Home » മറുകാഴ്ച (page 20)

മറുകാഴ്ച

മലബാറിലെ മുഴുവന്‍ നദികളെയും ബന്ധിപ്പിച്ച് 300 കോടിയുടെ വിനോദ സഞ്ചാരി പദ്ധതി

മലബാറിനു മുഖമുദ്രയാകാന്‍ നദീ ടൂറിസം. നദികളെ ബന്ധിപ്പിച്ച് 300 കോടിയുടെ വിനോദ സഞ്ചാരി പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പദ്ധതി അടുത്ത വര്‍ഷം പൂര്‍ത്തിയാക്കാനായി കണ്ണൂര്‍ കളക്ടര്‍ അധ്യക്ഷനായി പദ്ധതിക്കു മേല്‍നോട്ടസമിതി രൂപവത്കരിച്ചു. മലബാറിലെ മുഴുവന്‍ നദികളെയും ബന്ധിപ്പിച്ച് 197 കിലോമീറ്റര്‍ നീളുന്ന വിനോദ സഞ്ചാര പദ്ധതിയാണ് ഒരുങ്ങുന്നത്. ഈ പാതയിലൂടെ ബോട്ടില്‍ ഒഴുകി സാംസ്‌കാരിക വൈവിധ്യവും, ഭക്ഷണ രീതികളും നദിയുടെ മാറില്‍ നിന്ന് രുചിക്കാം. ക്ഷേത്രകലകള്‍ പരിചയപ്പെടുത്താനും സൗകര്യമൊരുക്കും.അതേസമയം പറശ്ശിനിക്കടവിലും, പഴയങ്ങാടിയിലും ബോട്ടുജെട്ടികള്‍ നിര്‍മ്മിക്കാന്‍ 15 കോടി അനുവദിച്ചതായും മന്ത്രി ...

Read More »

ഗംഗാനദിയെ മലിനമാക്കുന്നവര്‍ക്ക് ഏഴ് വര്‍ഷം തടവും 100 കോടി രൂപ പിഴയും

ഗംഗാനദിയെ മലിനമാക്കുന്നവര്‍ക്ക് ഏഴ് വര്‍ഷം തടവും 100 കോടി രൂപ പിഴയും ശിക്ഷ ലഭിക്കുന്ന വിധത്തിലുള്ള നിയമനിര്‍മാണത്തിന് ​കേന്ദ്രസര്‍ക്കാർ ഒരുങ്ങുന്നു.ഗംഗ ദേശീയ നദി ബില്‍ 2017 പ്രകാരമാണ് ബില്ലിന്റെ കരട് കേന്ദ്ര സമിതി തയ്യാറാക്കിയത്. ഇതോടെ ഗംഗയെ മലിനമാക്കുന്നത് ഏഴ് വർഷം തടവുശിക്ഷ ലഭിക്കുന്ന മോഷണം, വഞ്ചന, പരിക്കേൽപിക്കൽ എന്നിവക്ക് സമാനമായ കുറ്റകൃത്യമായി മാറും. ഗംഗാനദിയിലെ ജലം മലിനമാക്കുക, ജലപ്രവാഹത്തിന് തടസ്സമുണ്ടാക്കുക, നദീതടത്തില്‍ കുഴികളുണ്ടാക്കുക, അനുവാദമില്ലാതെ ജട്ടികള്‍ നിര്‍മിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നിയമലംഘനത്തിന്റെ പട്ടികയില്‍ വരിക. നേരത്തേ ഉത്തരാഖണ്ഡ് ഹൈകോടതി ഗംഗാനദിയെ ഒരു ജീവിക്കുന്ന ...

Read More »

പഞ്ചമിയുടെ ഓര്‍മ്മയില്‍ സ്​കൂളുകളിൽ ഇന്ന്​ മണിമുഴക്കം

സംസ്ഥാനത്ത് 43 ലക്ഷത്തോളം കുട്ടികള്‍ ഇന്ന് വിദ്യാലയങ്ങളിലേക്ക്. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവന്തപുരം ഊരൂട്ടമ്പലം ഗവണ്‍മെന്റ് സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കീഴ് ജാതിക്കാരിയായതിനാല്‍ ജന്മിമാര്‍ അക്ഷരഭ്യാസം നിഷേധിച്ച പഞ്ചമിയുടെ അഞ്ചാം തലമുറയില്‍പ്പെട്ട ആതിര എന്ന വിദ്യാര്‍ത്ഥിക്കാണ് ഇന്ന് ഊരൂട്ടമ്പലം ഗവണ്‍മെന്റ് സ്‌കൂളില്‍ ഈ വര്‍ഷം ആദ്യം പ്രവേശനം അനുവദിച്ചതെന്ന പ്രത്യേകത കൂടിയുണ്ട് ഇത്തവണത്തെ പ്രവേശനോത്സവത്തിന്. വിപുലമായ പരിപാടികളോടെയാണ് ഈ വര്‍ഷം സംസ്ഥാന സ്‌കൂള്‍തല പ്രവേശനം ആരംഭിക്കുന്നത്. ആദ്യ ദിനം സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ സ്വീകരിച്ചത്‌ വിദ്യാഭ്യാസ മന്ത്രിയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് കഥാപുസ്തകവും പാഠപുസ്തകങ്ങളും ...

