Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് പൾസ് (page 3)

കോഴിക്കോട് പൾസ്

ഇരുവഴിഞ്ഞിപ്പുഴയില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

ഇരുവഴിഞ്ഞിപ്പുഴ മംഗലശ്ശേരി തോട്ടത്തിലെ പുഴക്കടവില്‍ കുളിക്കുന്നതിനിടെ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. കോട്ച്ചല്‍ത്ത് മുഹമ്മദ് -നിസാറ ദമ്ബതികളുടെ മകനും ചേന്ദമംഗലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ നിഹാല്‍ മുഹമ്മദ്(13)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നാട്ടുകാരും ഫയര്‍ഫോഴ്സും നടത്തിയ തിരച്ചിലില്‍ മണലെടുത്ത ഗര്‍ത്തത്തില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. മംഗലശ്ശേരി തോട്ടത്തിലെ പുഴക്കടവില്‍ കുളിക്കുന്നതിനിടെ ഇന്നലെ വൈകീട്ടാണ് നിഹാല്‍ ഒഴുക്കില്‍പെട്ടത്

Read More »

ബൈക്കിൽ എത്തി മാല മോഷണം: സി.സി. ടി.വി.യിൽ കുടുങ്ങിയ യുവാക്കളെ പോലീസ് തിരയുന്നു

കൊയിലാണ്ടി ബൈക്കില്‍ സഞ്ചരിച്ച് മാല മോഷ്ടിച്ച യുവാക്കളെ സംഘത്തെ പോലീസ് തിരയുന്നു. ഇന്നലെ കൊയിലാണ്ടി പോലീസ് സ്‌റ്റേഷനടുത്ത് പി. സി. സ്‌കൂളിന് മുന്‍ വശത്തായി റോഡിലൂടെ നടന്നുപോകുകയായിരുന്ന സ്ത്രീയുടെ മാലയാണ് മോഷ്ടിച്ചത്. കൊയിലാണ്ടി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പി. സി. സ്‌കൂളിന് സമീപം സ്ഥാപിച്ച സി. സി. ടി. വി.യിലാണ് യുവാക്കളുടെ ദൃശ്യം പതിഞ്ഞത്. രണ്ട് യുവാക്കളാണ് മോഷണത്തില്‍ ഏര്‍പ്പെട്ടത് എന്നാണ് പറയുന്നത്.

Read More »

ജില്ലയില്‍ ആറിടങ്ങളില്‍ തെരുവുനായ വന്ധ്യംകരണ കേന്ദ്രങ്ങ മൊബൈല്‍ യൂണിറ്റ് സംവിധാനങ്ങളും

വർധിച്ചുവരുന്ന തെരുവുനായ ശല്യം പരിഹരിക്കാനായി ജില്ലയിലെ ആറു കേന്ദ്രങ്ങളിൽ തെരുവുനായ വന്ധ്യംകരണ കേന്ദ്രങ്ങൾ തുടങ്ങാൻകളക്ടറേറ്റിൽ ചേർന്ന യോഗം തീരുമാനിച്ചു. വടകര, പേരാമ്പ്ര, കൊയിലാണ്ടി, കുന്നമംഗലം, മാങ്കാവ്, ബാലുശേരി മൃഗാശുപത്രികളിലാണ് വന്ധ്യംകരണ കേന്ദ്രങ്ങൾ. മൃഗസംരക്ഷണ വകുപ്പിന്റെ മേൽനോട്ടത്തിൽ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടേയും സന്നദ്ധ സംഘടനകളുടേയും പങ്കാളിത്തത്തോടെയാണ് കേന്ദ്രങ്ങൾ ആരംഭിക്കുക. തെരുവുനായ്ക്കളുടെ വംശവർധന തടയാൻ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന എബിസി (അനിമൽ ബർത്ത് കൺട്രോൾ) പദ്ധതിയുമായി യോജിച്ച്് പ്രവർത്തിക്കുന്ന കാര്യവും ആലോചിക്കുന്നുണ്ട്. നായ്ക്കളുടെ വന്ധ്യംകരണത്തിനായി മൊബൈൽ യൂണിറ്റ് സംവിധാനം ഏർപ്പെടുത്താനാണ് ജില്ലാ പഞ്ചായത്ത് പദ്ധതി ആവിഷ്കരിച്ചിട്ടുളളത്. വന്ധ്യംകരിക്കപ്പെടുന്ന ...

Read More »

തിരൂരില്‍ അമിതവേഗതയില്‍ വന്ന കാറിടിച്ച്‌ ബൈക്ക് യാത്രികന്‍ മരിച്ചു

ചമ്രവട്ടം പാതയില്‍ മറ്റൊരു വാഹനത്തില്‍ ഇടിച്ച ശേഷം നിര്‍ത്താതെ അമിത വേഗതയില്‍ വന്ന കാര്‍ തട്ടി ബൈക്ക് യാത്രികന്‍ മരിച്ചു. കൂട്ടായി സ്വദേശി അബ്ദുല്‍ ഖാദര്‍ മുസല്യാര്‍(52) ആണു മരിച്ചത്. തിരൂര്‍ ഭാഗത്തുനിന്നും വന്ന കാര്‍ കെജി പടിയില്‍ വച്ച്‌ മറ്റൊരു വാഹനത്തില്‍ ഇടിക്കുകയായിരുന്നു. ചമ്രവട്ടം പെരുന്തല്ലൂരില്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്ന ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. നിയന്ത്രണംവിട്ട കാര്‍ വയലിലേക്കു മറിഞ്ഞു. കാറിലുണ്ടായിരുന്ന രണ്ടു പേര്‍ക്കും പരുക്കേറ്റു.

