Home » ന്യൂസ് & വ്യൂസ് (page 20)

ന്യൂസ് & വ്യൂസ്

പാസുകളും കണ്‍സെഷനുകളും നിര്‍ത്തണമെന്ന് കെഎസ്ആര്‍ടിസി

പാസുകളും കണ്‍സെഷനുകളും നിര്‍ത്തണമെന്ന് കെഎസ്ആര്‍ടിസി. അല്ലെങ്കില്‍ തുല്യമായ തുക നല്‍കണം. ആവശ്യത്തിലധികമുള്ള ജീവനക്കാരെ പിരിച്ചുവിടാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാരിന് കെഎസ്ആര്‍ടിസി റിപ്പോര്‍ട്ട് നല്‍കി. സ്വകാര്യ ബസുകള്‍ പാട്ടത്തിന് എടുക്കാമെന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കി. സംസ്ഥാനത്ത് ഓടുന്ന സ്വകാര്യ ബസുകള്‍ റൂട്ട് അടക്കം ഏറ്റെടുക്കാം. സ്വകാര്യ ബസുടമകള്‍ക്ക് കിലോ മീറ്ററിന് 15 രൂപ നിരക്കില്‍ വാടക നല്‍കാം. കോര്‍പ്പറേഷന്റെ നഷ്ടം നികത്താമെന്നും കെഎസ്ആര്‍സി സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കടം വാങ്ങി പുതിയ ബസ് വാങ്ങാന്‍ അനുവദിക്കേണ്ട എന്നും കെഎസ്ആര്‍ടിസി പറയുന്നു. കേടായ 1400 ബസുകള്‍ നന്നാക്കാന്‍ ...

Read More »

തുടര്‍ച്ചയായ മൂന്നാം ദിവസവും നിയമസഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം; സഭ ഇന്നത്തേക്ക് പിരിഞ്ഞു

ശ​​​​ബ​​​​രി​​​​മ​​​​ല വി​​​​ഷ​​​​യ​​​​ത്തി​​​​ൽ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ പ്ര​​​​തി​​​​പ​​​​ക്ഷം ഇന്നും ബ​​​​ഹ​​​​ളം തു​​​​ട​​​​ർ​​​​ന്ന​​​​തോ​​​​ടെ സ​​​​ഭാന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ 25 മി​​​​നി​​​​റ്റി​​​​നു​​​​ള്ളി​​​​ൽ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി പി​​​​രി​​​​ഞ്ഞു. അടിയന്തര പ്രമേയം ഉടന്‍ ചര്‍ച്ചയ്ക്ക് എടുക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. സ്പീക്കര്‍ മുന്‍വിധിയോടെ പെരുമാറുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു. തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ബഹളത്തിനിടെ ചോദ്യോത്തരവേള തുടര്‍ന്നു. പ്രതിപക്ഷം ചോദ്യോത്തരവേളയോട് സഹകരിക്കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു. ഒരേ വിഷയം വീണ്ടും പരിഗണിക്കാനാവില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. സഭയില്‍ ഒരേ വിഷയം നിരവധി തവണ ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് പ്രതിപക്ഷം പറഞ്ഞു. സ്പീക്കര്‍ മുന്‍വിധിയോടെ കാര്യങ്ങള്‍ പറയരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ...

Read More »

ശബരിമല നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയ്ക്കകത്ത് പ്രതിപക്ഷത്തിന്റെ പ്രതിഷേധം.

ശബരിമല നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയ്ക്കകത്ത് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. വെള്ളപ്പൊക്ക ദുരിതവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ പ്രസംഗം തടസ്സപ്പെടുത്തി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം സമ്മേളനത്തിനെത്തിയത്. ശബരിമല വിഷയത്തില്‍ സിപിഎമ്മും ബിജെപിയും ഒത്തുകളിക്കുകയാണെന്ന ആരോപണവും പ്രതിപക്ഷം ഉന്നയിച്ചു. അതേസമയം, പ്രതിഷേധം അതിരു കടക്കരുതെന്ന് സ്പീക്കര്‍ പ്രതിപക്ഷത്തിന് മുന്നറിയിപ്പ് നല്‍കി. പ്രതിഷേധം എന്തിനാണെന്ന് വ്യക്തമാക്കാമോ എന്നും സ്പീക്കര്‍ ചോദിച്ചെങ്കിലും മുദ്രാവാക്യം വിളി മാത്രമായിരുന്നു മറുപടി. പിസി ജോര്‍ജ്, ഒ. രാജഗോപാല്‍ എന്നിവര്‍ ശബരിമ വിഷയവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധസൂചകമായി കറുപ്പുടുത്താണ് നിയമസഭയിലെത്തിയത്. എംഎല്‍എ സ്ഥാനത്തിന് ...

