കേരള നഗര-ഗ്രാമാസൂത്രണവകുപ്പും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എന്‍ ഐടി)യും സംയുക്തമായാണ് കോഴിക്കോട് നഗരത്തെ ഗതാഗതക്കുരുക്കില്‍ നിന്നും മോചിപ്പിക്കാന്‍ ഉതകുന്ന ബസ് ബേ നിര്‍മാണവുമായി ബന്ധപ്പെട്ട സമഗ്ര റിപ്പോര്‍ട്ട് കോര്പറേഷന് സമര്‍പ്പിച്ചത്. നഗരത്തിലെ 262 സ്ഥലങ്ങളിലാണ് ബസ്ബേ വരിക. പ്രധാനപ്പെട്ടതും തിരക്കേറിയതുമായി റോഡുകളാണ് ബസ് ബേയ്ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. കോഴിക്കോട് -വയനാട് റോഡില്‍ കുന്നമംഗലം വരെ 58 , കോഴിക്കോട് കണ്ണൂര്‍ റോഡില്‍ എലത്തൂര്‍ വരെ 45, പുതിയങ്ങാടി- ഉള്ള്യേരി റോഡില്‍ എരഞ്ഞിക്കല്‍ വരെ 14, കോഴിക്കോട് -മാവൂര്‍റോഡില്‍ മാവൂര്‍ വരെ 64, ഓള്‍ഡ് മദ്രാസ് ...
Read More »കോഴിക്കോട് ബിസിനസ്
ബാങ്ക് വെക്കേഷനില്‍ എടിഎം ഫുള്‍ ലോഡഡ് ആവും
തുടര്‍ച്ചയായ ഏഴ് ദിവസത്തെ ബാങ്ക അവധിയില്‍ എടിഎം ക്ഷാമമാകില്ല. ഈദിവസങ്ങളില്‍ എടിഎം ഉപയോഗം തടസ്സപ്പെടില്ലെന്നാണ് ബാങ്കുകള്‍ നല്കുന്ന വിവരം. എടിഎം കൗണ്ടറുകളില്‍ പണം കൃത്യമായി എത്തിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ബാങ്കുകള്‍ വ്യക്തമാക്കുന്നു. എല്ലാ എടിഎമ്മുകളിലും ആവശ്യത്തിന് പണം നിക്ഷേപിക്കും. എന്നാല്‍ ബാങ്കിംഗ് ഇടപാടുകള്‍ ഓഗസ്ത് 10ന് മുമ്പ് തീര്‍ക്കണമെന്നാണ് ബാങ്ക് അധികൃതര്‍ നിര്‍ദേശിക്കുന്നത്. ഓണവും ബക്രീദും പ്രമാണിച്ച് സെപ്തംബര്‍ മാസത്തില്‍ അഞ്ച് ദിവസം ബാങ്കുകള്‍ക്ക് തുടര്‍ച്ചയായി അവധിയാണ്. രണ്ടാം ശനി, ഞായര്‍, ഉത്രാടം, തിരുവോണം, ബക്രീദ് എന്നിവ അടുത്തടുത്ത ദിവസങ്ങളില്‍ വരുന്നതോടെ 10 മുതല്‍ ...
Read More »ഓണത്തിന് പച്ചക്കറി വില പൊള്ളില്ല; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിപണിവില കുറഞ്ഞു;
പച്ചക്കറി കൃഷിയുമായി രാഷ്ട്രീയപാര്‍ട്ടികളും വിവിധസംഘടനകളും രംഗത്തെത്തിയതോടെ ഓണക്കാലത്ത് പൊതുവിപണിയില്‍ പച്ചക്കറി വിലകുറഞ്ഞു. ഓണം-ബക്രീദ് പ്രമാണിച്ചുള്ള ഓണച്ചന്തകള്‍ സജീവമായതോടെ ഇത്തവണ പച്ചക്കറി വാങ്ങാന്‍ കാണം വില്‍ക്കേണ്ടി വരില്ല. ഓണമെത്തുമ്പോള്‍ സാധനങ്ങളുടെ വില കൂടുന്ന പതിവ് പച്ചക്കറിവിപണിയില്‍ ഇത്തവണ മാറി. പച്ചക്കറിയുടെ വില കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഗണ്യമായ കുറഞ്ഞിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് പൊള്ളും വിലയുണ്ടായിരുന്ന തക്കാളിക്കും വലിയ ഉള്ളിക്കും വില കാര്യമായി കുറഞ്ഞു. തക്കാളിക്ക് കിലോ പത്ത് രൂപയും ഉള്ളിക്ക് പതിനാറ് രൂപയുമാണ് വിപണിവില. പാവക്ക 40, പച്ചമുളക് 30, വെണ്ടക്ക 20, ബീറ്റ്റൂട്ട് 30, വഴുതനങ്ങ ...
