Home » മറുകാഴ്ച (page 4)

മറുകാഴ്ച

ഇന്ത്യയുമായി ചര്‍ച്ചക്ക് തയ്യാറെന്ന് ഇമ്രാന്‍ ഖാന്‍

അന്താരാഷ്ട്ര മധ്യസ്ഥതയില്‍ ഇന്ത്യയുമായി ചര്‍ച്ചക്ക് തയ്യാറെന്ന് അറിയിച്ച് പാകിസ്താന്‍ പ്രധാനാമന്ത്രി ഇമ്രാന്‍ ഖാന്‍ . എസ്.സി.ഒ സമ്മിറ്റില്‍ പങ്കെടുക്കാന്‍ കിര്‍ഗിസ്ഥാനിലെത്തും മുമ്പാണ് ഇമ്രാന്റെ പ്രതികരണം. സൈനിക നടപടികളിലൂടെ സമാധാനം കൈവരിക്കാനാവില്ലെന്നും ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചു. കശ്മീര്‍ വിഷയങ്ങളുള്‍പ്പെടെ ചര്‍ച്ച ചെയ്യാമെന്നും ഇമ്രാന്‍ഖാന്‍ പറഞ്ഞു.

Read More »

ഇന്ന് മുതൽ സിനിമാ ടിക്കറ്റ് നിരക്കിൽ വർദ്ധനവ്

ഇന്നു മുതല്‍ സംസ്ഥാനത്ത് സിനിമാടിക്കറ്റുകള്‍ക്ക് വില കൂടും. ഇനിമുതൽ ടിക്കറ്റ് നിരക്കിനൊപ്പം പത്ത് ശതമാനം വിനോദ നികുതി കൂടി നല്‍കണം. ഇത് സംബന്ധിച്ചുള്ള ഉത്തരവ് സംസ്ഥാനത്തെ പഞ്ചായത്ത്, നഗരസഭ ഡയറക്ടര്‍മാര്‍, തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ എന്നിവര്‍ക്ക് കൈമാറി കഴഞ്ഞിട്ടുണ്ട്. കേന്ദ്രം ജിഎസ്ടി നിരക്ക് 28 ശതമാനമെന്നത് 18 ശതമാനമാക്കി കുറച്ചിട്ടുണ്ട്. പക്ഷേ പതിനെട്ടിനോടൊപ്പം പത്തു ശതമാനം വിനോദനികുതി തദ്ദേശഭരണവകുപ്പ് കൂട്ടിചേര്‍ത്തു. അങ്ങനെ ജിഎസ്ടി ഇളവിലൂടെ ലഭിക്കേണ്ട ആനുകൂല്യം ഇല്ലാതെയാകുകയായിരുന്നു. ഇന്നലെയാണ് തദ്ദേശസ്വയംഭരണവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ഈ ഉത്തരവിറക്കിയത്. 2019ലെ കേരള ധനകാര്യബില്ലില്‍ ഇതിനുള്ള വ്യവസ്ഥകള്‍ ...

Read More »

യുവരാജ് സിങ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

യുവരാജ് സിങ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് യുവരാജ്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും വിവിധ രാജ്യങ്ങളിലെ ടി20 ടൂര്‍ണമെന്റുകളില്‍ 37കാരനായ യുവരാജ് തുടര്‍ന്നും കളിക്കും. ഭാവിയില്‍ കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി യുവി കാന്‍ സജീവമാകുമെന്ന് താരം അറിയിച്ചു 2000ല്‍ കെനിയക്കെതിരെ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറിയ യുവരാജ് 304 ഏകദിനങ്ങളില്‍ ഇന്ത്യക്കായി കളിച്ചു. 40 ടെസ്റ്റിലും 58 ടി20 മത്സരങ്ങളിലും ഇന്ത്യന്‍ ജേഴ്സി അണിഞ്ഞ യുവരാജ് 2007ലെ ടി20 ലോകകപ്പ് നേട്ടത്തിലും 2011ലെ ഏകദിന ലോകകപ്പ് നേട്ടത്തിലും ...

