Home » മറുകാഴ്ച » സംസ്കാരജാലകം (page 2)

സംസ്കാരജാലകം

മതവാതിലുകൾ കൊട്ടിയടയ്ക്കപ്പെടുമ്പോൾ മതമൈത്രിയുടെ വിത്തുകൾ വിതയ്ക്കപ്പെടുംവിധം

2017ലെ അവസാന വെളളിയാഴ്ച, മലപ്പുറം ജില്ലയിലെ ഒരു മുസ്ലിം ആരാധനാലയത്തിൽ ജുമുഅ നമസ്കാരത്തിലും ഖുത്തുബയിലും ജാതിമതഭേദമില്ലാതെ ജനങ്ങൾ ഒരുമിച്ചു പങ്കുകൊണ്ടതിന്റെ അനുഭവമെഴുതുന്നു, രാജേഷ് മോൻജി ‘അഹിന്ദുക്കൾക്ക് പ്രവേശനമില്ല’ എന്ന് ബോർഡ് തൂക്കിയ ക്ഷേത്ര കവാടത്തിനു പുറത്ത് ചരിത്രാദ്ധ്യാപകൻ പഠിപ്പിച്ച പാഠങ്ങൾ ഓർത്തുകൊണ്ട് ഇതികർത്തവ്യതാമൂഢനായി പലയിടങ്ങളിലും നിൽക്കേണ്ടി വന്നിട്ടുണ്ട്. അപ്പോഴൊക്കെ കേളപ്പജിയും എ.കെ.ജി യുമടക്കമുള്ള ചരിത്ര നായകൻമാരൊക്കെ മുന്നിൽ വന്ന് നിൽക്കാറുണ്ട്. മാനവികതയിലധിഷ്ഠിതമായ വിപ്ലവബോധമാണ് സകല ഹിന്ദുക്കളെയും ക്ഷേത്രങ്ങളുടെ അകത്തളങ്ങളിലേക്കെത്തിച്ചത്. അപ്പോഴും ‘അഹിന്ദു’ക്കൾ പലയിടങ്ങളിലും പുറത്തുതന്നെ. അന്നുവരെ ക്ഷേത്രത്തിൽ കയറാൻ അനുവാദമില്ലാതിരുന്ന താഴ്ന്ന ജാതിക്കാരനും ഒരു ...

Read More »

മാപ്പിളപ്പാട്ടിന്റെ മൊഞ്ചാണ് കൊണ്ടോട്ടി; കെടാതെ കത്തുന്നു ഇശലിൻ ചെരാതുകൾ

മോയിൻകുട്ടി വൈദ്യർ തൊട്ടുള്ള കവിമുനിമാർ കൊളുത്തിവച്ചുപോയ ഇശലിൻ ചിരാതുകൾ തലമുറകളിലൂടെ കെടാതെ സൂക്ഷിക്കുകയാണ് കൊണ്ടോട്ടി. വൈദ്യർ മഹോത്സവനാളുകൾക്ക് ഒരനുബന്ധമായി കൊണ്ടോട്ടിയുടെ കാവ്യചരിത്രപാരമ്പര്യത്തെക്കുറിച്ച് പി. വി. ഹസീബ്‌ റഹ്‌മാൻ ‘പൂമകളാണെ ഹുസുനുൽ ജമാൽ പുന്നാരത്താളം മികന്തബീവി… മാപ്പിളപ്പാട്ടിൻ മലപ്പുറത്തിന്റെ മൊഞ്ചാണ് കൊണ്ടോട്ടി. ഇവിടെ ഇളംകാറ്റ് പോലും ഇശലിന്റെ ഈണം തിരയുകയാണ്. ഒരു കാലത്ത് കലയെയും പാട്ടിനെയും അക്ഷരക്കൂട്ടുകളാക്കിയവർ കൊളുത്തിവച്ചുപോയ ഇശലിൻ ചിരാതുകൾ തലമുറകൾ കെടാതെ സൂക്ഷിക്കുന്നു. കാലങ്ങൾക്ക് മുമ്പേ കൊണ്ടോട്ടിക്ക് സ്വന്തമായ ഒരു ദേശീയതയുണ്ട്. ഈ മണ്ണിന്റെ കലാ-സാംസ്‌കാരിക പൈതൃകമാണ് അതിന്റെ മുഖവാതിൽ. കരിപ്പൂർ കണ്ണംകോട്ട് ...

