Home » മറുകാഴ്ച » ചരിത്രം വിചിത്രം

ചരിത്രം വിചിത്രം

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും

മുത്തലാഖ് (തലാഖ്ഇബിദ്ദത്ത്) ക്രിമിനല്‍ കുറ്റമാക്കുന്നതും മുത്തലാഖ് ചൊല്ലുന്നവര്‍ക്ക് മൂന്നുവര്‍ഷത്തെ തടവ് ശിക്ഷ ശുപാര്‍ശ ചെയ്യുന്നതുമായ ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. കേന്ദ്ര നിയമകാര്യ മന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്ല് ലോക്‌സഭയില്‍ അവതരിപ്പിക്കുക. ബില്‍ നടപ്പുസമ്മേളനത്തില്‍ പാസാക്കാന്‍ സാധ്യതയില്ല. കൂടുതല്‍ ചര്‍ച്ചകള്‍ക്കും പരിശോധനയ്ക്കുമായി അത് പാര്‍ലമെന്ററി സമിതിയുടെ പരിഗണനയ്ക്ക് വിടും. വാക്കാലുള്ളതും രേഖാമൂലമുള്ളതും ഇലക്‌ട്രോണിക് രൂപത്തിലുള്ളതുമായ മുത്തലാഖിനെ തടയുന്നതാണ് പുതിയ ബില്‍. മുത്തലാഖിന് ഇരയായ സ്ത്രീയ്ക്ക് ജീവനാംശത്തിനും ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കുന്ന സാഹചര്യത്തില്‍ ബിജെപി എംപിമാര്‍ക്കു പാര്‍ട്ടി വിപ് നല്‍കിയിട്ടുണ്ട്. ...

Read More »

പഞ്ചമിയുടെ ഓര്‍മ്മയില്‍ സ്​കൂളുകളിൽ ഇന്ന്​ മണിമുഴക്കം

സംസ്ഥാനത്ത് 43 ലക്ഷത്തോളം കുട്ടികള്‍ ഇന്ന് വിദ്യാലയങ്ങളിലേക്ക്. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവന്തപുരം ഊരൂട്ടമ്പലം ഗവണ്‍മെന്റ് സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കീഴ് ജാതിക്കാരിയായതിനാല്‍ ജന്മിമാര്‍ അക്ഷരഭ്യാസം നിഷേധിച്ച പഞ്ചമിയുടെ അഞ്ചാം തലമുറയില്‍പ്പെട്ട ആതിര എന്ന വിദ്യാര്‍ത്ഥിക്കാണ് ഇന്ന് ഊരൂട്ടമ്പലം ഗവണ്‍മെന്റ് സ്‌കൂളില്‍ ഈ വര്‍ഷം ആദ്യം പ്രവേശനം അനുവദിച്ചതെന്ന പ്രത്യേകത കൂടിയുണ്ട് ഇത്തവണത്തെ പ്രവേശനോത്സവത്തിന്. വിപുലമായ പരിപാടികളോടെയാണ് ഈ വര്‍ഷം സംസ്ഥാന സ്‌കൂള്‍തല പ്രവേശനം ആരംഭിക്കുന്നത്. ആദ്യ ദിനം സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ സ്വീകരിച്ചത്‌ വിദ്യാഭ്യാസ മന്ത്രിയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് കഥാപുസ്തകവും പാഠപുസ്തകങ്ങളും ...

Read More »

യുദ്ധായുധമായിരുന്നില്ല ഒരു കാലത്തും മലപ്പുറം കത്തി

പ്രാചീനകാലത്ത് മലപ്പുറമുള്‍പ്പെടെയുള്ള കേരളത്തിന്റെ വടക്കു ഭാഗങ്ങളില്‍ പ്രചാരത്തിലുണ്ടായിരുന്ന ആയുധമാണ് മലപ്പുറം കത്തി. അടക്കവെട്ടാനും മറ്റു കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ട ജോലികള്‍ക്കുമാണ് മലപ്പുറം കത്തി ഉപയോഗിച്ചിരുന്നത്. അറേബ്യന്‍ നാടുകളുമായി, വിശേഷിച്ചും ഒമാനുമായി മലബാറിനുണ്ടായിരുന്ന ദീര്‍ഘകാലത്തെ വ്യാപാരബന്ധങ്ങളിലൂടെ കൈവന്ന സാംസ്കാരികവിനിമയങ്ങളുടെ കൂട്ടത്തിലാണ് ഈ കത്തി കേരളത്തില്‍ പ്രചാരമാകുന്നത്. അത്യാവശ്യം കനമുള്ളതും 15 മുതല്‍ 25 ഇഞ്ചുവരെ നീളമുള്ളതുമാണ് മലപ്പുറം കത്തി. കത്തിയുടെ പിടി കനംകുറഞ്ഞ മാന്‍കൊമ്പുകൊണ്ടാണ് നിര്‍മിക്കാറ്. നാല് വിരലില്‍ ഒതുക്കിപിടിക്കാന്‍ മാത്രം നീളമേയുണ്ടാവൂ പിടിക്ക്. ആക്രമണവേളകളില്‍ മറ്റൊരാള്‍ കത്തിയില്‍ കയറിപിടിക്കാതിരിക്കാന്‍ വേണ്ടിയാണത്രേ ഇത്രയും ചെറിയ പിടി. ...