Read More »

‘പിഎഫ് നിങ്ങള്‍ക്ക് അരികെ’ ഒക്ടോബര്‍ 13ന്; 30 ന് മുമ്പ് അപേക്ഷകള്‍ സമര്‍പ്പിക്കണം

പ്രതിമാസ സമ്പര്‍ക്ക പരിപാടിയായ ‘പിഎഫ് നിങ്ങള്‍ക്ക് അരികെ’ ഒക്ടോബര്‍ 13ന് രാവിലെ 10 മണിക്ക് എരഞ്ഞിപ്പാലത്തുള്ള പ്രോവിഡന്റ് ഫണ്ട് ഉപമേഖലാ കാര്യാലയത്തില്‍ നടക്കും. ഇപിഎഫ് അംഗങ്ങളുടെയും തൊഴിലുടമകളുടെയും പരാതികള്‍ പരിഹരിക്കുന്നതിനുള്ള പരിപാടിയാണിത്. പ്രൊവിഡന്റ് ഫണ്ട്/ പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ട പരാതികള്‍ ഉള്ള പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍നിന്നുള്ള അംഗങ്ങള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. പരാതിക്കാര്‍ 30ന് മുമ്പ് ഇതിനുള്ള അപേക്ഷകള്‍, വിശദാംശങ്ങളോടെ, റീജ്യണല്‍ പ്രോവിഡന്റ് ഫണ്ട് കമീഷണര്‍, ഇപിഎഫ് സബ് റീജ്യണല്‍ ഓഫീസ്, എരഞ്ഞിപ്പാലം (പിഒ), കോഴിക്കോട്-673006 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഇപിഎഫ് ...

Read More »

നഗരത്തിൽ അനിശ്ചിത കാലത്തേക്ക് ഗതാഗത നിയന്ത്രണം;

റോഡുപണി നടക്കുന്നതിന്റെ ഭാഗമായി എന്‍.എച്ച്.ബൈപ്പാസ് ജംഗ്ഷന്‍ (നേതാജി റോഡ്) മുതല്‍ ചേവരമ്പലം ജംങ്ഷന്‍ വരെയും, വെള്ളിമാട് കുന്ന് – മാവൂര്‍ റോഡില്‍, കോവൂര്‍ മുതല്‍ ഇരിങ്ങാടന്‍ പള്ളി വരെയും പനാത്തുത്താഴം – സി.ഡബ്ലു.ആര്‍.ഡി.എം.റോഡിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ റോഡ് ഗതാഗത യോഗ്യമായിരിക്കില്ല. ചേവരമ്പലത്തിലേക്ക് എത്തിച്ചേരാന്‍ ഇനി എന്‍.എച്ച് ബൈപ്പാസിലൂടെ പാച്ചാക്ക് വഴി സഞ്ചരിക്കണം. കോവൂരിലേക്ക് എത്തിച്ചേരേണ്ടവര്‍ ഇരിങ്ങാടന്‍ പള്ളിഭാഗത്തു നിന്നും ചെമ്പകശ്ശേരി താഴത്തു നിന്ന് തിരിഞ്ഞ് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് ചേവായൂര്‍ വഴി മാവൂര്‍ റോഡില്‍ പ്രവേശിച്ച് കോവൂരിലേക്ക് പോവേണ്ടതാണ്

Read More »

നഗരത്തിൽ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങും; രാവിലെ എട്ടുമണി മുതല്‍ വൈകുന്നേരം അഞ്ചുമണി വരെ

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെ:ചെപ്പിലങ്ങോട്, തിരുവമ്പാടി ടൗണ്‍, പച്ചക്കാട്, പരപ്പില്‍, കൊന്നക്കല്‍ , കൊല്ലരുകുന്ന്, അത്തിക്കോട് , ഗോവിന്ദപുരം, സെന്‍ട്രല്‍ സ്‌കൂള്‍, ഋഷിപുരം, മോഡല്‍ ഐ.ടി.ഐ., മുറിയനാല്‍, ചുലാംവയല്‍, പതിമംഗലം, ആമ്പ്രമ്മല്‍, മുണ്ടോടിക്കടവ്, പടനിലം, ഭജനമഠം , കുമ്മങ്കോട്, എളമ്പിലാട് , മീത്തല്‍ വയല്‍, ആര്യമ്പാത്ത്, കുറുംതൊടി. 10 മുതല്‍ അഞ്ച് വരെ: ആറാട്ടുപൊയില്‍, ബദിരൂര്‍, വേദ, ചെറുകുളം , ചിറ്റാന്‍വീട് , ചോയി ബസാര്‍, ചോയിക്കുട്ടി റോഡ് , ഒറ്റത്തെങ്ങ്. ഒമ്പത് ...

