്താക്കള്‍ പരാതിപ്പെട്ടിരുന്നു. ഫെയ്‌സ്ബുക്ക് ആപ്പ് ഉപയോഗിക്കുന്ന ഓരോ മിനിറ്റിലും ഒരു ശതമാനം ബാറ്ററി ചാര്‍ജ് കുറഞ്ഞു കൊണ്ടിരിക്കുന്നുവെന്ന് ട്വിറ്ററില്‍ ചില ഉപഭോക്താക്കള്‍ കുറിച്ചിരുന്നു. മെസഞ്ചര്‍ റീസ്റ്റാര്‍ട്ട് ...

Read More »

ആന്‍ഡ്രോയ്ഡ് ഫോണുമായി നോക്കിയ തിരിച്ചുവരുന്നു

ഒരുകാലത്ത് മൊബൈല്‍ ഫോണ്‍ വിപണി കയ്യടക്കിയിരുന്ന നോക്കിയ ശക്തമായി തിരിച്ചുവരുന്നു. നോക്കിയ ആരാധകര്‍ ഏറെ കാലമായി കാത്തിരുന്ന ആന്‍ഡ്രോയ്ഡ് ഫോണ്‍ പുറത്തിറങ്ങി. നോക്കിയ 6 എന്ന് പേരിട്ടിരിക്കുന്ന ഹാന്‍ഡ്‌സെററ് ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഒഎസിലുള്ളതാണ്. എച്ച്എംഡി ഗ്ലോബല്‍ കമ്പനിയാണ് സ്മാര്‍ഫോണ്‍ ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. 1699 യുവാനാണ്, (246 ഡോളര്‍, ഏകദേശം 16760 രൂപ) ചൈനീസ് വില. എന്നാല്‍ നോക്കിയയുടെ ഇന്ത്യക്കാരായ ആരാധകര്‍ എത്രകാലം ഇതിനായി കാത്തിരിക്കണം എന്നത് വ്യക്തമല്ല. ഫോക്‌സ്‌കോണ്‍ ആണ് ഫോണ്‍ നിര്‍മിച്ചിരിക്കുന്നത്. ഇനി ഇതിന്റെ പ്രധാന സവിശേഷതകളെന്തൊക്കെയാണെന്ന് നോക്കാം: 5.5 ഇഞ്ച് ...

Read More »

വിപണി കീഴടക്കാൻ ഗാലക്‌സി എസ് 8

നോട്ട്​ 7 സൃഷ്​ടിച്ച പ്രതിസന്ധി മറികടക്കാൻ സാംസങ്ങ്​ പുറത്തിറക്കുന്ന വജ്രായുധമാണ്​ ഗാലക്​സി എസ്​ 8. ഇ​പ്പോൾ ഗാലക്​സി എസ്​ 8 ചിത്രങ്ങൾ പുറത്ത് പുറത്ത്​ വന്നതാണ്​ പുതിയ വാർത്ത. കൊറിയയിലെ ടെക്​നോളജി വെബ്​സൈറ്റാണ്​ എസ്​8​െൻറ ചിത്രങ്ങൾ പുറത്ത്​ വിട്ടിരിക്കുന്നത്​. ഗാലക്‌സി എസ് 8ന്റേത് കര്‍വഡ് ഡിസ്‌പ്ലേയാണ്. പുതിയ ഫോണിന് രണ്ട് സ്‌ക്രീന്‍ സൈസുകളും സാംസങ് നല്‍കുമെന്നാണ് സൂചന. ഡിസ്‌പ്ലേയുടെ വലത് ഭാഗത്താണ് ഹോം ബട്ടണ്‍. ഐഫോണ്‍ 7നില്‍ ആപ്പിള്‍ പരീക്ഷിച്ചത് പോലെ സാംസങിന്റെ പുതിയ ഫോണിലും 3.5 എം.എം ഹെഡ്‌ഫോണ്‍ ജാക്ക് ഉണ്ടാവില്ല. എട്ട് ...

Read More »

കുറഞ്ഞ വിലക്ക് വാട്ടര്‍പ്രൂഫ് സ്മാര്‍ട്ട് ഫോണുകളുമായി സാംസങ്ങ്

നോട്ട് 7 നു ശേഷം സാംസങ്ങ് ആദ്യമായി പുതിയ മോഡലുകള്‍ പുറത്തിറക്കുന്നു. ഗാലക്‌സി എ ശ്രേണിയില്‍ പെട്ട വെള്ളവും പൊടിയും അകത്ത് കയറില്ലാത്ത മൂന്ന് മോഡലുകള്‍ മാസാവസാനത്തോടെ വിപണിയിലെത്തും. പ്രധാന മോഡലായ ഗാലക്‌സി എസ്സിന് പകരമായാണ് എ3, എ5, എ7 എന്നീ ബജറ്റ് സ്മാര്‍ട്ട് ഫോണുകള്‍ സാംസങ്ങ് അവതരിപ്പിക്കുന്നത്. 16 മെഗാപിക്‌സല്‍ ക്യാമറയടങ്ങുന്ന എ3, എ5, എ7 ഫോണുകള്‍ക്ക് യഥാക്രമം 4.7,5.2, 5.7 ഇഞ്ച് ഡിസ്‌പ്ലേയാണുണ്ടാവുക. ഗാലക്‌സി എസ്സിലുള്ള ഫിംഗര്‍ പ്രിന്റ് സെന്‍സര്‍, ലോഹ ഫ്രെയിം എന്നീ സവിശേഷതകള്‍ എ സിരീസ് മോഡലുകള്‍ക്കുണ്ടാവും. 32 ...

