Home » ന്യൂസ് & വ്യൂസ് (page 124)

ന്യൂസ് & വ്യൂസ്

രാഷ്‌ട്രീയക്കാര്‍ ശ്രദ്ധിക്കാന്‍: പാവങ്ങള്‍ അപകടം മണത്തറിയും!

പുസ്‌തക മേളയിലെ പ്രസംഗത്തിലെ പ്രധാന ഭാഗം കേരളത്തില്‍ യുവ തലമുറ വായന ആഘോഷമാക്കി മാറ്റി എന്നായിരുന്നല്ലോ? എം മുകുന്ദന്‍: അതേ. കേരളത്തില്‍ പുതുതലമുറയില്‍ വായന ശക്തമായി തിരിച്ചുവന്നിട്ടുണ്ട്‌. അവര്‍ വായനയെ ആഘോഷമാക്കി മാറ്റിയിരിക്കയാണ്‌. കേരളത്തില്‍ നടപ്പാക്കപ്പെട്ട പുതിയ പാഠ്യപദ്ധതി ഇതിനു കാരണമായിട്ടുണ്ടെന്നാണ്‌ എനിക്കു തോന്നുന്നത്‌. പഠനത്തിന്റെ ഭാഗമായി പല കൃതികളും പരിചയപ്പെടാന്‍ അവസരം ലഭിച്ച കുട്ടികള്‍ കൂടുതല്‍ കൂടുതല്‍ വായനയിലേക്ക്‌ ആകര്‍ഷിക്കപ്പെടുന്ന സാഹചര്യമാണുണ്ടായത്‌. അങ്ങിനെയാണവര്‍ വായനയുടെ ആഹ്ലാദം കണ്ടെത്തുന്നത്‌. അതവര്‍ക്കറിയില്ലായിരുന്നു. അതോടെ മറ്റുള്ളവരും വായനയിലേക്ക്‌ തിരിച്ചുവന്നു. മുതിര്‍ന്നവരില്‍ ടിവിയുടെ സ്വാധീനം കാരണം വായന തളര്‍ന്നിരുന്നു. എന്നാല്‍ ...

Read More »

‘മണ്ണാംകട്ടയും കരിയിലയും ഒന്നാവും’: ജെ ദേവികയുടെ ഒരു തുറന്ന കത്ത്

പ്രിയ ഷഫീക്ക്, ഈയാഴ്ചത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പു കണ്ടപ്പോൾ നിങ്ങൾക്ക് ഇങ്ങനെ ഒരു കത്ത് എഴുതണമെന്നു തോന്നി. സത്യത്തിൽ ഈ ലക്കം ആദ്യം മറിച്ചുനോക്കിയപ്പോൾ പത്രമിടുന്നയാൾക്ക് തെറ്റുപറ്റി ദേശാഭിമാനി വാരിക കൊണ്ടിട്ടോ എന്നു സംശയിച്ചു പോയി. എന്നാൽ സാവധാനം വായിച്ചപ്പോൾ ഒരു കാര്യം പിടികിട്ടി – ഈ ലക്കത്തിലെ താരം മറ്റാരുമല്ല, താങ്കൾ തന്നെ. പച്ചയ്ക്കങ്ങു പറഞ്ഞില്ലെങ്കിലും ഇന്ന് മാനവ-അമാനവസംഗമവക്താക്കൾ ഒരുപോലെ ഭയപ്പെടുന്ന വ്യക്തി ഷഫീക്കാണ്. അത് നല്ലതോ എന്നെനിക്ക് തിട്ടമില്ല, പക്ഷേ എന്തായാലും ചീത്തയല്ല. അവിടെയും ചില പ്രധാനപ്പെട്ട വ്യത്യാസങ്ങളുണ്ട്. മാനവസംഗമപ്രവർത്തകർ നിങ്ങളുയർത്തിയ പ്രതിഷേധത്തെ ...

