പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കോഴിക്കോട് തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കും. കാസര്‍കോട് മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളിലെ സ്ഥാനാര്‍ത്ഥികള്‍ നരേന്ദ്രമോദിക്കൊപ്പം വേദിയിലെത്തും.വൈകീട്ട് 6ന് കോഴിക്കോട് ബീച്ചില്‍ ആണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന എന്‍ഡിഎയുടെ റാലി. വടക്കന്‍കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഭാഗമായാണ് നരേന്ദ്ര മോദി എത്തുന്നത്. എന്‍ഡിഎയുടെ നേതാക്കളും സന്നിഹിതരാകും.പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലെത്തി പ്രധാനമന്ത്രി റോഡ് മാര്‍ഗമാണ് സമ്മേളനവേദിയില്‍ എത്തുക.
Read More »ന്യൂസ് & വ്യൂസ്
എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവിന് ജാമ്യം ലഭിച്ചു
കോഴിക്കോട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവിന് ജാമ്യം ലഭിച്ചു. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. രണ്ട് ലക്ഷം രൂപയും രണ്ട് പേരുടെ ആള്‍ജാമ്യത്തിലുമാണ് ജാമ്യം അനുവദിച്ചത്. മൂന്ന് മാസത്തേക്ക് പത്തനംതിട്ടയില്‍ പ്രവേശിക്കാന്‍ പാടില്ല, തെരഞ്ഞെടുപ്പിന് ശേഷം എല്ലാ രണ്ടും നാലും ശനിയാഴ്ചകളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകണം, സാക്ഷികളെ ഭീഷണിപ്പെടുത്താന്‍ പാടില്ല, പാസ്പോര്‍ട്ട് ഹാജരാക്കണം എന്നീ നിബന്ധനകളോടെയാണ് ജാമ്യം അനുവദിച്ചത്.ചിത്തിര ആട്ടവിശേഷ നാളില്‍ ശബരിമല ദര്‍ശനത്തിന് എത്തിയ സ്ത്രീയെ ആക്രമിച്ച കേസിലാണ് കോടതി പ്രകാശ് ബാബുവിനെ റിമാന്‍ഡ് ചെയ്തത്. കേസില്‍ 16ാം പ്രതിയാണ് പ്രകാശ് ...
Read More »റഫാല്‍ ഇടപാട്: കേന്ദ്രസര്‍ക്കാരിന് കനത്ത തിരിച്ചടി
റഫാല്‍ കേസില്‍ കേന്ദ്ര സര്‍ക്കാരിന്റെ വാദങ്ങള്‍ സുപ്രീം കോടതി തള്ളി. പുതിയ രേഖകള്‍ സ്വീകരിക്കാന്‍ കോടതി അനുമതി നല്കി. രേഖകള്‍ സ്വീകരിക്കുന്നതിനെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയി അധ്യക്ഷനായ മൂന്ന് അംഗബഞ്ചാണ് കേസ് പരിഗണിച്ചത്. രേഖകള്‍ക്ക് വിശേഷാധികാരമുണ്ടെന്നും പുനഃപരിശോധനാ ഹര്‍ജികളില്‍ വാദം കേള്‍ക്കുമ്പോള്‍ പരിഗണിക്കരുതെന്നുമുളള കേന്ദ്രസര്‍ക്കാര്‍ വാദങ്ങള്‍ സുപ്രീം കോടതി അപ്പാടെ തള്ളി. പ്രതിരോധ രേഖകള്‍ക്ക് ഔദ്യോഗിക രഹസ്യനിയമത്തിന്റെ പരിരക്ഷയുണ്ടെന്നാണു കേന്ദ്രം വാദിച്ചത്. ഹര്‍ജിക്കാരായ പ്രശാന്ത് ഭൂഷണ്, യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി തുടങ്ങിയവര്‍ ഹാജരാക്കിയ റഫാല്‍ രേഖകളുടെ പകര്‍പ്പ് ...
