മുഴുവൻ സമയ രാഷ്ട്രീയപ്രവർത്തകരുടെ ഭാര്യമാർക്ക് വി വാഹശേഷമുള്ള പൊതുപ്രവർത്തനം അത്ര എളുപ്പമല്ല. സാധിച്ചാൽത്തന്നെ, ഭർത്താവിന്റെ നിഴലിൽനിന്ന് അവർക്ക് മോചനം കിട്ടാറില്ല. അങ്ങനെയല്ലാത്ത ഒരാൾ, സ്കൂൾകാലത്തെ റോൾമോഡലായിരുന്ന പെൺചങ്ങാതി, സ്ഥാനാർഥിപ്പട്ടികയിൽ വന്നതിന്റെ ആഹ്ലാദം എഴുതുന്നു, മാധ്യമപ്രവർത്തക രേണു രാമനാഥ്. ഈ അസംബ്ലി തിരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിപ്പട്ടികയിൽ ഒരുപക്ഷേ ഏറ്റവും ആഹ്ളാദമുണ്ടാക്കുന്ന പേര് ആർ.ബിന്ദുവിന്റെതാണ്. ആർ. ബിന്ദു എന്റെ ബിന്ദ്വേച്ചിയാണ്. ഞാൻ തീരെച്ചെറിയ കുട്ടിയായിരുന്ന കാലം മുതലേയുള്ള പരിചയം. ആ പ്രായത്തിൽ എന്റെ ആദ്യത്തെ ‘റോൾ മോഡൽ‘ ആയിരുന്നു ബിന്ദ്വേച്ചി എന്നു പറയാം. ഏറ്റവും ആരാധനയോടെ ...
Read More »മറുകാഴ്ച
‘മടുത്തു, നിങ്ങളുടെ ആണത്തജനാധിപത്യം’: ഒരു വോട്ടറുടെ മാനിഫെസ്റ്റോ
രാജേഷ് കിഴിശ്ശേരി എന്റെ വോട്ട് സുന്ദരിക്കുള്ളതാണ്. അവിടെ പാർട്ടി, ആശയം, പ്രസ്ഥാനം ഇതൊന്നും നോക്കില്ല. സൗന്ദര്യം മാത്രമേ ഗണിക്കപ്പെടൂ. പുരുഷൻമാർക്കാർക്കും ഞാൻ വോട്ടു ചെയ്യില്ല, കാരണം മറ്റൊരു പുരുഷനെ എനിക്കംഗീകരിക്കാനോ ഇഷ്ടപ്പെടാനോ ആവില്ല തന്നെ! ദേവനെ വിളിക്കാതെ ദേവീ എന്നാണ് ഞാൻ പ്രാർത്ഥനയിൽ പോലും വിളിക്കാറുള്ളത്. അത്രമേൽ പുരുഷ വിദ്വേഷമാണെനിക്ക്. യൂ നോ, ആം എ ഫെമിനിസ്റ്റ്. സൗന്ദര്യശാസ്ത്രത്തിലാണെൻ വിശ്വാസം. സൗന്ദര്യത്തെ, റൊമാൻസിനെ പ്രകീർത്തിക്കുന്ന പാർട്ടിക്കാർ ആരെങ്കിലുമുണ്ടെങ്കിൽ വോട്ടു ചോദിക്കാൻ വന്നോളൂ. പുരുഷന്റെ കായിക പ്രകടനങ്ങൾ, അടി, നായാട്ട്, വെട്ട് ഇത് നടത്തുന്ന ...
Read More »കൊറോണക്കാലത്തും കാരുണ്യമായി സുലൈമാൻ ഹാജി
പ്രവാസിയും വ്യവസായ പ്രമുഖനുമായ കാട്ടുപരുത്തി സുലൈമാൻ ഹാജി സ്വന്തം നാട്ടുകാർക്ക് ഈ കൊറോണക്കാലത്തും താങ്ങും തണലുമാവുകയാണ് . കൊറോണയിൽ ജീവിതം വഴിമുട്ടിയ നിത്യതൊഴിലുകാർക്കും ഇടത്തരക്കാർക്കും വിഷു ആഘോഷിക്കുവാൻ പച്ചക്കറികളും ധാന്യങ്ങളുമടങ്ങിയ കിറ്റ് തയ്യാറാക്കി എത്തിച്ചുകൊടുത്താണ് സുലൈമാൻഹാജി മാതൃകയാകുന്നത്. നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളെ ക്വരന്റീനിൽ പാർപ്പിക്കാൻ തന്റെ സ്കൂൾ വിട്ട് തരാമെന്നും സുലൈമാൻ ഹാജി അറിയിച്ചിട്ടുണ്ട്. ജാതി-മത-വർഗ ചിന്തകൾക്കതീതമായി എന്നും മുതുവല്ലൂരിലെയും കൊണ്ടോട്ടിയിലേയും ജനങ്ങൾക്കൊപ്പം നിൽക്കുന്ന സുലൈമാൻ ഹാജി നാടിന് ഏതു പ്രതിസന്ധിയിലും കൈതാങ്ങായി നിൽക്കുന്നതാണ് നാട്ടുകാരുടെ അനുഭവം.
