Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് ബിസിനസ്‌

കോഴിക്കോട് ബിസിനസ്‌

തിരൂര്‍ വെറ്റില ഇനി കേരളത്തിന്‍റെ പൈതൃക സ്വത്ത്

ആറന്മുള കണ്ണാടിക്കും പയ്യന്നൂര്‍ പവിത്ര മോതിരത്തിനുമൊപ്പം തിരൂര്‍ വെറ്റിലയും ഇനി കേരളത്തിന്‍റെ പൈതൃകത്തെ അടയാളപ്പെടുത്തും. തിരൂര്‍ വെറ്റിലയുടെ പാരമ്പര്യത്തെയും ഔഷധഗുണത്തെയും കുറിച്ചുള്ള പഠനവും ഭൂസൂചികാ രജിസ്ട്രേഷന്‍ നടപടിയും പൂര്‍ത്തിയായി. കാര്‍ഷിക സര്‍വകലാശാലയിലെ ബൗദ്ധിക സ്വത്തവകാശ സമിതി നേതൃത്വത്തിലാണ് നടപടികള്‍ പൂര്‍ത്തീകരിച്ചത്. ഒരു ഉല്‍പ്പന്നത്തിന്‍റെ ഗുണമേന്മ അത് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന സ്ഥലവുമായി ഭൂമിശാസ്ത്രപരമായി ബന്ധപ്പെട്ടുകിടക്കുകയാണെങ്കില്‍ അത് ആ പ്രദേശത്തിന്‍റെ സ്വന്തം സ്വത്തായി പ്രഖ്യാപിക്കുന്നതാണ് ഭൂസൂചികാ രജിസ്ട്രേഷന്‍. ഇന്ത്യയില്‍ ഇന്ന് ലഭിക്കുന്നതില്‍ ഏറ്റവും മുന്തിയ വെറ്റിലയാണ് തിരൂര്‍ വെറ്റില. ഇതിന്‍റെ പ്രത്യേക സുഗന്ധവും എരിവും വലിപ്പവുമെല്ലാം അന്യൂനമാണ്. ആ ...

Read More »

ലാപിസ് ഗ്രൂപ്പിന്റെ ബിസിനസ്‌ എക്സലെന്‍സി പുരസ്‌കാരം കെ .പി സുലൈമാന്‍ ഹാജിക്ക്

കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലാപിസ് ഗ്രൂപ്പിന്റെ ബിസിനസ്‌ എക്സലെന്‍സി പുരസ്‌കാരം പ്രവാസി ബിസിനസ്കാരന്‍ കെ പി സുലൈമാന്‍ ഹാജിക്ക്. കൊഴിക്കോട് ഹൈസണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സ്റ്റാര്‍ കെയര്‍ ഹോസ്പിടല്‍ ചെയര്‍മാന്‍ ഡോക്ടര്‍ സി .അബ്ദുള്ള അവാര്‍ഡ്‌ ദാനം നിര്‍വഹിച്ചു കൊണ്ടോട്ടി കീഴിശേരി സ്വദേശിയായ സുലൈമാന്‍ ഹാജി സൌദി അറേബ്യയില്‍ ആഹുദബാദ്,അല്‍മുഹിബാ എന്നീ ഇന്റര്‍നാഷണല്‍ സ്കൂളുകളുടെയും കൊണ്ടോട്ടി നീരാട് എം ല്‍ പി സ്കൂളിന്‍റെയും അമരക്കരനാണ്.വിദ്യാഭാസ രംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്‌. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ വഴി നൂറുകണക്കിന് പേര്‍ക്ക് മംഗല്യ ഭാഗ്യം നല്‍കാനും ,വീടുകള്‍ ...