Read More »

ശബരിമലയിലെ നിരോധനാജ്ഞ ഇന്ന് അവസാനിക്കും

ശബരിമലയിൽ പത്തനംതിട്ട ജില്ലാ കളക്ടർ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അവസാനിക്കും. സംഘർഷ സാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ നിരോധനാജ്ഞ ദീർഘിപ്പിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.ശനിയാഴ്ച രാത്രി സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ച് സംഘം ചേർന്നവരെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിൽ നിരോധനാജ്ഞ ദീർഘിപ്പിച്ചേക്കുമെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് എഡിഎമ്മിൽ നിന്നും കളക്ടർ റിപ്പോർട്ട് തേടിയിട്ടുണ്ട്. തുലാമാസ പൂജയ്ക്ക് ശേഷം ഇത് നാലാം വട്ടമാണ് ഇലവുങ്കൽ, നിലയ്ക്കൽ, പമ്പ,സന്നിധാനം എന്നീ മേഖലകളിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത്.

Read More »

അമ്മ ഷോയ്ക്ക് ഇന്റേര്‍ണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റി രൂപികരിക്കണം: ഡബ്ല്യൂസിസി

അമ്മ ഷോയ്ക്കും ഇന്റേര്‍ണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റി രൂപികരിക്കണം എന്ന് ആവശ്യവുമായി ഡബ്ല്യൂസിസി ഹൈക്കോടതിയില്‍. അബുദാബിയില്‍ അടുത്തമാസം ഏഴിന് നടക്കുന്ന ഷോയ്ക്കാണ് ഇന്റേര്‍ണല്‍ കംപ്ലയിന്റ് സെന്‍ വേണമെന്നാണ് ഡബ്ല്യൂസിസിയുടെ ആവശ്യം. ഡബ്ല്യൂസിസിക്ക് വേണ്ടി റിമ കല്ലിങ്കല്‍ നല്‍കിയ മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ഉള്ളത്. ആവശ്യം തിങ്കളാഴ്ച കോടതി പരിഗണിക്കും മലയാള സിനിമയില്‍ ആഭ്യന്തര പരാതി പരിഹാര സമിതി വേണമെന്നാവശ്യപ്പെട്ട് വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഡബ്ല്യൂസിസി പുതിയ ആവശ്യം ഉന്നയിച്ചത്. ഹര്‍ജി പരിഗണിക്കാനിരിക്കെ മറുപടി നല്‍കാന്‍ സംസ്ഥാന ...

Read More »

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവവുമായി കൂടിക്കാഴ്ച നടത്തി. ശബരിമലയിലെ സംഭവവികാസങ്ങളാണ് ചര്‍ച്ച ചെയ്തതെന്നാണ് വിവരം. നിയന്ത്രണങ്ങള്‍ക്കെതിരെ ഗവര്‍ണര്‍ക്ക് നിരവധി പരാതികള്‍ കിട്ടിയിരുന്നു. സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.30- ഓടെയാണ് മുഖ്യമന്ത്രി രാജ്ഭവനിലെത്തിയത്. ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിപ്പിച്ചതല്ലെന്നും മുഖ്യമന്ത്രി സ്വന്തം നിലയ്ക്ക് ഗവര്‍ണറെ കണ്ടതാണെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ശബരിമലയില്‍ തീര്‍ത്ഥാടകര്‍ കടുത്ത വിവേചനവും അവഗണനയും നേരിടുന്നതായി കാണിച്ച് സംഘപരിവാര്‍ സംഘടനകളില്‍ നിന്നും മറ്റുമായി നിരവധി പരാതികള്‍ ഗവര്‍ണര്‍ക്ക് ലഭിച്ചിരുന്നു. ഇതിനിടയില്‍ ശബരിമലയില്‍ ഏര്‍പ്പെടുത്തിയ കര്‍ശന ...

Read More »

എം.ഐ.ഷാനവാസ് എം പി അന്തരിച്ചു

വയനാട് എം.പിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം.ഐ.ഷാനവാസ് (67) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടിന് ചെന്നൈയിലായിരുന്നു അന്ത്യം. കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് അണുബാധയുണ്ടായതു മൂലം ഷാനവാസ് അതീവ ഗുരുതര അവസ്ഥയില്‍ ചെന്നൈ ക്രോംപേട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യമുണ്ടായത്. ഏറെക്കാലമായി വിവിധ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. കഴിഞ്ഞ മാസാദ്യം കരള്‍ രോഗം ഗുരുതരമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ മാസം രണ്ടിനായിരുന്നു കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് എം.പി വിധേയനായത്. ശസ്ത്രക്രിയ്ക്ക് ശേഷം രണ്ടു ദിവസത്തിനുള്ളില്‍ അണുബാധയുണ്ടായതാണ് ആരോഗ്യനില മോശമാകുന്നത് കാരണമായത്. പിതാവ് ഇബ്രാഹിംകുട്ടി അഭിഭാഷകനായിരുന്നു. ...

