Home » ലൈഫ് സ്റ്റൈൽ » ടെക്നോളജി (page 4)

ടെക്നോളജി

അറിയൂ, നെറ്റ് സമത്വത്തെ അട്ടിമറിക്കാനാണ് ഫ്രീ ബേസിക്സ്

ഇന്ത്യയെ സംബന്ധിച്ചിടത്തോളം സാമൂഹ്യമാധ്യമങ്ങളുടെ ഇടപെടലുകൾ കൊണ്ട് ശ്രദ്ധേയമായ ഒരു വർഷമാണ് കടന്നു പോയത്. ജനങ്ങൾക്ക് വ്യവസ്ഥാപിത താൽപ്പര്യങ്ങളോടും നയങ്ങളോടുമുള്ള വിയോജിപ്പും അസംതൃപ്തിയും സംഘടിതമായി വിനിയോഗിക്കാനും പ്രകടിപ്പിക്കാനുമുള്ള ശക്തമായൊരിടമായി സാമൂഹ്യമാധ്യമങ്ങൾ ഉപയോഗിക്കപ്പെട്ടു. രാജ്യത്തിന്റെ രാഷ്ട്രീയ-സാമൂഹിക ചുറ്റുപാടുകൾ തുടങ്ങി സമ്പദ് വ്യവസ്ഥയുടെ വരെ ചലനങ്ങളെ സ്വാധീനിക്കാനുള്ള കരുത്തും നവമാധ്യമങ്ങൾക്കുണ്ട്. ലോകജനതയുടെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ആശയവിനിമയോപാധികളിലൊന്നായി സാമൂഹ്യമാധ്യമങ്ങളെ ഉൾക്കൊള്ളുന്ന ഇന്റർനെറ്റ് മാറിയിരിക്കുന്നു. മൂന്ന് ലക്ഷം കോടിയിലധികം ആളുകൾ ആശയവിനിമയത്തിനായി ഇന്റർനെറ്റ് ഉപയോഗിക്കുന്നു. ഈ സാഹചര്യത്തിലാണ് ഇന്റർനെറ്റ് സമത്വമെന്ന ആശയത്തിന്റെ പ്രസക്തിയും പ്രാധാന്യവും വെളിപ്പെടുന്നത്. ഏഷ്യൻ രാജ്യങ്ങളിൽ മാത്രം ...

Read More »

4 ജി സര്‍വീസുമായി വൊഡാഫോണ്‍ കോഴിക്കോട്ട്

പ്രമുഖ സെല്ലുലാര്‍ കമ്പനിയായ വൊഡാഫോണ്‍ കോഴിക്കോട് 4ജി സര്‍വ്വീസ് ആരംഭിക്കുന്നു. ജനുവരി ആറുമുതല്‍ പ്രത്യേക ആനുകൂല്യങ്ങളുമായാണ് വൊഡാഫോണ്‍ 4ജി സര്‍വ്വീസ് തുടങ്ങുന്നത് 4ജി സിമ്മോടുകൂടി 4ജിയിലേക്ക് സൗജന്യ അപ്ഗ്രേഡ്, സിനിമകള്‍ കാണാന്‍ 3 മാസത്തേക്ക് സൗജന്യ അണ്‍ലിമിറ്റ‍ഡ് മൂവി സബ്സ്ക്രിപ്ഷന്‍, പുതിയ ഗാനങ്ങള്‍ കേള്‍ക്കാന്‍ വൊഡാഫോണ്‍ മ്യൂസിക്കിലൂടെ സൗജന്യ അണ്‍ലിമിറ്റ‍‍ഡ് മ്യൂസിക് സ്ട്രീമിംഗ് എന്നിവയാണ് പ്രധാന ആനുകൂല്യങ്ങള്‍. കൊച്ചിക്കും തിരുവനന്തപുരത്തിനും ശേഷമാണ് വൊഡാഫോണ്‍ 4ജിയുമായി കോഴിക്കോട് എത്തുന്നത്.

Read More »

കലക്ടറെ കൊട്ടിയെങ്കിലും കാര്യം നടന്നു; മാനാഞ്ചിറയിൽ ചവറ്റുകൊട്ട ഉടനെ 

കോഴിക്കോട് നഗരത്തിലെ മാലിന്യ പ്രശ്‌നവും അത് പരിഹരിക്കാന്‍ ഒരു ചവറ്റുകുട്ടപോലും ഇല്ലാത്തതും ചൂണ്ടിക്കാട്ടിയ ഫേസ്ബുക്ക് പോസ്റ്റിന് കലക്ടറുടെ മറുപടി. മാനാഞ്ചിറ നഗരത്തില്‍ അടുത്തിടെ സ്ഥാപിച്ച ചിത്രകാരന്‍ യാജെക്ക് റ്റൈറ്റിലിക്കിന്റെ ശില്‍പത്തില്‍ മാലിന്യം നിക്ഷേപിച്ചതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയാണ് ഫേസ്ബുക്ക് പോസ്റ്റ്. മാനാഞ്ചിറയിലോ നഗരത്തില്‍ മറ്റേതെങ്കിലും സ്ഥലത്തോ ചവറ്റുകുട്ടകള്‍ സ്ഥാപിക്കാതിരിക്കുന്നതിനെ വിമര്‍ശിച്ചായിരുന്നു പോസ്റ്റ്. കോര്‍പറേഷനില്‍ പുതിയ ഭരണം ചുമതലയേറ്റിട്ട് ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളുവെന്നും ഉടന്‍തന്നെ കൗണ്‍സില്‍ അതിന് പരിഹാരം കാണുമെന്നും കലക്ടര്‍ മറുപടി പറഞ്ഞു. എന്നാല്‍ നഗരത്തിലെ മാലിന്യ പ്രശ്‌നം കലക്ടറുടെ പേജില്‍ ഫോട്ടോ സഹിതം പോസ്റ്റ് ചെയ്തത് ...

