ഏഷ്യാനെറ്റ് ന്യൂസിന്റെ ഈ വര്‍ഷത്തെ സ്ത്രീ ശക്തി പുരസ്കാരം ആരോഗ്യ സാമൂഹ്യക്ഷേമ മന്ത്രി കെകെ ശൈലജയ്ക്ക് . നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ ക്രിയാത്മക ഇടപെടലുകൾ പരിഗണിച്ചാണ് പുരസ്കാരം. ആഗസ്റ്റ് 26 ന് രാവിലെ പതിനൊന്ന് മണിക്ക് തിരുവനന്തപുരത്തെ ടാഗോര്‍ സെന്റിനറി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കെകെ ശൈലജയ്ക്ക് സ്ത്രീശക്തി പുരസ്കാരം സമ്മാനിക്കും. ഒരുലക്ഷം രൂപയും ഫലകവുമാണ് പുരസ്കാരം . ഗായിക വൈക്കം വിജയലക്ഷ്മി , സാമൂഹ്യപ്രവര്‍ത്തക ഉമ പ്രേമൻ, ആദിവാസി നേതാവ് സികെ ജാനു, വിദ്യാഭ്യാസ പ്രവര്‍ത്തക സന്ധ്യ പ്രജിൻ, ...
Read More »പെൺകാഴ്ച
ട്രാന്‍സ്ജെന്‍ഡര്‍ കെയര്‍ ആന്‍ഡ് ഷോര്‍ട്ട് സ്റ്റേ ഹോം പ്രവര്‍ത്തനമാരംഭിച്ചു
ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന് തണലേകാന്‍ തിരുവനന്തപുരം കുന്നുകുഴിയില്‍ കെയര്‍ ആന്‍ഡ് ഷോര്‍ട്ട് സ്റ്റേ ഹോം പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാനത്തെ ആദ്യത്തെ ഷോര്‍ട്ട് സ്റ്റേ ഹോം ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് ഉദ്ഘാടനം ചെയ്തത്. ക്വീയറിഥം സി ബി ഒയ്ക്കാണ് നടത്തിപ്പ് ചുമതല. ഭക്ഷണം, കൗണ്‍സിലിംഗ്, വൈദ്യസഹായം, നിയമ സഹായം തുടങ്ങി ട്രാന്‍സ്മെന്‍ വ്യക്തികള്‍ക്ക് വേണ്ട എല്ലാവിധ സൗകര്യങ്ങളും ഹോമില്‍ ലഭിക്കുമെന്ന് ആരോഗ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ക്കും അടിയന്തിര സാഹചര്യങ്ങളില്‍ പെട്ടുപോകുന്ന ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ക്കുമായി ഹ്രസ്വകാല താമസ സൗകര്യം ...
Read More »മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനം: ഹിന്ദു മഹാസഭയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി
മുസ്ലിം സ്ത്രീകളെ പള്ളിയില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അഖില ഭാരത ഹിന്ദു മഹാസഭാ കേരളം ഘടകം പ്രസിഡന്റ് നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനും ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവര്‍ അംഗങ്ങളുമായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഹര്‍ജിയുമായി മുസ്ലിം സ്ത്രീകള്‍ വന്നാല്‍ അപ്പോള്‍ പരിഗണിക്കാമെന്നു ചുണ്ടിക്കാട്ടിയാണ് ഹര്‍ജി സുപ്രിം കോടതി തള്ളിയത്. അഖില ഭാരത ഹിന്ദുമഹാസഭ കേരള ഘടകം പ്രസിഡന്റ് സ്വാമി ദത്താത്രേയ സായ് സ്വരൂപാണ് ഹരജി നല്‍കിയത്. പര്‍ദ്ദ നിരോധിക്കണമെന്ന ആവശ്യവും കോടതി നിരസിച്ചിട്ടുണ്ട്. ...