Read More »

പുതിയ റേഷന്‍ കാര്‍ഡുകള്‍ നാലുവിഭാഗങ്ങളിലായി നാല് നിറത്തിൽ

ജൂണ്‍ ഒന്നിന് നാലുവിഭാഗങ്ങളിലായി പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണത്തിനെത്തും. നിലവിലെ രണ്ടുനിറങ്ങള്‍ ഉള്‍പ്പെടെ നാല് നിറങ്ങളിലാണ് കാര്‍ഡ്. എ.എ.വൈ വിഭാഗക്കാര്‍ക്ക് മഞ്ഞയും മുന്‍ഗണനാവിഭാഗക്കാര്‍ക്കായി പിങ്കും മുന്‍ഗണനേതര സബ്‌സിഡി വിഭാഗക്കാര്‍ക്ക് നീലയും മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് വെള്ളയും കാര്‍ഡാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിനുപുറമേ പൊതുവിഭാഗങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങളിലെ നിത്യരോഗികള്‍, അവശര്‍ എന്നിവര്‍ക്ക് ചികിത്സാസൗകര്യം ലഭിക്കുന്നതിന് പ്രത്യേകം സീല്‍ പതിപ്പിച്ച കാര്‍ഡുകളും നല്‍കും. ജൂണ്‍ ഒന്നിന് താലൂക്ക് അടിസ്ഥാനത്തില്‍ ഉദ്ഘാടനം നടത്തി കാര്‍ഡുകളുടെ വിതരണം ആരംഭിക്കും. ശേഷം രജിസ്റ്റര്‍ ചെയ്ത റേഷന്‍കടകള്‍ അല്ലെങ്കില്‍ തിരഞ്ഞെടുക്കപ്പെടുന്ന കേന്ദ്രങ്ങള്‍ വഴിയോ വിതരണംചെയ്യും. കാര്‍ഡുടമയോ ...

Read More »

ഇനി വ്രതശുദ്ധിയുടെ നാളുകള്‍

മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ റംസാന്‍ വ്രതത്തിന് തുടക്കമായി. വെള്ളിയാഴ്ച വൈകീട്ട് കാപ്പാട് മാസപ്പിറവി കണ്ടതായും ഇന്ന്‌ റംസാന്‍ ഒന്നായിരിക്കുമെന്നും വിവിധ മതസംഘടനകള്‍ അറിയിച്ചു. ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ ശനിയാഴ്ച റംസാന്‍ വ്രതം ആരംഭിക്കുന്നതായി അറിയിച്ചു. തിരുവനന്തപുരം പാളയം ...

Read More »

ഒന്നാം വാർഷികത്തിന്റെ നിറവിൽ മാഗ്‌സ് ക്ലബ്

കാരപ്പറമ്പ് മാഗ്‌സ് ക്ലബിന്റെ ഒന്നാം വാർഷികാഘോഷം ഡോ ബേബി ചെമ്മണ്ണൂർ ഉദ്ഘാടനം ചെയ്യുന്നു

Read More »

