Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് പൾസ്

കോഴിക്കോട് പൾസ്

കരുതലോടെ സർക്കാർ: സാമൂഹ്യ സുരക്ഷാ പെൻഷൻ വർദ്ധിപ്പിച്ച് ഉത്തരവിറങ്ങി

തിരുവനന്തപുരം: വിവാദങ്ങൾക്കിടയിലും ജനപക്ഷ നിലപാടുമായി കേരള സർക്കാർ ഇതിൻ്റെ ഭാഗമായി സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ നൂറ് രൂപ വര്‍ധിപ്പിച്ചു ഉത്തരവിറങ്ങി. ഇനിമുതല്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ 1,400 രൂപയായിരിക്കും. പിണറായി വിജയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നൂറ് ദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ നൂറ് രൂപ വര്‍ധിപ്പിച്ചിരിക്കുന്നത്. സെപ്‌റ്റംബര്‍ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. ഇനിമുതല്‍ അതാത് മാസത്തെ പെന്‍ഷന്‍ എല്ലാ മാസവും 20 നും 30 നും ഇടയിലുള്ള ദിവസം വിതരണം ചെയ്യാനും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു

Read More »

വിദ്യാര്‍ത്ഥികള്‍ക്ക് ജന്മദിനത്തില്‍ കളര്‍ വസ്ത്രമിടാം; പൊതു വിദ്യാഭ്യാസ ഡയറക്ടര്‍

സ്‌കൂളുകളില്‍ പിറന്നാള്‍ ദിനത്തില്‍ നിറമുള്ള വേഷങ്ങള്‍ ധരിച്ചു വരുന്ന വിദ്യാര്‍ത്ഥികളെ ശിക്ഷിക്കാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശം പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ (ഡിപിഐ) അറിയിച്ചു. കാതറില്‍ ജെ വി എന്ന വിദ്യാര്‍ത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഡിപിഐ ഓഫീസ് അറിയിച്ചു. ജന്മദിനത്തില്‍ നിറമുള്ള വസ്ത്രം ധരിച്ച് സ്‌കൂളില്‍ ചെന്നതിന് അധികൃതര്‍ മോശമായി സംസാരിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി കാതറിന്റെ പരാതിയില്‍ വ്യക്തമാക്കി. ഇതിനെതുടര്‍ന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് ഇറക്കിയത്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ജന്മ ദിനത്തില്‍ യൂണിഫോം അല്ലാത്ത നിറമുള്ള വേഷങ്ങള്‍ ധരിച്ചു വരുന്ന ...

Read More »

ശാന്തന്റെ ‘ആറാംദിവസം’ ജനുവരി മുപ്പതിന് അരങ്ങിൽ

സാധാരണക്കാരന്റെ ജീവിതത്തില്‍പോലും ഭയം അധികാരം സ്ഥാപിക്കുന്നതെങ്ങനെയെന്നു പറയുന്നു, എ. ശാന്തകുമാറിന്റെ പുതിയ നാടകം. പിറന്ന മണ്ണിൽ ‍ പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു കൂട്ടം മനുഷ്യരുടെ ആത്മസംഘര്‍ഷങ്ങളുടേയും കാത്തിരിപ്പിന്റേയും പ്രണയത്തിന്റേയും കഥ പറയുന്ന ‘ആറാം ദിവസം’ ജനുവരി മുപ്പതിന് അരങ്ങിലെത്തും. കോഴിക്കോട്ടെ നാടക പ്രേമികളുടെ കൂട്ടായ്മയായ തിയേറ്റര്‍ ലവേഴ്‌സാണ് നാടകം അരങ്ങിലെത്തിക്കുന്നത്. സജ്ജാദ് എന്ന ചെറുപ്പക്കാരന്റെ ട്രെയിന്‍ യാത്രയ്ക്കിടയിലെ പൊള്ളുന്ന അനുഭവങ്ങളിലൂടെയും ഓര്‍മ്മകളിലൂടെയും സമകാലിക രാഷ്ട്രീയ കാലാവസ്ഥയോട് ചേര്‍ന്ന് നിന്നാണ് നാടകം വളരുന്നത്. ഇരപിടിയന്‍#x200d;മാരുടെ ക്രൂരമായ തമാശകള്‍ക്ക് ഇരയാവുന്ന ദളിതന്റെ നിസ്സഹായവസ്ഥയും ആറാംദിവസത്തിന്റെ പ്രമേയമാകുന്നു. സാധാരണക്കാരന്റെ ലളിതമായ ...