Read More »

സംസ്ഥാനത്ത് ട്രോളിങ് നിരോധനം തുടങ്ങി

സംസ്ഥാനത്ത് ഇന്നലെ അര്‍ധരാത്രി മുതൽ ട്രോളിങ് നിരോധനം നിലവിൽ വന്നു. മത്സ്യങ്ങളുടെ പ്രജനനകാലം കണക്കിലെടുത്ത് 52 ദിവസത്തേക്കാണ് നിരോധനം. ജൂലൈ 31 ന് ട്രോളിങ് നിരോധനം അവസാനിക്കും. പരമ്പരാഗത വള്ളങ്ങളിൽ മത്സ്യബന്ധനം നടത്തുന്നവര്‍ക്ക് നിരോധനം ഇല്ല. മൺസൂൺ കാലത്ത് വള്ളങ്ങളിൽ മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികള്‍ ബയോമെട്രിക് തിരിച്ചറിയിൽ കാര്‍ഡ് നിര്‍ബന്ധമായും കരുതണമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. നാലായിരത്തോളം ട്രോൾ ബോട്ടുകൾക്കും വിദൂര മേഖലകളിലേക്കു മീൻ പിടിക്കാൻ പോകുന്ന ഗിൽനെറ്റ്, ചൂണ്ട, പഴ്സീൻ ബോട്ടുകൾക്കും നിരോധനം ബാധകമാണ്. നിരോധനകാലത്ത് കരയിൽ നിന്ന് 12 നോട്ടിക്കൽ മൈൽ ...

Read More »

നിരീക്ഷണത്തിലുള്ള ആറ് പേര്‍ക്കും നിപ ഇല്ലെന്ന് പരിശോധനാഫലം

കൊച്ചിയിലെ നിപ ബാധിതനുമായി അടുത്തിടപഴകിയ ആറുപേര്‍ക്കും വൈറസ് ബാധയില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനാഫലമണ് പുറത്തു വന്നത്. അയച്ച ആറ് സാമ്പിളുകളിലും നിപ വൈറസിന്റെ സാന്നിധ്യമില്ല. നിപ രോഗിയുമായി അടുത്തിടപഴകിയ ഇവരില്‍ പനി ലക്ഷണങ്ങള്‍ പ്രകടമായതോടെയാണ് ഇവരുടെ ശരീര സ്രവങ്ങളുടേയും രക്തത്തിന്റേയും സാമ്പിളുകള്‍ കൂടുതല്‍ പരിശോധനയ്ക്കായി പുണെയിലെ വൈറോളജി ലാബിലേക്ക് അയച്ചത്. ആലപ്പുഴയിലെ വൈറോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയിലും നെഗറ്റീവ് ആയിരുന്നു ഫലം. നെഗറ്റീവ് ആണെന്ന് പറഞ്ഞവരടക്കം ഏഴ് പേര്‍ ഇപ്പോള്‍ ഐസലോഷന്‍ വാര്‍ഡിലുണ്ടെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ...

Read More »

ജെ.സി ഡാനിയേല്‍ പുരസ്‌കാരം നടി ഷീലയ്ക്ക്

മലയാള സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി ഡാനിയേല്‍ പുരസ്‌കാരം നടി ഷീലയ്ക്ക്. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ ആണ് പുരസ്കാരം പ്രഖ്യാപിച്ചത്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്. പ്രശസ്ത സംവിധായകന്‍ കെ എസ് സേതുമാധവന്‍ ചെയര്‍മാനും നടന്‍ നെടുമുടി വേണു, തിരക്കഥാകൃത്ത് ജോണ്‍ പോള്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. ജൂലൈ 27ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഷീലയ്ക്ക് പുരസ്‌കാരം ...

Read More »

