Home » ന്യൂസ് & വ്യൂസ് (page 4)

ന്യൂസ് & വ്യൂസ്

‘മൂശേട്ടത്തരത്തിന്റെ ആൾരൂപം’: പക്ഷേ, രാഷ്ട്രീയപ്രഭുക്കൾക്ക് ഈ കേരളപുത്രൻ മൂക്കയറിട്ടു

കോൺഗ്രസ്സിന്റെ കൈയാളെന്നേ തെരഞ്ഞെടുപ്പുകമ്മീഷനുകളെ  ബിജെപി അന്നെല്ലാം വിളിച്ചിട്ടുള്ളൂ. ഇന്നവർ അതേ കമ്മീഷന്റെ സ്വതന്ത്രസ്വഭാവത്തിന്റെ ജീവനെടുക്കുമ്പോഴാണ് ടി.എൻ. ശേഷൻ മറയുന്നത് – തെരഞ്ഞെടുപ്പുകമ്മീഷനെന്ന കളിയെ കാര്യമാക്കിയ ചരിത്രപുരുഷനെക്കുറിച്ച് ധ്രുവൻ ‘മൂശേട്ടത്തരത്തിന്റെ ആൾരൂപ’മെന്നു കുമാരി ജയലളിത വിളിച്ചപ്പോൾ കയ്യടിക്കാനേ അന്ന് മുഖ്യധാരാ രാഷ്ട്രീയനേതൃത്വം മുഴുക്കെയും ഉണ്ടായിരുന്നുള്ളൂ. എന്നാൽ, ടി. എൻ. ശേഷൻ തുടങ്ങിവെച്ച തെരഞ്ഞെടുപ്പുപരിഷ്കാരങ്ങൾ ഇന്ത്യൻ ജനാധിപത്യത്തിന്റെ നിലനിൽപ്പിന് എത്ര പ്രധാനപ്പെട്ടതായിരുന്നെന്ന് ഇന്ന് അതേ വിമർശകപക്ഷം തിരിച്ചറിയുന്നുണ്ടാവണം. തെരഞ്ഞെടുപ്പുസംവിധാനത്തിന്റെ ഒരു ശുദ്ധീകരണപ്രക്രിയയ്ക്കായിരുന്നു 1990-96 കാലയളവിലെ മുഖ്യതെരഞ്ഞെടുപ്പുകമ്മീഷണർ പദവിക്കാലത്ത് ശേഷൻ തുടക്കമിട്ടത്. വോട്ടർ തിരിച്ചറിയൽ കാർഡുകളായിരുന്നു ഈ ദിശയിലെ ...

Read More »

രാവണനിൽനിന്നു ബാബറിലേക്ക്; ചരിത്രം വില്ലന്മാരെയുണ്ടാക്കുന്നത്

1980ൽ ആരംഭിച്ച രാമജന്മഭൂമിപ്രസ്ഥാനത്തിനും ‘രാമായണനന്മ’യുടെ വിജയം പ്രഖ്യാപിക്കാൻപോന്ന ഒരു ‘ദുഷ്ടശക്തി’യെ വേണമായിരുന്നു. കൊളോണിയൽ അനുഗ്രഹാശിസ്സുകളോടെ പിറവികൊണ്ട നവരാഷ്ട്രീയത്തിൽ രാവണന്റെ സ്ഥാനം ബാബറിനായി – ധ്രുവൻ എഴുതുന്നു   ബാബർ. സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിൽ കൊടുംവില്ലന്റെ കുപ്പായം പേറുന്ന നാമം. 1483ൽ ജനിച്ച്, 1530ൽ മരണമടഞ്ഞു ചെങ്കിസ് ഖാന്റെ ഈ പിൻഗാമി. അതിനിടയിൽ ഇന്ത്യയിൽ മുഗൾ സാമ്രാജ്യത്തിന്റെ അധിപനായി വാണത് വെറും നാലുവർഷം. എന്നാൽ തന്റെ ജനനത്തിനും സഹസ്രാബ്ദങ്ങൾ മുമ്പത്തെ പുരാണഗാഥകളിലെ വരെ പ്രതിനായകനായി പ്രതിചേർക്കപ്പെട്ടിരിക്കുന്നു ഇന്ന് പൊതുബോധത്തിൽ, ഈ മുഗൾ സുൽത്താൻ! ആ സാമാന്യബോധം ...

