Home » ന്യൂസ് & വ്യൂസ്

ന്യൂസ് & വ്യൂസ്

കൊറോണ വൈറസ് ഭീതി; ഉംറ തീര്‍ത്ഥാടനത്തിന് താല്‍ക്കാലിക നിരോധനം

കൊറോണ പടരുന്ന സാഹചര്യത്തില്‍ മക്ക, ഉംറ തീര്‍ത്ഥാടനത്തിന് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തി.വ്യാഴാഴ്ച രാവിലെയാണ് നിരോധനം സംബന്ധിച്ച വിവരങ്ങള്‍ വിമാനത്താവളങ്ങളില്‍ ലഭിച്ചത്. ഇതറിയാതെ നാനൂറോളം പേര്‍ കോഴിക്കോടുനിന്ന് യാത്രയ്‌ക്കൊരുങ്ങിയിരുന്നു. അപകടകരമായി കൊറോണവൈറസ് പടരുന്ന രാജ്യങ്ങളില്‍ നിന്ന് വരുന്ന എല്ലാ യാത്രക്കാര്‍ക്കും രാജ്യത്തേക്ക് പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ നടപടി.

Read More »

ഡൽഹി വർഗീയ കലാപത്തിൽ മരണം 18 ആയി; 180 ലേറെ പേർക്ക്‌ പരിക്ക്‌‌‌‌

വടക്കുകിഴക്കൻ ഡൽഹിയിൽ തുടരുന്ന സംഘർഷങ്ങളിൽ മരണം പതിനെട്ടായി ഉയർന്നു. ഇന്ന് മാത്രം അഞ്ച് പേരാണ് മരിച്ചത്. 48 പോലീസുകാര്‍ ഉള്‍പ്പെടെ 180 ലേറെ പേര്‍ പരിക്കേറ്റ് ആശുപത്രിയിലാണ്. ഇതില്‍ 70 പേര്‍ക്ക് വെടിയേറ്റാണ് പരിക്കേറ്റത്. നിരവധി പേരുടെ നില അതീവ ഗുരുതരമാണ്. വിവിധയിടങ്ങളിലുണ്ടായ ആക്രമണങ്ങളിൽ നിരവധി പോലീസുകാർക്കും പരിക്കേറ്റെന്ന് അധികൃതർ വ്യക്തമാക്കി.

Read More »

മുന്‍ മന്ത്രി പി ശങ്കരന്‍ അന്തരിച്ചു

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ശങ്കരന്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. അസുഖബാധിതനായി ഏറെ നാള്‍ ചികിത്സയിലായിരുന്നു. 2001ലെ എ.കെ ആന്റണി മന്ത്രിസഭയില്‍ ആരോഗ്യ,ടൂറിസം മന്ത്രിയായിരുന്നു. കൊയിലാണ്ടിയില്‍ നിന്ന് വിജയിച്ചാണ് എം.എല്‍.എയായത്. 1998-ല്‍ കോഴിക്കോട്ടുനിന്ന് ലോക്സഭാംഗമായി. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി, കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി,യൂത്ത് കോണ്‍ഗ്രസ് ജില്ലാപ്രസിഡന്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗം, യൂണിവേഴ്സിറ്റി യൂണിയന്‍ വൈസ് ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Read More »

