Home » നമ്മുടെ മലപ്പുറം (page 25)

നമ്മുടെ മലപ്പുറം

സൈബർ അഡിക്ടുകളാണ് മക്കളെങ്കിൽ ഇതാ, ഒരു ഗുണപാഠ കഥ

ഇന്റർനെറ്റിനു മുമ്പിൽ പടിഞ്ഞിരിക്കുന്ന ധിഷണാശാലികളായ ബാലകരെ കാത്തിരിക്കുന്നത് അനന്തമായ അറിവുകളുടെ ആകാശങ്ങൾ മാത്രമാണോ? അല്ലെന്നു പറയുന്നു പതിനേഴു വയസ്സിൽ അമീനിനുണ്ടായ ജീവിതാനുഭവം. വെർച്വൽ ലോകത്തിന്റെ കുരുക്കിൽ തലച്ചോറു കുരുങ്ങി ഭീകരതയുടെ ഇരയായി മാറിയ അമീൻ മലയാളി ബാലനല്ല. എന്നാൽ അവനിൽ മലയാളി ബാലകർക്കും രക്ഷിതാക്കൾക്കും ചില പാഠങ്ങളുണ്ട്. ഇതാ, ഭീകരസംഘടനയായ ഐഎസിലേക്ക് പതിയെ എത്തപ്പെട്ട്, അതിന്റെ പേരിൽ പതിനൊന്നുവർഷം ജയിലിൽ നഷ്ടപ്പെട്ടുപോയ അമീനിന്റെ കഥ: അലി അമിൻ –  യുഎസിലെ വെർജീനിയ സ്വദേശി. യമനിൽ നിന്നും വെർജീനിയയിലേക്ക് കുടിയേറിയതായിരുന്നു അമീനിന്റെ കുടുംബം. ഐഎസിനെക്കുറിച്ച് അറിയാനുള്ള കൗതുകം ...

Read More »

യെസ്! നൗഷാദ് അർഹിക്കുന്നു ധീരതക്കുള്ള പുരസ്കാരം

കോഴിക്കോട്ട് ഓടയിൽ കുടുങ്ങിപ്പോയ അന്യസംസ്ഥാന തൊഴിലാളികളെ രക്ഷപ്പെടുത്താനിറങ്ങവെ മരണംവരിച്ച നൗഷാദ് ധീരതക്കുള്ള  മരണാനന്തരപുരസ്കാരത്തിന് പരിഗണനയില്‍. കോഴിക്കോട് പാളയത്ത് അഴുക്കുചാല്‍ വൃത്തിയാക്കാനായി ഇറങ്ങിയ അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഓട്ടോ തൊഴിലാളിയായ മുപ്പത്തിരണ്ടുകാരന്‍ നൗഷാദ് മരണത്തിനടിപ്പെട്ടത്. നവംബര്‍ 26 വ്യാഴാഴ്ച രാവിലെയായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം.  രാവിലെ പാളയത്തേക്ക് ഓട്ടം വന്നതായിരുന്നു നൗഷാദ്. യാത്രക്കാരെ ഇറക്കിയ ശേഷം അടുത്തുള്ള കടയില്‍ ചായ കുടിച്ചുകൊണ്ടു നില്‍ക്കെയാണ് തൊഴിലാളികള്‍ വീണത് കണ്ടത്. ആന്ധ്ര സ്വദേശികളായ നരസിംഹ, ഭാസ്‌കര്‍ എന്നിവര്‍ അഴുക്ക്ചാല്‍ വൃത്തിയാക്കാനായി ഇറങ്ങുന്നതിനിടെ വിഷവാതകം ശ്വസിച്ച് ബോധരഹിതരായി വീഴുകയായിരുന്നു. ...