Read More »കൊറോണ ഭീതി: റെയിൽവേ യാത്രക്കാരുടെ എണ്ണം കുത്തനെ കുറയുന്നു
കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ ദക്ഷിണ റെയിൽവേയിൽ തീവണ്ടി യാത്രക്കാരിൽ വൻ കുറവ്. തിരുവനന്തപുരം ഡിവിഷനിൽ ജനറൽ കോച്ചുകളിലെ യാത്രക്കാരുടെ എണ്ണം 61 ശതമാനം കുറഞ്ഞു. മാർച്ച് 10ന് 2.2 ലക്ഷം യാത്രക്കാരുണ്ടായിരുന്നിടത്ത് മാർച്ച് 15ന് 80,188 പേരായാണ് കുറഞ്ഞത് മാർച്ച് പത്തിന് സംസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യാത്രക്കാരുടെ എണ്ണം ദിനം പ്രതി കുറഞ്ഞു തുടങ്ങിയത്. ജനറൽ കോച്ചുകളിലെ ശരാശരി ദിവസ വരുമാനം ഒരു കോടിയിൽ നിന്ന് 80 ലക്ഷമായി താഴുകയും ചെയ്തു. റിസർവേഷൻ ചെയ്ത യാത്രക്കാർ ടിക്കറ്റ് റദ്ദാക്കുന്നതും കൂടിവരികയാണ്. ...
Read More »കൊറോണ വൈറസ്; ബാറുകൾ പൂട്ടില്ല, അണുവിമുക്തമാക്കാൻ നിർദേശം
കൊറോണ ആശങ്കയിൽ സംസ്ഥാനത്തെ ബാറുകൾ പൂട്ടേണ്ടതില്ലെന്ന് മന്ത്രിസഭാ തീരുമാനം. ബാറുകൾ അണുവിമുക്തമാക്കാനും ആളുകൾ തമ്മിലുള്ള സമ്പർക്കം കുറയ്ക്കാനായി മേശകൾ തമ്മിലുള്ള അകലം വർധിപ്പിക്കാനുമാണ് നിർദേശം. രണ്ടാം ഘട്ട കൊറോണ വൈറസ് പ്രതിരോധത്തിൻ്റെ ഭാഗമായി കൂടുതൽ നടപടികൾ സ്വീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചു. അതേസമയം, സമൂഹജീവിതം പൂർണമായും ഇല്ലാതാക്കേണ്ടതില്ലെന്നും അതിൻ്റെ ആവശ്യമില്ലെന്നുമാണ് മന്ത്രിസഭാ തീരുമാനം. ഇതിൻ്റെ ഭാഗമാണ് പുതിയ ക്രമീകരണങ്ങൾ.
Read More »കൊവിഡ് 19; മരണം 7,000 കടന്നു
കൊറോണ വെെറസ് ബാധയെ തുടർന്ന് ലോകത്ത് മരണം എഴായിരം കവിഞ്ഞു. 7,007 പേരാണ് ഇതുവരെ മരിച്ചത്. ചൈനയിലെ മരണ സംഖ്യ 3,213 ആയി. ഇറ്റലിയില്‍ 2,158പേര് മരിച്ചു. ലോകത്താകെ കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളത് ഒരു ലക്ഷത്തി എഴുപത്തിഅയ്യായിരത്തി അഞ്ഞൂറ്റിമുപ്പത്തിയാറ് പേരാണ്. രോഗബാധ വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ലോകരാജ്യങ്ങൾ നടപടി കടുപ്പിച്ച് രംഗത്തെത്തി. ഇറ്റലിക്ക് പിന്നാലെ ഫ്രാൻസും ജനങ്ങൾ പുറത്തിറങ്ങുന്നത് വിലക്കി. സ്വിറ്റ്സർലൻഡും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇറ്റലിയില്‍ മാത്രം 28,000 പേരാണ് ചികില്‍സയിലുള്ളത്. യൂറോപ്യൻ രാജ്യങ്ങളിൽ സ്ഥിതിഗിതകൾ നിയന്ത്രണാതീതമായി തുടരുകയാണ്. ഇറ്റലിയിൽ ഇന്നലെ മാത്രം 349 ...