Read More »

കഞ്ചാവും ലേഹ്യവുമായി സഹോദരങ്ങള്‍ പോലീസ് പിടിയില്‍

സ്കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും കഞ്ചാവ് ചില്ലറ വില്‍പന നടത്തുന്ന കോവൂര്‍ കാട്ടുകുന്നംചേരി സൗരവ് (20), ഇയാളുടെ ജ്യേഷ്ഠസഹോദരന്‍ സാരംഗ് (21) എന്നിവരെയാണ് എക്സൈസ് സ്പെഷല്‍ സ്ക്വാഡ് പിടികൂടിയത്. ചില്ലറ വില്‍പനക്കിടെ കോവൂര്‍ ഭാരതീയ വിദ്യാഭവന്‍ സ്കൂളിന് സമീപത്തുനിന്നാണ് ഇവര്‍ പിടിയിലായത്. സൗരവിന്‍െറ കൈയില്‍നിന്നും അരക്കിലോ കഞ്ചാവും സാരംഗിന്‍െറ കൈയില്‍നിന്നും 19 പാക്കറ്റ് കഞ്ചാവ് ലേഹ്യവുമാണ് പിടിച്ചെടുത്തത്. പാന്‍പരാഗ് പാക്കറ്റ് പോലെ വര്‍ണക്കടലാസില്‍ പാക് ചെയ്ത കഞ്ചാവ് ലേഹ്യം ഓരോന്നും അഞ്ച് ഗ്രാം വീതമുള്ളതാണ്. പൊടിരൂപത്തില്‍ വെള്ളത്തില്‍ കലക്കി കുടിക്കുന്ന തരത്തില്‍ ഉത്തരേന്ത്യന്‍ ...

Read More »

നഗരസഭയുടെ ഊർജ്ജിത കൊതുകു നിയന്ത്രണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

ഡെങ്കി-സിക്ക വൈറസ് ബാധക്കെതിരെയുള്ള പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് നഗരസഭയുടെ ഊർജ്ജിത കൊതുകു നിയന്ത്രണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.നഗരസഭാ ആരോഗ്യ വകുപ്പും കോഴിക്കോട് വെക്ടറൽ കൺട്രോൾ യൂണിറ്റും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. സിംഗപ്പൂരിൽ സിക്ക വൈറസിന്റെ സാന്നിധ്യം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അവിടങ്ങളിൽ വിനോദ സഞ്ചാരത്തിനും മറ്റും പോയ ആളുകൾ വഴി വൈറസ് ഇവിടേക്കും വ്യാപിക്കുമോയെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കുന്നത്. ഇതിന്റെ ഭാഗമായി നഗരസഭയുടെ അറുപതോളം നല്ല ശീലം വളണ്ടിയർമാർ നഗരത്തിലെ വിവിധ സ്ഥാപനങ്ങളും വീടുകളും സന്ദർശിച്ച് ബോധവത്ക്കരണം നടത്തും. ഉറവിടം നശിപ്പിക്കുകയും ചെയ്യും. ...

Read More »

പിറന്നാള്‍ ആഘോഷിക്കാന്‍ വാങ്ങിയ മിഠായിയിൽ ഗർഭ നിരോധന ഉറ

പിറന്നാള്‍ ആഘോഷിക്കാന്‍ വാങ്ങിയ മിഠായി കഴിച്ചു കൊണ്ടിരിക്കെ യുവാവിനെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കോഴിക്കോട് ബീച്ചാശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടക്കാവ് വണ്ടിപ്പേട്ടയിലുള്ള കടയില്‍നിന്ന് കഴിഞ്ഞ 18ന് എലത്തൂര്‍ സ്വദേശി രതീഷാണ് മകന്റെ ജന്മദിനമാഘോഷിക്കുന്നതിന് മിഠായി വാങ്ങിയത്. വീട്ടിലെത്തി മിഠായി കഴിക്കുന്നതിനിടെ സുഹൃത്ത് ലിമേഷിനാണ് ചവര്‍പ്പും അസഹ്യമായ ദുര്‍ഗന്ധവും അനുഭവപ്പെട്ടത്. വായില്‍നിന്ന് പകുതി മിഠായി പുറത്തെടുത്തപ്പോഴാണ് ഗര്‍ഭനിരോധന ഉറയാണെന്ന് മനസ്സിലായത്. പിറ്റേന്ന് രാവിലെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട ലിമേഷിനെ സുഹൃത്തുക്കള്‍ ബീച്ചാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എലത്തൂര്‍ പൊലീസിലും കോഴിക്കോട് ഭക്ഷ്യസുരക്ഷാ വിഭാഗത്തിനും പരാതി നല്‍കി. പരാതിയെതുടര്‍ന്ന് കട പരിശോധിച്ച ഭക്ഷ്യസുരക്ഷാ വിഭാഗം ...

Read More »