Read More »ലുലു ഗോൾഡിന്റെ നവീകരിച്ച ഷോറൂം കോഴിക്കോട് തുറന്നു
ലുലു ഗോൾഡിന്റെ നവീകരിച്ച ഷോറൂമും ഡയമണ്ട് ഫെസ്റ്റിവലും കോഴിക്കോട്ഖാസി സയ്യിദ് കോയ ജമലുല്ലൈലി ഉത്ഘാടനം ചെയ്തു .അൽ -റവാബി ഗ്രൂപ്പ് (ഖത്തർ )ചെയര്മാൻ എം പി അബ്ദുല്ല ആദ്യ വില്പന സ്വീകരിച്ചു . പി പി അബ്ദുൽ ഹമീദ് (എം ഡി) എം കെ അബ്ദുൽ ജബ്ബാർ (ജി എം) എം എ കരീം ,മുഹമ്മദ് അലി, പി എ,ജെസ്ഫൈർ കരീം തുടങ്ങിയവർ സന്നിഹിതരായിരുന്നു.സാമൂഹിക മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുത്തു. ഷോറൂമിൽ ആധുനികവും പാരമ്പരാഗതവുമായ ഡിസൈനുകളിൽ ഉള്ള വ്യത്യസ്ത അഭിരുചികൾക്ക് അനുസരിച്ചു ആഭരണങ്ങളുടെ പുതു ...
Read More »ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ കോടതി വെറുതെവിട്ട പ്രതി വെട്ടേറ്റു മരിച്
ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ കോടതി വെറുതെവിട്ട പ്രതി വെട്ടേറ്റു മരിച്ചു. ചാലപ്പുറം കാളിയപ്പറമ്പത്ത് അസ് ലം (22) ആണ് ഇന്നോവ കാറിലത്തെിയ സംഘത്തിന്‍െറ വെട്ടേറ്റ് മരിച്ചത്. ഇയാള്‍ യൂത്ത് ലീഗ് പ്രവര്‍ത്തകനാണ്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ രാത്രി 9.30ഓടെയായിരുന്നു അന്ത്യം. കെ.എല്‍ 18 കെ 6592 സ്കൂട്ടറില്‍ സുഹൃത്ത് പുളിയാവിലെ ഷാഫിക്കൊപ്പം വെള്ളൂര്‍ ഭാഗത്തേക്ക് പോകുമ്പോള്‍ ചാലപ്പുറം വെള്ളൂര്‍ റോഡില്‍ ചക്കരക്കണ്ടിക്കു സമീപം വൈകീട്ട് 5.30ഓടെയാണ് ആക്രമണം നടന്നത്. അസ് ലമിന്‍െറ ഇടത് കൈപ്പത്തി അറ്റുതൂങ്ങി. വയറിന്‍െറ ഭാഗത്തും കഴുത്തിനും ആഴത്തില്‍ ...
Read More »രണ്ട് കിലോ സ്വര്‍ണ്ണ സമ്മാനവുമായി ലുലു വിവാഹ മഹോത്സവം
പൊന്നും പുടവയും സ്വന്തമാക്കുമ്പോള്‍ സ്വര്‍ണ്ണ സൗഭാഗ്യങ്ങളാല്‍ അനുഗ്രഹീതമാക്കാന്‍ രണ്ട് കിലോ സ്വര്‍ണ്ണ സമ്മാനങ്ങളുമായി ലുലു ഗോള്‍ഡും ലുലു സാരീസും ചേര്‍ന്നൊരുക്കുന്ന വിവാഹ മഹോത്സവം. ജൂലൈ 10 മുതല്‍ ഒക്ടോബര്‍ 10 വരെ മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന വിവാഹ മഹോത്സവത്തില്‍ ബംപര്‍ സമ്മാനം 25 പവന് വീതം 5 പേര്‍ക്ക് സമ്മാനിക്കുന്നു. കൂടാതെ ഓരോ ആഴ്ചയും 1 പവന് വീതം പത്ത് പേര്‍ക്കും സമ്മാനിക്കുന്നു. എല്ലാ ശനിയാഴ്ചയും നറുക്കെടുപ്പ് നടക്കും. ലുലു സാരീസില്‍ നിന്നും 2000 രൂപയുടെ പര്‍ച്ചേസിനും ലുലു ഗോള്‍ഡില്‍ നിന്നും ഓരോ 4 ഗ്രാം ...