Read More »ഫസൽ ഗഫൂറിന് വധഭീഷണി
മുഖാവരണം നിരോധിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയതിന് തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് എം.ഇ.എസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍. ഫസല്‍ ഗഫൂര്‍ ഇതുസംബന്ധിച്ച് നടക്കാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. എംഇഎസ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുസ്ലിം സ്ത്രീകളുടെ മുഖാവരണം നിരോധിച്ച് കൊണ്ടുള്ള സർക്കുലർ പുറത്തിറക്കിയിരുന്നു. അടുത്ത അധ്യയന വര്‍ഷം മുതല്‍ എംഇഎസ് കോളേജുകളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച് കൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സര്‍ക്കുലര്‍ പുറത്തിറക്കിയതെന്ന് എംഇഎസ് പ്രസിഡന്റ് ഡോ. കെപി ഫസല്‍ ഗഫൂര്‍ വ്യക്തമാക്കിയിരുന്നു. ആധുനിതകതയുടെ പേരിലാണെങ്കിലും മതാചാരങ്ങളുടെ പേരിലാണെങ്കിലും പൊതു സമൂഹത്തിന് ...
Read More »മുത്തലാഖ് ക്രിമിനല്‍ കുറ്റം; ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം
മുത്തലാഖ് നിയമവിരുദ്ധിമാക്കിയുള്ള ഓര്‍ഡിനന്‍സിന് അംഗീകാരം. കേന്ദ്രമന്ത്രിസഭയാണ് ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത്. രാജ്യസഭ ബില്ല് പാസാക്കാത്ത സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ് അംഗീകരിച്ചത്. മുത്തലാഖ് ചൊല്ലിയാല്‍ മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കും. ബില്‍ ലോക്സഭ നേരത്തെ പാസാക്കിയിരുന്നതാണ്. എന്നാല്‍ രാജ്യസഭയില്‍ പാസാക്കാനായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സുമായെത്തിയത്. ബില്ലിലെ വ്യവസ്ഥപ്രകാരം മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തിയാല്‍ മൂന്ന് വര്‍ഷംവരെ തടവും പിഴയുമാണ് ശിക്ഷ. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 22-ന് പ്രഖ്യാപിച്ച വിധിയിലൂടെ സുപ്രീംകോടതി മുത്തലാഖ് നിരോധിച്ചിരുന്നു. ആറുമാസത്തിനുള്ളില്‍ ഇതുസംബന്ധിച്ച് നിയമം കൊണ്ടുവരണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ബില്‍ ലോക്സഭയില്‍ ...
Read More »കമലിനോടു കൂടിയായി ആമി അന്നേ പറഞ്ഞിരുന്നു: ‘വെറുതെ വിടുമ്പോഴാണ് ഭൂതകാലത്തിന് ഭംഗി’
കാലത്തിനുമപ്പുറത്തേയ്ക്ക് സഞ്ചരിച്ച് മരണമില്ലാതായവളാണ് ആമി. എന്നാൽ കമലിന്റെ ‘ആമി’ തീര്‍ന്നപ്പോള്‍ ബാക്കിയാവുന്നത് ഒരു ശൂന്യത. ആമിയുടെ ആത്മാവ് കണ്ടെത്താന്‍ കമലിന് ആയില്ല – മീനാക്ഷി മേനോന് എഴുതുന്നു എത്ര അറിഞ്ഞാലും പിന്നെയും അറിയാന്‍ ബാക്കി. എത്ര പറഞ്ഞാലും പിന്നെയും പറയാന്‍ ബാക്കി – ഇതവളെക്കുറിച്ചാണ്; കമലയെക്കുറിച്ച് . അവള് പ്രണയത്തെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരുന്നു. ഹൃദയത്തില്‍ തൊട്ടതിനെക്കുറിച്ചെല്ലാം എഴുതിക്കൊണ്ടേയിരുന്നു. വേലിക്കെട്ടുകളെല്ലാം പൊളിച്ചെറിഞ്ഞ വാക്കുകളിലൂടെ അവള് കാലത്തിനുമപ്പുറത്തേയ്ക്ക് സഞ്ചരിച്ച് മരണമില്ലാത്തവളായി. തിയേറ്ററിലെ തണുപ്പില്‍ കമലിന്റെ ‘ആമി’ക്കൊപ്പം ചെലവഴിച്ച കുറച്ചു മണിക്കൂറുകളില്‍ ഞാന്‍ തിരഞ്ഞതു മുഴുവനും ആ കമലയുടെ ആത്മാവിനെയായിരുന്നു. ...