Read More »

`കൊണ്ടോട്ടി തങ്ങളുടെ സൂഫിസവും കൊണ്ടോട്ടി നേര്‍ച്ചയും ഇസ്ലാം വിരുദ്ധം`

മതാഘോഷങ്ങള്‍ തടയാന്‍ മതത്തിനുള്ളില്‍ത്തന്നെ നീക്കമെന്തിന്‌ എന്നതിന്‌ ഉത്തരം ലളിതമാണ്‌: കൊണ്ടോട്ടി നേര്‍ച്ച ഒരിക്കലും ഒരു മതാഘോഷമല്ല. മറിച്ച്‌, മതത്തെ കളങ്കപ്പെടുത്താന്‍ മതത്തിന്റെ പേരില്‍ നടത്തപ്പെടുന്ന ആഘോഷമാണ്‌. ഇസ്ലാമിക കാഴ്‌ചപ്പാടില്‍ നേര്‍ച്ച ഏകനായ ദൈവത്തിനു വേണ്ടി മാത്രമേ നടത്താന്‍ പാടുകയുള്ളൂ. ഒരു വിഭാഗം മുസ്ലിങ്ങള്‍ നേര്‍ച്ചയെ എതിര്‍ക്കുന്നതിനു കാരണവും ഇതുതന്നെയാണ്‌. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ബോംബെയില്‍നിന്ന്‌ കൊണ്ടോട്ടിയിലേക്കു വന്ന്‌ 1776ല്‍ മരിച്ച മുഹമ്മദ്‌ ഷാ തങ്ങളുടെ പ്രീതിക്കുവേണ്ടിയാണ്‌ എല്ലാ വര്‍ഷവും കൊണ്ടോട്ടി നേര്‍ച്ച കൊണ്ടാടിയിരുന്നത്‌. ഇസ്ലാമിന്റെ ആശയാദര്‍ശങ്ങളുമായി വളരെയധികം അന്തരമുണ്ടായിരുന്നു മുഹമ്മദ്‌ ഷാ തങ്ങളുടെ സൂഫിസത്തിന്‌. ...

Read More »

കൊണ്ടോട്ടി നേര്‍ച്ച തിരിച്ചുവരട്ടെ; അസഹിഷ്ണുത മടങ്ങിപ്പോകട്ടെ

“ബഹുമാന്യരെ, നാലുവര്‍ഷമായി മുടങ്ങിപ്പോയ കൊണ്ടോട്ടി നേര്‍ച്ച ജനകീയമായ കൂട്ടായ്മയിലൂടെ പുനസ്ഥാപിക്കാനുള്ള ആലോചനകള്‍ തുടങ്ങിയിരിക്കുന്നു. ..”  ചില തല്പരകക്ഷികളുടെ നെറ്റി ചുളിയാന്‍ മാത്രം പര്യാപ്തമായ ഫേസ്ബുക്കില്‍ കണ്ട ഇത്തരമൊരു അച്ചടി നോട്ടീസാണ് കൊണ്ടോട്ടി നേര്‍ച്ചയെക്കുറിച്ചുള്ള ഏറ്റവും പുതിയ വിശേഷം. നേര്‍ച്ച പുനസ്ഥാപന സമിതി ചെയര്‍മാനായ കൊണ്ടോട്ടി മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ നാടിക്കുട്ടിയുടെയും കണ്‍വീനറായ നഗരസഭാ കൗണ്‍സിലര്‍ ഇ എം റഷീദിന്റെയും പേരിലുള്ള കൊണ്ടോട്ടി നേര്‍ച്ച പുനരാരംഭ ചര്‍ച്ചയുടെ നോട്ടീസിലെ വാചകം ഇങ്ങനെ തുടരുന്നു… “കൂട്ടായ്മയുടെ പൊതു ഇടങ്ങള്‍ കുറഞ്ഞുവരികയും അസഹിഷ്ണുതയുടെയും, വിഭാഗീയതയുടെയും വിചാരങ്ങള്‍ അവിടേക്ക് എത്തി നോക്കുകയും ...

