Home » വാർത്തകൾ (page 30)

വാർത്തകൾ

കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തെക്കുറിച്ചുളള ചോദ്യത്തില്‍ പ്രകോപിതനായതില്‍ ക്ഷമ ചോദിച്ച് മോഹന്‍ലാല്‍

കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തെക്കുറിച്ചുളള ചോദ്യത്തില്‍ പ്രകോപിതനായതില്‍ ക്ഷമ ചോദിച്ച് നടന്‍ മോഹന്‍ലാല്‍. കേരളം ഏറ്റവും അധികം ചര്‍ച്ച ചെയുന്ന വിഷയമായത് കൊണ്ട് ആ ചോദ്യം പ്രസക്തമാണെന്നും പക്ഷെ അതിന് ഉത്തരം നല്‍കാനുള്ള മാനസികാവസ്ഥയില്‍ ആയിരുന്നില്ല താനെന്നും അതുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നും മോഹന്‍ലാല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. തന്റെ ഉത്തരം ഒരു വ്യക്തിയെയോ, സ്ഥാപനത്തെയോ, പത്രപ്രവര്‍ത്തനത്തെയോ ഉദ്ദേശിച്ചായിരുന്നില്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. സുഹൃത്തേ , എനിക്ക് നിങ്ങളുടെ മുഖം ഓര്‍മ്മയില്ല. ശബ്ദം മാത്രമേ ഓര്‍മ്മയിലുള്ളു. നിങ്ങളുടെ ചോദ്യത്തിന് ഞാന്‍ പറഞ്ഞ മറുപടിയും മറക്കാനാവുന്നില്ല. അതുകൊണ്ടാണ് ഇങ്ങനെയൊരു ...

Read More »

നഷ്ടപരിഹാര തുക കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിലേക്ക് നല്‍കും: നമ്പി നാരായണന്‍

ചാരക്കേസില്‍ പ്രതിയാക്കി പൊലീസ് പീഡിപ്പിച്ചതിനു നഷ്ടപരിഹാരമായി കിട്ടുന്ന അമ്പതു ലക്ഷം രൂപ പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിലേക്ക് നല്‍കുമെന്ന് നമ്പിനാരായണന്‍. പ്രളയത്തിന് ശേഷം കേരളം പുനര്‍നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ പലവഴിക്കു പണം സമാഹരിക്കുന്നതിനിടയില്‍ ഖജനാവില്‍ നിന്ന് ഇത്രയും വലിയൊരു തുക താന്‍ സ്വീകരിക്കുന്നത് അനീതിയാകുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ തനിക്കു നേരിട്ട മനുഷ്യാവകാശ ലംഘനങ്ങള്‍ക്കു രാജ്യത്തെ പരമോന്നത കോടതി നിര്‍ദേശിച്ച നഷ്ടപരിഹാരം എന്ന നിലയില്‍ പണം സ്വീകരിക്കുകയും നാമമാത്ര തുക മാത്രം എടുത്തിട്ട് ബാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ ആലോചിക്കുന്നതായും വിവരമുണ്ട്. ആരോപണ വിധേയരായ ...

Read More »

ഐഎസ്ആര്‍ഒ ചാരക്കേസ്: നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി

കേരളത്തില്‍ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ 1994 ലെ ഐഎസ്ആര്‍ഒ ചാരക്കേസില്‍ 24 വര്‍ഷത്തിന് ശേഷം വിധിയെത്തി. കേസില്‍ അകപ്പെട്ട നിരപരാധിയായ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി വിധിച്ചു. സംസ്ഥാന സര്‍ക്കാര്‍ രണ്ട് മാസത്തിനകം നഷ്ടപരിഹാര തുക നല്‍കണമെന്ന് കോടതി പറഞ്ഞു. 8 ആഴ്ചയ്ക്കകം തുക നല്‍കണം. കൂടുതല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള സിവില്‍ സ്യൂട്ടുമായി നമ്പി നാരായണന് മുന്നോട്ട് പോകാമെന്ന് കോടതി ചൂണ്ടിക്കാട്ടി. നമ്പി നാരായണന്റെ തെറ്റായ തടവിനും ദുരുദ്ദേശപരമായ പ്രോസിക്യൂഷന്‍ നടപടികള്‍ക്കും അപമാനത്തിനും അപകീര്‍ത്തിക്കും നേരെ കോടതിക്ക് ...