Read More »മഴ പാടുന്നു: ‘ഒടുവിൽ ഞാൻ ഒറ്റയാകുന്നു’; ജോഗ് രാഗത്തിന്റെ തേന്തുള്ളികള് ചിറകു വിടര്‍ത്തി പറക്കുന്നു
‘കവിതയുടെ അര്‍ത്ഥതലങ്ങളെ വിട്ട് എന്റെ കൂടെപ്പോരുക. രാഗ വിഹാരങ്ങള്‍ തീര്‍ക്കുന്ന മായിക പ്രപഞ്ചത്തില്‍ അഭിരമിപ്പിക്കാം ആവോള’മെന്നു മഴ. ഞാന്‍ തല്ക്കാലം കവിതയെ മറക്കുന്നു – മഴയെ കേട്ട് മീനാക്ഷി മേനോന് എഴുതുന്നു. എനിയ്ക്കു ചുറ്റുമിപ്പോള്‍ മഴയുടെ ശബ്ദമാണ്. ജോഗ് രാഗത്തിന്റെ ആരോഹണാവരോഹണങ്ങളിലൂടെ, തേന്തുള്ളികള് പോലെ ആത്മാവിലേക്കൂറി വരുന്ന ശബ്ദസൗന്ദര്യമായി മഴ പാടുന്നു. പാടുന്നത് ഒരു കവിതയാണ്… ”ഒടുവില്‍ ഞാന്‍ ഒറ്റയാകുന്നു….” സച്ചിദാനന്ദന്റെ ‘ഒടുവില്‍ ഞാന്‍ ഒറ്റയാകുന്നു’ എന്ന കവിത പ്രശസ്ത സംഗീതജ്ഞൻ ശ്രീ. ഓംകാര്‍നാഥ് ഹവല്‍ദാറാണ് ജോഗ് രാഗത്തില്‍ ചിട്ടപ്പെടുത്തിയത്. മഴയാണ് ആലപിക്കുന്നത്. കവിതയിലെ ...
Read More »കലോത്സവം കഴിഞ്ഞ് കരയുന്ന കുഞ്ഞുങ്ങളേ, ഈ അമ്മയുടെ വാക്കുകൾ നിങ്ങളെയും വിജയികളാക്കും!
ഓരോ കലോത്സവവും ഒരിറ്റ് കണ്ണീരുകൂടി അവശേഷിപ്പിച്ചാണ് കൊടിയഴിക്കുന്നത്. ചായംതേച്ച കുരുന്നു മുഖങ്ങളില്‍ പരാജയത്തിന്റെ കണ്ണീരുപടരുന്നത് പ്രിയപ്പെട്ടവര്‍ക്ക് തിരിച്ചറിയാനാകും. 58-ാമത് സംസ്ഥാന കലാ കിരീടവും കോഴിക്കോട് മാറോട് ചേര്‍ക്കുമ്പോള്‍, ഒരു പതിറ്റാണ്ടുമുമ്പ് കോഴിക്കോട് നടന്ന കലോത്സവം ഓര്‍ത്തെടുക്കുകയാണ് ഒരമ്മ. നാടകമത്സരത്തില്‍ പരാജയം നുണഞ്ഞ് നിരാശയുടെ പടുകുഴിയില്‍ വീണ മകനെ, ജീവിതത്തിന്റെ വര്ണങ്ങളിലേക്ക് പറക്കാന്‍ പ്രേരിപ്പിച്ച ആ അമ്മയുടെ വാക്കുകള്‍ ഇന്നും പ്രസക്തമാണ്. ഒന്നാമതെത്തുന്നതുമാത്രമല്ല, പരാജയത്തില്‍നിന്ന് തിരിച്ചറിയുന്ന ജീവിതവീക്ഷണമാണ് കാലം കാത്തുവയ്ക്കുകയെന്നോർമിപ്പിക്കുന്നു, അനോന സറോ ഏതാണ്ട് 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജില്ലാ കലോത്സവ വേദിയുടെ ഏറ്റവും പിന്നില്‍ ...