Read More »

ഇനി രജിസ്‌ട്രേഷൻ ദിനങ്ങൾ; സിനിമാ തിരഞ്ഞെടുപ്പു വിവാദവും ഉച്ചസ്ഥായിയിലേക്ക്

മേളയുടെ ഓഫ് ലൈന്‍ രജിസ്ട്രേഷനാണ് നവംബര്‍ എട്ടിന് ആരംഭിക്കുക. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നവംബര്‍ 10ന് ആരംഭിക്കും. കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ രജിസ്‌ട്രേഷൻ വെള്ളിയാഴ്ച തുടങ്ങാനിരിക്കെ, ചലച്ചിത്രമേളയിലേക്കുള്ള എൻട്രി തെരഞ്ഞെടുപ്പിന്റെ മാനദണ്ഡങ്ങളെച്ചൊല്ലി  ഭിന്നാഭിപ്രായങ്ങൾ കൂടുതൽ ശക്തമായി ഉയരുകയാണ്. ചലച്ചിത്ര പ്രവർത്തകനും ട്രോപ്പിക്കൽ സിനിമയുടെ കോ-ഫൗണ്ടറുമായ കെ.ആർ. മനോജ് എഴുതുന്നു: ആരാണ് ക്യൂറെറ്റർ? എന്താണ് ക്യുറെറ്റിങ്? “ആരാണ് ക്യൂറെറ്റർ? എന്താണ് ക്യുറെറ്റിങ്? നമ്മുടെ ചലച്ചിത്ര അക്കാദമി അങ്ങനെ എന്തെങ്കിലും പ്രവർത്തനം നടത്തുന്നുണ്ടോ? അതീവശ്രദ്ധയോടെ, കരുതലോടെ ചിത്രങ്ങൾ കാണുകയും അവയുടെ കാഴ്‌ച/വായനാ സാധ്യതകൾ വിശകലനം ചെയ്യുകയും വിലയിരുത്തുകയും ചെയ്ത് ...

Read More »

മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള നടപടികൾ ദ്രുതഗതിയില്‍; പാർക്കിംഗ് കേന്ദ്രം ഇടിച്ചു നിരത്തി

മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കാനുള്ള നടപടികൾ ദ്രുതഗതിയിലാക്കി അധികൃതർ. ഫ്ലാറ്റ് സമുച്ചയങ്ങളിലെ പാർക്കിംഗ് ഏരിയകൾ പൊളിച്ച് നീക്കിത്തുടങ്ങി. മുംബൈ ആസ്ഥാനമായ എഡിഫസ് കമ്പനിയാണ് ജയിൻ കോറൽ കോവ് ഫ്ലാറ്റ് സമുച്ചയം പൊളിക്കാനുള്ള നടപടികൾ തുടങ്ങിയത്. ഫ്ലാറ്റ് സമുച്ചയത്തിന്‍റെ പ്രധാന കെട്ടിടത്തോട് ചേർന്നുള്ള പാർക്കിംഗ് സ്ഥലമാണ് ഡിമോളിഷൻ എക്സ്കവേറ്ററുകൾ ഉപയോഗിച്ച് പൊളിച്ച് നീക്കിയത്. കെട്ടിട അവശിഷ്ടങ്ങളിൽ നിന്ന് ഇരുമ്പു കമ്പികൾ വേർതിരിച്ചു മാറ്റിയിട്ടുണ്ട്. മറ്റ് പാർപ്പിട സമുച്ചയങ്ങളിലെ പാർക്കിംഗ് കേന്ദ്രങ്ങളും ഉടൻ പൊളിച്ച് നീക്കും. ഫ്ലാറ്റുകളിലെ വാതിലുകളും ജനലുകളും നീക്കുന്ന നടപടികൾ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ...

