സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ പെരുകുമ്പോഴും സംസ്ഥാന വനിത കമീഷന്റെ പ്രവർത്തനം അവതാളത്തിൽ. കമീഷന് അധ്യക്ഷയില്ലാതായിട്ട് രണ്ടുമാസം പിന്നിടുകയാണ്. കാലാവധി പൂർത്തിയായതിനെ തുടർന്ന് ചെയർപേഴ്സൺ കെ.സി. റോസക്കുട്ടിയും അംഗം നൂബിന റഷീദും രണ്ടുമാസം മുമ്പാണ് സ്ഥാനം ഒഴിഞ്ഞത്. പകരം നിയമനം നടക്കാത്തത് കമീഷെൻറ സിറ്റിങ് ഉൾപ്പെടെയുള്ളവയെ ബാധിക്കുന്നു. സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സമയോചിത ഇടപെടൽ നടത്തേണ്ട കമീഷെൻറ ദൈനംദിന പ്രവർത്തനങ്ങളും കേസുകളിന്മേലുള്ള തീരുമാനങ്ങളും ഇഴയുകയാണ്. കേസ് അന്വഷണങ്ങൾക്ക് വനിത പൊലീസുകാരില്ലെന്നതും ആക്ഷേപത്തിനിടയാക്കുന്നു. മിനിസ്റ്റീരിയൽ ജീവനക്കാരുടെ കുറവ് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഇതുകാരണം, കഴിഞ്ഞ മാസങ്ങളിൽ നടന്ന കമീഷൻ ...
Read More »നമ്മുടെ മലപ്പുറം
രണ്ടായിരം പേര്‍ക്കുള്ള തൊഴിലവസരവുമായി സര്‍ക്കാര്‍ സൈബര്‍ പാര്‍ക്ക് പ്രവര്‍ത്തനമാരംഭിക്കുന്നു
രണ്ടായിരം പേര്‍ക്കുള്ള തൊഴിലവസരവുമായി കോഴിക്കോട് ബൈപാസില്‍ സര്‍ക്കാര്‍ സൈബര്‍ പാര്‍ക്ക് പ്രവര്‍ത്തനമാരംഭിക്കുന്നു. ഉദ്ഘാടനം 29ന് വൈകിട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. അഞ്ചുനിലകളിലായി 2.88 ലക്ഷം ചതുരശ്ര അടിയാണ് ഐടി സംരംഭങ്ങള്‍ക്കായി പാര്‍ക്കില്‍ ലഭ്യമാകുന്നത്. ഇതിനോടകം മൂന്നുകമ്പനികള്‍ പാര്‍ക്കില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ കമ്പനികളുമായി ചര്‍ച്ചകള്‍ നടക്കുന്നു. 6000 ചതുരശ്ര അടിയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പുതിയൊരു കെട്ടിടത്തിനും പാര്‍ക്കിനുള്ളില്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. പാര്‍ക്കില്‍ പൂര്‍ത്തിയായിരിക്കുന്ന ആദ്യ കെട്ടിടത്തില്‍ ഒന്നാം നിലയിലും രണ്ടാം നിലയിലും ജോലിചെയ്തു തുടങ്ങാന്‍ പാകത്തിന് എല്ലാസൗകര്യങ്ങളും തയാറായ പ്ലഗ് ആന്‍ഡ് പ്ലേ ...
