Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് പൾസ് (page 2)

കോഴിക്കോട് പൾസ്

കളിക്കാം പഠിക്കാം വിശ്രമിക്കാം : ലയണ്‍സ് പാര്‍ക്കില്‍ ഇനി ശാസ്ത്രീയ നാമങ്ങളും

റിപ്പോര്‍ട്ട്: ആനന്ദ് കെ എസ് കോഴിക്കോട് ബീച്ചിലെ പൊള്ളുന്ന വെയിലില്‍ ഏവര്‍ക്കും ആശ്വാസം ലയണ്‍സ് പാര്‍ക്കിലെ മരങ്ങളാണ് എന്നാല്‍ ഇന്നലെ മുതല്‍ ബീച്ച് ലയണ്‍സ് പാര്‍ക്കിലെ മരങ്ങള്‍ വെറും മരങ്ങളല്ല . അവയെല്ലാം തിരിച്ചറിഞ്ഞ് ശാസ്ത്രീയ നാമങ്ങളടങ്ങുന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കയാണ് കോഴിക്കോട് ലയണ്‍സ് ക്ലബ്ബ് . ബീച്ചിലെ ഉപ്പുകാറ്റിനെ പ്രതിരോധിച്ച് പല ഋതുക്കള്‍ പിന്നിട്ട മരങ്ങളെ ബഹുമാനിക്കുന്നതിനൊപ്പം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉപയോഗ പ്രദമായി ഒരു ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ പോലെ സജ്ജമാക്കുക എന്നതു കൂടിയാണ് പദ്ധതിയുടെ ലക്ഷ്യം. ലയണ്‍സ് പ്രസ്ഥാനത്തിന്റെ ശതാബ്ദി വേളയിലാണ് വൃക്ഷങ്ങളെ ശാസ്ത്രീയമായി ...

Read More »

മതിൽ ഇടിഞ്ഞു വീണു വിദ്യാർത്ഥികൾക്ക് പരിക്ക്

പയ്യോളി ഹയർ സെക്കന്ററി സ്കൂളിന്റെ മതിൽ ഇടിഞ്ഞു വീണു 11 വിദ്യാർത്ഥികൾക്ക് പരിക്ക് .പരിക്കേറ്റ വിദ്യാർത്ഥികൾ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ

Read More »

നഗരത്തില്‍ ഗതാഗത നിയന്ത്രണം; സ്റ്റേഡിയം പുതിയറ റോഡില്‍ അറ്റകുറ്റപ്പണി നടക്കുന്നു

നഗരപാത വികസന പദ്ധതിയുടെ ഭാഗമായി സ്റ്റേഡിയംപുതിയറ റോഡില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയതായി കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രോജക്ട് മാനേജര്‍ അറിയിച്ചു. സ്റ്റേഡിയം ജംഗ്ഷനില്‍നിന്ന് പുതിയറയിലേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ സ്റ്റേഡിയം ജംഗ്ഷനില്‍നിന്ന് ഇടത്തോട്ടു തിരിഞ്ഞ് രാജാജി റോഡ് വഴി മാവൂര്‍ റോഡില്‍ പ്രവേശിക്കണം.

Read More »

ആര്‍ട്ട് ഓഫ് ലിവിങ് ക്ലീന്‍ കേരള നവംബര്‍ ഒന്നുമുതല്‍

മാലിന്യവിമുക്ത കേരളമെന്ന ലക്ഷ്യവുമായി ആര്‍ട്ട് ഓഫ് ലിവിങ് കേരളയുടെ നേതൃത്വത്തില്‍ നവംബര്‍ ഒന്നിന് ക്ലീന്‍കേരള പദ്ധതി തുടങ്ങുന്നു. കലാ-സാംസ്‌കാരിക സംഘടനകള്‍, റെസിഡന്റ്സ് അസോസിയേഷനുകള്‍, വ്യക്തികള്‍, മതസംഘടനകള്‍ തുടങ്ങിയവയെ സഹകരിപ്പിക്കും. ജില്ലകളില്‍ 29 മുതല്‍ നവംബര്‍ ആറുവരെ നീളുന്ന യൂത്ത് ലീഡര്‍ഷിപ്പ് പരിശീലനപരിപാടി നടക്കും. ദിവസേന കുറച്ചുനേരമെങ്കിലും ഗ്രാമത്തിന്റെ വികസനപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാന്‍ താത്പര്യമുള്ള യുവതീ-യുവാക്കള്‍ക്കാണ് പ്രവേശനം. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ സഹകരണത്തോടെ നവംബര്‍ 12-ന് എല്ലാ ജില്ലകളിലും രക്തദാനക്യാമ്പുകള്‍ നടത്തും. യൂത്ത് ലീഡേഴ്സ് ട്രെയിനിങ് ക്യാമ്പില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 9747851356 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്യുക.