Read More »

വാട്സപ്പ് ചാറ്റ് വൈറലായി, മഞ്ജു വാര്യര്‍ നിയമനടപടികൾക്ക്

വാട്സപ്പില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ മഞ്ജു നിയമനടപടികള്‍ക്കൊരുങ്ങുകയാണ്. കുറച്ചുകാലങ്ങളായി മഞ്‍ജുവിനെതിരെ നിരവധി ഗോസിപ്പുകളും ബന്ധപ്പെട്ട വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതിനോടൊന്നും ഇതുവരെ  മഞ്ജു പ്രതികരിച്ചിരുന്നില്ല. ഏറ്റവും ഒടുവില്‍ മഞ്ജു ഒരു പരസ്യ സംവിധായകനുമായി പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍  പോവുകയാണെന്നും വാര്‍ത്ത വന്നപ്പോഴാണ് മഞ്ജു സൈബര്‍ സെല്ലിനേയും കേന്ദ്ര –സംസ്ഥാന ആഭ്യന്തര മന്ത്രാലയങ്ങളെയും സമീപിക്കുന്നത്. തനിക്കു വേണ്ടി മാത്രമല്ല, സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളിലൂടെ ജീവിതം തകര്‍ന്നുപോകുന്ന അനേകം കുടുംബങ്ങള്‍ക്കും സ്ത്രീകള്‍ക്കുംകൂടി വേണ്ടിയാണ് കേസുമായി മഞ്ജു മുന്നോട്ടുപോകുന്നതെന്ന് മഞ്ജുവിനോടു ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ...

Read More »

പ്രവാചക പത്നിമാരോളം മനക്കരുത്ത് പുരുഷന്മാർക്കുണ്ടോ?

സ്ത്രീകൾക്ക് പ്രസവിക്കാനും കുട്ടികളെ നോക്കാനും മാത്രമേ അറിയൂ എന്നും, പ്രതിസന്ധികളിൽ തകരാതെ മനക്കരുത്തോടെ നിൽക്കാൻ പുരുഷനു മാത്രമേ കഴിയൂ എന്നും കരുതുന്നവർക്ക്   ഇസ്ലാമിന്റെ സ്ത്രീപക്ഷം പറഞ്ഞുതരുന്നു പ്രവാചകപത്നിമാരായ കദീജയും ആഇശയും. പ്രവാചകനായ മുഹമ്മദ് നബിയുടെ പ്രഥമപത്നിയും പത്നിമാരിൽ നബിയ്ക്ക് ഏറ്റവും പ്രിയപ്പെട്ടവളുമായിരുന്നു കദീജ. മക്കയിലെ വ്യാപാര പ്രമുഖയായ കദീജയുടെ കീഴിൽ ഒരു സഹായി എന്ന നിലയ്ക്ക് തൊഴിലിലേർപ്പെട്ടിരുന്ന ആളായിരുന്നു പ്രവാചകൻ. വ്യാപാരം എന്നു മാത്രമല്ല മക്കയിലെത്തന്നെ ഏറ്റവും സ്വാധീനമുള്ള ഒരു സ്ത്രീരത്നമായിരുന്ന കദീജയ്ക്ക് നാൽപതും പ്രവാചകന് ഇരുപത്തിയഞ്ചും വയസുള്ളപ്പോഴാണ് ഇവർ വിവാഹിതരായത്. മുഹമ്മദിന്റെ വ്യക്തിത്വത്തിൽ ആകൃഷ്ടരാവുകയും ...

Read More »

കേക്ക് ആഗ്രഹിച്ചോളൂ, ‘ഷുഗര്‍ സിസ്റ്റേഴ്സ്’ റെഡി!

കേക്കില്ലാതെ എന്താഘോഷം! പിറന്നാളാഘോഷം മുതല്‍ മറ്റെന്താഘോഷങ്ങള്‍ക്കും കേക്ക് പ്രധാനമാണ്. ബ്ലാക്ക് ഫോറസ്റ്റ്, ചൈനീസ് കേക്ക്, റെഡ് വെല്‍വറ്റ്, ബ്ലൂ വെല്‍വെറ്റ് തുടങ്ങി അങ്ങനെ നീണ്ടുകിടക്കുന്നു വെറൈറ്റി കേക്കുകള്‍. എന്നാല്‍ നമ്മുടെ ആഗ്രഹത്തിനൊത്തും മനസ്സിനിണങ്ങുന്നതുമായ കേക്ക് കിട്ടാന്‍ ക്ഷാമമല്ലേ, എന്നാല്‍ കോഴിക്കോട്ടുണ്ട് അത്തരത്തിലുള്ള കേക്കുകള്‍. കേക്ക് വാങ്ങിക്കാനായി കോഴിക്കോട്ടു വരണമെന്നുമില്ല, ഫെയ്സ്ബുക്കിലെ ‘ഷുഗര്‍ സിസ്റ്റേഴ്സ്’ പേജൊന്ന് തുറന്നാലും മതി! ‘യു നെയിം ഇറ്റ് വി ബേക്ക് ഇറ്റ്’ – കാപ്ഷന്‍ പോലെ തന്നെ, പേരുപറഞ്ഞാല്‍ മതി കേക്ക് റെഡി. കോഴിക്കോട്ടെ കല്ലായിക്കടുത്താണ് ‘ഷുഗര്‍ സിസ്റ്റേഴ്സ്’ എന്ന ...

