കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇന്നലെ തിരുവനന്തപുരത്ത് നടത്തിയ മിന്നല്‍ പണിമുടക്ക് ന്യായീകരിക്കാനാവില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. സമരം ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. മരിച്ച സുരേന്ദ്രന്റെ കുടുംബത്തെ സര്‍ക്കാര്‍ സഹായിക്കുമെന്ന് കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. സുരേന്ദ്രന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ബസ്സുകള്‍ തലങ്ങും വിലങ്ങും ഇട്ട് പോയതിനാലാണ് ഒന്നും ചെയ്യാന്‍ പറ്റാതായത്. മരിച്ച സുരേന്ദ്രന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം നല്‍കും. മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയുമായും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തും. സമരത്തിന്റെ പേരില്‍ ഇന്നലെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്യാദകേടാണ് നടത്തിയത്. സമരം ചെയ്യാനുള്ള ...
Read More »ന്യൂസ് & വ്യൂസ്
അരൂജാസ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഉപാധികളോടെ പരീക്ഷ എഴുതാൻ അനുമതി
എറണാകുളം തോപ്പുംപടിയിലെ അരൂജാസ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് സിബി എസ് ഇയുടെ തുടർ പരീക്ഷകളെഴുതാൻ അനുമതി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി. കുട്ടികൾ ഏത് സ്കൂളിൽ പരീക്ഷയെഴുതണമെന്ന് സിബിഎസ്ഇ തീരുമാനിക്കും. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആശ്വാസമേകുന്ന വിധിയാണ് ഇത്. 28 കുട്ടികളാണ് പരീക്ഷയെഴുതാനുള്ളത്. ആറ് സെന്റിൽ പ്രവർത്തിക്കുന്ന സ്കൂളിൽ 350 കുട്ടികൾ പഠിക്കുന്നുണ്ട്. കുട്ടികൾ പരീക്ഷയെഴുതട്ടെ എന്ന് പറഞ്ഞ ഹൈക്കോടതി സ്കൂളിന്റെ അംഗീകാരം സംബന്ധിച്ച കാര്യങ്ങളിൽ തുടർ വാദം കേൾക്കും. അതിനാൽ തന്നെ സ്കൂളിന്റെ അംഗീകാരം റദ്ദാക്കപ്പെടുകയാണെങ്കിൽ അത് കുട്ടികളുടെ പരീക്ഷാ ഫലത്തെയും ബാധിച്ചേക്കും. കേസിൽ ഇന്നലെ ...
Read More »സാമ്പത്തിക പ്രതിസന്ധി; കെ.എസ്.ആര്.ടി.സിയില്‍ ശമ്പളം വൈകും
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കെ.എസ്.ആര്.ടി.സി.യില്‍ ഫെബ്രുവരിയിലെ ശമ്പളം വൈകും. ശബരിമല സീസണ് കഴിഞ്ഞതോടെ വരുമാനത്തില്‍ കുറവ് വന്നിരുന്നു. ഇപ്പോള്‍ ദിവസ വരുമാനം ആറുകോടിക്കു താഴെയാണ്. മുമ്പ് ആറരക്കോടിയായിരുന്നു. മാസസഹായമായി സര്‍ക്കാര്‍ 20 കോടി അനുവദിച്ചിട്ടുണ്ട്. ഇതുള്‍പ്പെടെ 45 കോടിമാത്രമാണ് കൈവശമുള്ളത്. ശമ്പളം നല്കാന് 30 കോടികൂടി വേണം. 20 കോടി കൂടി ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്. മാര്‍ച്ച് ഏഴ് വരെയുള്ള ദിവസ വരുമാനത്തില്‍ നിന്ന് പത്തുകോടി സമാഹരിക്കാനാകും. ശേഷിക്കുന്ന 20 കോടി സര്‍ക്കാര്‍ നല്‍കിയില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകും. പകുതി ശമ്പളം നല്‍കുന്നതും പരിഗണനയിലുണ്ട്. ...