Read More »

`മാനഭംഗ’പ്പെടുത്തുന്ന ആണ്‍ മാധ്യമങ്ങള്‍; ജാതിയുടെ ഒളിയിടങ്ങൾ

    മലയാള സാഹിത്യം കന്യകയുടെ പുല്ലിംഗം തിരക്കി വ്യാകുലപ്പെട്ട കാലം. ഞാൻ കുട്ടികളെ ജേണലിസം പഠിപ്പിക്കുന്ന സമയം. വിഷയം ഇന്ത്യൻ ഭരണഘടനയും മാധ്യമ നിയമങ്ങളും. ലോ കോളേജിൽ നിന്ന് ഇറങ്ങിയിട്ടേയുളളൂ. ഇന്ത്യാവിഷനിൽ കയറിയിട്ടും. ഇന്ത്യൻ നിയമങ്ങൾക്കകത്തെ സ്ത്രീ വിരുദ്ധത, അതിന്റെ പ്രയോഗത്തിൽ കാണുന്ന ദളിത്, ദരിദ്ര, പിന്നാക്ക, മുസ്ലിം, സ്ത്രീ വിരുദ്ധതകൾ എന്നിവയൊക്കെ വാർത്തകളെ എങ്ങനെ ബാധിക്കുന്നു എന്ന് മണിക്കൂറുകളോളം കുട്ടികൾക്കൊപ്പം അവരിലൊരാളായി തർക്കിച്ചും തലപുകച്ചും ഞാനും അത്ഭുതപ്പെട്ടു. മുഴുവൻ മാധ്യമസ്ഥാപനങ്ങളുടെയും പ്രതിനിധിയായി പലപ്പോഴും ഞാൻ അവരുടെ ചീത്തവിളി കേട്ട് സായൂജ്യം കൊണ്ടു. ...

Read More »

റിമ കല്ലിങ്കല്‍ അറിഞ്ഞോ, `കൈവിട്ട സഞ്ചാര’ത്തില്‍ രണ്ടുപേര്‍ക്ക്‌ പരിക്കേറ്റ കഥ?

  ദിലീപ്‌ രാജ്‌ എഡിറ്റുചെയ്‌ത്‌, നടി റിമാ കല്ലിങ്കലിന്റെ അവതരണക്കുറിപ്പോടെ പുറത്തിറങ്ങിയ `റാണിമാർ, പദ്മിനിമാർ: മലയാളി സ്ത്രീകളുടെ കൈവിട്ട സഞ്ചാരങ്ങള്‍’ എന്ന പെണ്‍യാത്രാ പുസ്‌തകം, പുതിയൊരു ചര്‍ച്ചക്ക്‌ തുടക്കമിട്ടിരിക്കുകയാണ്‌. റാസ്‌ബെറി ബുക്‌സിന്റെ മുന്‍കയ്യില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ആസൂത്രണംചെയ്യപ്പെട്ട പുസ്‌തകം പലേ കാരണങ്ങളാല്‍ സമയത്തിനു പുറത്തിറങ്ങിയില്ല. റിമ കല്ലിങ്കലും മഞ്‌ജുവാര്യരും വീടുവിട്ടിറങ്ങുന്ന യാത്രികരായി പുറത്തുവന്ന ആഷിഖ്‌ അബു-ചിത്രം `റാണി-പദ്‌മിനി’യുടെ പശ്‌ചാത്തലത്തില്‍ ബ്രണ്ണന്‍ കോളേജ്‌ ഫിലോസഫി അധ്യാപകനും ആക്‌ടിവിസ്‌ററുമായ ദിലീപ്‌ രാജ്‌ ഇതേ ആശയവുമായി പുതിയൊരു പുസ്‌തകസംരംഭത്തിന്‌ മുന്‍കയ്യെടുക്കുകയായിരുന്നു. റാസ്‌ബെറി ബുക്‌സിന്റെയും, അവരുടെ പുറത്തിറങ്ങാതെ പോയ `പെണ്‍യാത്രകള്‍’ പുസ്‌തകത്തിന്റെ ...