Read More »പെണ്ണുങ്ങൾക്ക് ഗുണമുള്ള ഭാഷയല്ല മലയാളം; അത് പുരുഷനുവേണ്ടിയുള്ളത്: എം എൻ കാരശ്ശേരി
മലയാള ഭാഷയോ സംസ്കാരമോ സ്ത്രീകള്‍ക്ക് ഒരു വിലയും നല്‍കുന്നില്ലെന്നും അവരെ ഭാഷയക്ക് ഉള്‍ക്കൊള്ളാനായിട്ടില്ലെന്നും എം എന്‍ കാരശ്ശേരി. അമ്മയെ തല്ലിയാലും രണ്ടുപക്ഷമുണ്ടെന്ന ചൊല്ല് ലോകത്ത് മലയാളത്തിലല്ലാതെ മറ്റൊരു ഭാഷയിലുമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. വൈദ്യര് മഹോത്സവത്തോടനുബന്ധിച്ച് നടന്ന മലയാള കാവ്യപാരമ്പര്യം എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു കാരശ്ശേരി. സാംസ്കാരികമായി ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നത് എന്ന് നമ്മള് മേനിനടിക്കുന്ന കേരളത്തില്‍ ഇന്നുവരെ ഒരു വനിത മുഖ്യമന്ത്രിയായിട്ടില്ല. കെ ആര് ഗൗരി മുഖ്യമന്ത്രിയാകുമെന്ന് ഒരു ഘട്ടത്തില്‍ നാം വിചാരിച്ചിരുന്നെങ്കിലും സംഭവിച്ചില്ല. പ്രധാനമന്ത്രി, രാഷ്ട്രപതി എന്നീ സ്ഥാനങ്ങളിലെല്ലാം വനിതകള്‍ വന്നു. വിവരമില്ല ...
Read More »ആരോരുമില്ലാത്തവർക്ക് ഇനി സുരക്ഷിതമായുറങ്ങാം’എന്‍െറ കൂട്’വിപുലീകരിക്കുന്നു
കോഴിക്കോട്: തെരുവില്‍ ഉപേക്ഷിക്കപ്പെടുന്നവര്‍ക്ക് കൈത്താങ്ങായി രൂപവത്കരിച്ച ‘എന്‍െറ കൂട്’ വിപുലീകരിക്കാന്‍ നടപടി. നിലവിലെ രണ്ട് കെയര്‍ ടേക്കര്‍മാര്‍ക്ക് പുറമെ, രണ്ടുപേരെ കൂടി നിയമിച്ചു. ഇതില്‍ ഒരാള്‍ വെള്ളിയാഴ്ച ചുമതലയേറ്റു. ഇതോടെ ഒരു കൗണ്‍സിലറുടെയും മൂന്ന് കെയര്‍ ടേക്കര്‍മാരുടെയും സേവനം ലഭ്യമാവും. നിലവില്‍ രണ്ടു പേര് മാത്രമായതിനാല്‍ രാത്രി മാത്രമേ കേന്ദ്രം പ്രവര്‍ത്തിക്കുന്നുള്ളൂ. പകല്‍ മുഴുവനായി പ്രവര്‍ത്തിക്കാന്‍ സജ്ജീകരണങ്ങള്‍ ആയിട്ടില്ലെങ്കിലും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ അഭയം തേടിയത്തെുന്നവര്‍ക്ക് താങ്ങാവുകയാണ് ലക്ഷ്യം. ജീവിതത്തിന്‍െറ നാനാതുറകളില്‍നിന്ന് എത്തുന്നവരെ ശ്രദ്ധിക്കാനും തെരുവില്‍നിന്ന് പരമാവധി പേരെ അഭയസ്ഥാനത്ത് എത്തിക്കാനും കഴിയും. പദ്ധതിയുടെ പ്രയോജനം ...
Read More »