Read More »മാധ്യമ ലോകത്തിന് കൈത്താങ്ങായി കേരള വിപ്കോ
സമാനതകളില്ലാത്ത സഹകരണ സാമിപ്യവുമായി അച്ചടി, ദൃശ്യ മാധ്യമ മേഖലയിലെ സര്‍വ്വതലങ്ങളിലും പ്രവര്‍ത്തിക്കുന്നവരുടെ സാമ്പത്തിക ഉന്നമനത്തിനും ജീവിത സുരക്ഷക്കും ക്ഷേമത്തിനും ഉതകുന്ന പ്രവര്‍ത്തന പദ്ധതികളുമായി കേരള വിഷ്വല്‍ ആന്‍ഡ് പ്രിന്റ് മീഡിയ കോ-ഓപ്പറേറ്റീവ് സൊസൈറ്റി കോഴിക്കോട്ട് പ്രവര്‍ത്തനം തുടങ്ങി. മാധ്യമ മേഖലയിലുള്ളവര്‍ക്ക് കൈത്താങ്ങാവുന്നതിനൊപ്പം മാധ്യമ മേഖലയില്‍ സാങ്കേതിക പരിജ്ഞാനം നല്കാന് അച്ചടി-ദൃശ്യ മാധ്യമ പഠന കേന്ദ്രങ്ങള്‍ ആരംഭിക്കുക, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പ്രൊഡക്ഷന്‍ യൂണിറ്റുകള്‍ ആരംഭിക്കുക തുടങ്ങിയ വിവിധോദ്ദേശ്യ പദ്ധതികളുമാായി സഹകരണ മേഖലയില്‍ നവീനമായ ചുവടുവെയ്പ് നടത്തുകയാണ് കേരള വിപ്കോ. കേരള വിപ്കോയുടെ ഔപചാരിക ഉദ്ഘാടനവും ...
Read More »കരകൗശലമേള ചരിത്രം! സന്ദര്‍ശിച്ചവർ ഒരു ലക്ഷം, വിറ്റത് ഒരു കോടി ഉല്‍പ്പന്നം
കരകൗശല വൈദഗ്ധ്യത്തിന്റെ മഹിമ അടുത്തറിയാനും വിവിധ സംസ്ഥാനങ്ങളിലെ തനത് കലാരൂപങ്ങള്‍ ആസ്വദിക്കാനും വഴിയൊരുക്കിയ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കരകൗശലമേള ചൊവ്വാഴ്ച കോഴിക്കോട്ടെ ഇരിങ്ങല്‍ സര്‍ഗാലയ കലാഗ്രാമത്തില്‍ സമാപിച്ചു. ഡിസംബര്‍ 20ന് തുടങ്ങിയ മേളയില്‍ ആയിരക്കണക്കിന് ആളുകളുടെ പ്രവാഹമായിരുന്നു സമാപന ദിവസം വരെ ഉണ്ടായിരുന്നത്. 17 ദിവസങ്ങളിലായി നീണ്ടുനിന്ന മേള അന്താരാഷ്ട്രതലത്തില്‍ തന്നെ പ്രശസ്തി പിടിച്ചുപറ്റിയിരിക്കുകയാണ്. ഒരു കോടിയോളം രൂപയുടെ കരകൗശല ഉല്പന്നങ്ങള് വിറ്റഴിഞ്ഞെന്നും സന്ദര്‍ശകരുടെ എണ്ണം ഒരു ലക്ഷത്തില്‍ കവിയുമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. മേളയുടെ വൈവിധ്യവും സംഘാടകരുടെ ഏകോപനവും സന്ദര്‍ശകരെ സര്‍ഗാലയയിലേക്ക് ഏറെ ആകര്‍ഷിച്ചു. ...
Read More »