Home » വാർത്തകൾ (page 20)

വാർത്തകൾ

ചരിത്രമെഴുതി വനിതാ മതില്‍; സംസ്ഥാനത്തുടനീളം തോളോട് തോള്‍ ചേര്‍ന്നത് ലക്ഷക്കണക്കിന് സ്ത്രീകള്‍

നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനായി ലക്ഷങ്ങൾ അണിനിരന്ന് വനിതാമതിൽ. ജാതി മത കക്ഷി വ്യത്യാസമില്ലാതെ വനിതകൾ മതിലിൽ പങ്കെടുത്തു. സർക്കാരിന്റെയും ഇടതുമുന്നണിയുടെയും സാമുദായിക സംഘടനകളുടെയും നേതൃത്വത്തിലാണ് വനിതാ മതിലുയർത്തിയത്. കാസർകോട്ട് മന്ത്രി കെ.കെ.ശൈലജ മതിലിന്റെ ആദ്യത്തെ കണ്ണിയായി. തിരുവനന്തപുരത്ത് ബൃന്ദ കാരാട്ട് അവസാനത്തേതും. മതിലിനു മുമ്പ് അയ്യങ്കാളി പ്രതിമയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുഷ്പാർച്ചന നടത്തി. വനിതാ മതിലിനു പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ, വി എസ് അച്യുതാനന്ദൻ, കോടിയേരി ബാലകൃഷ്ണൻ, മന്ത്രി ഇ.പി ജയരാജൻ എന്നിവർ അണിനിരന്നു. കാസർകോഡ് മന്ത്രി കെ.കെ ശൈലജ പ്രതിജ്ഞ ...

Read More »

ശബരിമലയിലെ നിരോധനാജ്ഞ വീണ്ടും നീട്ടി

ശബരിമലയില്‍ നിരോധനാജ്ഞ ജനുവരി അഞ്ച് വരെ നീട്ടി. ഡിസംബര്‍ 27 ന് മണ്ഡലപൂജ കഴിഞ്ഞ് അടച്ചശേഷം മകരവിളക്കു പൂജയ്ക്കായി ഞായറാഴ്ച വൈകുന്നേരം അഞ്ചിന് നട തുറക്കും. ഈ സാഹചര്യം കണക്കിലെടുത്താണ് മണ്ഡലകാലത്ത് നിലവിലിരുന്ന നിരോധനാജ്ഞ ഒരാഴ്ച കൂടി നീട്ടി ജില്ലാ കളക്ടര്‍ പി ബി നൂഹ് ഉത്തരവിട്ടത്. നിലവില്‍ നിരോധനാജ്ഞ ബാധകമായിരുന്ന ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവടങ്ങളില്‍ തന്നെയാണ് നിരോധനാജ്ഞ ഒരാഴ്ച കൂടി തുടരുന്നത്. ശബരിമലയില്‍ അക്രമത്തിനുള്ള സാധ്യത നിലനില്‍ക്കുന്നുവെന്ന ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് നിരോധനാജ്ഞ നീട്ടിയത്. നിരോധനാജ്ഞ ...

Read More »

മുത്തലാഖ് ബില്‍ ലോകസഭ പാസാക്കി

മുത്തലാഖ് ബില്‍ ലോക്‌സഭ പാസാക്കി. ബില്ലിനെ അനുകൂലിച്ച് 245 പേര്‍ വോട്ട് ചെയ്തു, എതിര്‍ത്തത് 11 പേരാണ്. കോണ്‍ഗ്രസും അണ്ണാ ഡിഎംകെയും ഇടതുപാര്‍ട്ടികളും എസ്പിയും ഇറങ്ങിപ്പോയി. ഓര്‍ഡിനന്‍സിന് പകരമായി ഇറക്കിയ ബില്ലാണ് പാസാക്കിയത്. പ്രതിപക്ഷത്തിന്റെ ഭേദഗതി നിര്‍ദേശം തള്ളി. സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യവും തള്ളി. പ്രതിഷേധങ്ങള്‍ അവസാനിപ്പിച്ച് ചര്‍ച്ചയ്ക്ക് സന്നദ്ധരായെങ്കിലും ബില്ലിനോടുള്ള പ്രതിപക്ഷത്തിന്റെ എതിര്‍പ്പിന്റെ മൂര്‍ച്ചയേറിയതായിരുന്നു. ശബരിമല യുവതീപ്രവേശ വിഷയത്തില്‍ ബിജെപിയുടെ നിലപാടിലെ വൈരുധ്യം ഉന്നയിക്കപ്പെട്ടു. ശബരിമല വിഷയത്തെയും മുത്തലാഖിനെയും ഒരുപോലെ കാണരുതെന്നായിരുന്നു ബിജെപിയുടെ മറുപടി. ബില്‍ ഏതെങ്കിലും മതത്തിനെതിരല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ...

