Home » ന്യൂസ് & വ്യൂസ് (page 30)

ന്യൂസ് & വ്യൂസ്

നോര്‍ക്ക എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസിന് തുടക്കമായി

നോര്‍ക്ക എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസിന് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ ആംബുലന്‍സ് സര്‍വീസ് ഉദ്ഘാടനം ചെയ്തു. അസുഖബാധിതരായി നാട്ടിലേക്ക് മടങ്ങുന്ന വിദേശമലയാളികളെ കേരളത്തിലെ ഏത് വിമാനത്താവളത്തില്‍ നിന്നും അവരുടെ വീട്ടിലേക്കോ അവര്‍ ആവശ്യപ്പെടുന്ന ആശുപത്രിയിലേക്കോ സൗജന്യമായി എത്തിക്കുന്ന പദ്ധതിയാണ് നോര്‍ക്ക എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസ്. പ്രവാസികളുടെ ഭൗതികദേഹം വിമാനത്താവളത്തില്‍ നിന്ന് വീട്ടില്‍ എത്തിക്കുന്നതിനും ഈ സേവനം ലഭ്യമാണ്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നോര്‍ക്ക റൂട്ട്‌സിന്റെ കോള്‍ സെന്ററില്‍ വിളിച്ച് സഹായം ആവശ്യപ്പെടുന്ന പ്രവാസി മലയാളികള്‍ക്കാണ് സേവനം ലഭ്യമാക്കിയിരിക്കുന്നത്. 24 മണിക്കൂറും ...

Read More »

ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മുഖ്യാതിഥി മോഹന്‍ലാല്‍; അനാവശ്യ വിവാദങ്ങള്‍ വേണ്ടെന്ന് മന്ത്രി എ.കെ ബാലന്‍

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിലെ മുഖ്യാതിഥിയുമായി മോഹന്‍ലാലിനെ തന്നെ പങ്കെടുപ്പിക്കുമെന്ന് സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍. ചടങ്ങിലേക്ക് സര്‍ക്കാര്‍ അദ്ദേഹത്തെ ഔദ്യോഗികമായി ക്ഷണിക്കും. ഔപചാരികമായി ക്ഷണിച്ചുകൊണ്ടുള്ള കത്ത് നാളെ നല്‍കും. കഴിഞ്ഞ അവാര്‍ഡ് ദാന ചടങ്ങിലും മോഹന്‍ലാലിനെ ക്ഷണിക്കാന്‍ തീരുമാനിച്ചിരുന്നു. വിവാദം അനാവശ്യമായി ഉണ്ടാക്കരുതെന്നും മന്ത്രി എകെ ബാലന്‍ താക്കീത് ചെയ്തു. മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് 108 പേര്‍ ഒപ്പിട്ട ഭീമ ഹര്‍ജി തള്ളിയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

Read More »

മോഹന്‍ലാലിനെതിരെ ഗൂഢാലോചനയെന്ന് സിനിമാ സംഘടനകള്‍

സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ മോഹൻലാലിനെ മുഖ്യാതിഥിയായി ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇടപെട്ടു വിവിധ ചലച്ചിത്ര സംഘടനകൾ. മോഹൻലാലിനെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് 107 സാംസ്കാരിക പ്രവർത്തകർ നൽകിയ കത്തിനെതിരെയാണു മുഖ്യമന്ത്രി പിണറായി വിജയനു വിവിധ സംഘടനകൾ പരാതി നൽകിയത്. കത്തിൽ ആദ്യ പേരുകാരനായി ഒപ്പിട്ടിരിക്കുന്ന പ്രകാശ് രാജ് ഇത്തരമൊരു കത്തിനെക്കുറിച്ചു തനിക്ക് അറിയില്ലെന്നു വ്യക്തമാക്കിയ സാഹചര്യത്തിനു പിന്നിലെ ഗൂഢാലോചനയെപ്പറ്റി സർക്കാർ തലത്തിൽ അന്വേഷണം വേണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു. അമ്മ, കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ്, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഫിലിം ...

