Home » നമ്മുടെ മലപ്പുറം (page 10)

നമ്മുടെ മലപ്പുറം

ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച്ച ഭാരത് ബന്ദ്

ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ഈ മാസം 10ന് (തിങ്കളാഴ്ച) ഭാരത് ബന്ദ് നടത്തുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. രാവിലെ 9 മണി മുതല്‍ 3 മണി വരെയാണ് ബന്ദ്. വാഹനങ്ങള്‍ തടയില്ല. പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ചുള്ള പ്രതിഷേധ പ്രകടനങ്ങള്‍, ധര്‍ണകള്‍ എന്നിവ നടത്തും. പ്രതിപക്ഷ കക്ഷികള്‍ ബന്ദിനു പിന്തുണ അറിയിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. പ്രതിപക്ഷ പാര്‍ട്ടികളും വിവിധ സംഘടനകളും ജനങ്ങളും ഭാരത് ബന്ദുമായി സഹകരിക്കണമെന്ന് കോണ്‍ഗ്രസ് അഭ്യര്‍ഥിച്ചു. പെട്രോളിന്റെയും ഡീസലിന്റെയും പാചക വാതകത്തിന്റെയും വിലവര്‍ധന ജനങ്ങള്‍ക്ക് കടുത്ത ആഘാതമാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് ...

Read More »

മീശ നോവല്‍ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

എസ്.ഹരീഷിന്റെ മീശ നോവല്‍ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തില്‍ കൈകടത്താനില്ല. പുസ്തകം ഒരു ഭാഗം മാത്രം എടുത്തല്ല വായിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. എഴുത്തുകാരന്റെ ഭാവനയെ ബഹുമാനിക്കണം. എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തില്‍ ഇടപടരുതെന്നും കോടതി വ്യക്തമാക്കി. നോവലിലെ വിവാദ ഭാഗം സ്ത്രീകളെയും വിശ്വാസത്തെയും അപമാനിക്കുന്നതാണെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. നോവല്‍ നിരോധിക്കാനാകില്ലെന്ന് നേരത്തെ കേസില്‍ വാദം കേള്‍ക്കുന്നതിനിടെ കോടതി പരാമര്‍ശം നടത്തിയിരുന്നു. പുസ്തകങ്ങള്‍ നിരോധിക്കുന്നത് ആശയങ്ങളുടെ ഒഴുക്കിനെ ബാധിക്കില്ലേയെന്നും അത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാകില്ലേ എന്നും കോടതി ചോദിച്ചിരുന്നു. അതേസമയം കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് എസ്.ഹരീഷ് ...

Read More »

നവകേരളത്തിന്റെ സൃഷ്ടിക്കായി എല്ലാ മലയാളികളും ഒന്നിച്ചു നിൽക്കണമെന്ന് മുഖ്യമന്ത്രി

നവകേരളത്തിന്റെ സൃഷ്ടിക്കായി എല്ലാ മലയാളികളും ഒന്നിച്ചു നിൽക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.”സർക്കാരിന്റെ ഖജനാവിന്റെ വലിപ്പമല്ല കേരളത്തിന്റെ ശക്തി. ലോകം നൽകുന്ന പിന്തുണയാണ് കേരളത്തിന്റെ ശക്തി. ലോകത്ത് എല്ലായിടത്തുമുള്ള മലയാളികൾ ഒന്നിച്ചു നിന്നാൽ ഏതു പ്രതിസന്ധിയേയും മുറിച്ചു കടക്കാൻ കഴിയും. കേരളത്തിന്റെ പുനർനിർമ്മാണത്തിന് പണം ഒരു തടസ്സമാവില്ല. ലോകമെമ്പാടുമുള്ള മലയാളികൾ ഒരു മാസത്തെ ശമ്പളം നാടിന്റെ പുനർനിർമ്മാണത്തിന് നൽകട്ടെ. അതേ കുറിച്ച് ചിന്തിക്കണം. എല്ലാവർക്കും ഒരു മാസത്തെ ശമ്പളം ഒന്നിച്ചു നൽകാനായി എന്നു വരില്ല. മൂന്നു ദിവസത്തെ ശമ്പളം വീതം പത്തു തവണയായി നൽകാമല്ലോ. “പ്രവാസി ...