Read More »

നിറമുള്ള ഓർമകളെ വരകളാക്കി ‘കോഴിക്കോടൻ ഡയറീസ്’

മുട്ടായി തെരുവിനെയും മാനാഞ്ചിറയെയും കോഴിക്കോടിന്റെ പ്രിയപ്പെട്ട മിൽക്ക് സർബത്തിനെയും നിറമുള്ള വരകളിലൂടയാണ് നിപിൻ നാരായണൻ കോഴിക്കോടൻ ഡയറീസ് എന്ന പേരിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. പ്രിയപ്പെട്ട നഗരത്തിന്റെ വരകൾ ഷെയർ ചെയ്തതാവട്ടെ ആയിരത്തി അറുനൂറോളം പേർ.. ഒരൊറ്റത്തവണയെങ്കിലും നടന്നവർ ഭാഗ്യവാന്മാർ എന്ന തലക്കെട്ടോടെയാണ് നിപിൻ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത് സമകാലീന വിഷയങ്ങളെ തന്റേതായ രീതിയില്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന നിപിന്റെ വരകള്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞിരിക്കുന്നു.പെരുമ്പാവൂരിലെ ജിഷ വധക്കേസുണ്ടായ സമയത്ത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച ‘പെരുമ്പാവൂരിൽ നിന്ന് നമ്മളുടെ വീട്ടിലേക്ക് അധികം ...

Read More »

സമ്പൂർണ സൈനികബഹുമതികളോടെ അച്ചുദേവിന് ഇന്ന് കോഴിക്കോട് വിട നൽകും

ചൈനീസ് അതിര്‍ത്തിക്കു സമീപം വ്യോമസേനയുടെ സുഖോയ്-30 വിമാനം തകര്‍ന്നുവീണ് മരിച്ച പൈലറ്റ് ലെഫ്റ്റനന്റ് എസ്.അച്ചുദേവി(26)ന് ഇന്ന് നാട് വിട നൽകും. അസമില്‍നിന്ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ വെള്ളിയാഴ്ച രാവിലെ ഒന്‍പതോടെ തിരുവനന്തപുരത്ത് എത്തിച്ച അച്ചുവിന്റെ മൃതദേഹം ശനിയാഴ്ച രാവിലെ 9.30-ന് ശംഖുംമുഖം വ്യോമസേനാതാവളത്തിൽ സൈനികബഹുമതികള്‍ നല്‍കിയ ശേഷം മൃതദേഹം പ്രത്യേക വിമാനത്തില്‍ കോഴിക്കോട്ടേക്കു കൊണ്ടുപോകും. തുടർന്ന് വൈകുന്നേരം മൂന്ന് മണിക്ക് സമ്പൂർണ്ണ ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിക്കും. അച്ചുദേവിന് വ്യോമസേന സമ്പൂര്‍ണ ബഹുമതി നല്‍കും. യുദ്ധവിമാന പരിശീലനത്തിന്റെ ഭാഗമായി നടത്തുന്ന ഓപ്പറേഷണല്‍ ട്രെയിനിങ് മിഷനിടെയാണ് അപകടമുണ്ടായത്. ...