Read More »

കാലവര്‍ഷക്കെടുതി; കേരളത്തിലേക്ക് കേന്ദ്രസംഘത്തെ അയക്കണമെന്ന് മുഖ്യമന്ത്രി

കാലവര്‍ഷക്കെടുതിമൂലമുളള ഭീമമായ നഷ്ടം വിലയിരുത്തി അടിയന്തര സഹായം ലഭ്യമാക്കുന്നതിന് കേരളത്തിലേക്ക് കേന്ദ്രസംഘത്തെ അയക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വെളളപ്പൊക്കം, ഉരുള്‍പൊട്ടല്‍, ചുഴലിക്കാറ്റ് എന്നിവ മൂലം സംസ്ഥാനത്തെ 27000 ത്തിലധികം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. തീരപ്രദേശത്തെയും സമതലങ്ങളെയും മലയോര മേഖലകളെയും ഒരുപോലെ ദുരിതം ബാധിച്ചിട്ടുണ്ട്. 965 വില്ലേജുകളെ കെടുതി ബാധിച്ചിട്ടുണ്ടെന്നാണ് കണക്കാക്കിയിട്ടുളളത്. ഇതിനകം 90 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അമ്പതിലേറെ സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. 333 വീടുകള്‍ പൂര്‍ണ്ണമായും എണ്ണായിരത്തിലധികം വീടുകള്‍ ഭാഗികമായും തകര്‍ന്നു. പതിനായിരത്തോളം ഹെക്ടര്‍ സ്ഥലത്തെ ...

Read More »

കനത്ത മഴ: മരണം 18 ആയെന്ന് റെവന്യൂ വകുപ്പ്

കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്ത് തുടരുന്ന കനത്ത മഴക്കെടുതിയില്‍ ഇന്ന് നാല് പേര്‍മരിച്ചു. ആലപ്പുഴ ജില്ലയിലെ ഇരമത്തൂരില്‍ വള്ളം മറിഞ്ഞ് തൂവന്‍പാറ സ്വദേശി ബാബുവാണ് മരിച്ചത്. മാവേലിക്കരയില്‍ കനാലില്‍ മുങ്ങി പള്ളിയാവട്ടം തെങ്ങുംവിളയിര്‍ രാമകൃഷ്ണനെന്നായാളും കോട്ടയം പെരുവയില്‍ വെള്ളക്കെട്ടില്‍ വീണ് ഒരാളും കോഴിക്കോട് കടലുണ്ടിപ്പുഴയില്‍ ഒഴുക്കില്‍പെട്ട കുട്ടിയും മരിച്ചതോടെയാണ് ഇന്ന് മരണ സംഖ്യ നാലായി ഉയര്‍ന്നത്. അതേസമയം, മഴക്കെടുതിയില്‍ ഇതുവരെ 17 പേര്‍ മരിച്ചുവെന്നാണ് റവന്യൂ വകുപ്പിന്റെ കണക്കുകള്‍. തീരപ്രദേശങ്ങളലില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറ്റി. വെള്ളക്കെട്ടു മൂലം ...

Read More »

നാളെത്തെ സംസ്ഥാന ഹര്‍ത്താല്‍ എസ്ഡിപിഐ പിന്‍വലിച്ചു

എസ്ഡിപിഐ നാളെ സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിന്‍വലിച്ചു. എറണാകുളം പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തി ഇറങ്ങവേ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എം.കെ. മനോജ് കുമാര്‍, ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍, എറണാകുളം ജില്ലാ പ്രസിഡന്റ് ഷൗക്കത്തലി തുടങ്ങിയ നേതാക്കളെ കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ചാണ് നാളെ പാര്‍ട്ടി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇവരെ വൈകുന്നേരത്തോടെ പൊലീസ് വിട്ടയച്ചതിനാല്‍ നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കാന്‍ തീരുമാനിച്ചതായും നേതാക്കള്‍ പറഞ്ഞു. എസ്ഡിപിഐ നേതൃത്വം പ്രഖ്യാപിച്ച ഹര്‍ത്താലിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം രൂക്ഷമായരൂക്ഷമായ ...