Read More »

തെ​രു​വു​നാ​യ​യു​ടെ പ​രാ​ക്ര​മം; ഇ​രു​പ​തോ​ളം പേ​ര്‍​ക്ക് പ​രു​ക്ക്

താ​മ​ര​ശേ​രി അ​ണ്ടോ​ണ​യി​ലും പ​രി​സ​ര​ത്തും തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ ഇ​രു​പ​തോ​ളം പേ​ര്‍​ക്കു പ​രു​ക്കേ​റ്റു. ക​ടി​യേ​റ്റ ഒ​രാ​ളു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​രം. ഇ​ന്ന​ലെ രാ​വി​ലെ ആ​റു​മ​ണി​ക്ക് മു​റ്റ​മ​ടി​ക്കു​ക​യാ​യി​രു​ന്ന അ​ണ്ടോ​ണ പൂ​ത​ര്‍കു​ഴി റം​ല​യെ(50)​യാ​ണ് ആ​ദ്യം നാ​യ ക​ടി​ച്ച​ത്. തു​ട​ര്‍ന്ന് അ​യ​ല്‍വാ​സി​യാ​യ കു​ന്ന​ത്ത് ച​ന്തു​ക്കു​ട്ടി(73)​ക്കു ക​ടി​യേ​റ്റു. കൈ​യ്ക്കും കാ​ലി​നും ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ അ​ദ്ദേ​ഹ​ത്തെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍കോ​ളെ​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പ​ര​പ്പ​ന്‍പൊ​യി​ല്‍ സ്വ​ദേ​ശി മ​ല​ത്തും​പ​റ​മ്ബി​ല്‍ ശാ​ന്ത​കു​മാ​രി(62), അ​ണ്ടോ​ണ പാ​ലം കു​ന്നു​മ്മ​ല്‍ കൃ​ഷ്ണ​ന്‍കു​ട്ടി​യു​ടെ ഭാ​ര്യ പ്രീ​ത(41), കു​ടു​ക്കി​ല്‍ ആ​മി​ന(45), കു​നി​ത്തോ​ട്ടി​ല്‍ ഇ​സ്മ​യി​ലി​ന്‍റെ ഭാ​ര്യ സ​ക്കീ​ന(28), വാ​വാ​ട് ആ​ക്കി​രി​പ്പ​റ​മ്ബ​ത്ത് മൊ​യ്തീ​ന്‍റെ ഭാ​ര്യ സാ​ബി​റ(45), മ​ക​ള്‍ റാ​ഷി​ദ(19), പ​ര​പ്പ​ന്‍പൊ​യി​ല്‍ ...

Read More »

ദര്‍ശന പുണ്യം തേടി പി.ടി. ഉഷ ശബരിമലയില്‍

കേരളത്തിന്റെ അഭിമാന കായികതാരം പി.ടി. ഉഷ ദര്‍ശന പുണ്യം തേടി ഇന്ന് ശബരിമലയിലെത്തും. ഭര്‍ത്താവ് വി.ശ്രീനിവാസനും ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്ന 22 അംഗ സംഘത്തോടൊപ്പമാണ് ഉഷയുടെ കന്നിയാത്ര. തിങ്കളാഴ്ച കോഴിക്കോട്ടുനിന്ന് തിരിച്ച സംഘം തൃപ്രയാര്‍, കൊടുങ്ങല്ലൂര്‍, ചോറ്റാനിക്കര, വൈക്കം, ഏറ്റുമാനൂര്‍ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തും. തിരുവങ്ങാട് വടക്കേടം ശിവക്ഷേത്രത്തിലാണ് ഉഷ കെട്ടുനിറച്ചത്.

Read More »

ലക്ഷദ്വീപ് വെസലുകള്‍ പുറപ്പെട്ടു.

ഫറോക്ക് > ബേപ്പൂര്‍ തുറമുഖത്തുനിന്ന് ചരക്കുകയറ്റി ലക്ഷദ്വീപിലേക്ക് വെസലുകള്‍ പുറപ്പെട്ടുതുടങ്ങി. ചരക്കുനീക്കം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി വലിയ ചരക്കുകപ്പല്‍ ലക്ഷദ്വീപ് ഭരണകേന്ദ്രം ബേപ്പൂരിലെത്തിച്ചിരുന്നു. ഇതോടെ ബേപ്പൂരിനും ലക്ഷദ്വീപിനുമിടയിലുള്ള എല്ലാവിധ ചരക്കുകയറ്റിറക്കും കൂടുതല്‍ സജീവമാകും. മണ്‍സൂണ്‍കാല നിരോധനത്തിനുശേഷം ബേപ്പൂര്‍ തുറമുഖത്തുനിന്ന് തിങ്കളാഴ്ച രാവിലെയാണ് ചരക്കുനിറച്ച ആദ്യ ഉരു ലക്ഷദ്വീപിലേക്ക് പുറപ്പെട്ടത്. ഇതോടൊപ്പം സര്‍ക്കാര്‍, ജീസസ് ഹാര്‍ട്ട് എന്നിവയുള്‍പ്പെടെ മൂന്ന് ഉരുക്കള്‍ കൂടി ചൊവ്വാഴ്ച തുറമുഖംവിട്ടു. ഞായറാഴ്ചയാണ് ‘സാഗര്‍ സാമ്രാജ്’ ചരക്കുകപ്പല്‍ ബേപ്പൂര്‍ തുറമുഖത്തടുത്തത്. ബേപ്പൂരില്‍നിന്ന് ഡീസല്‍, പെട്രോള്‍, മണ്ണെണ്ണ എന്നീ ഇന്ധനങ്ങളും സിമന്റ് ഉള്‍പ്പെടെയുള്ള ഭാരമേറിയ നിര്‍മാണ ...