ടൂറിസ്റ്റ് ബസുകള്‍ ഇനി ഒറ്റ നിറത്തില്‍

സംസ്ഥാനത്തെ നിരത്തുകളിലോടുന്ന കോണ്‍ട്രാക്ട് ഗാരേജ് ബസുകള്‍ക്ക് പുതിയ ഏകീകൃത കളര്‍കോഡ് നിര്‍ബന്ധമാക്കി സര്‍ക്കാരിന്റെ ഉത്തരവിറങ്ങി. പുതിയ കോഡനുസരിച്ച് വെള്ളയില്‍ ഗോള്‍ഡന്‍ വൈലറ്റ് വരകള്‍ മാത്രമെ ബസിന്റെ ബോഡിയില്‍ പാടുള്ളു. ഇതുസംബന്ധിച്ചുള്ള ഉത്തരവ് മാര്‍ച്ച് ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ബസുകളുടെ പുറം ബോഡിയില്‍ വെള്ളയും നടുഭാഗത്ത് കടുംചാരനിറത്തിലെ വരയും മാത്രമേ പാടുള്ളൂ എന്നും മുന്‍വശത്ത് ടൂറിസ്റ്റ് എന്ന് മാത്രമേ എഴുതാവൂ എന്നുമായിരുന്നു ആദ്യത്തെ തീരുമാനം. എന്നാല്‍ പിന്നീട് ഈ തീരുമാനത്തില്‍ അല്‍പ്പം വിട്ടുവീഴ്ച ചെയ്യുകയായിരുന്നു അധികൃതര്‍.അങ്ങനെയാണ് വെള്ളനിറമടിച്ച ടൂറിസ്റ്റ് ബസുകളുടെ മധ്യഭാഗത്ത് ചാരനിറത്തിനുപകരം വയലറ്റും ...

Read More »

ദ്വി​ദി​ന സ​ന്ദ​ർ​ശ​ന​ത്തി​നാ​യി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ് ഇന്ത്യയിലെത്തി

ദ്വി​ദി​ന സ​ന്ദ​ർ​ശ​ന​ത്തി​നാ​യി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ് ഇന്ത്യയിലെത്തി. തി​ങ്ക​ളാ​ഴ്​​ച 11.40ഓടെ അ​ഹ്​​മ​ദാ​ബാ​ദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ട്രംപ് വിമാനമിറങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി ട്രംപിനെ സ്വീകരിച്ചു. പ്ര​ഥ​മ ഇന്ത്യാ സന്ദർശനത്തിനെത്തിയ ട്രംപിനൊപ്പം ഭാ​ര്യ മെ​ല​നി​യ, മ​ക​ൾ ഇ​വാ​ങ്ക, മ​രു​മ​ക​നും വൈ​റ്റ്ഹൗ​സ്​ ഉ​പ​ദേ​ഷ്​​ടാ​വു​മാ​യ ജാരദ്​ ക​ുഷ്​​ന​ർ അടക്കമുള്ള ഉ​ന്ന​ത​ത​ല സം​ഘ​വുമുണ്ട്.

Read More »

ഒരു വൻനഗരത്തിലെ സമ്പന്ന ഇടത്തിൽ ഹോസ്‌റ്റൽ ഫീസ് ചെറിയ കാര്യമല്ല!

ഹോസ്റ്റൽ ഫീസ് കൂട്ടിയതിന് ഇത്രവലിയ സമരമോ എന്നു അത്ഭുതംകൂറുന്നവരുണ്ട്.   ‘കുലീന വിദ്യാഭ്യാസ ഇട’ങ്ങളിലേക്ക് പുതുതായെത്തുന്ന വിഭാഗങ്ങൾ സാമൂഹികനീതിക്കുവേണ്ടി നടത്തുന്ന സമരമാണത്. ജെ.എൻ.യു. വിദ്യാർഥിപ്രക്ഷോഭത്തിലെ നൈതികത എന്താണെന്നെഴുതുന്നു , അവിടെ ഗവേഷകനായ വി. ആർ. നജീബ്    ഡൽഹിയിലേക്കും ജെ.എൻ.യു.വിലേക്കും ആദ്യമായി വരുന്നത് 2012ൽ എം എ സോഷ്യോളജിക്ക് അഡ്‌മിഷൻ കിട്ടിയപ്പോഴാണ്. അതിനുമുമ്പ്, പത്തിലും പ്ലസ് ടു വിലും ഡിഗ്രിക്കും പഠിക്കുന്ന സമയത്ത് വീട്ടുകാർക്ക് ഒരു തരത്തിലും സാമ്പത്തികമായി സഹായിക്കാൻ പറ്റുന്ന അവസ്ഥ അല്ലായിരുന്നു. പല തരത്തിലുള്ള ജോലികൾ ചെയ്തും പലരോടും പൈസ വാങ്ങിയും ആണ് ...