Read More »വ്യോമസേനാ റിക്രൂട്ട്മെന്റ് റാലി
വ്യോമസേനാ റിക്രൂട്ട്മെന്റ് റാലി മെയ് 25 മുതല്‍ 30 വരെ കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കും. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലുള്ളവര്‍ക്കും മാഹിയിലുള്ളവര്ക്കും പങ്കെടുക്കാം. ഓട്ടോ ടെക്നീഷ്യന്, ഗ്രൗണ്ട് ട്രെയ്നിങ് ഇന്‍സ്ട്രക്ടര്‍, വ്യോമസേനാ പോലീസ്, മെഡിക്കല്‍ അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കാണ് റിക്രൂട്ട്മെന്റ്. അപേക്ഷകര്‍ 1997 ജൂലായ് ഏഴിനും 2000 ഡിസംബര്‍ 20-നുമിടയില്‍ ജനിച്ചവരും അവിവാഹിതരുമായിരിക്കണം. ഓട്ടോ ടെക്നീഷ്യന്, ഗ്രൗണ്ട് ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍, വ്യോമസേനാ പോലീസ് എന്നീ തസ്തികകളിലേക്ക് അന്‍പതു ശതമാനം മാര്‍ക്കോടെ പ്ലസ്ടുവോ തത്തുല്യ യോഗ്യതയോ വേണം. മെഡിക്കല്‍ അസിസ്റ്റന്റ് ...
Read More »ഞങ്ങൾ താലിയിടില്ല… തട്ടമിടില്ല … ചോദിക്കാൻ വന്നാൽ പേടിക്കത്തില്ല സോഷ്യൽ മീഡിയയിൽ തരംഗമായി ‘സോങ് ഫോര്‍ ജെന്‍ഡര്‍ ജസ്റ്റിസ്
ഏമാന്മാരെ..ഏമാന്മാരെ എന്ന ഗാനത്തിലെ വരികള്‍ മാറ്റി കുറച്ച് സ്ത്രീകളും പെണ്‍കുട്ടികളും തങ്ങളുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് നടത്തുന്ന ഫ്ളാഷ് മോബ് വൈറലാകുന്നു. തൃശ്ശൂരിലെ ഒരു ബസ്സ്റ്റോപ്പില്‍ ഇവര്‍ നടത്തിയ ഡാന്‍സും പാട്ടുമെല്ലാം സദാചാര പോലീസ് ചമയുന്നവര്‍ക്ക് എതിരെയുള്ള പ്രതിഷേധമാണ്. അടുത്തിടെ പുറത്തിറങ്ങിയ ഒരു മെക്സിക്കൻ അപാരത എന്ന സിനിമയിൽ കൂടി ശ്രദ്ധേയമായ ഏമാന്മാരെ ഏമാന്മാരെ എന്ന ഗാനം ‘സോങ് ഫോര്‍ ജെന്‍ഡര്‍ ജസ്റ്റിസ്’ എന്ന പേരില്‍ ഗോപിനാഥിന്റെ ആശയത്തില്‍ അരവിന്ദ് വി എസ് വരികളെഴുതി രഞ്ജിത്ത് ചിറ്റാട സംഗീതം നല്കി ഒരു ബദല്‍ ഗാനം പുറത്തിറക്കുകയായിരുന്നു. ‘സോങ് ...
Read More »സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്
സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവ്. പവന് 80 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 22,040 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. ഇതോടെ 22,000 രൂപയാണ് കടന്നിരിക്കുന്നത്. ഗ്രാമിന് 2755 രൂപയാണ് കൂടിയിരിക്കുന്നത്. സിറിയയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെ തുടര്‍ന്ന് ആഗോള വിപണിയിലെ വിലയിലുണ്ടായ വ്യതിയാനമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. ഇതിനൊപ്പം ക്രൂഡോയിലിനും വില വര്‍ദ്ധിച്ചിട്ടുണ്ട്. ഈമാസത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഏപ്രില്‍ ആദ്യം 21,800 ആയിരുന്നു സ്വര്‍ണത്തിന്റെ വില. അടുത്തിടയുണ്ടായതില് ഏറ്റവും കുറഞ്ഞവിലയായിരുന്നു ഇത്.