Read More »

മതവിരുദ്ധർ മതസ്വത്വബോധത്തിനു അടിപ്പെടുമ്പോൾ

    വ്യക്തിജീവിതത്തിൽ മതവിരുദ്ധരായിരിക്കുമ്പോൾ തന്നെ മതസ്വത്വബോധത്തിനു അടിപ്പെടുന്നത് സെക്കുലർ ബുദ്ധിജീവികളിൽ വ്യാപകമാകുകയാണോ? ഇങ്ങനെയൊരു ചർച്ചക്കും വഴിയൊരുക്കിയിരിക്കുകയാണ് മനുഷ്യസംഗമവും അമാനവസംഗമവും. മനുഷ്യസംഗമത്തോട് ആക്ടിവിസ്റ്റുകൂടിയായ ഡൂൾ ന്യൂസ് പത്രാധിപർ ഷഫീഖ് സുബൈദ ഹക്കീം എടുത്ത നിലപാടിനെ ‘ഫാസിസ്റ്റു വിരുദ്ധ ചേരിയിൽ വിള്ളൽ വീഴ്ത്തുന്നതെ’ന്ന് ആരോപിക്കുന്നു, പ്രമുഖ ബ്ലോഗർ റെജി ജോർജ്. ‘സംവാദ൦’ തുടങ്ങിവച്ച ചർച്ചയുടെ ഭാഗമെന്ന നിലക്ക് റെജി ജോർജിന്റെ പോസ്റ്റ് ‘ചർച്ചക്കായി അവതരിപ്പിക്കുന്നു.  ജിന്നയും സവർക്കറും ഷഫീക്കും/ റെജി ജോർജ് സൗത്ത് ഏഷ്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിരോധാഭാസമാണ് മതരാഷ്ട്രവാദത്തിന്റെ പേരിൽ ഉപഭൂഖണ്ഡത്തെ കീറി ...

Read More »

ഫാസിസമാവാന്‍ ശേഷിയില്ലല്ലോ എന്ന ദയനീയത കൈമുതലാവുമ്പോള്‍

    കേരളത്തില്‍ മതമൗലിക വാദവും സ്വത്വവാദവും ഒക്കെ എന്നും ചര്‍ച്ചാവിഷയങ്ങളാണെങ്കിലും അടുത്തിടെ ഈ ചര്‍ച്ചകളുടെ തീ സോഷ്യല്‍ മീഡിയയിലും പൊതു മണ്ഡലത്തിലും ആളിക്കത്തിച്ചത് കവിയും ഗാന രചയിതാവുമായ റഫീക്ക് അഹമ്മദിന്റെ മതദേഹം എന്ന കവിതയായിരുന്നു. 8 വര്‍ഷം മുന്‍പ് എഴുതിയ കവിത അടുത്തിടെ ആരോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. സ്ത്രീകളുടെ മുഖം വരെ മൂടി കണ്ണുകള്‍ക്കുമുന്‍പില്‍ പോലും വലക്കണ്ണികള്‍ നെയ്ത് അവരുടെ അസ്തിത്വം പൂര്‍ണമായി പൊതു സമൂഹത്തിന് മുന്‍പില്‍ നിന്ന് മറച്ചു വെയ്ക്കുന്ന വേഷവിധാനത്തിനെതിരായ കവിത. സ്വാഭാവികമായും കാട്ടുതീ പോലെ അത് ...