Read More »

‘മൂശേട്ടത്തരത്തിന്റെ ആൾരൂപം’: പക്ഷേ, രാഷ്ട്രീയപ്രഭുക്കൾക്ക് ഈ കേരളപുത്രൻ മൂക്കയറിട്ടു

കോൺഗ്രസ്സിന്റെ കൈയാളെന്നേ തെരഞ്ഞെടുപ്പുകമ്മീഷനുകളെ  ബിജെപി അന്നെല്ലാം വിളിച്ചിട്ടുള്ളൂ. ഇന്നവർ അതേ കമ്മീഷന്റെ സ്വതന്ത്രസ്വഭാവത്തിന്റെ ജീവനെടുക്കുമ്പോഴാണ് ടി.എൻ. ശേഷൻ മറയുന്നത് – തെരഞ്ഞെടുപ്പുകമ്മീഷനെന്ന കളിയെ കാര്യമാക്കിയ ചരിത്രപുരുഷനെക്കുറിച്ച് ധ്രുവൻ ‘മൂശേട്ടത്തരത്തിന്റെ ആൾരൂപ’മെന്നു കുമാരി ജയലളിത വിളിച്ചപ്പോൾ കയ്യടിക്കാനേ അന്ന് മുഖ്യധാരാ രാഷ്ട്രീയനേതൃത്വം മുഴുക്കെയും ഉണ്ടായിരുന്നുള്ളൂ. എന്നാൽ, ടി. എൻ. ശേഷൻ തുടങ്ങിവെച്ച തെരഞ്ഞെടുപ്പുപരിഷ്കാരങ്ങൾ ഇന്ത്യൻ ജനാധിപത്യത്തിന്റെ നിലനിൽപ്പിന് എത്ര പ്രധാനപ്പെട്ടതായിരുന്നെന്ന് ഇന്ന് അതേ വിമർശകപക്ഷം തിരിച്ചറിയുന്നുണ്ടാവണം. തെരഞ്ഞെടുപ്പുസംവിധാനത്തിന്റെ ഒരു ശുദ്ധീകരണപ്രക്രിയയ്ക്കായിരുന്നു 1990-96 കാലയളവിലെ മുഖ്യതെരഞ്ഞെടുപ്പുകമ്മീഷണർ പദവിക്കാലത്ത് ശേഷൻ തുടക്കമിട്ടത്. വോട്ടർ തിരിച്ചറിയൽ കാർഡുകളായിരുന്നു ഈ ദിശയിലെ ...

Read More »

രാവണനിൽനിന്നു ബാബറിലേക്ക്; ചരിത്രം വില്ലന്മാരെയുണ്ടാക്കുന്നത്

1980ൽ ആരംഭിച്ച രാമജന്മഭൂമിപ്രസ്ഥാനത്തിനും ‘രാമായണനന്മ’യുടെ വിജയം പ്രഖ്യാപിക്കാൻപോന്ന ഒരു ‘ദുഷ്ടശക്തി’യെ വേണമായിരുന്നു. കൊളോണിയൽ അനുഗ്രഹാശിസ്സുകളോടെ പിറവികൊണ്ട നവരാഷ്ട്രീയത്തിൽ രാവണന്റെ സ്ഥാനം ബാബറിനായി – ധ്രുവൻ എഴുതുന്നു   ബാബർ. സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിൽ കൊടുംവില്ലന്റെ കുപ്പായം പേറുന്ന നാമം. 1483ൽ ജനിച്ച്, 1530ൽ മരണമടഞ്ഞു ചെങ്കിസ് ഖാന്റെ ഈ പിൻഗാമി. അതിനിടയിൽ ഇന്ത്യയിൽ മുഗൾ സാമ്രാജ്യത്തിന്റെ അധിപനായി വാണത് വെറും നാലുവർഷം. എന്നാൽ തന്റെ ജനനത്തിനും സഹസ്രാബ്ദങ്ങൾ മുമ്പത്തെ പുരാണഗാഥകളിലെ വരെ പ്രതിനായകനായി പ്രതിചേർക്കപ്പെട്ടിരിക്കുന്നു ഇന്ന് പൊതുബോധത്തിൽ, ഈ മുഗൾ സുൽത്താൻ! ആ സാമാന്യബോധം ...