Read More »

കേരളത്തില്‍ ഭരണസ്തംഭനമില്ല; പ്രതിപക്ഷത്തിന്റെ ആരോപണം തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ്

പ്രളയക്കെടുതിക്ക് ഇരയായവരുടെ പുനരധിവാസം, തകര്‍ന്ന കേരളത്തിന്‍റെ മെച്ചപ്പെട്ട നിലയിലുളള പുനര്‍നിര്‍മ്മാണം എന്നിവയാണ് ഇനി സര്‍ക്കാരിന്‍റെ മുമ്പിലുളള പ്രധാന അജണ്ട. ഇത് സംബന്ധിച്ച വ്യക്തമായ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം രൂപം നല്‍കിയിരുന്നു. അതനുസരിച്ചുളള നടപടികള്‍ യുദ്ധകാലടിസ്ഥാനത്തില്‍ മുന്നോട്ടുപോകുകയാണ്. സ്ഥലത്തില്ലെങ്കിലും അപ്പപ്പോള്‍ ഉയര്‍ന്നുവരുന്ന പ്രധാന കാര്യങ്ങളില്‍ മുഖ്യമന്ത്രി തന്നെ തീരുമാനം എടുക്കുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു. മന്ത്രിമാരുമായും പ്രധാന ഉദ്യോഗസ്ഥരുമായും അദ്ദേഹം ആശയവിനിമയം നടത്തുകയും ചെയ്യുന്നുണ്ട്. ഭരണ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് ഒരു തടസ്സവും ഉണ്ടായിട്ടില്ല. പ്രളയദുരിതാശ്വാസം, പുനരധിവാസം എന്നീ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മന്ത്രിസഭാ ...

Read More »

വയനാട്ടിൽ രണ്ടുപേര്‍ക്ക് സൂര്യാതപമേറ്റു

കാലാവസ്ഥ വ്യതിയാനം സംഭവിച്ചതോടെ തൃശൂരിന് പുറമെ വയനാട്ടിലും രണ്ടുപേര്‍ക്ക് സൂര്യാതപമേറ്റു. കോട്ടത്തറ വെണ്ണിയോടിനടുത്ത് മൈലാടി കമ്മനാട് ഇസ്മായില്‍, നടവയല്‍ പുഞ്ചക്കുന്നം കണ്ടോത്ത് ബിജു (39) എന്നിവര്‍ക്കാണ് സൂര്യാതപമേറ്റത്. ജില്ലയിലെ അതിതീവ്രമായ കാലാവസ്ഥാ വ്യതിയാനത്തിന്റെ സൂചനകളാണ് ഇതെന്നാണ് വിദഗ്ധര്‍ പറയുന്നത്. കഴിഞ്ഞ കുറെ ദിവസങ്ങളായി കനത്ത ചൂടാണ് വയനാട്ടില്‍ അനുഭവപ്പെടുന്നത്. കമൈലാടിയിലെ വോളിബോള്‍ കോര്‍ട്ട് വൃത്തിയാക്കുന്നതിനിടെ ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് ഇസ്മായിലിന് സൂര്യാതപമേറ്റത്. വീട് നിര്‍മ്മാണത്തിനിടെയാണ് ബിജുവിന് സൂര്യാതപമേറ്റത്. രണ്ടു പേരുടെയും പുറത്തും കഴുത്തിനുമാണ് പൊള്ളലേറ്റത് രണ്ടാഴ്ചമുമ്പ് തോരാമഴയില്‍ മുങ്ങിയ ജില്ലയില്‍ ഇപ്പോള്‍ ചാറ്റല്‍മഴ പോലുമില്ലാതെ, കത്തുന്ന ...

Read More »

ഹര്‍ത്താല്‍: തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവെച്ചു

കണ്ണൂര്‍, കാലിക്കറ്റ്, ആരോഗ്യ സര്‍വകലാശാലകള്‍ തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പരീക്ഷമാറ്റിയത്. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും. കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് സര്‍വകലാശാല 10-ന് നടത്താനിരുന്ന പിഎച്ച്.ഡി. കോഴ്‌സിലേക്കുള്ള പ്രവേശനപരീക്ഷ 11-ന് രാവിലെ ഒമ്പതിന് നിശ്ചയിച്ചിരുന്ന കേന്ദ്രത്തില്‍തന്നെ നടക്കും. കേന്ദ്രസര്‍ക്കാരിന്റെ ഇന്ധനവില വര്‍ധനവിനെതിരെ ദേശീയ തലത്തില്‍ പത്താം തിയതി കോണ്‍ഗ്രസ് ആറു മണിക്കൂര്‍ ബന്ദ് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ ഇടത് പാര്‍ട്ടികള്‍ ദേശീയ തലത്തില്‍ രാവിലെ ആറു മുതല്‍ വൈകിട്ട് ...