Read More »

ഇന്റര്‍സോണ്‍ മത്സരഫലങ്ങള്‍

ക്ലേമോഡലിങ്- ഒ.എസ്. വൈശാഖ് (കേരളവര്‍മ കോളേജ്, തൃശ്ശൂര്‍) സംസ്‌കൃതം കഥാരചന- സി. ഗോപിക (തൃശ്ശൂര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ് സ്റ്റഡി) ഇംഗ്ലീഷ് കഥാരചന – കെ.ഇ. നീലിമ (മഞ്ചേരി കൊരമ്പയില്‍ അഹമ്മദ് ഹാജി വിമന്‍സ് കോളേജ്) ഹിന്ദി കഥാരചന – ഇ. രഹന (കോഴിക്കോട് ടീച്ചര്‍ എഡ്യൂക്കേഷന്‍ കോളജ്) ഉര്‍ദു കഥാരചന- പി.എച്ച്. ഹര്‍ഷിത (തൃശ്ശൂര്‍ ശ്രീനാരായണ കോളേജ്) ഇംഗ്ലീഷ് കവിത രചന- പി.എസ്. അഞ്ജു (തൃശ്ശൂര്‍ അഡ്വാന്‍സ് സ്റ്റഡി കോളേജ്) സംസ്‌കൃതം പ്രബന്ധം- പവിത്ര ഹരിഹരന്‍ (തൃശ്ശൂര്‍ സെയ്ന്റ് തോമസ് കോളേജ്) ഉര്‍ദു ...

Read More »

വ്യോമസേനാ റിക്രൂട്ട്മെന്റ് റാലി

വ്യോമസേനാ റിക്രൂട്ട്മെന്റ് റാലി മെയ് 25 മുതല്‍ 30 വരെ കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലുള്ളവര്‍ക്കും മാഹിയിലുള്ളവര്‍ക്കും പങ്കെടുക്കാം. ഓട്ടോ ടെക്നീഷ്യന്‍, ഗ്രൗണ്ട് ട്രെയ്നിങ് ഇന്‍സ്ട്രക്ടര്‍, വ്യോമസേനാ പോലീസ്, മെഡിക്കല്‍ അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കാണ് റിക്രൂട്ട്മെന്റ്. അപേക്ഷകര്‍ 1997 ജൂലായ് ഏഴിനും 2000 ഡിസംബര്‍ 20-നുമിടയില്‍ ജനിച്ചവരും അവിവാഹിതരുമായിരിക്കണം. ഓട്ടോ ടെക്നീഷ്യന്‍, ഗ്രൗണ്ട് ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍, വ്യോമസേനാ പോലീസ് എന്നീ തസ്തികകളിലേക്ക് അന്‍പതു ശതമാനം മാര്‍ക്കോടെ പ്ലസ്ടുവോ തത്തുല്യ യോഗ്യതയോ വേണം. മെഡിക്കല്‍ അസിസ്റ്റന്റ് ...

Read More »

ഇടതിന്റെ അപചയം ഫാസിസ്റ്റുകള്‍ക്ക് വളമാകുന്നു: അലന്‍സിയര്‍

ഇടതുപക്ഷത്തിന്റയും പുരോഗമന പ്രസ്ഥാനങ്ങളുടെയും അപചയം അരാഷ്ട്രീയത വളര്‍ത്തുവാന്‍ ഇടയാക്കിയെന്നും അത് ഫാസിസത്തിന് വളമായി എന്നും നടന്‍ അലന്‍സിയര്‍ ലെ ലോപ്പസ്സ്. ഫാറൂഖ് കോളേജ് മാഗസിന്‍ നോ പസറാന്‍ (അങ്ങനെ കടന്നു പോകാന്‍ അനുവദിക്കില്ല) പ്രൊഫസര്‍ മുഹമ്മദ് കുട്ടശ്ശേരിക്ക് നല്‍കി പ്രകാശനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദേഹം. തൂലികയും നാവുമെല്ലാം ചങ്ങലക്കിടുന്ന ഈ ഇരുണ്ടകാലത്ത് എഴുത്തിലൂടെയും മറ്റ് കലാപ്രവര്‍ത്തനങ്ങളിലൂടെയും സമൂഹത്തിന്റെ ശബ്ദം ഉയര്‍ന്നു വരണമെന്ന് അദേഹം അഹ്വാനം ചെയ്യ്തു. അഭിനയം എനിക്ക് ജീവനും ഉപജീവനമാര്‍ഗവുമാണ് അതുകൊണ്ട് തന്നെ തിന്മകള്‍ക്കെതിരെ പ്രതികരിക്കാന്‍ ഞാനത് ആയുധമാക്കുന്നു. ഇതുപോലെ യുവതയുടെ ശക്തി ...