Read More »

ശബരിമല യുവതീ പ്രവേശനം തങ്ങളുടെ പരിധിയില്‍ വരില്ലെന്ന് നിരീക്ഷക സമിതി

ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ചുള്ള കാര്യങ്ങള്‍ തങ്ങളുടെ അധികാര പരിധിയില്‍ വരുന്നതല്ലെന്ന് ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി. ക്രമസമാധാന പ്രശ്‌നങ്ങളില്‍ ഇടപെടില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. സമിതിയോട് ആരും ഉപദേശം ചോദിച്ചിട്ടില്ല. നിലവിലെ സംവിധാനങ്ങളെ കുറിച്ചുള്ള തൃപ്തിയും അതൃപ്തിയും ഹൈക്കോടതിയെ അറിയിക്കും. ദേവസ്വം മന്ത്രിക്ക് എന്തും പറയാമെന്നും സമിതി അംഗമായ ജസ്റ്റിസ് പി.ആര്‍. രാമന്‍ പറഞ്ഞു. ശബരിമല പ്രശ്‌നങ്ങളില്‍ നിന്ന് നിരീക്ഷണ സമിതിക്ക് ഒഴിഞ്ഞ് മാറാനാവില്ലെന്നും പ്രശ്‌നങ്ങള്‍ പഠിച്ച് സര്‍ക്കാരിന് നിര്‍ദേശം നല്‍കാന്‍ നിരീക്ഷണ സമിതിക്ക് ഉത്തരവാദിത്വമുണ്ടെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഇതിന് ...

Read More »

മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന് പൊതുമേഖലാ ബാങ്കുകള്‍ പിടിച്ചത് 10,000 കോടി

പൊതുമേഖലാ ബാങ്കുകള്‍ മൂന്നര വര്‍ഷം കൊണ്ട് പിഴയിനത്തില്‍ പിടിച്ചത് 10,000 കോടി രൂപ. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിനും സൗജന്യ തവണകള്‍ക്ക് പുറമേ എടിഎം ഇടപാടുകള്‍ നടത്തിയ ഇനത്തിലുമാണ് ഇത്രയും തുക ബാങ്കുകള്‍ നേടിയത്. പാര്‍ലമെന്റില്‍ സമര്‍പ്പിച്ച രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സ്വകാര്യ മേഖലയിലെ ബാങ്കുകളും മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന് പിഴ ഈടാക്കി വന്‍ തുക കൈക്കലാക്കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പാര്‍ലമെന്റില്‍ നല്‍കിയ മറുപടിയില്‍ ഇക്കാര്യം പറയുന്നില്ല. പാര്‍ലമെന്റില്‍ ചോദ്യത്തിന് എഴുതിനല്‍കിയ മറുപടിയില്‍ 2012ല്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ മിനിമം ...