Read More »

251 ക്കു ഫ്രീഡം സ്മാർട്ട് ഫോണുകൾ കിട്ടില്ല; റിംഗിങ് ബെല്‍സ് കമ്പനി പൂട്ടി

രാജ്യത്ത് വിലകുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍ ലഭ്യമാക്കുമെന്ന് വാഗ്ദാനം ചെയ്ത റിംഗിങ് ബെല്‍സ് കമ്പനി പൂട്ടി. ഫ്രീഡം 251 എന്ന് പേരിട്ടിരിക്കുന്ന മൊബൈലിന്റെ നിര്‍മ്മാതാക്കളായ റിംഗിങ് ബെല്‍സ് ആണ് പൂട്ടിയത്. കമ്പനി എംഡി മോഹിത് ഗോയലും റിംഗിങ് ബെല്‍സ് ഡയറക്ടറായ അദ്ദേഹത്തിന്‍റെ ഭാര്യ ധര്‍ന ഗോയലും രാജിവെച്ചു. കമ്പനിയുടെ നോയിഡയിലെ ഓഫീസ് രണ്ടാഴ്ചയായി പൂട്ടിക്കിടക്കുകയാണ്. കമ്പനി പൂട്ടി എന്ന വാര്‍ത്ത പരക്കാന്‍ തുടങ്ങിയതോടെ വെട്ടിലായിരിക്കുന്നത് ഡീലര്‍മാരാണ്. കുറച്ചു നാളുകളായി റിംഗിങ് ബെല്‍സിന്റെ വിവരമൊന്നുമില്ലെന്നും പണം കൊടുത്ത തങ്ങള്‍ പറ്റിക്കപ്പെട്ടു എന്നുമാണ് അവര്‍ പറയുന്നത്. മേക്ക് ഇന്‍ ...

Read More »

കണ്ണഞ്ചിപ്പിക്കുന്ന ഫീച്ചറുകളുമായി സാംസങ്ങ് ഗാലക്‌സി എ5 വിപണിയില്‍

സാംസങ്ങിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഗാലക്‌സി എ5 വിപണിയിലേക്ക്. ആകര്‍ഷകമായ കറുപ്പ്, ഗോള്‍ഡ്, പിങ്ക്, നീല എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് ഫോണ്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 26,200 രൂപയാണ് ഇവയുടെ വിലയെന്നാണ് സൂചന. സാംസങ്ങ് ഗാലക്‌സി എ5 (2017)ന് 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി റിസൊല്യൂഷന്‍ ഡിസ്‌പ്ലേയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എക്‌സിനോസ് 7880 ഒക്ടാകോര്‍ പ്രോസസര്‍, 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയും ഈ പുതിയ ഫോണിലുണ്ടായിരിക്കുമെന്നാണ് സൂചന 3,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിനെ കരുത്തുറ്റതാക്കുന്നത്. 16 എംപി പിന്‍ ക്യാമറയും മുന്‍ ക്യാമറയുമാണ് ഫോണിലുള്ളത്. ...

Read More »

വാട്‌സാപ്പ് പ്രൊഫൈല്‍ പരിശോധിച്ചവരെ കണ്ടുപിടിക്കാന്‍ പുതിയ ആപ്ലിക്കേഷന്‍

വാട്‌സാപ്പിലെ നിങ്ങളുടെ പ്രൊഫൈലുകള്‍ ആരൊക്കെ പരിശോധിക്കുന്നുണ്ട് എന്നറിയാന്‍ നിങ്ങള്‍ക്ക് ആകാംക്ഷയുണ്ടോ?എങ്കിലിതാ ഇക്കാര്യങ്ങള്‍ അറിയുന്നതിന് പുതിയ ആപ്ലിക്കേഷന്‍ ഇറങ്ങിക്കഴിഞ്ഞു.ഈ ആപ്ലിക്കേഷന്‍ നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ നിങ്ങളുടെ വാട്‌സാപ്പ് പ്രൊഫൈല്‍ സന്ദര്‍ശിക്കുന്നവരെ ഇനി നിങ്ങള്‍ക്കു തന്നെ കണ്ടെത്താന്‍ സാധിക്കും. ഇതിനായി ആദ്യം ‘വാട്‌സാപ്പ്-ഹു വ്യൂവ്ഡ് മീ’എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണം. ഇത് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമല്ല. നേരിട്ട് ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ മാത്രമേ ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാനാകൂ. അതിനു ശേഷമുള്ള നിര്‍ദ്ദേശങ്ങളനുസരിച്ച് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം അതില്‍ കാണുന്ന ഹോം ബട്ടണില്‍ ...

Read More »