Read More »

കളിക്കാം പഠിക്കാം വിശ്രമിക്കാം : ലയണ്‍സ് പാര്‍ക്കില്‍ ഇനി ശാസ്ത്രീയ നാമങ്ങളും

റിപ്പോര്‍ട്ട്: ആനന്ദ് കെ എസ് കോഴിക്കോട് ബീച്ചിലെ പൊള്ളുന്ന വെയിലില്‍ ഏവര്‍ക്കും ആശ്വാസം ലയണ്‍സ് പാര്‍ക്കിലെ മരങ്ങളാണ് എന്നാല്‍ ഇന്നലെ മുതല്‍ ബീച്ച് ലയണ്‍സ് പാര്‍ക്കിലെ മരങ്ങള്‍ വെറും മരങ്ങളല്ല . അവയെല്ലാം തിരിച്ചറിഞ്ഞ് ശാസ്ത്രീയ നാമങ്ങളടങ്ങുന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കയാണ് കോഴിക്കോട് ലയണ്‍സ് ക്ലബ്ബ് . ബീച്ചിലെ ഉപ്പുകാറ്റിനെ പ്രതിരോധിച്ച് പല ഋതുക്കള്‍ പിന്നിട്ട മരങ്ങളെ ബഹുമാനിക്കുന്നതിനൊപ്പം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉപയോഗ പ്രദമായി ഒരു ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ പോലെ സജ്ജമാക്കുക എന്നതു കൂടിയാണ് പദ്ധതിയുടെ ലക്ഷ്യം. ലയണ്‍സ് പ്രസ്ഥാനത്തിന്റെ ശതാബ്ദി വേളയിലാണ് വൃക്ഷങ്ങളെ ശാസ്ത്രീയമായി ...

Read More »

കേരളം നിക്ഷേപക സംഗമം 22,23 തിയ്യതികളിൽ കോഴിക്കോട്

വടക്കൻ കേരളളത്തിലെ വ്യവസായ വികസനം ലക്ഷ്യമിട്ട് ഗ്രേറ്റർ മലബാർ ഇനിഷ്യേറ്റിവ് നിക്ഷേപക സംഗമം സംഘടിപ്പിക്കുന്നു.കേരളം ഇൻവെസ്റ്റ്മെന്റ് കോൺക്ലേവ് 2016 ‘ എന്ന പേരിലുള്ള സംഗമം ഒക്ടോബര് 22,23 ഉൽ സൈബർ 22,23 തിയ്യതികളിൽ കോഴിക്കോട്പാർക്കിലാണ് അരങ്ങേറുക. മലബാർ മേഖലയിൽ നിന്നുണ്ട് സംരഭകർ ചേർന്ന് കഴിഞ്ഞ വർഷം രൂപം നൽകിയ കൂട്ടായ്മയാണ് ഗ്രേറ്റർ മലബാർ ഇനിഷ്യേറ്റിവ്.മലബാറിന് മുൻതൂക്കം നൽകിയുള്ള വ്യവസായ വളർച്ചയാണ് കേരളം നിക്ഷെഊപക സംഗമത്തിലൂടെ ഗ്രേറ്റർ മലബാർ ഇനിഷ്യേറ്റിവ് ലക്ഷ്യമിടുന്നത് . പ്രമുഖ കൺസൾട്ടൻസി സ്ഥാപനങ്ങളായ കെ പി എം ജി ഏണെസ്റ് ആൻഡ് ...

Read More »

മോഷ്ടിച്ച വിഗ്രഹം വില്‍ക്കാന്‍ ശ്രമം ഏഴംഗ സംഘം പോലീസ് പിടിയില്‍

മലപ്പുറം കീഴാറ്റൂര്‍ മുതുകുറിശിക്കാവ് അയ്യപ്പ ക്ഷേത്രത്തില്‍നിന്ന് മൂന്ന് വര്‍ഷം മുമ്പ് മോഷ്ടിച്ച ഓടു വിഗ്രഹം പഞ്ചലോഹ വിഗ്രഹമെന്ന പേരില്‍ ഒന്നരക്കോടി രൂപക്ക് വില്‍ക്കാന്‍ ശ്രമിച്ച ഏഴംഗ സംഘം പിടിയില്‍. വിഗ്രഹത്തിന് പുറമെ മോഷ്ടാക്കള്‍ സഞ്ചരിച്ച രണ്ട് കാറും പൊലീസ് പിടിച്ചെടുത്തു. അയ്യപ്പ വിഗ്രഹമാണ് കോഴിക്കോട് ടൗണ്‍ പൊലീസ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ റെയില്‍വേ കോളനി റോഡില്‍ പിടികൂടിയത്. പാലക്കാട് സ്വദേശി ചക്കാലകുനിയില്‍ അസീസ് (ഇരുമ്പന്‍ അസീസ് 58), മലപ്പുറം സ്വദേശികളായ കാളികാവ് തെങ്ങിന്‍തൊടുക വീട്ടില്‍ ഹൈദരലിഖാന്‍ (37), വണ്ടൂര്‍ മൌണ്ട്കാര്‍മല്‍ ഹൌസില്‍ ചാക്കോ വര്‍ഗീസ് (60), ...