Read More »പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിനെ ഇന്ന് വിജിലൻസ് വീണ്ടും ചോദ്യം ചെയ്യും
പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻപൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെ ഇന്ന് വിജിലൻസ് വീണ്ടും ചോദ്യം ചെയ്യും. ഒരാഴ്ച മുൻപ് തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യുണിറ്റിൽ വച്ച് അന്വേഷണസംഅന്വേഷണസംഘം മൂന്ന് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. എഴുതി തയ്യാറാക്കിയ ചോദ്യങ്ങൾക്ക് ഇബ്രാഹിം കുഞ്ഞ് നൽകിയ പല വിശദീകരണങ്ങളും തൃപ്തികരമാകാത്ത സാഹചര്യത്തിലാണ് വിജിലൻസ് വീണ്ടും വിളിപ്പിച്ചിരിക്കുന്നത്. കരാർ കമ്പനിക്ക് മുൻകൂർ പണം നൽകാൻ ഇബ്രാഹിംകുഞ്ഞ് വഴിവിട്ട് സഹായിച്ചുവെന്നാണ് ആക്ഷേപം. ഇക്കാര്യത്തിൽ ഇബ്രാഹിംകുഞ്ഞിന്റെ വിശദീകരണം കൃത്യമല്ലെങ്കിൽ അദ്ദേഹത്തെ പ്രതിചേർക്കുന്ന കാര്യം വിജിലൻസ് ആലോചിക്കുന്നുണ്ട്.
Read More »കൊറോണ വൈറസ് ഭീതി; ഉംറ തീര്‍ത്ഥാടനത്തിന് താല്‍ക്കാലിക നിരോധനം
കൊറോണ പടരുന്ന സാഹചര്യത്തില്‍ മക്ക, ഉംറ തീര്‍ത്ഥാടനത്തിന് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തി.വ്യാഴാഴ്ച രാവിലെയാണ് നിരോധനം സംബന്ധിച്ച വിവരങ്ങള്‍ വിമാനത്താവളങ്ങളില്‍ ലഭിച്ചത്. ഇതറിയാതെ നാനൂറോളം പേര് കോഴിക്കോടുനിന്ന് യാത്രയ്ക്കൊരുങ്ങിയിരുന്നു. അപകടകരമായി കൊറോണവൈറസ് പടരുന്ന രാജ്യങ്ങളില്‍ നിന്ന് വരുന്ന എല്ലാ യാത്രക്കാര്‍ക്കും രാജ്യത്തേക്ക് പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ നടപടി.
Read More »ഡൽഹി വർഗീയ കലാപത്തിൽ മരണം 18 ആയി; 180 ലേറെ പേർക്ക് പരിക്ക്
വടക്കുകിഴക്കൻ ഡൽഹിയിൽ തുടരുന്ന സംഘർഷങ്ങളിൽ മരണം പതിനെട്ടായി ഉയർന്നു. ഇന്ന് മാത്രം അഞ്ച് പേരാണ് മരിച്ചത്. 48 പോലീസുകാര്‍ ഉള്‍പ്പെടെ 180 ലേറെ പേര് പരിക്കേറ്റ് ആശുപത്രിയിലാണ്. ഇതില്‍ 70 പേര്‍ക്ക് വെടിയേറ്റാണ് പരിക്കേറ്റത്. നിരവധി പേരുടെ നില അതീവ ഗുരുതരമാണ്. വിവിധയിടങ്ങളിലുണ്ടായ ആക്രമണങ്ങളിൽ നിരവധി പോലീസുകാർക്കും പരിക്കേറ്റെന്ന് അധികൃതർ വ്യക്തമാക്കി.