Read More »

മറ്റ് മാധ്യമങ്ങളേക്കാൾ സ്വാതന്ത്ര്യം നവമാധ്യമങ്ങളിൽ: ടി എം ഹർഷൻ

    പത്രത്തിനും ടെലിവിഷനും അപ്പുറത്തേക്ക് വലിയ ചർച്ചകൾ നടക്കുന്നതും സ്വതന്ത്രമായി ആശയവിനിമയം നടത്താനാകുന്നതും നവമാധ്യമങ്ങളിലാണെന്ന് മാതൃഭൂമി ന്യൂസ് ചാനലിലെ വാർത്താ എഡിറ്റർ ടി എം ഹർഷൻ. കാലിക്കറ്റ് ജേർണൽ പ്രകാശനത്തിന്റെ ഭാഗമായി നടത്തിയ ടെലിവിഷനും നവമാധ്യമങ്ങളും എന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു ടിഎം ഹർഷൻ. മന്ത്രി എം കെ മുനീറാണ് പോർട്ടലിന്റെ പ്രകാശനം നിർവഹിച്ചത്. ചെയർമാൻ കെ പി സുലൈമാന്‍ അദ്ധ്യക്ഷത വഹിച്ചു. എഡിറ്റര്‍ (കാലിക്കറ്റ് ജേര്‍ണല്‍ & കേരള എ‍ഡിറ്റര്‍) ഇ രാജേഷ്, കണ്‍സേര്‍ജ് മീഡിയ സി ഇ ഒ സി. ടി. അനൂപ്, ...

Read More »

സൈബർ അഡിക്ടുകളാണ് മക്കളെങ്കിൽ ഇതാ, ഒരു ഗുണപാഠ കഥ

ഇന്റർനെറ്റിനു മുമ്പിൽ പടിഞ്ഞിരിക്കുന്ന ധിഷണാശാലികളായ ബാലകരെ കാത്തിരിക്കുന്നത് അനന്തമായ അറിവുകളുടെ ആകാശങ്ങൾ മാത്രമാണോ? അല്ലെന്നു പറയുന്നു പതിനേഴു വയസ്സിൽ അമീനിനുണ്ടായ ജീവിതാനുഭവം. വെർച്വൽ ലോകത്തിന്റെ കുരുക്കിൽ തലച്ചോറു കുരുങ്ങി ഭീകരതയുടെ ഇരയായി മാറിയ അമീൻ മലയാളി ബാലനല്ല. എന്നാൽ അവനിൽ മലയാളി ബാലകർക്കും രക്ഷിതാക്കൾക്കും ചില പാഠങ്ങളുണ്ട്. ഇതാ, ഭീകരസംഘടനയായ ഐഎസിലേക്ക് പതിയെ എത്തപ്പെട്ട്, അതിന്റെ പേരിൽ പതിനൊന്നുവർഷം ജയിലിൽ നഷ്ടപ്പെട്ടുപോയ അമീനിന്റെ കഥ: അലി അമിൻ –  യുഎസിലെ വെർജീനിയ സ്വദേശി. യമനിൽ നിന്നും വെർജീനിയയിലേക്ക് കുടിയേറിയതായിരുന്നു അമീനിന്റെ കുടുംബം. ഐഎസിനെക്കുറിച്ച് അറിയാനുള്ള കൗതുകം ...

Read More »

വാട്സപ്പ് ചാറ്റ് വൈറലായി, മഞ്ജു വാര്യര്‍ നിയമനടപടികൾക്ക്

വാട്സപ്പില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ മഞ്ജു നിയമനടപടികള്‍ക്കൊരുങ്ങുകയാണ്. കുറച്ചുകാലങ്ങളായി മഞ്‍ജുവിനെതിരെ നിരവധി ഗോസിപ്പുകളും ബന്ധപ്പെട്ട വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതിനോടൊന്നും ഇതുവരെ  മഞ്ജു പ്രതികരിച്ചിരുന്നില്ല. ഏറ്റവും ഒടുവില്‍ മഞ്ജു ഒരു പരസ്യ സംവിധായകനുമായി പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍  പോവുകയാണെന്നും വാര്‍ത്ത വന്നപ്പോഴാണ് മഞ്ജു സൈബര്‍ സെല്ലിനേയും കേന്ദ്ര –സംസ്ഥാന ആഭ്യന്തര മന്ത്രാലയങ്ങളെയും സമീപിക്കുന്നത്. തനിക്കു വേണ്ടി മാത്രമല്ല, സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളിലൂടെ ജീവിതം തകര്‍ന്നുപോകുന്ന അനേകം കുടുംബങ്ങള്‍ക്കും സ്ത്രീകള്‍ക്കുംകൂടി വേണ്ടിയാണ് കേസുമായി മഞ്ജു മുന്നോട്ടുപോകുന്നതെന്ന് മഞ്ജുവിനോടു ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ...

Read More »