Read More »

സാമൂതിരിക്കൊട്ടാരം രേഖകള്‍ ഡിജിറ്റൈസ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം മലബാറിന്റെ ചരിത്രം ഇനി വിരല്‍ത്തുമ്പില്‍

മലബാറിന്റെ ചരിത്രം മുഴുവന്‍ രേഖപ്പെടുത്തി വെച്ചിട്ടുള്ള സാമൂതിരിക്കൊട്ടാരം രേഖകള്‍ ഡിജിറ്റൈസ് ചെയ്ത് ആര്‍ക്കും എവിടെയിരുന്നും പരിശോധിക്കാവുന്ന വിധത്തിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തൂടക്കമായി. കമ്പ്യൂട്ടറില്‍ വിരലമര്‍ത്തിയാല്‍ 13ാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട അതേ ലിപികളില്‍ അവ കാണാനും പഠിക്കാനുമുള്ള സംവിധാനമാണ് രേഖകള്‍ സൂക്ഷിച്ച എടപ്പാള്‍ വള്ളത്തോള്‍ വിദ്യാപീഠത്തില്‍ ആരംഭിച്ചിട്ടുള്ളത്. സാമൂതിരിയുടെ കാലശേഷം അനാഥമായ രേഖകളില്‍ 120 താളിയോലക്കെട്ടുകളാണ് എടപ്പാളിലെ വള്ളത്തോള്‍ വിദ്യാപീഠത്തില്‍ ഡോ. ചാത്തനാത്ത് അച്യുതനുണ്ണിയുടെ നേതൃത്വത്തില്‍ സംരക്ഷിക്കപ്പെട്ടിട്ടുള്ളത്. ഹൈദരലിയുടെ ആക്രമണത്തില്‍ നശിച്ചുപോകാതെ അവശേഷിച്ച ഇവ മീഞ്ചന്ത കോവിലകത്തുനിന്നാണ് ഇവര്‍ കണ്ടെടുത്തത്. ഇവയ്ക്കുപുറമേ 450-ഓളം വലിയ ലെഡ്ജറുകളും ഡോ. ...

Read More »

ജയിൽക്ഷേമ ദിനാഘോഷം 2017: ഡോ. ബോബി ചെമ്മണ്ണൂർ മുഖ്യാതിഥിയായി പങ്കെടുത്തു

കണ്ണൂർ സെൻട്രൽ ജയിലിൽ നടന്ന ജയിൽക്ഷേമ ദിനാഘോഷം 2017ൽ ഡോ.ബോബി ചെമ്മണ്ണൂർ മുഖ്യാതിഥിയായി പങ്കെടുത്തു. അശോക് കുമാർ (സെൻട്രൽ പ്രിസൺ സൂപ്രണ്ട്), ശിവദാസ് കെ തൈപ്പറമ്പിൽ (ഡിഐജി ഓഫ് പ്രിസൺസ് ഉത്തരമേഖലാ) സൂര്യ കൃഷ്ണമൂർത്തി തുടങ്ങിയവർ സമീപം.

Read More »

മലയാളത്തെ ഇല്ലാതാക്കുന്നത് മലയാളികള്‍ തന്നെ

മലയാളത്തെ ഇല്ലാതാക്കുന്നത് മലയാളികള്‍ തന്നെയെന്ന് കെ . ജയകുമാര്‍.കേരള സാഹിത്യോത്സവത്തില്‍ ‘മലയാളം എവിടെ’ എന്ന ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . അന്യ ഭാഷാ അധിനിവേശം രൂക്ഷമായ സാഹചര്യത്തില്‍ മാതൃഭാഷയെ കൊല്ലാന്‍ തിടുക്കം അതിന്റെ മക്കള്‍ക്ക് തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.മലയാളം മാത്രമല്ല മലയാളി എവിടെ എന്ന ചോദ്യത്തിനും ചര്‍ച്ച മറുപടി നല്‍കണമെന്ന ആവശ്യം ഉയര്‍ന്നു വന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ കെ പി രാമനുണ്ണി , പി സോമ നാഥന്‍ ,കെ സി നാരായണന്‍ എന്നിവര്‍ സംസാരിച്ചു. പി സോമനാഥന്‍ മോഡറേറ്റുചെയ്തു.

Read More »