Read More »

ലിനിക്ക് മരണാനന്തര ബഹുമതിയായി പദ്മശ്രീ നല്‍കണമെന്ന് കേരള എംപിമാര്‍

നിപ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടയില്‍ മരണമടഞ്ഞ പേരാമ്പ്ര സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്സ് ലിനി പുതുശ്ശേരിക്ക് മരണാനന്തര ബഹുമതിയായി പദ്മശ്രീ നല്‍കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്കും രാജ്‌നാഥ് സിങ്ങിനും കത്തു നല്‍കി. പദ്മശ്രീ നല്‍കണമെന്ന് കേരള എം.പി.മാര്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിക്കുയും ചെയ്തു . കെ.സി. വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.കെ. രാഘവന്‍ എന്നിവരാണ് ഇക്കാര്യമാവശ്യപ്പെട്ട് രേഖാമൂലം കത്ത് നല്‍കിയത്. കേഴിക്കോട് നിപ വൈറസ് ബാധിച്ചവരെ ചികിത്സിക്കുമ്പോഴാണ് ലിനി രോഗബാധിതയായി മരിച്ചത്. തുടര്‍ന്ന് ഭര്‍ത്താവ് സജീഷിനെ സര്‍ക്കാര്‍ പേരാമ്പ്ര കൂത്താളി പ്രൈമറി ആരോഗ്യ കേന്ദ്രത്തില്‍ ക്ലര്‍ക്കായി നിയമിച്ചിരുന്നു. ലിനിയുടെ നിസ്വാര്‍ത്ഥ ...

Read More »

ഫ്‌ളൈദുബായ് ഇനി കോഴിക്കോട്ടേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ ആരംഭിക്കും

ഫ്‌ളൈദുബായ് ഇനി കോഴിക്കോട്ടേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ ആരംഭിക്കും. ഫെബ്രുവരി ഒന്നുമുതലാണ് ഫ്‌ളൈദുബായ് കോഴിക്കോട്ടേക്ക് സര്‍വീസ് നടത്തുക. ആഴ്ചയില്‍ മൂന്നുദിവസമാവും സര്‍വീസ് നടത്തുക. കോഴിക്കോട് സര്‍വീസിന്റെ ഇക്കോണമി ക്ലാസ് മടക്ക ടിക്കറ്റുകള്‍ 670 ദിര്‍ഹത്തിലും (13,000 രൂപ) ബിസിനസ് ക്ലാസ് മടക്കടിക്കറ്റുകള്‍ 2,659 ദിര്‍ഹത്തിലും (54,075 രൂപ) ആണ് തുടങ്ങുന്നത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ രണ്ടില്‍നിന്ന് രാത്രി 8.20ന് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍സമയം 1.45ന് കോഴിക്കോട്ടെത്തും. കോഴിക്കോട്ടുനിന്ന് പുലര്‍ച്ചെ 3.05ന് പുറപ്പെടുന്ന വിമാനം യുഎഇ സമയം 6.05ന് ദുബായിലെത്തും. വാണിജ്യവിനോദസഞ്ചാര മേഖലയില്‍ ഇന്ത്യയും യുഎഇയും ...

Read More »

ഇരിക്കാനുള്ള അവകാശം; സംസ്ഥാനത്തെ ടെക്‌സ്‌റ്റൈല്‍സ്, ജ്വല്ലറി ഷോപ്പുകളില്‍ തൊഴിൽ വകുപ്പിന്റെ പരിശോധന

തൊഴിലിടങ്ങളില്‍ തൊഴിലാളികള്‍ക്ക് ഇരിക്കാനുളള അവകാശം ഉറപ്പാക്കുന്ന നിമയം നടപ്പാക്കുന്നുണ്ടോ എന്ന് അറിയുന്നതിനായി തൊഴില്‍ നൈപുണ്യവകുപ്പ് സംസ്ഥാനത്തെ ടെകസ്റ്റൈല്‍സ്, ജ്വല്ലറി ഷോപ്പുകളില്‍ മിന്നില്‍ പരിശോധന. മന്ത്രി ടിപി രാമകൃഷ്ണന്റെ പ്രത്യേക നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന. സംസ്ഥാനത്തെ 239 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഇതില്‍ 115 സ്ഥാപനങ്ങളില്‍ ചട്ടലംഘനമുള്ളതായി കണ്ടെത്തി. ഇവര്‍ക്ക് തൊഴിലാളികള്‍ക്ക് നിയമപ്രകാരമുള്ള സൗകര്യം മൂന്നു ദിവസത്തിനകം ഉറപ്പുവരുത്തുന്നതിന് നോട്ടീസ് നല്‍കി. സൗകര്യം മൂന്നു ദിവസത്തിനകം ഉറപ്പുവരുത്തിയ ശേഷം സ്ഥാപന ഉടമ ഇതു സംബന്ധിച്ച വിവരം ഓഫീസില്‍ അറിയിക്കണമെന്ന് നിര്‍ദേശിച്ചതായി ലേബര്‍ ...