ഗുരുവായൂർ ദേവസ്വത്തിന്റെ മുഴുവൻ ആനകളെയും പൂരത്തിനു വിട്ടു നൽകും

തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ വിലക്കിയതില്‍ പ്രതിഷേധിച്ച് പൂരത്തിന് ആനകളെ വിട്ടു നല്‍കില്ലെന്ന് ആനയുടമകള്‍ നിലപാടെടുത്തതോടെ തൃശൂര്‍ പൂരത്തിന് തങ്ങളുടെ എല്ലാ ആനകളേയും വിട്ടുനല്‍കുമെന്ന് വ്യക്തമാക്കി ഗുരുവായൂര്‍ ദേവസ്വം. ആനയുടമകള്‍ തൃശൂര്‍ പൂരത്തിന് ആനകളെ വിട്ടു നല്‍കാത്ത സാഹചര്യത്തില്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ മുഴുവന്‍ ആനകളെയും പൂരത്തിന് വിട്ടുനല്‍കുമെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. ആരോഗ്യമുള്ള എല്ലാ ആനകളേയും വിട്ടുനല്‍കുമെന്നാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചത്. വിലക്കും പൂരവുമായി ബന്ധമില്ലെന്നും ഇത്തരമൊരു തീരുമാനത്തില്‍ നിന്ന് പിന്‍മാറണമെന്ന് മന്ത്രി വി.എസ് സുനില്‍കുമാറും ആവശ്യപ്പെട്ടിരുന്നു. അതേസമയം, തൃശൂര്‍ പൂരം ...

Read More »

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇനി മുതൽ പഞ്ചിംഗ് സംവിധാനം

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ബയോ മെട്രിക് പഞ്ചിങ് സംവിധാനം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. എല്ലാ സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്വയംഭരണ-ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനങ്ങളിലും ആണ് പഞ്ചിങ് സംവിധാനം നടപ്പിലാക്കുന്നത്. എല്ലാ വകുപ്പുകളിലും 6 മാസത്തിനകവും സിവില്‍ സ്റ്റേഷനുകളില്‍ 3 മാസത്തിനകവും ശമ്ബളവിതരണ സോഫ്റ്റ്വെയറുമായി ബന്ധപ്പെടുത്തിയ ബയോമെട്രിക് പഞ്ചിങ് സംവിധാനം നടപ്പിലാക്കണമെന്ന് പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയുടെ ഉത്തരവില്‍ നിര്‍ദേശിക്കുന്നു. ടെക്നിക്കല്‍ കമ്മറ്റിയുടെ ശുപാര്‍ശ അനുസരിച്ചാണ് ഉത്തരവ്.അഞ്ചരലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ ഇതോടെ പഞ്ചിങ് സംവിധാനത്തിന്റെ കീഴിലാകും. പഞ്ചിങ് സംവിധാനത്തില്‍ എല്ലാത്തരം സ്ഥിരം ...

Read More »

ഫസൽ ഗഫൂറിന് വധഭീഷണി

മുഖാവരണം നിരോധിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയതിന് തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് എം.ഇ.എസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍. ഫസല്‍ ഗഫൂര്‍ ഇതുസംബന്ധിച്ച് നടക്കാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. എംഇഎസ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുസ്ലിം സ്ത്രീകളുടെ മുഖാവരണം നിരോധിച്ച് കൊണ്ടുള്ള സർക്കുലർ പുറത്തിറക്കിയിരുന്നു. അടുത്ത അധ്യയന വര്‍ഷം മുതല്‍ എംഇഎസ് കോളേജുകളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച് കൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സര്‍ക്കുലര്‍ പുറത്തിറക്കിയതെന്ന് എംഇഎസ് പ്രസിഡന്‍റ് ഡോ. കെപി ഫസല്‍ ഗഫൂര്‍ വ്യക്തമാക്കിയിരുന്നു. ആധുനിതകതയുടെ പേരിലാണെങ്കിലും മതാചാരങ്ങളുടെ പേരിലാണെങ്കിലും പൊതു സമൂഹത്തിന് ...

Read More »

നീറ്റ് പരീക്ഷ മെയ് അഞ്ചിന്

മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ മെയ് അഞ്ചിന് . ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ വൈകീട്ട് അഞ്ചുവരെയാണ് പരീക്ഷ. 15.19 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് രാജ്യത്താകമാനം നീറ്റ് പരീക്ഷ എഴുതുന്നത്. കേരളത്തില്‍ 12 കേന്ദ്രങ്ങളിലായി ഒരു ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, അങ്കമാലി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിങ്ങനെയാണ് സെന്ററുകള്‍. കര്‍ശന സുരക്ഷ നിര്‍ദ്ദേശങ്ങള്‍ ഈ പ്രാവശ്യവും ദേശീയ പരീക്ഷ എജന്‍സി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പരീക്ഷയുടെ ഹാള്‍ ടിക്കറ്റിനൊപ്പം ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയും ഹാള്‍ ടിക്കറ്റില്‍ ...

Read More »