Read More »

ചേരമാന്‍ ജുമാമസ്ജിദിൽ അന്നും ഇന്നും നിലവിളക്കുണ്ട്!

സർവ്വാദരണീയനായ മുസ്ലിം ലീഗ് നേതാവ് സി എച്ച് മുഹമ്മദ് കോയ നിലവിളക്ക് തെളിയിക്കുമായിരുന്നു എന്ന മുൻ ചീഫ് സെക്രട്ടറി ബാബു പോളിന്റെ പരാമർശം പുതിയ വിവാദമുയർത്തുമ്പോൾ കേരളം ഓർമിക്കുന്നത് ചരിത്രപ്പഴമയുള്ള ചില ഇസ്ലാമിക ദേവാലയങ്ങളെയാണ്. ഒന്നാമതായും, കേരളത്തിലെ ആദ്യപള്ളിയായ കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാമസ്ജിദിനെത്തന്നെ! 1400ഓളം വര്‍ഷം പഴക്കം വരുന്ന കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാമസ്ജിദ് ചരിത്ര പ്രാധാന്യം കൊണ്ടും പാരമ്പര്യം കൊണ്ടും പ്രസിദ്ധമാണ്. കേരളീയ വാസ്തുശില്‍പ്പകലയുടെ മാതൃകയായിരുന്ന ഈ പള്ളി, പ്രവാചകന്‍ മുഹമ്മദ്നബിയുടെ അനുയായിയും കേരളത്തില്‍ ഇസ്ലാം മത പ്രചാരണത്തിന് എത്തിയ ആചാര്യനുമായ മാലിക് ബിന്‍ ദിനാറാണ് ...

Read More »

കടത്തനാടൻ കളരിയ്ക്കുണ്ട് വേദ-സംഘ കാലങ്ങളോളം പഴമ!

കേരളത്തിന്‍റെ തനതു ആയോധനകലയായ കളരി അതിന്‍റെ മാഹാത്മ്യം വിളിച്ചുണര്‍ത്തുന്നത് കേരളത്തിന്‍റെ സംസ്കാരവും പാരമ്പര്യവുമാണ്. കളരിയുടെ  ചരിത്രം വ്യത്യസ്ത ഐതിഹ്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. കളരിപ്പയറ്റിന് വേദങ്ങളോളം പഴക്കമുണ്ടെന്നാണ് ചരിത്രകാരന്മാരുടെ അഭിപ്രായം. ദക്ഷിണേന്ത്യയില്‍, നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ കേരളം, കര്‍ണ്ണാടകം, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിലെല്ലാം ഏറെക്കുറെ സമാന സ്വഭാവമുള്ളതും പരസ്പരം ബന്ധമുള്ളതുമായ ആയോധന പരിശീലങ്ങളും ചികിത്സയും മറ്റും നടന്നതായി പറയപ്പെടുന്നു. തമിഴ്നാടുമായി ബന്ധപ്പെട്ട് പ്രദേശങ്ങളില്‍ അഗസ്ത്യമുനി വഴിയായി തുടര്‍ന്നു വരുന്ന ചികിത്സാരീതികളാണ് പ്രചാരത്തിലുള്ളത്. മര്‍മ്മചികിത്സ എന്ന  പേരില്‍ നടക്കുന്ന ചികിത്സകള്‍ കളരിയുമായി ബന്ധപ്പെട്ടുനില്‍ക്കുന്നതാണ്. വ്യത്യസ്തങ്ങളായ പേരിലാണ് കളരി ഇന്നും അറിയപ്പെട്ടുകൊണ്ടിരിക്കുന്നത്. ...