Read More »

വീണ്ടും ഒരു നീണ്ട ബാങ്ക് അവധിക്കാലമെത്തുന്നു

ശനിയാഴ്ച മുതല്‍ ബുധനാഴ്ചവരെ അഞ്ച് ദിവസമാണ് അവധി മൂലം ബാങ്കുകള്‍ അടഞ്ഞുകിടക്കുക. രണ്ടാം ശനി, ഞായര്‍, മഹാനവമി, വിജയദശമി, മുഹറം എന്നിങ്ങനെ തുടര്‍ച്ചയായ അഞ്ച് ദിവസം അവധിയാണ്. ബാങ്കുകള്‍ അവധിയായത് മൂലം എ.ടി.എമ്മുകള്‍ പണിമുടക്കുമെന്ന ആശങ്കയിലാണ് ഉപഭോക്താക്കള്‍. ബാങ്ക് അവധിയാണെങ്കിലും എ.ടി.എമ്മുകളില്‍ പണം നിറക്കാന്‍ പകരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് അധികൃത‌ര്‍ പറയുന്നുണ്ടെങ്കിലും ഇത് ഫലപ്രദമല്ലെന്നാണ് പരാതി. അവധി മുന്‍കൂട്ടിക്കണ്ട് പലരും പണം പിന്‍വലിക്കാന്‍ തുടങ്ങിയതോടെ പല എ.ടി.എമ്മുകളും ഇപ്പോഴേ ശൂന്യമായിരിക്കുകയാണ്. കഴിഞ്ഞ ഓണാവധിയിലും സമാനമായ സാഹചര്യമുണ്ടായിരുന്നു, ബാങ്കുകള്‍ കൂട്ട അവധിയിലായതോടെ കാലിയായ എ.ടി.എമ്മുകളില്‍ നിന്ന് ...

Read More »

കോഴിക്കോട് നഗരം ഒരുങ്ങി വി ഐ പി കളെവരവേൽക്കാനായി

നഗരത്തിലെ പ്രധാന റസ്റ്റോറന്‍റുകളും ഹോട്ടലുകളും ഇനി മൂന്നുദിവസം വിഐപികള്‍ മാത്രമായിരിക്കും ബിജെപി ദേശീയ കൗണ്‍സിലിനോടനുബന്ധിച്ച് നഗരത്തിലെ പ്രധാന ഹോട്ടലുകളെല്ലാം ബിജെപി നേതാക്കള്‍ ബുക്ക് ചെയ്തുകഴിഞ്ഞു. കൗണ്‍സിലില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് താമസിക്കാനായി കോഴിക്കോട് നഗരത്തിലെയും മലപ്പുറം, വയനാട് ജില്ലകളിലെ ചില ടൗണുകളിലെയും ഹോട്ടലുകളാണ് ബുക്ക് ചെയ്തത്. കടവ് റിസോര്‍ട്ട്, മഹാറാണി ഹോട്ടല്‍, വെസ്റ്റ് വേ എന്നിവിടങ്ങളിലെ മുറികളില്‍ ഇന്നത്തോടെ വിഐപികള്‍ നിറയും. ഇവിടെ 60 ശതമാനം മുറികളും പാര്‍ട്ടി പ്രവര്‍ത്തകര്‍ മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്നു. ബിജെപി സംസ്ഥാന നേതാക്കള്‍ക്ക് അളകാപുരി, കിംഗ്ഫോര്‍ട്ട് എന്നിവിടങ്ങളിലാണ് താമസ സൗകര്യമൊരുക്കിയിട്ടുള്ളത്. പ്രധാനമന്ത്രി ...

Read More »