Read More »ഏപ്രില്‍ 15 വരെയുള്ള എല്ലാ വിസകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തി
കൊവിഡ് 19 നെ ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിന് പിന്നാലെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. തിരഞ്ഞെടുത്ത വിഭാഗങ്ങള്‍ ഒഴികെയുള്ള എല്ലാ വിസകളും റദ്ദാക്കി. ഏപ്രില്‍ 15 വരെയുള്ള വിസകളാണ് റദ്ദാക്കിയിരിക്കുന്നത്. നേരത്തെ കൊവിഡ് 19 ബാധ സ്ഥിരീകരിച്ച രാജ്യങ്ങള്‍ക്ക് മാത്രമായിരുന്നു വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ ആഗോള മഹാമാരിയായി പ്രഖ്യാപിച്ചതോടെയാണ് സര്‍ക്കാര്‍ നടപടി കടുപ്പിച്ചത്. വിസ വിലക്ക് വെള്ളിയാഴ്ച മുതല്‍ നിലവില്‍ വരും. ഇതിന് പുറമെ അതിര്‍ത്തികള്‍ ഒരു മാസത്തേക്ക് അടച്ചിടാനും തീരുമാനമായി. എപ്പിഡെമിക് ഡിസീസ് ആക്റ്റ്, 1897 ലെ വ്യവസ്ഥകള്‍ നടപ്പാക്കാന്‍ എല്ലാ ...
Read More »ഇറ്റലിയിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കണം : മുഖ്യമന്ത്രി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു
റ്റലിയിൽ നിന്ന് വരാൻ സാധിക്കാത്ത ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്ക് കത്തയച്ചു. ഇറ്റലിയിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നതിന് യാത്രക്കാർക്ക് കോവിഡ്–- 19 ടെസ്റ്റ് നടത്തി രോഗബാധ ഇല്ലെന്ന് ഉറപ്പുവരുത്തിയാലേ യാത്രാനുമതി നൽകൂ എന്ന് കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നു. രോഗം പരക്കാൻ ഇടയാകാത്ത വിധം മുൻകരുതലുകളെടുക്കണം എന്നതിൽ സംശയമില്ല. എങ്കിലും ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പൗരൻമാർക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി കത്തിൽ പറഞ്ഞു. ഇന്ത്യയിലേക്ക് എത്തുമ്പോൾ തന്നെ അവരെ പരിശോധിച്ച് ആവശ്യമെങ്കിൽ ക്വാറന്റൈൻ ചെയ്യാനുള്ള സംവിധാനം രാജ്യത്തുണ്ട്. ...
Read More »കൊറോണ; സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകിരിച്ചു, വൈറസ് ബാധിതരുടെ എണ്ണം 14
സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ച എറണാകുളത്തെ കുട്ടിയുടെ മാതാപിതാക്കള്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 14 ആയി. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ 1495 പേര് നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇവരില്‍ 259 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഇറ്റലിയില്‍ നിന്ന് വന്ന റാന്നിയിലെ കുടുംബവുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആറുപേര്‍ക്ക് ഇന്ന് രാവിലെ രോഗം സ്ഥിരീകരിച്ചിരുന്നു. കേരളത്തില്‍ വൈറാസ് ബാധ ഉയര്‍ന്നതോടെ രാജ്യത്തെ രോഗികളുടെ എണ്ണം 53 ആയി ഉയര്‍ന്നു. ...
Read More »കൊറോണ: വിദ്യാലയങ്ങൾക്ക് അവധി; സംസ്ഥാനത്ത് അതീവ ജാഗ്രത
ബുധനാഴ്ച മുതല്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. കോളജുകളും പ്രഫഷനല്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കില്ല. മദ്രസ, അങ്കണവാടികളും മാര്‍ച്ച് 31 വരെ പ്രവര്‍ത്തിക്കില്ല. പരീക്ഷ ഒഴികെയുള്ള പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് 31വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉണ്ടാകില്ല. പ്രത്യേക മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഉത്സവങ്ങള്‍ മാറ്റിവയ്ക്കാന്‍ നിര്‍ദേശിക്കും. കല്യാണങ്ങള്‍ ചെറിയ ചടങ്ങായി ഒതുക്കണം. ജനങ്ങളെ വലിയ രീതിയില്‍ അണിനിരത്തുന്നത് ആരാധനാലയങ്ങള്‍ ഒഴിവാക്കണം. ശബരിമലയില്‍ അടക്കം പൂജാ ചടങ്ങുകള്‍ മാത്രം. ദര്‍ശനം ഒഴിവാക്കണം. സര്‍ക്കാര്‍ പരിപാടികള്‍ ഒഴിവാക്കും. നിയമസഭാ സമ്മേളനം ഒഴിവാക്കില്ല. ...
Read More »