Read More »

നായന്മാരെയും ഈഴവരെയും കോർത്ത് പറങ്കികളെ തുരത്തി

നാടിനുവേണ്ടി പോരാടിയ ധീരദേശാഭിമാനികളായ ഒരുപാട് പേരുടെ പോരാട്ട ചരിത്രം ഓര്‍മ്മപ്പെടുത്തുന്നതാണ് നമ്മുടെ കേരളമണ്ണ് പ്രത്യേകിച്ച് മലബാറിന്‍റെത്. ‍കോട്ടക്കല്‍ കുഞ്ഞാലിമരക്കാറിന്‍റെ സംഭാവന അതില്‍ പ്രധാനമാണ്.  അല്പം ചില കടലാസുകളില്‍ മാത്രം ചരിത്രം ഒതുങ്ങിനില്‍ക്കുന്നു എന്ന സാഹചര്യത്തില്‍ ചരിത്രത്തെ അറിയേണ്ടതും പഠിക്കേണ്ടതും ഇന്ന് കാലഘട്ടത്തിന്‍റെ അനിവാര്യതയായി തീര്‍ന്നിരിക്കുകയാണ്. അത്തരത്തില്‍ ചരിത്രത്തെ വിസ്മരിക്കുകയാണ് കുഞ്ഞാലിമരക്കാറിന്‍റെ കോട്ടക്കല്‍ ഭവനത്തിലൂടെ. നാനൂറ് വര്‍ഷങ്ങള്‍ക്കുമുമ്പ് കൊതുമ്പുവള്ളങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് രാജ്യത്താദ്യമായി കരുത്തുറ്റ നാവികസേനയെ വാര്‍ത്തെടുത്തതാണ് മരയ്ക്കാരുടെ ദേശം. പീരങ്കിയും, വെടിക്കോപ്പുമായി പത്തേമാരികളില്‍ എത്തിയ പോര്‍ച്ചുഗീസ് അധിനിവേശത്തെ ചെറുത്തുനിന്നതും ഈ മണ്ണിലെ ധീരന്‍മാര്‍ തന്നെ. കോട്ടക്കല്‍ ...

Read More »

പ്രവാചക പത്നിമാരോളം മനക്കരുത്ത് പുരുഷന്മാർക്കുണ്ടോ?

സ്ത്രീകൾക്ക് പ്രസവിക്കാനും കുട്ടികളെ നോക്കാനും മാത്രമേ അറിയൂ എന്നും, പ്രതിസന്ധികളിൽ തകരാതെ മനക്കരുത്തോടെ നിൽക്കാൻ പുരുഷനു മാത്രമേ കഴിയൂ എന്നും കരുതുന്നവർക്ക്   ഇസ്ലാമിന്റെ സ്ത്രീപക്ഷം പറഞ്ഞുതരുന്നു പ്രവാചകപത്നിമാരായ കദീജയും ആഇശയും. പ്രവാചകനായ മുഹമ്മദ് നബിയുടെ പ്രഥമപത്നിയും പത്നിമാരിൽ നബിയ്ക്ക് ഏറ്റവും പ്രിയപ്പെട്ടവളുമായിരുന്നു കദീജ. മക്കയിലെ വ്യാപാര പ്രമുഖയായ കദീജയുടെ കീഴിൽ ഒരു സഹായി എന്ന നിലയ്ക്ക് തൊഴിലിലേർപ്പെട്ടിരുന്ന ആളായിരുന്നു പ്രവാചകൻ. വ്യാപാരം എന്നു മാത്രമല്ല മക്കയിലെത്തന്നെ ഏറ്റവും സ്വാധീനമുള്ള ഒരു സ്ത്രീരത്നമായിരുന്ന കദീജയ്ക്ക് നാൽപതും പ്രവാചകന് ഇരുപത്തിയഞ്ചും വയസുള്ളപ്പോഴാണ് ഇവർ വിവാഹിതരായത്. മുഹമ്മദിന്റെ വ്യക്തിത്വത്തിൽ ആകൃഷ്ടരാവുകയും ...

Read More »

‘മാറാട് പരീക്ഷണം’ വിജയിച്ചുവെന്ന് ഇടതുപക്ഷം തിരിച്ചറിയുമോ?

തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഇടതുപക്ഷത്തിന് സംഘപരിവാരത്തിൻെറ ഏറ്റവും വലിയ പ്രഹരമേറ്റത് പഴയ ബേപ്പൂർ പഞ്ചായത്തിലാണ്. മാറാട് കേരളത്തിലെ സംഘപരിവാർ പരീക്ഷണശാലയാണെന്ന 2002 ലെ ആക്ഷേപം ശരിയായിരുന്നെന്നു തെളിയിച്ച് ഇവിടെ മൂന്ന് കോർപ്പറേഷൻ വാർഡുകൾ ബിജെപി നേടി. ഇപ്പോൾ കോഴിക്കോട് കോർപ്പറേഷൻെറ ഭാഗമായ ബേപ്പൂർ പഞ്ചായത്ത് എക്കാലത്തും എൽഡിഎഫിൻെറ നെടുങ്കോട്ടയാണ്. ഇടതുപക്ഷത്തിൻെറ കയ്യിലാണ് പതിറ്റാണ്ടുകളായി ബേപ്പൂർ പഞ്ചായത്തും ബേപ്പൂർ നിയോജകമണ്ഡലവും. സിപിഎം നേതാവ് എളമരം കരീമാണ് രണ്ട് തവണയായി എംഎൽഎ. 1987 ൽ കോലീബീ സഖ്യസ്ഥാനാർഥിയായി ഡോ. മാധവൻകുട്ടിയെ അവതരിപ്പിച്ചാണ് ഈ ഇടതുപക്ഷകോട്ട പൊളിക്കാൻ ആദ്യത്തെ ...