Read More »എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകൾ ഓൺലൈനിലേക്ക്
എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകളിലെ രജിസ്ട്രേഷൻ ഓൺലൈൻ ആകുന്നു. ഇത്തവണത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു ഫലം പ്രഖ്യാപിക്കുംമുമ്പേ വെബ്സൈറ്റ് പൊതുജനങ്ങൾക്ക് ലഭ്യമാക്കാനാണ് ശ്രമം. വെബ്സൈറ്റിെൻറ ട്രയൽ റൺ നടത്തിത്തുടങ്ങി. മേയിൽ വെബ്സൈറ്റ് എല്ലാവർക്കും ലഭ്യമാക്കും. ഇതോടെ രജിസ്ട്രേഷന് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകളുടെ മുന്നിൽ കാത്തുനിൽക്കേണ്ട അവസ്ഥ മാറും. നിലവിൽ അതത് കേന്ദ്രങ്ങളിലെത്തി നേരിട്ടാണ് രജിസ്ട്രേഷൻ. ഒാൺലൈനിലേക്ക് മാറുമ്പോൾ അക്ഷയ കേന്ദ്രങ്ങൾ വഴിയോ ഇൻറർനെറ്റ് സൗകര്യമുള്ളവർക്ക് വെബ്സൈറ്റിൽ നേരിട്ടോ രജിസ്റ്റർ ചെയ്യാം. വിദ്യാഭ്യാസ യോഗ്യത ചേർത്തശേഷം സർട്ടിഫിക്കറ്റ് പരിശോധനക്കായി എംപ്ലോയ്മെൻറ് ഓഫിസുകളിൽ എത്തിയാൽ മതിയാകും. നാഷനൽ ഇൻഫർമാറ്റിക് സെൻററിനാണ് ഓൺലൈൻ ...
Read More »സ്ത്രീ സുരക്ഷയ്ക്കായി ഷി ലോഡ്ജ് ഒരുങ്ങുന്നു
സമൂഹത്തിൽ സ് ത്രീ സുരക്ഷിതത്വം ചർച്ചചെയ്യപെടുന്പോൾ കോഴിക്കോട് കോർപറേഷന് സ്ത്രീ സുരക്ഷയ് ക്കായി ഷി ലോഡ്ജ് നിർമിക്കുന്നു. ഔദ്യോഗികാവശ്യത്തിനും മറ്റുമായി നിരവധി സ്ത്രീകളാണ് ദിനം പ്രതി നഗരത്തിലെത്തുന്നത്. എന്നാൽ ഇവർക്ക് സുരക്ഷിതമായി താമസിക്കുന്നതിലുള്ള സംവിധാനങ്ങളുടെ അപര്യാപ്തത ഒരു പ്രധാന പ്രശ്നമായി ഇപ്പോഴും അവശേഷിക്കുകയാണ്. ഈ അവസരത്തിൽ സ്ത്രീ സുരക്ഷയെ മുൻ നിർത്തി കോർപറേഷന്റെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷന് സമീപം ഷി ലോഡ്ജ് ആരംഭിക്കുന്നത്. ഇതിനാവശ്യമായ സ്ഥലപരിശോധനകൾ പൂർത്തിയായി. ഷി ലോഡ്ജിന്റെ പൂർണ നയന്ത്രണം വനികതകൾക്കായിരിക്കും. ലോഡ്ജിന്റെ പ്രാരംഭ പ്രവർത്തനത്തിനായി 50 ലക്ഷം രൂപ കോർപറേഷൻ ...
Read More »പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സഹായമേകാന്‍ ടോള്‍ഫ്രീ ഹെല്‍പ്പ് ലൈന്‍ ‘മിത്ര 181’
പൊതുസ്ഥലങ്ങളില്‍ പ്രശ്നങ്ങള്‍ നേരിടുന്ന പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സഹായമേകാന്‍ ടോള്‍ഫ്രീ ഹെല്‍പ്പ് ലൈന്‍ മിത്ര 181 ഇന്നു മുതല്‍ നിലവില്‍ വരും. വനിതാവികസന കോര്‍പ്പറേഷനാണ് മിത്ര 181 ന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. രാജ്യമെമ്പാടും ഒരേ നമ്പറില്‍ സ്ത്രീ സുരക്ഷാ സഹായം ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി സംസ്ഥാനത്തും നടപ്പാക്കുന്നതെന്ന് മന്ത്രി കെ.കെ ശൈലജ അറിയിച്ചു. തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് പദ്ധതി ഉദ്ഘാടനം ചെയ്യും. ലാന്‍ഡ് ലൈനില്‍ നിന്നോ, മൊബൈലില്‍ നിന്നോ സംസ്ഥാനത്ത് എവിടെനിന്നും മിത്ര 181 ലേക്ക് വിളിക്കാം. പരിശീലനം നേടിയവരുടെ സേവനം ...