സ്‌കൂള്‍ അധ്യാപകനിയമനത്തിന് കെ-ടെറ്റ് നിര്‍ബന്ധിതയോഗ്യതയാകും

സ്‌കൂള്‍ അധ്യാപകനിയമനത്തിന് കെ-ടെറ്റ് നിര്‍ബന്ധിതയോഗ്യതയാക്കുന്നതോടെ നിര്‍ത്തിവച്ചിരുന്ന അധ്യാപകനിയമനങ്ങള്‍ കോടതിവിധിക്ക് വിധേയമായി പുനരാരംഭിക്കാന്‍ പി.എസ്.സി. യോഗത്തില്‍ ധാരണയായി. ഇതിനെത്തുടര്‍ന്ന് സ്‌കൂള്‍ അധ്യാപകനിയമന പ്രതിസന്ധിക്ക് താത്കാലിക പരിഹാരമായി. കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് എന്ന കെ-ടെറ്റ് നിര്‍ബന്ധിത യോഗ്യതയായി 2016 ഓഗസ്റ്റ് 30-നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതുള്‍പ്പെടുത്തി കേരള വിദ്യാഭ്യാസ ചട്ട (കെ.ഇ.ആര്‍)ത്തില്‍ പിന്നീട് ഭേദഗതി വരുത്തുമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഭേദഗതി നടപ്പായില്ല. പി.എസ്.സി. പഴയ യോഗ്യതയനുസരിച്ച് വിജ്ഞാപനവും നിയമനവും നടത്തുകയായിരുന്നു. കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമത്തില്‍ പറഞ്ഞിട്ടുള്ളതിനാല്‍ കെ-ടെറ്റിനുവേണ്ടി കെ.ഇ.ആര്‍. ഭേദഗതി വരുത്തേണ്ടതില്ലെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. ...

Read More »

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ബോബി ചെമ്മണ്ണൂർ കുടകൾ വിതരണം ചെയ്തു

മഞ്ഞ് വീഴ്ചയിൽ ബുദ്ധിമുട്ടുന്ന ഊട്ടിയിലെ വഴിയോര കച്ചവടക്കാർക്ക് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ബോബി ചെമ്മണ്ണൂർ കുടകൾ വിതരണം ചെയ്തു

Read More »

ലോകത്തിലെ ഏറ്റവും വലിയ സൈക്കിള്‍ കോഴിക്കോട്ട് ഒരുങ്ങുന്നു

ലോകത്തിലെ ഏറ്റവും വലിയ സൈക്കിള്‍ കോഴിക്കോട് കക്കോടിയില്‍ ഒരുങ്ങുന്നു. കാഴ്ചയില്‍ ഭീമാകാരനെങ്കിലും സൈക്കിള്‍ ചവിട്ടാന്‍ അറിയുന്ന ആര്‍ക്കും കൊണ്ടുനടക്കാന്‍ പറ്റിയ രീതിയിലുള്ള ഇതിന്‍െറ നിര്‍മാണം പുരോഗമിക്കുകയാണ്. ലോക സൈക്കിള്‍ ദിനത്തോടനുബന്ധിച്ച് കൊച്ചിയില്‍ പ്രദര്‍ശിപ്പിച്ച് ഗിന്നസ് ബുക്കില്‍ ഇടംനേടുകയാണ് നിര്‍മാതാക്കളുടെ ലക്ഷ്യം. ആറുമീറ്റര്‍ ഉയരവും ഒമ്പതു മീറ്റര്‍ നീളവും 250 കിലോ ഭാരവുമുള്ള സൈക്കിളിന് രണ്ടരലക്ഷം രൂപയാണ് നിര്‍മാണച്ചെലവ്. പ്രമുഖ കാര്‍ട്ടൂണിസ്റ്റ് എം. ദിലീഫാണ് സൈക്കിളിന്‍െറ ശില്‍പി. കോഴിക്കോട്ടെ കോസ്മോസ് സ്പോര്‍ട്സിനുവേണ്ടിയാണ് സഞ്ചാരയോഗ്യമായ ലോകത്തിലെ ഏറ്റവും വലിയ സൈക്കിള്‍ നിര്‍മിക്കുന്നത്. വലുപ്പത്തില്‍ ഈ സൈക്കിളിനോട് കിടപിടിക്കുന്നതാണെങ്കിലും ...

Read More »

ഹയര്‍ സെക്കണ്ടറി പരീക്ഷാപ്പേടി മാറ്റാന്‍ ടോള്‍ ഫ്രീ നമ്പര്‍

ഹയര്‍ സെക്കന്‍ഡറി പരീക്ഷയുമായി ബന്ധപ്പെട്ടു കുട്ടികള്‍ അനുഭവിക്കുന്ന സമ്മര്‍ദങ്ങള്‍ ലഘൂകരിക്കാന്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിന്റെ ടോള്‍ഫ്രീ നമ്പര്‍ 1800 425 5198 വഴി സൗജന്യ കൗണ്‍സലിങ് സഹായം ലഭിക്കും. വീ ഹെല്‍പ് എന്ന പേരിലുള്ള സഹായകേന്ദ്രത്തിലൂടെ കുട്ടികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും മാര്‍ച്ച് ഒന്നു മുതല്‍ പരീക്ഷ അവസാനിക്കുന്നതുവരെ എല്ലാ പ്രവൃത്തി ദിനങ്ങളിലും രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴുവരെ സേവനം ലഭ്യമാക്കുമെന്നു ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് അറിയിച്ചു.

Read More »