Read More »

സമ്പൂർണ്ണ മദ്യനിരോധനം ഒരു സമ്പൂർണ്ണ അസാധ്യത!

ഗുജറാത്ത് മോഡൽ സമ്പൂർണ്ണ മദ്യനിരോധനത്തിലേക്ക് നീങ്ങുകയാണത്രേ ബിഹാർ! ഗുജറാത്തിൽ സമ്പൂർണ്ണ മദ്യനിരോധനമാണെന്നോ! കേരളത്തിലെ മോഡിഭക്തരല്ലാതെ ആരു വിശ്വസിക്കുമത്? അമ്പതു കൊല്ലമായി ഗുജറാത്തിൽ സമ്പൂർണ്ണ മദ്യനിരോധനമാണെന്നാണ് വെയ്പ്. (മോഡിയോ ബിജെപിയോ കൊണ്ടുവന്നതൊന്നുമല്ല, ഗാന്ധി പിറന്ന മണ്ണെന്ന നിലക്ക് എന്നേ വന്ന നിരോധനമാണത്) എന്നാൽ, ഗുജറാത്തിൽ പോയവർക്കും അവിടെ പാർക്കുന്നവർക്കുമൊന്നും മദ്യം കിട്ടാൻ ‘മരിക്കേണ്ടിവരാറില്ല’. അത്രക്ക് സുലഭമാണ് മോഡി ഭരിച്ചിരുന്നപ്പോഴും ഇപ്പോഴും ഗുജറാത്തിൽ മദ്യം. എന്തെങ്കിലും പ്രയാസം മദ്യലഭ്യതക്ക് വരുമ്പോൾത്തന്നെ ഒന്ന് സംസ്ഥാനാതിർത്തിവരെ നീങ്ങണമെന്നുമാത്രം; അവിടെ ഗുജറാത്തിനുവേണ്ടിയുള്ള മദ്യബിസിനസ് വൻ ഇടപാടാണ്. എന്നാൽ ഇതൊന്നും സർക്കാരിന് അഞ്ചിൻെറ പൈസ ...

Read More »

ഈ പള്ളി മറക്കാറില്ല, തട്ടാൻ കുഞ്ഞേലുവിനുള്ള പ്രത്യേക നിസ്കാരം

അസഹിഷ്ണുതയും വര്‍ഗ്ഗീയതയും വര്‍ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ മതസൗഹാര്‍ദ്ദത്തിന്‍റെ മാതൃക കാണിച്ചുകൊണ്ട് മലപ്പുറത്തെ വലിയങ്ങാടി ജുമാമസ്ജിദ്. നൂറ്റാണ്ടുകള്‍ക്കു മുമ്പ് രക്തസാക്ഷിത്വം വഹിച്ച കുഞ്ഞേലു എന്ന ഹിന്ദുവിന്‍റെ സ്മരണ മുടക്കം കൂടാതെ വര്‍ഷാവര്‍ഷം പുതുക്കിയാണ് ഈ പള്ളി സഹിഷ്ണുതയുടെ പര്യായമാകുന്നത്. 290 വര്‍ഷങ്ങള്‍ക്കു മുമ്പ് സാമൂതിരിയുമായി നടന്ന യുദ്ധത്തില്‍ മുസ്ലീം പടയാളികള്‍ക്കൊപ്പം  വീരചരമം പ്രാപിച്ച രക്തസാക്ഷിയാണ് തട്ടാൻ സമുദായക്കാരനായ കുഞ്ഞേലു. കേരളത്തില്‍ വരയ്ക്കല്‍ പാറ നമ്പിയുടെ നേതൃത്വത്തില്‍ ഭൂപ്രമാണിമാര്‍ ആക്രമണം അഴിച്ചുവിട്ട കാലത്ത് മലപ്പുറത്തും പള്ളിക്കുനേരെയും ആക്രമണമുണ്ടായി. മുസ്ലീങ്ങളുടെ ഭാഗത്താണ് ന്യായം എന്നു മനസിലാക്കിയ കു‍ഞ്ഞേലു, അക്രമങ്ങളെ ചെറുക്കാന്‍ മുന്നിട്ടിറങ്ങി ...

Read More »