Read More »

വാളയാര്‍ സംഭവത്തില്‍ അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നല്‍കിയില്ല; നിയമസഭയില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി

വാളയാര്‍ സംഭവത്തില്‍ അടിയന്തരപ്രമേയ നോട്ടീസ് പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. വി.ടി.ബല്‍റാം ആണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ നേരത്തെ ചര്‍ച്ച ചെയ്ത വിഷയം തന്നെയാണെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ പരിഗണിച്ചില്ല. വാളയാര്‍ കേസില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായത് ജില്ലാ ശിശുക്ഷേമ സമിതിയുടെ ചെയര്‍മാനാണെന്നും സിപിഎം ബന്ധമുള്ള അഭിഭാഷകനാണെന്നും ശിശുക്ഷേമ സമിതികളുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്നും ആരോപിച്ചാണ് വി.ടി ബല്‍റാം എം.എല്‍.എ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ ഈ വിഷയം സമ്മേളനത്തിന്റെ ആദ്യദിവസം തന്നെ ഷാഫി പറമ്പില്‍ ഉന്നയിച്ചതാണെന്നും വി.ടി ബല്‍റാം നല്‍കിയ ...

Read More »

കെ.എസ്.ആര്‍.ടി.സി; ദിവസക്കൂലിക്ക് ഡ്രൈവർമാരെ നിയോഗിക്കും

താല്‍കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിനെതുടര്‍ന്നുള്ള പ്രതിസന്ധി പരിഹരിക്കാന്‍ കെഎസ്ആര്‍ടിസി ശ്രമം തുടങ്ങി. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ദിവസകൂലിക്ക് ഡ്രൈവര്‍മാരെ നിയോഗിക്കാന്‍ യൂണിറ്റ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഹൈക്കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ 2230 താല്‍ക്കാലിക ഡ്രൈവര്‍മാരെയാണ് കെഎസ്ആര്‍ടിയില്‍ നിന്ന് പിരിച്ചുവിട്ടത്. ഇന്നലെ 751 സര്‍വ്വീസുകളാണ് മുടങ്ങിയത്. അതിനിടെ ശമ്പള വിതരണം വൈകുന്നതില്‍ പ്രതിഷേധം ശക്തമാവുകയാണ്.ഇന്ന് സെക്രട്ടേറിയേറ്റിനു മുന്നിലും ജില്ലാകേന്ദ്രങ്ങളിലും ജീലവനക്കാര്‍ പ്രതിഷേധ ധര്‍ണ്ണ നടത്തും. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം നടക്കുകയാണെന്ന് കെഎസ്ആര്‍ടിസി വിശദീകരിച്ചു.

Read More »

ഇന്ത്യന്‍ റെയില്‍വേയുടെ ആദ്യ സ്വകാര്യ ട്രെയിന്‍ തേജസ് എക്‌സ്പ്രസ് ഓടിതുടങ്ങി

ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ സെമി അതിവേഗ ട്രെയിന്‍ തേജസ് എക്‌സ്പ്രസ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വെള്ളിയാഴ്ച ലഖ്നൗ-ന്യൂഡല്‍ഹി റൂട്ടില്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ഇന്ത്യന്‍ റെയില്‍വേയുടെ അനുബന്ധ സ്ഥാപനമായ ഐആര്‍സിടിസി (ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍) പൂര്‍ണ്ണമായും പ്രവര്‍ത്തിപ്പിക്കുന്ന ആദ്യ ട്രെയിനാണിത്, കൂടാതെ ചില ട്രെയിനുകളുടെ സ്വകാര്യവല്‍ക്കരണത്തിലേക്കുള്ള ഇന്ത്യന്‍ റെയില്‍വെയുടെ ആദ്യ പടികൂടിയാണിത്. ലോകോത്തര പാസഞ്ചര്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി സ്വകാര്യ ഓപ്പറേറ്റര്‍മാരെ കൊണ്ടുവരുമെന്ന് രണ്ടാം മോദി സര്‍ക്കാരിനന്റെ ആദ്യ 100 ദിവസത്തെ ഭരണത്തിന് കീഴില്‍ ഉള്ള റെയില്‍വേയുടെ അജണ്ടയില്‍ പ്രഖ്യാപിച്ചിരുന്നു. ...