Read More »

വെളിച്ചെണ്ണയില്‍ മായം; എഴുപത്തിനാല് ബ്രാന്‍ഡ് വെളിച്ചെണ്ണ ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചു

സംസ്ഥാനത്ത് മായം കലര്‍ന്ന 74 വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ ഭക്ഷ്യവകുപ്പ് നിരോധിച്ചു. ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് കണ്ടെത്തിയതോടെയാണ് നടപടി. നിരോധിക്കപ്പെട്ട ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ സംഭരിച്ച് വയ്ക്കുന്നതും വില്‍പന നടത്തുന്നതും ക്രിമിനല്‍ കുറ്റമാണെന്ന് ഭക്ഷ്യവകുപ്പിന്റെ ഉത്തരവില്‍ പറയുന്നു നിരോധിച്ച ബ്രാന്‍ഡുകള്‍: എസ്.ടി.എസ്. കേര പ്രീമിയം ഗോള്‍ഡ് കോക്കനട്ട് ഓയില്‍, എസ്.ടി.എസ്. കേര 3 ഇന്‍ 1, എസ്.ടി.എസ്. പരിമിത്രം, കേര ഗ്രൈസ് ഡബിള്‍ ഫില്‍റ്റേര്‍ഡ് കോക്കനട്ട് ഓയില്‍, കെ.കെ.ഡി. പരിശുദ്ധം ശുദ്ധമായ വെളിച്ചെണ്ണ, ബ്രില്യന്റ് ഗ്രേഡ് ഒണ്‍ അഗ്മാര്‍ക്ക് കോക്കനട്ട് ഓയില്‍, കെ.എസ്. കേര സുഗന്ധി പ്യൂര്‍ ...

Read More »

ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സംഘം ശബരിമലയില്‍ ദര്‍ശനം നടത്തി

പൊലീസിന്റെ സഹായത്തോടെ ട്രാന്‍സ്ജെന്‍ഡറുകള്‍ ശബരിമലയിലെത്തി അയ്യപ്പദര്‍ശനം നടത്തി. രഞ്ജു, അനന്യ, അവന്തിക, തൃപ്തി ഷെട്ടി എന്നിവരാണ് ഇന്ന് പൊലീസ് സുരക്ഷയില്‍ ദര്‍ശനത്തിനെത്തിയത്. സുരക്ഷാ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. തിരുവനന്തപുരത്ത് നിന്ന് ഇന്ന് രാവിലെ നാലു മണിയ്ക്കാണ് ശബരിമല ദര്‍ശനത്തിനായി ട്രാന്‍സ്‌ജെന്‍ഡറുകള്‍ പുറപ്പെട്ടത്. ഹൈക്കോടതി നിരീക്ഷണ സമിതി ദര്‍ശനത്തിന് അനുമതി നല്‍കിയതിന് പിന്നാലെയാണ് ഇവര്‍ ദര്‍ശനത്തിനെത്തുന്നത്. അയ്യപ്പദര്‍ശനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഇവര്‍ പ്രതികരിച്ചു. സുരക്ഷാ പ്രശ്‌നങ്ങളില്ലെന്നും നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ ഇവര്‍ക്ക് സംരക്ഷണം നല്‍കുമെന്നും പൊലീസ് അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം ദര്‍ശനത്തിനെത്തിയ ട്രാന്‍സ്‌ജെന്‍ഡറുകള്‍ സംഘത്തെ ...

Read More »