Read More »

മോഷ്ടിച്ച വിഗ്രഹം വില്‍ക്കാന്‍ ശ്രമം ഏഴംഗ സംഘം പോലീസ് പിടിയില്‍

മലപ്പുറം കീഴാറ്റൂര്‍ മുതുകുറിശിക്കാവ് അയ്യപ്പ ക്ഷേത്രത്തില്‍നിന്ന് മൂന്ന് വര്‍ഷം മുമ്പ് മോഷ്ടിച്ച ഓടു വിഗ്രഹം പഞ്ചലോഹ വിഗ്രഹമെന്ന പേരില്‍ ഒന്നരക്കോടി രൂപക്ക് വില്‍ക്കാന്‍ ശ്രമിച്ച ഏഴംഗ സംഘം പിടിയില്‍. വിഗ്രഹത്തിന് പുറമെ മോഷ്ടാക്കള്‍ സഞ്ചരിച്ച രണ്ട് കാറും പൊലീസ് പിടിച്ചെടുത്തു. അയ്യപ്പ വിഗ്രഹമാണ് കോഴിക്കോട് ടൗണ്‍ പൊലീസ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ റെയില്‍വേ കോളനി റോഡില്‍ പിടികൂടിയത്. പാലക്കാട് സ്വദേശി ചക്കാലകുനിയില്‍ അസീസ് (ഇരുമ്പന്‍ അസീസ് 58), മലപ്പുറം സ്വദേശികളായ കാളികാവ് തെങ്ങിന്‍തൊടുക വീട്ടില്‍ ഹൈദരലിഖാന്‍ (37), വണ്ടൂര്‍ മൌണ്ട്കാര്‍മല്‍ ഹൌസില്‍ ചാക്കോ വര്‍ഗീസ് (60), ...

Read More »

നല്ലളം 220 കെവി സബ് സ്റ്റേഷനില്‍ സ്‌കാഡ സംവിധാനം ഒരുക്കുന്നതിനാല്‍ ജില്ലയില്‍ വൈദ്യുതി മുടങ്ങും

പകല്‍ ഏഴു മുതല്‍ മൂന്നു വരെ തുരുത്തി താഴെപ്പനച്ചി, രാമല്ലൂര്‍, കാക്കൂര്‍, ഈയ്യക്കുഴി, ആലയാട്, തണല്‍, ഈന്താട്, നെല്ലിക്കുന്ന്, പാവണ്ടൂര്‍, എട്ടു മുതല്‍ 12 വരെ പള്ളിമലക്കുന്ന്, സെന്‍ട്രല്‍ കോട്ടൂളി, എട്ടു മുതല്‍ അഞ്ചു വരെ പുതിയറ ജംക്ഷന്‍, കോംട്രസ്റ്റ് ഹോസ്പിറ്റല്‍ പരിസരം, മാട്ടുമ്മല്‍, നടമ്മല്‍ പൊയില്‍, രായരുകണ്ടി, കുലുപ്പ, പാട്ടത്താഴെ, വിയംചിറ, സലഫി കോളജ്, ഗാന്ധിറോഡ്, വെള്ളയില്‍, വെള്ളയില്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പരിസരം, ചെരണ്ടത്തൂര്‍, കണാരംകണ്ടി, മങ്കര, ഇല്ലത്തുമുക്ക്, ചങ്ങരോത്ത്താഴെ, 8.30 മുതല്‍ അഞ്ചു വരെ മേലെച്ചിറ, പാറപ്പുറം, ഒഡിസിസി കോളനി, എംഎഫ് ...

Read More »

സ്വാശ്രയപ്രശ്നം: കോഴിക്കോട്ട് എബിവിപി മാര്‍ച്ചില്‍ സംഘര്‍ഷം

സ്വാശ്രയ ഫീസ് വര്‍ധനവിനെതിരേ എബിവിപി കോഴിക്കോട് ഡിഡിഇ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ബാരിക്കേഡ് മറികടന്ന് മൂന്ന് പ്രവര്‍ത്തകര്‍ ഓഫീസ് പരിസരത്ത് കടന്നു. ഓഫീസിന് നേരെ കല്ലേറുണ്ടായി. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

Read More »