Read More »

മരട് ഫ്ലാറ്റ്; സുപ്രീംകോടതി വിധിയെ അനുകൂലിച്ച് വിഎസ്

മരടിലെ ഫ്ലാറ്റ് സമുച്ഛയം പൊളിച്ചുമാറ്റാൻ ഉത്തരവിട്ട സുപ്രീംകോടതി നിലപാടിനെ പിന്തുണച്ച് വിഎസ് അച്യുതാനന്ദൻ. വിധി രാജ്യത്തെ നിയമ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണെന്ന് വിഎസ് അച്യുതാനന്ദൻ പറഞ്ഞു. അഴിമതിക്കും നിയമലംഘനങ്ങൾക്കും കൂട്ടുനിൽക്കുന്ന അവസ്ഥ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകരുത്. സര്‍വകക്ഷിയോഗം ഇക്കാര്യത്തിൽ ഉചിതമായ നിലപാട് എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിഎസ് അച്യുതാനന്ദൻ പറഞ്ഞു. അനധികൃത നിര്‍മ്മാണം നടത്തിയ ഫ്ലാറ്റ് നിര്‍മ്മാതാക്കളെ കരിമ്പട്ടികയിൽ പെടുത്താൻ സര്‍ക്കാര്‍ തയ്യാറാകണം. നിയമലംഘനത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്ന് വിഎസ് ആവശ്യപ്പെട്ടു. സമൂഹത്തിലെ ചില വമ്പന്‍മാര്‍ക്ക് സൗജന്യമായി ഫ്ലാറ്റുകള്‍ നല്‍കുകയും അവരെ ചൂണ്ടിക്കാട്ടി മറ്റ് ഫ്ലാറ്റുകള്‍ ...

Read More »

ട്രാഫിക് നിയമലംഘനം: ഓണക്കാലത്ത് പിഴയില്ല

ഓണക്കാലത്ത് മോട്ടോർ വാഹനനിയമം ലംഘിക്കുന്നവർക്ക് പിഴയീടാക്കില്ലെന്ന് ഗതാഗതവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. പിഴയ്ക്ക് പകരം ബോധവൽക്കരണം നടത്തും. നിയമത്തിൽ വൻ പിഴ ചുമത്തുന്ന വകുപ്പ് മാറ്റി ഭേദഗതി വരുത്തുന്ന കാര്യം ആലോചിക്കുകയാണ് സംസ്ഥാനസർക്കാരെന്നും എ കെ ശശീന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറ‌ഞ്ഞു. ഇക്കാര്യത്തിൽ നിയമസാധുത തേടി ഗതാഗത വകുപ്പ് നിയമവകുപ്പിന് കത്തയച്ചിട്ടുമുണ്ട്. വൻപിഴ ഈടാക്കുന്നത് ശക്തമായ പ്രതിഷേധത്തിനിടയാക്കിയ സാഹചര്യത്തിലാണ് നീക്കം. കേന്ദ്ര നിയമത്തിലെ വ്യവസ്ഥകൾ കഠിനമാണെന്നും നിയമലംഘനങ്ങൾ കുറഞ്ഞത് സംസ്ഥാനം നടത്തിയ ബോധവൽക്കരണം മൂലമാണെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.

Read More »

തരിഗാമിയെ ഡൽഹി എയിംസിലേക്ക്‌ മാറ്റാൻ സുപ്രീകോടതി ഉത്തരവ്‌

ശ്രീനഗറിൽ വീട്ടുതടങ്കലിലുള്ള സിപിഎം നേതാവ് യൂസഫ് തരിഗാമിയെ ദില്ലി എയിംസിലേക്ക് മാറ്റാൻ സുപ്രീംകോടതി ഉത്തരവ്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സമർപ്പിച്ച സത്യവാങ്മൂലത്തിന്‍റെയും ഹർജിയുടെയും അടിസ്ഥാനത്തിലാണ് ഉത്തരവ്. നാല് തവണ കുൽഗാം മണ്ഡലത്തിൽ നിന്ന് എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ട തരിഗാമിയെ അനധികൃതമായാണ് തടങ്കലിൽ വച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് യെച്ചൂരി ഹർജി നൽകിയത്. സുപ്രീംകോടതിയുടെ പ്രത്യേക ഉത്തരവും അനുമതിയും തേടി സീതാറാം യെച്ചൂരി ശ്രീനഗറിലേക്ക് തരിഗാമിയെ കാണാൻ പോയിരുന്നു. പ്രത്യേക സുരക്ഷയോടെയാണ് യെച്ചൂരി അന്ന് തരിഗാമിയെ കാണാൻ പോയത്. ഒരു ദിവസം ശ്രീനഗറിൽ തരിഗാമിയ്ക്ക് ഒപ്പം ...

Read More »