ഓരോ ജില്ലയ്ക്കും ഓരോ ചരിത്രമ്യൂസിയം നിർമിക്കുന്നതു പരിഗണനയിൽ

സംസ്ഥാനത്ത് ഓരോ ജില്ലയ്ക്കും ഓരോ ചരിത്രമ്യൂസിയം നിർമിക്കുന്നതു പരിഗണനയിലെന്നു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. അറിയപ്പെടാതെ കിടക്കുന്ന ചരിത്ര–പുരാവസ്തു സങ്കേതങ്ങൾ കണ്ടെത്തി, അവയുടെ പൈതൃക പാരമ്പര്യം നിലനിർത്താനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കാട്ടായിക്കോണത്തിനു സമീപം പുരാവസ്തുവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന മടവൂർപ്പാറയിൽ നിർമാണജോലികളുടെ പുരോഗതി വിലയിരുത്താൻ എത്തിയതായിരുന്നു മന്ത്രി. മുളപ്പാലവും ഓലമേഞ്ഞ കൂടാരങ്ങളും ഉൾപ്പെടെ പരിസ്ഥിതിസൗഹൃദപാർക്കായി അണിഞ്ഞൊരുങ്ങുന്ന മടവൂർപ്പാറ കുട്ടികൾക്കായുള്ള തന്റെ ഓണസമ്മാനമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. പത്തുദിവസംകൊണ്ട് ബാക്കിയുള്ള പണികൾ പൂർത്തിയാക്കി ഓണത്തിനു മുൻപ് സാംസ്കാരികോൽസവത്തോടെ ആഘോഷമായിത്തന്നെ സന്ദർശകർക്കായി തുറന്നു കൊടുക്കും. ഘട്ടംഘട്ടമായാകും മടവൂർപ്പാറയുടെ തുടർവികസനം. ...

Read More »

ആ പൂരമല്ല, ഈ പൂരം; ഇത് പൂരോത്സവം

പൂരം എന്ന് കേട്ടാല്‍ തന്നെ ഏത് മലയാളിക്കും ഓര്‍മയിലേക്ക് എത്തുക വടക്കും നാഥന്റെ മണ്ണിലെ പൂരമാണ് ഓര്‍മ്മ വരിക. വെടികെട്ടും, കുടമാറ്റവും, പഞ്ചവാദ്യവുമൊക്കെയാണ്. എന്നാല്‍ ഇതൊന്നുമല്ലാത്തൊരു പൂരവും കേരളത്തിലുണ്ട്. ഉത്തരമലബാറിന്റെ സ്വന്തം പൂരം. കാമദേവനുമായി കോര്‍ത്തിണക്കിയ മിത്തും അതിന്മേല്‍ വേനലിന്റെ ആധിക്യത്തില്‍ വന്നെത്തുന്ന വസന്തത്തെ വരവേറ്റുകൊണ്ടുള്ള പൂരം. മീനമാസത്തിലെ കാര്‍ത്തിക നാളില്‍ ആരംഭിച്ച് ഒന്‍പതുനാള്‍ ശുദ്ധിയോടെ വടക്കന്‍ കേരളത്തിലെ വീടുകളില്‍ പൂക്കളുടെ ഉല്‍സവമായ പൂരോത്സവം ആഘോഷിക്കുന്നു. തെയ്യത്തിനൊപ്പം തന്നെ പൂരകഞ്ഞിയും പൂരപൂക്കളും, പൂരക്കുട്ടിയും, പൂരക്കളിയും, പൂരക്കുളിയുമൊക്കെയായി മധ്യവേനല്‍ മലബാര്‍ ആഘോഷങ്ങളുടെ നിറച്ചാര്‍ത്തണിയുന്നു. കത്തിക്കാളുന്ന വേനലിലും ...

Read More »

കാഴ്ചക്ക് ഇങ്ങനെയും സാധ്യതകളുണ്ട്

അതീവദുഷ്‌കരമായ സമകാല രാഷ്‌ട്രീയസ്ഥിതിയിലും ഗുജറാത്തില്‍ തുടരാന്‍ നിശ്‌ചയിച്ച പൂര്‍ണ്ണസമയ കലാകാരനാണ് മുഹമ്മദ്‌. ശാന്തിനികേതനിലെ വിശ്വഭാരതി സര്‍വകലാശാലയില്‍ ഉപരിപഠനം പൂര്‍ത്തിയാക്കി. ഇന്ത്യയിലും വിദേശത്തുമായി ഒമ്പത്‌ ഏകാംഗ പ്രദര്‍ശനങ്ങളിലും നാല്‍പ്പത്തിയഞ്ച്‌ സംഘപ്രദര്‍ശനങ്ങളിലും പങ്കെടുത്തു. കേരള ലളിത കലാ അക്കാദമി അവാർഡ്, ബോംബെ ആര്ട്ട് ‌ സൊസൈറ്റി അവാർഡ്, കല്കത്തയിലെ ഇന്ത്യ ഇന്റര്നാഷനല്‍ ആര്ട്ട് സെന്റര്‍ അവാർഡ്, ബംഗളുരുവിൽനിന്ന് കേജിരിവാള്‍ മെമ്മോറിയല്‍ അവാർഡ്, മുംബൈയിൽനിന്ന് ബെന്ദ്രേ ഹുസൈന്‍ ഫെല്ലോഷിപ്, കേന്ദ്ര മാനവവിഭവ വകുപ്പിന്റെ ജൂനിയര്‍ ഫെല്ലോവ്ഷിപ് തുടങ്ങിയ ബഹുമതികള്‍ നേടി. വ്യത്യസ്‌ത മാധ്യമങ്ങളിലുള്ള മുഹമ്മദിന്റെ കലാസൃഷ്‌ടികള്‍ ദേശീയവും അന്തര്‍ദേശീയവുമായ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്‌. ...