Read More »

ചൂടപ്പം പോലെ ലൈസന്‍സ്‌

ഡ്രൈവിങ് ടെസ്റ്റ് കഴിഞ്ഞ് ഒരു മണിക്കൂർ കാത്തിരിക്കാനുള്ള ക്ഷമയുണ്ടെങ്കിൽ ചൂടോടെ ലൈസൻസ് വാങ്ങി വീട്ടിൽ പോകാം.  ഇത്തരത്തിൽ 87 പേരാണ് ഇന്നലെ ടെസ്റ്റ് കഴിഞ്ഞു മണിക്കൂറൊന്നു കഴിയും മുൻപ് ലൈസൻസ് വാങ്ങി മടങ്ങിയത്. ഡ്രൈവിങ് ടെസ്റ്റ് നടപടികൾ പൂർത്തിയായാലുടൻ ലൈസൻസ് നൽകുന്ന രീതി അവതരിപ്പിക്കുകയാണു മോട്ടോർ വാഹന വകുപ്പ്. കോഴിക്കോട് ആർടിഒ ഓഫിസിന്റെ പരിധിയിൽ അതിവേഗം ലൈസൻസ് നൽകുന്ന പരിപാടിയുടെ ഉദ്ഘാടനം ആർടിഒ സി. ജെ. പോൾസൺ നിർവഹിച്ചു. എംവിഐമാരായ വി.വി. ഫ്രാൻസിസ്, എസ്. മാലിക്, പി. സുനീഷ്, പി. സനൽകുമാർ എന്നിവർ പങ്കെടുത്തു. ...

Read More »

ശരിയാകുമോ സരോവരം ???

സരോവരം ബയോപാര്‍ക്കിലെ കളിപ്പൊയ്കയിലൂടെയുള്ള ബോട്ട് സവാരി മുടങ്ങിക്കിടക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷത്തോളമാവുന്നു. ബോട്ടിലേക്ക് കയറാനായി തയാറാക്കിയ മരംകൊണ്ടുള്ള നടപ്പാലം തകര്‍ന്നതാണ് ബോട്ടിങ് നിര്‍ത്തിവെക്കാനിടയാക്കിയത്. സരോവരം പാര്‍ക്കിന്റെ തെക്കുഭാഗത്താണ് മനോഹരമായ തടാകം നിലനില്‍ക്കുന്നത്. പാര്‍ക്കിലെ പ്രധാന ആകര്‍ഷണമായ കളിപ്പൊയ്കയില്‍ കുടുംബങ്ങളുള്‍െപ്പടെ നിത്യേന നൂറുകണക്കിനാളുകള്‍ ബോട്ട് സവാരിക്കെത്താറുണ്ടായിരുന്നു. 15ലേറെ ബോട്ടുകള്‍ തടാകത്തിലുണ്ട്. ഈ ബോട്ടുകളെല്ലാം നശിക്കുകയാണ്. ആഴ്ചകള്‍ക്കുമുമ്പ് കലക്ടര്‍ സന്ദര്‍ശിച്ചപ്പോള്‍ ഉടന്‍ സര്‍വിസ് പുനരാരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നു. സ്വകാര്യ ഏജന്‍സിയാണ് ബോട്ട് സര്‍വിസ് നടത്തിയിരുന്നത്. ഇങ്ങനെ ലഭിക്കുന്നതിന്റെ ലാഭ വിഹിതം ജില്ല ടൂറിസം പ്രമോഷന്‍ ...

Read More »

ബി സോണ്‍ കലോത്സവം; ഫറൂഖ് കോളേജ് മുന്നേറ്റം തുടരുന്നു

കാലിക്കറ്റ് സര്‍വകലാശാല ബി സോണ്‍ കലോത്സവത്തില്‍ 48 ഇനങ്ങളുടെ ഫലം പുറത്തുവന്നപ്പോള്‍ ഫറൂഖ് കോളേജ് ബഹുദൂരം മുന്നിലെത്തി. 328 പോയന്റാണ് ഫറൂഖ് കോളേജിന്. 156 പോയന്റുമായി ദേവഗിരി കോളേജാണ് രണ്ടാം സ്ഥാനത്ത്. സ്റ്റേജിതര മത്സരങ്ങളിലെന്ന പോലെ സ്റ്റേജ് മത്സരങ്ങളിലും ഫറൂഖ് കോളേജ് ആദ്യദിനത്തില്‍ തന്നെ ആധിപത്യം നേടിക്കഴിഞ്ഞു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി സോണ്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ഫറൂഖ് കോളേജിന്റെ അറബന ടീം                  