Read More »

അമാനവസംഗമം വിമർശിക്കപ്പെടുന്നു! മാപ്പിള-ദളിത പക്ഷത്തുനിന്ന്

ജമാഅത്തെഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയവര്‍ ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കുന്നുവെന്നുള്ള വാദം എത്രമാത്രം കണക്കിലെടുക്കാം? കേന്ദ്രീകൃത-ജനാധിപത്യവിരുദ്ധ-ഭൂരിപക്ഷ വര്‍ഗ്ഗീയ ഫാസിസ്റ്റ് കൂട്ടായ്മകള്‍പോലെതന്നെ ഇവർ അസ്വീകാര്യരല്ലേ? കുറിമാനം കിട്ടിയില്ലെന്ന കാരണമുയര്‍ത്തി  മനുഷ്യസംഗമത്തെ തള്ളിപ്പറഞ്ഞത് ശരിയോ? കടുത്ത ദുരനുഭവങ്ങളിലൂടെ കടന്നുപോയിട്ടുള്ള ഒരാളും അത്തരമൊന്ന്  ശത്രുവിനുപോലും വരുത്താൻ ആഗ്രഹിക്കില്ല. കടുത്ത ദുരനുഭവങ്ങളല്ല, ആത്മരതിയാണ് ഹിംസയിലേക്കു നയിക്കുന്നതെന്നാണ് അതിനെക്കുറിച്ച് പഠിച്ചിട്ടുള്ളവരൊക്കെ പറയുന്നത്. ദുരന്തങ്ങളുമായി ഭാവനയില്‍ താദാത്മ്യം  പ്രാപിക്കുന്നവരായിരിക്കും പ്രതികരണമെന്ന രീതിയില്‍ ഹിംസയിലേക്കു തിരിയുന്നത്. അതാണ് നാം നിരന്തരം കാണുന്ന, കടന്നുപോകുന്ന യാഥാര്‍ത്ഥ്യം. ഇതാണ് ഹിംസ എന്നുപറയുന്ന പങ്കു കച്ചവടത്തിന്‍റെ രസതന്ത്രം. അതു തഴക്കുന്നതും വളരുന്നതും ആത്മരതിയിലും മഹാഭൂരിപക്ഷത്തിന്റെ മറവിയിലുമാണ്. കൂട്ടായ ...

Read More »

കൊണ്ടോട്ടിയെയും പൊന്നാനിയെയും ഏറനാട്ടിനെയും നിങ്ങൾ എന്തുചെയ്തു?

    ചിന്തിക്കുന്നവര്‍ക്ക് മാത്രമല്ല, പോരാടുന്നവര്‍ക്കും എല്ലാറ്റിലും ദൃഷ്ടാന്തങ്ങളുണ്ടാകണം. 1920 കളില്‍ മലബാറില്‍ ഖിലാഫത്ത് പ്രസ്ഥാനവും ദേശീയ പ്രസ്ഥാനവും തോളോട് തോള്‍ചേര്‍ന്ന് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പടപൊരുതിയ ചരിത്രം  ഓര്‍മ്മിക്കപ്പെടാതെ പോകരുത്. പ്രത്യേകിച്ചും, കേരളം മനുഷ്യസംഗമം എന്ന ഒരു ഫാസിസത്തിനെതിരായ ഒരു ഐക്യകൂട്ടായ്മക്കും, അതിന് ബദലായി അമാനവ സംഗമം എന്ന കൂട്ടായ്മയ്ക്കും സാക്ഷ്യം വഹിക്കുമ്പോള്‍ നാം അല്‍പമെങ്കിലും ചരിത്രബോധമുള്ളവരാകേണ്ടിയിരിക്കുന്നു. 1921 -ല്‍അന്നത്തെ ഏറ്റവും സുശക്തമായ ആയുധം എന്ന നിലയില്‍ മതഗ്രന്ഥം കയ്യിലേന്തി ബ്രിട്ടനെതിരെ പടപൊരുതിയ മലബാറിലെ വിശേഷിച്ചും ഏറനാട്ടിലെ മാപ്പിളസഖാക്കള്‍ക്കൊപ്പം തന്നെ,  ഒരേ സമയം ജന്മിത്വത്തിന്റെയും ...

Read More »