Read More »മുന്‍ മന്ത്രി പി ശങ്കരന് അന്തരിച്ചു
മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ശങ്കരന് അന്തരിച്ചു. 72 വയസ്സായിരുന്നു. അസുഖബാധിതനായി ഏറെ നാള് ചികിത്സയിലായിരുന്നു. 2001ലെ എ.കെ ആന്റണി മന്ത്രിസഭയില്‍ ആരോഗ്യ,ടൂറിസം മന്ത്രിയായിരുന്നു. കൊയിലാണ്ടിയില്‍ നിന്ന് വിജയിച്ചാണ് എം.എല്‍.എയായത്. 1998-ല്‍ കോഴിക്കോട്ടുനിന്ന് ലോക്സഭാംഗമായി. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി, കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി,യൂത്ത് കോണ്‍ഗ്രസ് ജില്ലാപ്രസിഡന്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗം, യൂണിവേഴ്സിറ്റി യൂണിയന് വൈസ് ചെയര്മാന് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Read More »ടൂറിസ്റ്റ് ബസുകള്‍ ഇനി ഒറ്റ നിറത്തില്‍
സംസ്ഥാനത്തെ നിരത്തുകളിലോടുന്ന കോണ്‍ട്രാക്ട് ഗാരേജ് ബസുകള്‍ക്ക് പുതിയ ഏകീകൃത കളര്‍കോഡ് നിര്‍ബന്ധമാക്കി സര്‍ക്കാരിന്റെ ഉത്തരവിറങ്ങി. പുതിയ കോഡനുസരിച്ച് വെള്ളയില്‍ ഗോള്‍ഡന്‍ വൈലറ്റ് വരകള്‍ മാത്രമെ ബസിന്റെ ബോഡിയില്‍ പാടുള്ളു. ഇതുസംബന്ധിച്ചുള്ള ഉത്തരവ് മാര്‍ച്ച് ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ബസുകളുടെ പുറം ബോഡിയില്‍ വെള്ളയും നടുഭാഗത്ത് കടുംചാരനിറത്തിലെ വരയും മാത്രമേ പാടുള്ളൂ എന്നും മുന്‍വശത്ത് ടൂറിസ്റ്റ് എന്ന് മാത്രമേ എഴുതാവൂ എന്നുമായിരുന്നു ആദ്യത്തെ തീരുമാനം. എന്നാല്‍ പിന്നീട് ഈ തീരുമാനത്തില്‍ അല്‍പ്പം വിട്ടുവീഴ്ച ചെയ്യുകയായിരുന്നു അധികൃതര്‍.അങ്ങനെയാണ് വെള്ളനിറമടിച്ച ടൂറിസ്റ്റ് ബസുകളുടെ മധ്യഭാഗത്ത് ചാരനിറത്തിനുപകരം വയലറ്റും ...
Read More »ദ്വിദിന സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഇന്ത്യയിലെത്തി
ദ്വിദിന സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഇന്ത്യയിലെത്തി. തിങ്കളാഴ്ച 11.40ഓടെ അഹ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ട്രംപ് വിമാനമിറങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി ട്രംപിനെ സ്വീകരിച്ചു. പ്രഥമ ഇന്ത്യാ സന്ദർശനത്തിനെത്തിയ ട്രംപിനൊപ്പം ഭാര്യ മെലനിയ, മകൾ ഇവാങ്ക, മരുമകനും വൈറ്റ്ഹൗസ് ഉപദേഷ്ടാവുമായ ജാരദ് കുഷ്നർ അടക്കമുള്ള ഉന്നതതല സംഘവുമുണ്ട്.
Read More »ഒരു വൻനഗരത്തിലെ സമ്പന്ന ഇടത്തിൽ ഹോസ്റ്റൽ ഫീസ് ചെറിയ കാര്യമല്ല!
ഹോസ്റ്റൽ ഫീസ് കൂട്ടിയതിന് ഇത്രവലിയ സമരമോ എന്നു അത്ഭുതംകൂറുന്നവരുണ്ട്. ‘കുലീന വിദ്യാഭ്യാസ ഇട’ങ്ങളിലേക്ക് പുതുതായെത്തുന്ന വിഭാഗങ്ങൾ സാമൂഹികനീതിക്കുവേണ്ടി നടത്തുന്ന സമരമാണത്. ജെ.എൻ.യു. വിദ്യാർഥിപ്രക്ഷോഭത്തിലെ നൈതികത എന്താണെന്നെഴുതുന്നു , അവിടെ ഗവേഷകനായ വി. ആർ. നജീബ് ഡൽഹിയിലേക്കും ജെ.എൻ.യു.വിലേക്കും ആദ്യമായി വരുന്നത് 2012ൽ എം എ സോഷ്യോളജിക്ക് അഡ്മിഷൻ കിട്ടിയപ്പോഴാണ്. അതിനുമുമ്പ്, പത്തിലും പ്ലസ് ടു വിലും ഡിഗ്രിക്കും പഠിക്കുന്ന സമയത്ത് വീട്ടുകാർക്ക് ഒരു തരത്തിലും സാമ്പത്തികമായി സഹായിക്കാൻ പറ്റുന്ന അവസ്ഥ അല്ലായിരുന്നു. പല തരത്തിലുള്ള ജോലികൾ ചെയ്തും പലരോടും പൈസ വാങ്ങിയും ആണ് ...
Read More »