Read More »

പ്രളയത്തില്‍ നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പകരം പുതിയത് ഉടന്‍ ലഭ്യമാക്കുമെന്ന് സിബിഎസ്ഇ

പ്രളയത്തില്‍ നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പകരം പുതിയത് ഉടന്‍ ലഭ്യമാക്കുമെന്ന് സിബിഎസ്ഇ. 2004 നു ശേഷമുള്ള സര്‍ട്ടിഫിക്കറ്റുകളില്‍ ഭൂരിഭാഗവും സിബിഎസ്ഇയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണെന്ന് സിബിഎസ്ഇ അറിയിച്ചു. വെബ്‌സൈറ്റിലെ ‘പരിണാം മഞ്ജുഷ’ എന്ന വിഭാഗത്തിലാണ് ഇവ ലഭ്യമാവുക. ഈ വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറിലും കിട്ടും. സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവര്‍ ആശങ്കപ്പെടേണ്ടതില്ല. സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവര്‍ക്കെല്ലാം പുതിയ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. ഇതിനുള്ള അപേക്ഷകള്‍ ഉടന്‍ ക്ഷണിക്കും. ശേഷം എത്രയും വേഗത്തില്‍ തന്നെ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കും. സംസ്ഥാനത്ത് സിബിഎസ്ഇയുമായി അഫിലിയേറ്റ് ചെയ്ത 1300 സ്‌കൂളുകളാണുള്ളത്. കേരളത്തില്‍ നിന്നു സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവരും സ്‌കൂളുകളും ...

Read More »

രാജ്യത്തെ എല്ലാ ആരാധനാലയങ്ങള്‍ക്കും ഓഡിറ്റിംഗ് നടത്താന്‍ സുപ്രീം കോടതി ഉത്തരവ്

രാജ്യത്തെ എല്ലാ ആരാധനാലയങ്ങള്‍ക്കും കൂട്ടത്തോടെ ജൂഡീഷ്യല്‍ ഓഡിറ്റിംഗ് നടത്താന്‍ സുപ്രീം കോടതി ഉത്തരവ്. രാജ്യത്ത് നിലവിലുള്ള ആരാധനാലയങ്ങള്‍ക്കു മുഴുവനും ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനകള്‍ക്കും ഉത്തരവ് ബാധകമാണ്. ശുചിത്വം,ആസ്തി, അക്കൗണ്ട് വിവരങ്ങള്‍,ഇതിലേക്കുള്ള പ്രവേശനം എന്നിവ സംബന്ധിച്ച കാര്യങ്ങളാണ് ഓഡിറ്റിംഗില്‍ ഉള്‍പ്പെടുത്തുക. ഇത്തരം കാര്യങ്ങളില്‍ നിലവിലുള്ള പരാതികളില്‍ പരിശോധന നടത്തി റിപ്പോര്‍ട്ടുകള്‍ എത്രയും വേഗം അതാത് ഹൈക്കോടതികള്‍ക്ക് സമര്‍പ്പിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റ്മാരോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ഇക്കാര്യങ്ങള്‍ സംബന്ധിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതി നിര്‍ണായകമായ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ...

Read More »

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കിയിരുന്നെങ്കില്‍ ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാമായിരുന്നു:മാധവ് ഗാഡ്ഗില്‍

കേരളത്തിലെ പ്രളയ ദുരന്തത്തിന് കാരണം ദുരന്തത്തിന് കാരണം ഭൂമിയും മണ്ണും തലതിരിഞ്ഞ രീതിയില്‍ ഉപയോഗിച്ചതാണെന്ന് പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍. കേരളത്തില്‍ ഇപ്പോഴുണ്ടായ പ്രളയക്കെടുതി വിളിച്ചു വരുത്തിയതാണെന്ന് . പശ്ചിമഘട്ട സംരക്ഷണത്തിനുള്ള ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയിരുന്നെങ്കില്‍ ഉണ്ടാവുമായിരുന്ന ജനകീയമായ പാരസ്ഥിതിക സംരക്ഷണം പ്രകൃതിക്ഷോഭം നേരിടുന്നത് കൂടുതല്‍ ലളിതമാക്കുമെന്നും ഗാഡ്ഗില്‍ വ്യക്തമാക്കി. വിശദമായ നിര്‍ദേശങ്ങള്‍ ഞങ്ങള്‍ നല്‍കിയിരുന്നു. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അംഗീകാരത്തോടെ പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കണമെന്നായിരുന്നു ശുപാര്‍ശ. എന്നാല്‍ ഒന്നും നടപ്പായില്ല. ‘കേരളത്തിലെ കാര്യങ്ങള്‍ ആശങ്കാജനകമാണ്. വലിയ പേമാരിയാണ് കേരളത്തില്‍ ഉണ്ടാവുന്നത്. എന്നാല്‍ ...

Read More »

സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു

വീണ്ടും കനത്ത മഴയ്ക്ക സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.വയനാട്, ഇടുക്കി ജില്ലകളില്‍ ആഗസ്റ്റ് 14 വരെ റെഡ് അലേര്‍ട്ടും ഓഗസ്റ്റ് 15 വരെ ഓറഞ്ച് അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ,കണ്ണൂര്‍ ജില്ലകളില്‍ ആഗസ്റ്റ് 13-വരെ റെഡ് അലര്‍ട്ടും ഓഗസ്റ്റ് 15 വരെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ആഗസ്റ്റ് 12 വരെ റെഡ് അലര്‍ട്ടും 14 വരെ ഓറഞ്ച് അലര്‍ട്ടുമാണ് പ്രഖ്യാപിച്ചത്. കേരള-കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍ ...