Read More »കെ എം മാണി അന്തരിച്ചു
കേരളാ കോൺഗ്രസ് എം ചെയർമാനും എംഎല്‍എയുമായ കെ എം മാണി അന്തരിച്ചു. ശ്വാസകോശ രോഗത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. വൈകീട്ട് 4.57നായിരുന്നു അന്ത്യം. വൃക്കകൾ തകരാറിൽ ആയതിനാൽ ഡയാലിസിസ് തുടരുകയായിരുന്നു. മരണ സമയത്ത് ഭാര്യ കുട്ടിയമ്മയും മകന് ജോസ് കെ മാണിയും പേരക്കുട്ടികളും അടക്കമുള്ളവര്‍ മാണിക്കൊപ്പമുണ്ടായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച ആണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ദീർഘകാലമായി ആസ്മക്ക് ചികിത്സയിലായിരുന്നു അദ്ദേഹം. ആശുപത്രിയിലെത്തുമ്പോൾ ശ്വാസകോശ അണുബാധയും ഉണ്ടായിരുന്നു. ഇന്ന് രാവിലെ ആരോഗ്യ നില അല്പം മെച്ചപ്പെട്ടിരുന്നെങ്കിലും ...
Read More »നാമനിര്‍ദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ചുവെച്ചു; എം.കെ രാഘവനെതിരെ വീണ്ടും പരാതി
യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവനെതിരെ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. നാമനിര്‍ദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ചുവെച്ചന്നാണ് പരാതി. രാഘവന് പ്രസിഡന്റായ സൊസൈറ്റിയുടെ വിവരങ്ങള്‍ നല്‍കിയില്ലെന്ന് എല്‍.ഡി.എഫ് നല്കിയ പരാതിയില്‍ പറയുന്നു. അതിനിടെ രാഘവനെതിരായ ഒളിക്യാമറ വിവാദത്തില്‍ ഹിന്ദി വാര്‍ത്താ ചാനല്‍ സംഘത്തില്‍ നിന്ന് മൂന്ന് ദിവസത്തിനുള്ളില്‍ തെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചു.
Read More »ഓരോ മണ്ഡലത്തിലെയും അഞ്ച് വിവി പാറ്റ് മെഷീനുകളിലെ രസീതുകള്‍ എണ്ണണമെന്ന് സുപ്രിംകോടതി
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഓരോ നിയമസഭ മണ്ഡലത്തിലെയും അഞ്ച് വിവി പാറ്റ് മെഷീനുകളിലെ രസീതുകൾ എണ്ണാൻ ആണ് സുപ്രിംകോടതി നിർദേശം. ഇതോടെ ഏഴ് അസംബ്ലി മണ്ഡലങ്ങൾ ഉള്ള ഒരു ലോക്സഭാ മണ്ഡലത്തിൽ 35 വിവി പാറ്റ് മെഷീനുകളിലെ രസീതുകൾ എണ്ണും. തെരെഞ്ഞെടുപ്പ് പ്രക്രിയയിൽ രാഷ്ട്രീയ പാർട്ടികൾക്ക് മാത്രം അല്ല ജനങ്ങൾക്കും വിശ്വാസം ഉണ്ടാകേണ്ടത് ആണെന്ന് വിധി പ്രസ്താവിച്ച് കൊണ്ട് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് നിരീക്ഷിച്ചു. ഓരോ ലോക്സഭാ മണ്ഡലത്തിലെയും 50 ശതമാനം വിവി പാറ്റ് രസീതുകൾ എണ്ണാൻ നിർദേശിക്കണം എന്ന് ആവശ്യപ്പെട്ട് 21 ...
Read More »എംകെ രാഘവനെതിരെ സിപിഐഎം കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി
ഒളിക്യാമറാ വിവാദത്തില്‍ എംകെ രാഘവനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. രാഘവന്റെ പണമിടപാടുകളെകുറിച്ച് അന്വേഷിക്കണമെന്നും തെരഞ്ഞെടുപ്പ് ചട്ടലംഘനം പരിശോധിക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.ഒളിക്യാമറാ ആരോപണത്തില്‍ എംകെ രാഘവന് എതിരെ കഴിഞ്ഞ ദിവസം ജില്ലാകളക്ടര്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പുവരുത്താന്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ ആവശ്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനായി ഷൂട്ട് ചെയ്ത ഒറിജിനല്‍ ദ്യശ്യങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു അതേസമയം വീഡിയോ കൃത്രിമമാണെന്നും സിപിഐഎമ്മാണ് ഇതിന്റെ ...