Read More »

പ്രളയക്കെടുതിയിൽ കോഴിക്കോടിനെ മറക്കാതെ മുൻ കളക്ടർ

ജില്ലയുടെ മുന്‍ കളക്ടറായിരുന്ന പി.ബി സലീമിന്റെ നേതൃത്വത്തില്‍ കൊല്‍ക്കത്തയില്‍ നിന്നാണ് ഏഴ് വാഗണുകളിലായി അരിയും തുണികളും ഉള്‍പ്പെടെ 160 ടണ്‍ സാധനങ്ങള്‍ എത്തിക്കുന്നത്. പി.ബി സലീം ആദ്യം കളക്ടര്‍ ആയിരുന്ന നാദിയ, ബര്‍ധമാന്‍ ജില്ലകളില്‍ നിന്ന് റൈസ് മില്‍ ഓണേഴ്‌സ് അസോസിയേഷന്‍ മുഖാന്തരം 25,000 കിലോ ചാക്കുകളിലായി 60,000 കിലോഗ്രാം അരിയും ദക്ഷിണ പര്‍ഗ്‌നസ്( കൊല്‍ക്കത്തയോട് ചേര്‍ന്ന ) ജില്ലയിലെ വസ്ത്ര നിര്‍മാതാക്കളില്‍ നിന്ന് 792 ബോക്സുകളിലായി 12,876 ലേഡീസ് വസ്ത്രങ്ങള്‍, 6816 കുട്ടി ഉടുപ്പുകള്‍, 4120 ലെഗിന്‍സ്, 5184 ഷര്‍ട്ടുകള്‍ എന്നിവ ഉള്‍പ്പെടെ ...

Read More »

ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച്ച ഭാരത് ബന്ദ്

ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ഈ മാസം 10ന് (തിങ്കളാഴ്ച) ഭാരത് ബന്ദ് നടത്തുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. രാവിലെ 9 മണി മുതല്‍ 3 മണി വരെയാണ് ബന്ദ്. വാഹനങ്ങള്‍ തടയില്ല. പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ചുള്ള പ്രതിഷേധ പ്രകടനങ്ങള്‍, ധര്‍ണകള്‍ എന്നിവ നടത്തും. പ്രതിപക്ഷ കക്ഷികള്‍ ബന്ദിനു പിന്തുണ അറിയിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. പ്രതിപക്ഷ പാര്‍ട്ടികളും വിവിധ സംഘടനകളും ജനങ്ങളും ഭാരത് ബന്ദുമായി സഹകരിക്കണമെന്ന് കോണ്‍ഗ്രസ് അഭ്യര്‍ഥിച്ചു. പെട്രോളിന്റെയും ഡീസലിന്റെയും പാചക വാതകത്തിന്റെയും വിലവര്‍ധന ജനങ്ങള്‍ക്ക് കടുത്ത ആഘാതമാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് ...

Read More »

മീശ നോവല്‍ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

എസ്.ഹരീഷിന്റെ മീശ നോവല്‍ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തില്‍ കൈകടത്താനില്ല. പുസ്തകം ഒരു ഭാഗം മാത്രം എടുത്തല്ല വായിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. എഴുത്തുകാരന്റെ ഭാവനയെ ബഹുമാനിക്കണം. എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തില്‍ ഇടപടരുതെന്നും കോടതി വ്യക്തമാക്കി. നോവലിലെ വിവാദ ഭാഗം സ്ത്രീകളെയും വിശ്വാസത്തെയും അപമാനിക്കുന്നതാണെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. നോവല്‍ നിരോധിക്കാനാകില്ലെന്ന് നേരത്തെ കേസില്‍ വാദം കേള്‍ക്കുന്നതിനിടെ കോടതി പരാമര്‍ശം നടത്തിയിരുന്നു. പുസ്തകങ്ങള്‍ നിരോധിക്കുന്നത് ആശയങ്ങളുടെ ഒഴുക്കിനെ ബാധിക്കില്ലേയെന്നും അത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാകില്ലേ എന്നും കോടതി ചോദിച്ചിരുന്നു. അതേസമയം കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് എസ്.ഹരീഷ് ...

Read More »

എലിപ്പനി നിയന്ത്രണ വിധേയം: ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി നിയന്ത്രണ വിധേയമാണെന്നും ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സംസ്ഥാനത്ത് ഒരിടത്തും എലിപ്പനി കുടുന്നതായി ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല. ബുധനാഴ്ച എലിപ്പനി ബാധിച്ച് ഒരാളും സംശയാസ്പദമായി ഒരാളുമാണ് മരണമടഞ്ഞത്. പ്രളയം ഉണ്ടായി ഓഗസ്റ്റ് മാസം മുതല്‍ എലിപ്പനി സംശയിച്ച 45 മരണവും 13 സ്ഥിരീകരിച്ച മരണവുമാണുണ്ടായത്. അതേസമയം ജനുവരി മുതല്‍ എലിപ്പനി സംശയിച്ച 85 മരണവും 43 സ്ഥിരീകരിച്ച മരണവുമാണുണ്ടായത്. ഇത്രയേറെ വെള്ളപ്പൊക്കമുണ്ടായ സമയത്തും മരണനിരക്ക് കുറച്ച് നിര്‍ത്താന്‍ കഴിഞ്ഞത് വളരെ വലിയ ...

Read More »