Read More »

ഫുട്‌ബോളില്‍ ഇന്ത്യയ്ക്ക് ഇത് ചരിത്ര വിജയം; തകർത്തത് അർജന്റീനയെ

ഇന്ത്യയുടെ അണ്ടര്‍ 20 ടീമാണ് സ്‌പെയിനില്‍ നടന്ന കോര്‍ടിഫ് കപ്പില്‍ ആറ് തവണ ലോകചാംപ്യന്‍മാരായ അര്‍ജന്റീനയെ മട്ടുകുത്തിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ ജയം. അമ്പതാം മിനിറ്റ് മുതല്‍ പത്ത് പേരെയും വെച്ച് കളിക്കേണ്ടി വന്നെങ്കിലും ഇന്ത്യ ജയം സ്വന്തമാക്കുകയായിരുന്നു. നാലാം മിനിറ്റില്‍ തന്നെ ഇന്ത്യ ലീഡ് സ്വന്തമാക്കിയിരുന്നു. ടാംഗ്രിയാണ് ഗോള്‍ നേടിയത്. അമ്പതാം മിനിറ്റില്‍ അങ്കിത് ജാവേദ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. അറുപത്തിയെട്ടാം മിനിറ്റില്‍ അന്‍വര്‍ അലി ഇന്ത്യയുടെ രണ്ടാം ഗോള്‍ നേടിയതോടെ ഇന്ത്യ 2-0ന് മുന്നിലെത്തി. എഴുപത്തിരണ്ടാം മിനിറ്റില്‍ ആണ് അര്‍ജന്റീന ...

Read More »

കെ.എസ്.ആര്‍.ടി.സിയും സർവ്വീസ് നടത്തില്ല; സമ്പൂര്‍ണ പണിമുടക്ക്

മോട്ടോര്‍ വാഹനനിയമ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊഴിലാളി യൂണിയനുകള്‍ നടത്തുന്ന ദേശീയ പണിമുടക്കില്‍ കെഎസ്ആര്‍ടിസിയും പങ്കെടുക്കും. കെഎസ്ആര്‍ടിസി യൂണിയനുകളുമായി സിഎംഡി ടോമിന്‍ ജെ തച്ചങ്കരി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂറാണ് പണിമുടക്ക്. ദേശവ്യാപകമായ പണിമുടക്കില്‍ സ്വകാര്യ ബസുകള്‍, സ്‌കൂള്‍ ബസുകള്‍, ചരക്കുവാഹനങ്ങള്‍, ഓട്ടോ, ടാക്‌സി, ചെറുവാഹനങ്ങള്‍ എന്നിവ പങ്കെടുക്കുമെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു. ഈ ആവശ്യം ഉന്നയിച്ച് തൊഴിലാളികളും വാഹന ഉടമകളും നടത്തുന്ന രണ്ടാമത്തെ ദേശീയ പണിമുടക്കാണിത്. നാളെ സ്വകാര്യവാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് തടസ്സമില്ല.

Read More »

ട്രോളിങ് നിരോധനം അവസാനിച്ചു

52 ദിവസത്തെ ട്രോളിങ് നിരോധനമാണ് ചൊവ്വാഴ്ച അര്‍ധരാത്രിയോടെ അവസാനിച്ചത്.കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 700 ബോട്ടുകളാണ് ആദ്യദിനം കടലിലിറങ്ങുന്നത്. വലകളുടെ കേടുപാടുകള്‍ തീര്‍ത്തും പുതിയ വലകള്‍ വാങ്ങിയും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി. ബോട്ടുകളില്‍ പോകുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ രണ്ടു ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ എത്തി. കാലവര്‍ഷാരംഭത്തില്‍ വള്ളങ്ങളുടെ മത്സ്യബന്ധനം മെച്ചപ്പെട്ടതായിരുന്നില്ല. അതുകൊണ്ട് വലിയ പ്രതീക്ഷയിലല്ല മത്സ്യബന്ധനത്തിനിറങ്ങുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. ചൊവ്വാഴ്ച കടലിലിറങ്ങുന്ന ബോട്ടുകളില്‍ കുറച്ചു ബോട്ടുകള്‍ അടുത്ത ദിവസങ്ങളില്‍ തന്നെ തിരികെയെത്തും. ട്രോളിങ് അവസാനിക്കുന്നതോടെ മത്സ്യവില കുറയുമെന്ന പ്രതീക്ഷയിലാണ്

Read More »