Read More »രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു;
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. സഹോദരി പ്രിയങ്ക ഗാന്ധിയും രാഹുലിന്റെ ഒപ്പമുണ്ട്. ഉമ്മന്‍ ചാണ്ടി മുല്ലപ്പള്ളി രാമചന്ദ്രന് തുടങ്ങിയ മുതിര് നേതാക്കള്‍ ചേര്‍ന്നാണ് വയനാട്ടില്‍ എത്തിയ രാഹുല്‍ ഗാന്ധിയെ സ്വീകരിച്ചത്. വയനാട്ടില്‍ തുറന്ന വാഹനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ സി വേണുഗോപാല്‍ തുടങ്ങിയ നേതാക്കളും രാഹുലിനൊപ്പം തുറന്ന വാഹനത്തിലുണ്ട്. വന്‍ ജനാവലിയാണ് രാഹുലിനെ സ്വീകരിക്കാനായി വയനാട്ടിലെത്തിരിക്കുകയാണ്.
Read More »എം കെ രാഘവനെതിരായ ആരോപണം ഗൗരവമേറിയത്: തെരഞ്ഞെടുപ്പ് കമ്മീഷണർ
കോഴിക്കോട് ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി എം.കെ രാഘവനെതിരായ ആരോപണം അതീവ ഗൗരവമേറിയതാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ പറഞ്ഞു. സംഭവത്തിൽ കോഴിക്കോട് ജില്ലാ കലക്ടറോട് റിപ്പോർട്ട് തേടുമെന്നും കമ്മീഷണർ പറഞ്ഞു. കോടികൾ ചെലവഴിച്ചാണ് താൻ തെരഞ്ഞെടുപ്പിൽ വിജയിച്ചതെന്ന് കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ നിലവിലെ എംപിയും യുഡിഎഫ് സ്ഥാനാർഥിയുമായ എം കെ രാഘവൻ. സ്വകാര്യ ടെലിവിഷൻ ചാനൽ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലാണ് രാഘവന്റെ വെളിപ്പെടുത്തൽ. ‘ടിവി 9’ ചാനലാണ് ഹോട്ടൽ വ്യവസായിയുടെ കൺസൾട്ടൻസി കമ്പനി പ്രതിനിധികളായെത്തി സംസാരിച്ചത്. തെരഞ്ഞെടുപ്പ് ചെലവുകൾക്ക് അഞ്ച് കോടി ...
Read More »രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് കേരളത്തിലെത്തും; പത്രിക സമര്‍പ്പണം നാളെ
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവര്‍ ഇന്ന് കേരളത്തിലെത്തും. നാളെ വയനാട് ലോക്സഭാമണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥയായി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനാണ് രാഹുല്‍ വരുന്നത്. പ്രത്യേക വിമാനത്തില്‍ ആസാമില്‍നിന്ന് രാത്രി 8. 30 ന് രാഹുലും പ്രിയങ്കയും കരിപ്പൂരിലെത്തും. കോഴിക്കോട് പിഡബ്ല്യുഡി റസ്റ്റ് ഹൗസിലായിരിക്കും രാഹുല്‍ ഗാന്ധി താമസിക്കുക. നാളെ കരിപ്പൂരില്‍ നിന്നും വെസ്റ്റ് ഹില്ലിലെ വിക്രം മൈതാനിയില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം കല്‍പ്പറ്റയിലേക്ക് പോകാമെന്ന് എസ്പിജി അറിയിച്ചിരിക്കുന്നത്. റോഡ് ഷോ , യുഡിഎഫ് സമ്മേളനം എന്നിവയില്‍ നാളെ വയനാട്ടിലെത്തുന്ന ...
Read More »