Read More »

രാഗ് റസാഖ് അഥവാ കോഴിക്കോടിന്റെ മുഹമ്മദ് റഫി

എത്രകേട്ടാലും മതിവരാത്തതാണ് കോഴിക്കോടിന്റെ സംഗീതം. ആ പാരമ്പര്യത്തിന്റെ വഴികളില്‍ മായാത്ത ചില കാല്‍പ്പാടുകള്‍ ഉണ്ട്. അതിലൊന്നാണ് രാഗ് റസാക്ക് എന്നറിയപ്പെടുന്ന അബ്ദുറസാക്കിന്റേത്. മുമ്പേ നടന്ന എം എസ് ബാബുരാജിന്റെയും കോഴിക്കോട് അബ്ദുള്‍ ഖാദറിന്റെയും പിന്‍മുറക്കാരുടെ കൂട്ടത്തില്‍ ഹിന്ദുസ്ഥാനി സംഗീതത്തെ ജീവിതത്തിലേക്ക് പകര്‍ത്തിയവരില്‍ രാഗ് റസാക്കും ഉണ്ടായിരുന്നു. ഹമാരി വോയ്‌സ് എന്ന പരിപാടിയിലൂടെ റസാക്കിനെ ബുധനാഴ്ച കോഴിക്കോട് ആദരിച്ചപ്പോള്‍ അത് ഈ നാടിന്റെ പാട്ട് സംസ്‌കാരത്തിനുള്ള ആദരം കൂടിയായി. മുഖദാറിലെ സ്‌കൂളില്‍ ഒന്നാം ക്‌ളാസില്‍ പഠിക്കുമ്പോള്‍ തന്നെ റഫിയുടെ പ്രശസ്തമായ ഗാനം സുന്‍ സുന്‍ സുന്‍…ഹരേ ...

Read More »

സാഹിത്യോത്സവത്തിന് വര്‍ണാഭമായ തുടക്കം

കടലോരത്തെ കാറ്റിലും കോഴിക്കോട്ടുകാരുടെ സ്‌നേഹത്തിലും നാട്ടോര്‍മകളുടെ രുചിയിലും അലിഞ്ഞു ചേര്‍ന്ന് കേരളത്തിലെ ഏററവും വലിയ സാഹിത്യോത്സവത്തിന് പ്രമുഖ എഴുത്തുകാരന്‍ സക്കറിയ തിരി തെളിച്ചു എഴുത്തുകാരുടെ നാവറുക്കുന്ന ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇത്തരം കൂട്ടായ്മകളുടെ പ്രാധാന്യം വളരെ വലുതാണെന്ന് ഉദ്ഘാടന ഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു. എ.പ്രദീപ്കുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ സദ്ഗുരു മുഖ്യപ്രഭാഷണം നടത്തി യുവാക്കളുടെ സാഹ്നിധ്യം ഇത്തരം സാംസ്‌കാരികോത്സവങ്ങളില്‍ കൂടിവരുന്നത് നല്ല പ്രവണതയാണെന്ന് മുഖ്യ പ്രഭാഷണത്തില്‍ അദ്ധേഹം കൂട്ടിച്ചേര്‍ത്തു. ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ.സച്ചിദാനന്ദന്‍ ആമുഖ പ്രഭാഷണം നടത്തി കേരള ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി വേണു ഐ.എ,എസ്, ...

Read More »