Read More »ഫയർഫോഴ്സിൽ ഇനി വനിതകളും; ആദ്യഘട്ടത്തില്‍ നിയമിക്കുന്നത് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, നഗരങ്ങളില്‍
സംസ്ഥാനത്ത് അഗ്നിരക്ഷാസേനയില്‍ വനിതകള്‍ക്കും അവസരം. വിജിലന്‍സ്-അഴിമതിവിരുദ്ധ വിഭാഗത്തില്‍ 60 വനിതകളെ നിയമിച്ചതിനു പിന്നാലെയാണ് പുതിയ തീരുമാനം. നിയമനക്കാര്യത്തില്‍ അഗ്നിരക്ഷാസേനയുടെ ശുപാര്‍ശ ആഭ്യന്തരവകുപ്പ് അംഗീകരിച്ചു. തുടക്കത്തില്‍ ഫയര്‍വുമണ്‍ തസ്തികയില്‍ 100 പേര്‍ക്ക് നിയമനം നല്‍കും. അഗ്നിരക്ഷാസേനാ മേധാവി എ. ഹേമചന്ദ്രനും ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോയും ഇതുസംബന്ധിച്ച് ധാരണയിലെത്തി. ധനവകുപ്പിന്റെ അനുമതിയും മന്ത്രിസഭാ തീരുമാനവും വന്നാല്‍ നിയമനം വൈകില്ലെന്ന് ഹേമചന്ദ്രന് അറിയിച്ചു. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ 15 വീതവും മറ്റു ജില്ലാ കേന്ദ്രങ്ങളില്‍ അഞ്ചു വീതവും വനിതകളെ നിയമിക്കും. നിലവില്‍ 5000 ...
Read More »ഇത്ര കഷ്ടപ്പെട്ട് നോക്കണ്ട സാര്‍… ഞാന്‍ കാണിച്ച് തരാം
പീഡനത്തിനിരയാക്കപ്പെടുന്ന അതേ അനുഭവമാണ് ഒരു പെണ്ണിന്റെ സ്വകാര്യ ഭാഗങ്ങളിലേക്കുള്ള ഒളിഞ്ഞുനോട്ടങ്ങള്‍ ഓരോ പെണ്ണിനും സമ്മാനിക്കുന്നത്. ഷാള്‍ ഒന്നു മാറിയാല്‍, മാറിടത്തിന്റെ ഭാഗത്ത് ചെറിയൊരു വിടവുണ്ടായാല്‍ ആര്‍ത്തിയോടെ നോക്കുന്ന കാമകണ്ണുകള്‍ സമ്മാനിക്കുന്ന അസ്വസ്ഥത ചില്ലറയല്ല. യാത്രചെയ്യുമ്പോള്‍, തൊഴിലിടങ്ങളില്‍, എന്തിന് സ്വന്തം വീട്ടില്‍ പോലും ഇത്തരം നോട്ടങ്ങളെ ഭയന്നോ കണ്ടില്ലെന്നു നടിച്ചോ വേണം പെണ്ണിന് ജീവിക്കാന്‍. ഇത്തരം ആണ് നോട്ടങ്ങള്‍ക്കെതിരെ ശക്തമായ സന്ദേശം നല്കുന്ന ഹ്രസ്വ ചിത്രമാണ് ബോംബൈ ഡയറീസ് ഒരുക്കിയ ‘Her’ ‘Let theVoice beYours’ . ഒരു ഓഫീസിന്റെ പശ്ചാത്തലത്തില്‍ മുന്നോട്ടുപോകുന്ന കഥയിലെ നായിക ...
Read More »