Read More »

ഈ ദലിത് മിടുക്കനെ ഇനിയും ചവിട്ടാനാണോ ഫാറൂഖ്കോളേജിനു ഭാവം?

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്നതിൻെറ പേരിൽ ദിനു എന്ന വിദ്യാർത്ഥിയെ പുറത്താക്കിയ ഫാറൂഖ് കോളേജ് മാനേജ്മെൻറിൻെറ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ദിനുവിനെതിരായ എല്ലാ അച്ചടക്ക നടപടികളും നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഉത്തരവിൻെറ സ്പിരിറ്റ് ഉൾക്കൊണ്ട്, അച്ചടക്ക നടപടി കോളേജധികൃതർ പിൻവലിക്കുമോ? അതോ കോടതിയുടെ ഉത്തരവിനെ ചോദ്യംചെയ്യാൻ ശ്രമിച്ച് ദുഷ്പേരിന് ആക്കം കൂട്ടുമോ? കേരളം കാതോർക്കുന്നു. മലബാറിലെ മുസ്ലിങ്ങളുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ കുറക്കാൻ രൂപംകൊണ്ട മഹാസ്ഥാപന൦ സ്വന്തം പാരമ്പര്യം മറക്കില്ലെന്നു കരുതുന്നു, ഇപ്പോഴും ഫാറൂഖിനെ സ്നേഹപുരസ്സര൦ കാണാൻ ശ്രമിക്കുന്ന മലബാറുകാർ. ‘സ്വർഗം-നരകം-പരലോകം’ എഴുതി മതമേധാവിത്തത്തെ കടന്നാക്രമിച്ച കെ.ഇ.എൻ എന്ന ...

Read More »

നഗ്നചിത്രങ്ങളോട്‌ വിടപറഞ്ഞ്‌ പ്ലേബോയ്‌

ലോകപ്രശസ്‌തമായ പുരുഷ ലൈഫ്‌സ്‌റ്റൈല്‍ വിനോദ മാസിക പ്ലേബോയ്‌ സ്‌ത്രീകളുടെ നഗ്നചിത്രങ്ങള്‍ പ്രസിദ്ധീകരിക്കില്ലെന്ന്‌ പ്രഖ്യാപിച്ചു. മാസികയുടെ പുനര്‍രൂപകല്‌്‌പനയുടെ ഭാഗമായാണ്‌ പത്രാധിപസമിതി തീരുമാനം. മാര്‍ട്ടിന്‍ ലൂഥര്‍ കിങ്‌ ജൂനിയറിന്റേയും ജിമ്മി കാര്‍ട്ടറിന്റേയുമൊക്കെ അഭിമുഖങ്ങള്‍ പ്രസിദ്ധീകരിച്ച പ്ലേ ബോയ്‌ ഇനി രാഷ്ട്രീയത്തിലേക്ക്‌ തിരിയുകയാേണാ എന്നറിയണമെങ്കില്‍ അടുത്ത മാര്‍ച്ച്‌ വരെ കാത്തിരിക്കേണ്ടിവരും. നഗ്ന മോഡലുകള്‍ക്കൊപ്പം ഫോട്ടോക്ക്‌ പോസ്‌ ചെയ്‌ത്‌ പലപ്പോഴും മാഗസിനോളം തന്നെ പ്രസിദ്ധി നേടിയയാളാണ്‌ മാസികയുടെ സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ ഹഗ്‌ ഹെഫ്‌നര്‍. ഹെഫ്‌നറിന്റെ എൺപത്തിനാലാം പിറന്നാള്‍ 2008 ല്‍ ‘ബേ വാച്ച്‌ താരം പമേല ആന്റേഴ്‌സണ്‍ ...

Read More »