Read More »

മുഖ്യമന്ത്രിക്കെതിരെ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം

കോഴിക്കോട്: ശബരിമല വിഷയത്തില്‍ പ്രതിഷേധം ശക്തമാക്കി ബിജെപി. കോഴിക്കോട്ട് മുഖ്യമന്ത്രി പിണറായി വിജയനെ തടയാന്‍ ബിജെപി പ്രവര്‍ത്തകരുടെ ശ്രമം. പത്രപ്രവര്‍ത്തക യൂനിയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തശേഷം പുറത്തിറങ്ങിയ മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് എടുത്തുചാടിയ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. രണ്ടുപേരാണ് അറസ്റ്റിലായത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന വേദിക്ക് സമീപവും നാമജപ പ്രതിഷേധം നടന്നു. കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍റിന് മുന്നിലാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്. ബസ് സ്റ്റാന്‍റിന് സമീപമുള്ള മാവൂര്‍ റോഡ് ജംഗ്ഷനിലെ ഹോട്ടലിലാണ് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. മുഖ്യമന്ത്രിയുടെ ...

Read More »

ശബരിമല ദർശനം സാധ്യമാകുന്നതുവരെ വ്രതം തുടരും; അത് വരെ മാല അഴിക്കില്ല രേഷ്മ നിഷാന്ത്

ശബരിമലയിലേക്ക് പോകുന്നതിന് താത്പര്യമുണ്ട്, പക്ഷേ നിലവിലെ സാഹചര്യത്തില്‍ പോകുന്നില്ലെന്ന് അറിയിച്ച് യുവതികള്‍ എറണാകുളം പ്രസ് ക്ലബില്‍ പത്രസമ്മേളനം നടത്തി. കണ്ണൂരില്‍നിന്നുള്ള രേഷ്മ നിശാന്ത്, ഷനില, കൊല്ലത്തുനിന്നുള്ള ധന്യ എന്നിവരാണ് പത്രസമ്മേളനത്തില്‍ പങ്കെടുത്തത്. തങ്ങള്‍ക്ക് ശബരിമല ദര്‍ശനത്ത് ആഗ്രഹമുണ്ടെന്ന കാര്യം ആദ്യംമുതലേ അധികൃതരെ അറിയിച്ചതാണ്. എന്താണ് തങ്ങളുടെ വിശ്വാസമെന്ന് മനസിലാക്കി കൂടെ നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത് യഥാര്‍ത്ഥ്യമാക്കുന്നതുവരെ വ്രതം തുടരും. അത് വരെ മാല അഴിക്കില്ലെന്ന് രേഷ്മ പറഞ്ഞു. കനത്ത മാനസിക സമര്‍ദമാണ് നേരിടുന്നത്. വീട്ടില്‍നിന്നു പുറത്ത് പോകുന്നതിന് പോലും സാധിക്കുന്നില്ല. എവിടെ പോയാലും ‘രേഷ്മ ...

Read More »

കെ സുരേന്ദ്രൻ്റെ തനിനിറം വിശ്വാസികൾ തിരിച്ചറിഞ്ഞു കഴിഞ്ഞു: തോമസ് ഐസക്

അയ്യപ്പഭക്തർ പരമപവിത്രമായി കാണുന്ന ഇരുമുടിക്കെട്ടിനെ രാഷ്ട്രീയ കലാപത്തിനുള്ള ഏറുപടക്കമായി ഉപയോഗിച്ച ബിജെപി നേതാവ് കെ സുരേന്ദ്രൻ്റെ തനിനിറം വിശ്വാസികൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഹീനമായ ഈ കൃത്യം സിസിടിവിയുടെ മുന്നിൽവെച്ചു സുരേന്ദ്രനെക്കൊണ്ട് ചെയ്യിച്ചത് ആരായിരിക്കും എന്ന് അവർക്കു ബോധ്യമായിക്കാണും. ദൃശ്യം വ്യക്തമായി പതിഞ്ഞതറിയാതെ, തൻ്റെ ഇരുമുടിക്കെട്ട് പോലീസ് നിലത്തിട്ട് ചവിട്ടിയെന്ന് പത്രക്കാരോട് കള്ളം പറഞ്ഞ സുരേന്ദ്രന് ഇളിഭ്യതയൊന്നും തോന്നാൻ സാധ്യതയില്ല. കാരണം, സംഘികൾക്ക് നുണ ശ്വാസമെടുപ്പും ഹൃദയമിടിപ്പും പോലെ ജീവിതത്തിൻറെ ഭാഗമാണ്. തൊണ്ടിസഹിതം പിടിക്കപ്പെട്ടാലും ജാള്യമൊന്നും തോന്നാൽ സാധ്യതയില്ല. ഇരുമുടിക്കെട്ട് പോലീസ് നിലത്തിട്ട് ചവിട്ടിയെന്ന് സുരേന്ദ്രൻ ...

Read More »