Read More »

ഫ്രാന്‍സിന് ഫുട്‌ബോള്‍ ലോകകിരീടം

4-2ന്‍റെ വിജയത്തോടെ ഫ്രാന്‍സിന് ഫുട്‌ബോള്‍ ലോകകിരീടം. അവസരത്തിനൊത്തു മുന്നേറുകയെന്ന ഫ്രഞ്ച് തന്ത്രം വിജയിച്ചപ്പോള്‍ കളം നിറഞ്ഞു കളിച്ച ക്രൊയേഷ്യ തോറ്റു. ഫ്രാന്‍സിന്റെ ഗോളുകള്‍ മാന്‍സൂക്കിച്ച്(18’സെല്‍ഫ് ഗോള്‍), ഗ്രീസ്മാന്‍(38′), പോഗ്ബ (59′) എംബാപെ(65′) എന്നിവര്‍ നേടിയപ്പോള്‍ പെരിസിച്ചും(28′) മാന്‍സുക്കിച്ചും(69′) ക്രൊയേഷ്യക്കായി ഗോളുകള്‍ നേടി.

Read More »

അഭിമന്യൂ വധം: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്

മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യു വധക്കേസുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസറുദ്ദീന്‍ എളമരത്തിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്. വാഴക്കാട് പൊലീസും സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. നേരത്തെ കേസിലെ പ്രതികളുടെ മേല്‍ യു.എ.പി.എ ( നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള നിയമം)ചുമത്തുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിരുന്നു. പ്രതികളെ പിടികൂടിയ ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനം എടുക്കുക. പ്രതികളുടെ തീവ്രവാദ ബന്ധം പരിശോധിക്കുമെന്നും ഡി.ജി.പി വ്യക്തമാക്കിയിരുന്നു. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ...

Read More »

കനത്ത മഴ; കോഴിക്കോട്, മലപ്പുറം ,വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

മഴ ശക്തിപ്രാപിച്ചതിനെ തുടര്‍ന്ന് മലപ്പുറത്തിന് പുറമെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. കോഴിക്കോട് വയനാട്, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുകൂടാതെ ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും. പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (വ്യാഴം) അവധി ആയിരിക്കുമെന്നാണ് കോഴിക്കോട് മലപ്പുറം ,വയനാട്,ആലപ്പുഴ ജില്ലാ കളക്ടര്‍ അറിയിച്ചിരിക്കുന്നത്. ജില്ലകളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത്

Read More »

അഭിമന്യുവിന്റെ കൊലപാതകം: പോപ്പുലര്‍ ഫ്രണ്ട് കൊച്ചി ഏരിയ പ്രസിഡന്റ് അറസ്റ്റില്‍

എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ അരുകൊല നടത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പോപ്പുലര്‍ ഫ്രണ്ട് കൊച്ചി ഏരിയ പ്രസിഡന്റ് അനസാണ് പൊലീസ് പിടിയിലായത്. കൊലപാതകത്തില്‍ ഏഴാമത്തെ പ്രതിയാണ് അനസ്. കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന മഹാരാജാസ് കോളജിലെ വിദ്യാര്‍ഥി മുഹമ്മദിനെ ഫോണില്‍ ബന്ധപ്പെട്ട ഒരാളെ ആലപ്പുഴയില്‍നിന്ന് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. ഗൂഢാലോചനയില്‍ അനസ് പങ്കാളിയാണെന്നും ഇതിനാലാണ് അറസ്റ്റ് ചെയ്തതെന്നും പൊലീസ് പറഞ്ഞു. അഭിമന്യുവിനൊപ്പം കുത്തേറ്റ് ചികിത്സയിലുള്ള അര്‍ജുന്റെ മൊഴിയെടുത്തു. കേസില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നാണ് സൂചന. ആരോഗ്യനില പൂര്‍ണമായി വീണ്ടെടുക്കുന്നതുവരെ അര്‍ജുന്‍ ആശുപത്രിയില്‍ തുടരും. അതേസമയം, മൊഴിയെ ...

Read More »