Read More »

ഇനി രജിസ്‌ട്രേഷൻ ദിനങ്ങൾ; സിനിമാ തിരഞ്ഞെടുപ്പു വിവാദവും ഉച്ചസ്ഥായിയിലേക്ക്

മേളയുടെ ഓഫ് ലൈന്‍ രജിസ്ട്രേഷനാണ് നവംബര്‍ എട്ടിന് ആരംഭിക്കുക. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നവംബര്‍ 10ന് ആരംഭിക്കും. കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ രജിസ്‌ട്രേഷൻ വെള്ളിയാഴ്ച തുടങ്ങാനിരിക്കെ, ചലച്ചിത്രമേളയിലേക്കുള്ള എൻട്രി തെരഞ്ഞെടുപ്പിന്റെ മാനദണ്ഡങ്ങളെച്ചൊല്ലി  ഭിന്നാഭിപ്രായങ്ങൾ കൂടുതൽ ശക്തമായി ഉയരുകയാണ്. ചലച്ചിത്ര പ്രവർത്തകനും ട്രോപ്പിക്കൽ സിനിമയുടെ കോ-ഫൗണ്ടറുമായ കെ.ആർ. മനോജ് എഴുതുന്നു: ആരാണ് ക്യൂറെറ്റർ? എന്താണ് ക്യുറെറ്റിങ്? “ആരാണ് ക്യൂറെറ്റർ? എന്താണ് ക്യുറെറ്റിങ്? നമ്മുടെ ചലച്ചിത്ര അക്കാദമി അങ്ങനെ എന്തെങ്കിലും പ്രവർത്തനം നടത്തുന്നുണ്ടോ? അതീവശ്രദ്ധയോടെ, കരുതലോടെ ചിത്രങ്ങൾ കാണുകയും അവയുടെ കാഴ്‌ച/വായനാ സാധ്യതകൾ വിശകലനം ചെയ്യുകയും വിലയിരുത്തുകയും ചെയ്ത് ...

Read More »

മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള നടപടികൾ ദ്രുതഗതിയില്‍; പാർക്കിംഗ് കേന്ദ്രം ഇടിച്ചു നിരത്തി

മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കാനുള്ള നടപടികൾ ദ്രുതഗതിയിലാക്കി അധികൃതർ. ഫ്ലാറ്റ് സമുച്ചയങ്ങളിലെ പാർക്കിംഗ് ഏരിയകൾ പൊളിച്ച് നീക്കിത്തുടങ്ങി. മുംബൈ ആസ്ഥാനമായ എഡിഫസ് കമ്പനിയാണ് ജയിൻ കോറൽ കോവ് ഫ്ലാറ്റ് സമുച്ചയം പൊളിക്കാനുള്ള നടപടികൾ തുടങ്ങിയത്. ഫ്ലാറ്റ് സമുച്ചയത്തിന്‍റെ പ്രധാന കെട്ടിടത്തോട് ചേർന്നുള്ള പാർക്കിംഗ് സ്ഥലമാണ് ഡിമോളിഷൻ എക്സ്കവേറ്ററുകൾ ഉപയോഗിച്ച് പൊളിച്ച് നീക്കിയത്. കെട്ടിട അവശിഷ്ടങ്ങളിൽ നിന്ന് ഇരുമ്പു കമ്പികൾ വേർതിരിച്ചു മാറ്റിയിട്ടുണ്ട്. മറ്റ് പാർപ്പിട സമുച്ചയങ്ങളിലെ പാർക്കിംഗ് കേന്ദ്രങ്ങളും ഉടൻ പൊളിച്ച് നീക്കും. ഫ്ലാറ്റുകളിലെ വാതിലുകളും ജനലുകളും നീക്കുന്ന നടപടികൾ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ...

Read More »