Read More »

അംബേദ്‌കറെ ദൈവമാക്കും; സംവരണം നാടുനീക്കും!

ഡോ. അംബേദ്‌കറുടെ നൂറ്റി ഇരുപത്തഞ്ചാം ജന്മവാര്‍ഷികാഘോഷമായിരുന്നു ഇക്കഴിഞ്ഞ ഡിസംബര്‍ ആറിന്‌. അന്ന്‌ അംബേദ്‌കറുടെ ഛായാചിത്രത്തില്‍ മാലയിട്ട്‌ ഉപചാരമര്‍പ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പടം കണ്ടവര്‍ക്ക്‌ മറ്റൊരു കര്‍സേവയുടെ പൂജയായി അതിനെ തോന്നിയാൽ അത്ഭുതമില്ല. ബാബരി പള്ളി തകർത്തവർ അംബേദ്കറുടെമേൽ ഒരു കർസേവക്ക് ഒരുങ്ങുന്നതിന്റെ തുടക്കം. എല്ലാ വിധ സംവരണവും എങ്ങനെ എടുത്തുകളയണമെന്ന സംഘപരിവാറിന്റെ മോഹമല്ലാതെ മറ്റെന്താവും കണ്ണടച്ച്‌ ബാബാ സാഹേബിനെ ഉപചരിക്കുന്ന മോദിജിയുടെ മനസ്സിലുണ്ടാവുക! ഈ രണ്ടു സംഭവങ്ങള്‍ മാത്രം ഒന്നോര്‍ത്തുനോക്കൂ: ഹരിയാണയില്‍ സവര്‍ണ്ണര്‍ തീക്കൊളുത്തിയ പുരയില്‍ രണ്ടു ദളിത്‌ കിടാങ്ങള്‍ വെന്തുമരിച്ചപ്പോള്‍, നായ്‌ക്കള്‍ക്കുണ്ടാകാവുന്ന ദുരന്തമായി ...

Read More »

ശിവന്‍ നമ്പൂതിരിയല്ലെങ്കില്‍ ഈഴവനാകാതെ നിവൃത്തിയുണ്ടായിരുന്നില്ല

    മനുഷ്യന് തന്നെക്കുറിച്ചുതന്നെയുള്ള മൂല്യബോധമാണ് മനുഷ്യാവകാശപ്രവര്‍ത്തനങ്ങള്‍ക്കെല്ലാം കാരണവും പ്രചോദനവും. തന്റെത്തന്നെ മൂല്യത്തെക്കുറിച്ച് ഓരോ മനുഷ്യനും ബോധ്യമുണ്ടാവുകയാണ് അത്തരം പ്രവര്‍ത്തനങ്ങളുടെയെല്ലാം ലക്ഷ്യം. തന്റെ സഹജമൂല്യമെന്ന ഈ ആദര്‍ശം മനുഷ്യന്റെ ദാര്‍ശനിക-മത-രാഷ്ട്രീയവീക്ഷണങ്ങളിലെല്ലാം ഒളിഞ്ഞും തെളിഞ്ഞും ദേശ-കാലഭേദമില്ലാതെ നിലനില്‍ക്കുന്നതാണ്. നമ്മളെല്ലാം പങ്കിടുന്ന മനുഷ്യത്വമെന്ന ആ മൂല്യമാണ്‌ നീതി, സാഹോദര്യം, സമത്വം, ജനാധിപത്യം എന്നുതുടങ്ങി ‘നമ്മള്‍’ എന്ന വാക്കിനുപ്പോലും അര്‍ഥവും സാര്‍വത്രികമാനവും നല്‍കുന്നത്. എന്നാല്‍, മനുഷ്യന്റെ ഈ മൂല്യബോധത്തിന് ആധികാരികത ഉണ്ടാകണമെങ്കില്‍ അനന്തമായ പ്രപഞ്ചത്തില്‍ തനിക്കുള്ള മൂല്യം-സ്ഥാനം എന്താണെന്നുകൂടി മനുഷ്യന് മനസ്സിലാകേണ്ടതുണ്ട്. ഇത് വ്യക്തമല്ലാത്തപക്ഷം, അണ്ഡകടാഹത്തില്‍ മണല്ത്തരിയോളം നിലയില്ലാത്ത ...

Read More »