Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് പൾസ് (page 4)

കോഴിക്കോട് പൾസ്

കോഴിക്കോട് സ്കൂളില്‍ ഓണ സദ്യ നശിപ്പിക്കുകയും അടുപ്പില്‍ മലവിസര്‍ജനം നടത്തുകയും ചെയ്തു

കോഴിക്കോട് പുതിയറ ബി ഇ എം സ്കൂളിൽ ഓണാഘോഷത്തിനിടയിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം ഓണാഘോഷത്തിനായി തയ്യാറാക്കി വെച്ചിരുന്ന സദ്യ വിഭവങ്ങളിൽ മലമൂത്ര വിസർജ്ജനം നടത്തുകയും മണ്ണെണ്ണ ഒഴിച്ച് നശിപ്പിക്കയും ചെയ്തിരിക്കുന്നു സംഭവത്തിനു പിന്നിൽ ആരാണെന്നു വ്യക്തമായിട്ടില്ല രാവിലെ സ്കൂളില്‍ എത്തിയ അധികൃതരാണ് സംഭവം കാണുന്നത്. ഇന്നലെ രാത്രി 10.30 ഓടെയാണ് രക്ഷിതാക്കളും അധ്യാപകരും സദ്യയ്ക്കുള്ള വിഭവങ്ങള്‍ പാകം ചെയ്തുവച്ച് സ്കൂളില്‍ നിന്നും പോയത്. എന്നാല്‍ ഓണസദ്യ ഇന്ന് സ്കൂളില്‍ നടത്തുമെന്ന് ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് ഉറപ്പുനല്‍കി.അധ്യാപകരും രക്ഷിതാക്കളും കൂടെ നിര്‍മിച്ച സദ്യ നശിപ്പിക്കുകയും ...

Read More »

‘കാലിക്കറ്റ് ബീച്ച് അച്ചാ ഹേ… വൈഫൈ ബഹുത്ത് അച്ചാഹേ…’

ബീച്ചില്‍ ആകാശവാണിക്കടുത്തും കോര്‍പറേഷന്‍ പരിസരത്തും കൂട്ടംകൂടി ചെറുപ്പക്കാര്‍. ചിലയിടത്ത് കൂട്ടം കോര്‍പറേഷന്‍ മതിലിനു മുകളിലാണ്. എല്ലാവരുടെയും നോട്ടം കൈയിലെ സ്മാര്‍ട്ട്ഫോണില്‍. കൂട്ടത്തില്‍ ഇതരസംസ്ഥാനക്കാരും മറ്റു ജില്ലകളില്‍നിന്നുള്ളവരുമുണ്ട്. ബീച്ചിലെ വൈഫൈ ഇന്റര്‍നെറ്റ് സൌകര്യം പ്രയോജനപ്പെടുത്തുന്ന തിരക്കാണെന്നു മാത്രം. ‘ബീച്ച് അച്ചാ ഹേ… വൈഫൈ ബഹുത്ത് അച്ചാഹേ…’ അഹമ്മദാബാദ് സ്വദേശി കാര്‍ത്തിക്കിന്റെ വാക്കിലുണ്ട് ബിഎസ്എന്‍എല്‍ സൌജന്യ വൈഫൈ സേവനത്തിന്റെ മികവ്. നഗരത്തിലും പരിസരത്തുമുള്ള യുവാക്കള്‍ ബീച്ചിലെത്തുന്നത് കടല്‍ കാണാന്‍ മാത്രമല്ല. സൌജന്യ വൈഫൈ സേവനം ഉപയോഗപ്പെടുത്താനുംകൂടിയാണ്. മാറുന്ന ലോകത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുകയാണ് പുതുതലമുറ. മാസങ്ങള്‍ക്കു മുമ്പ് ...

Read More »

മലയോരത്ത് ടിപ്പര്‍ അപകടങ്ങള്‍ തുടരുന്നു .

മലയോര മേഖലയില്‍ ടിപ്പര്‍ അപകടങ്ങള്‍ പതിവായി. അഞ്ചു വര്‍ഷത്തിനിടെ ടിപ്പര്‍ അപകടങ്ങള്‍മൂലം നിരവധി പേരുടെ ജീവനാണ് റോഡില്‍ പൊലിഞ്ഞത്. നിരവധി പേര്‍ അംഗവൈകല്യമടക്കം സംഭവിച്ച് ദുരിതക്കയത്തില്‍ കഴിയുന്നു. തലനാരിഴക്ക് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടവരാണ് ഏറെയും. നിയമാനുസൃതവും അനധികൃതവുമായി 200ഓളം കരിങ്കല്‍ ക്വാറികള്‍, എം സാന്‍ഡ് യൂനിറ്റുകള്‍, ക്രഷറുകള്‍, ചെങ്കല്‍ ക്വാറികള്‍ എന്നിവയാണ് മേഖലയിലെ കാരശ്ശേരി, കൊടിയത്തൂര്‍, കൂടരഞ്ഞി പഞ്ചായത്തുകളിലും മുക്കം നഗരസഭയിലുമായി പ്രവര്‍ത്തിക്കുന്നത്.ഇതില്‍ പകുതിയും തീര്‍ത്തും അനധികൃതവും ബാക്കിയുള്ളവ ആവശ്യമായ മുഴുവന്‍ രേഖകള്‍ ഇല്ലാത്തതുമാണ്. ഖനന യൂനിറ്റുകളില്‍നിന്ന് 2500 ലധികം ടിപ്പര്‍ ലോറികളാണ് രാത്രിയെന്നോ പകലെന്നോ ...

Read More »

ജില്ലാ പഞ്ചായത്ത് 3.1 കോടിയുടെ മാലിന്യ നിര്‍മാര്‍ജന പദ്ധതി നടപ്പാക്കുന്നു

ജില്ലയില്‍ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനു 3.1 കോടി രൂപയുടെ പദ്ധതികള്‍ വകയിരുത്തുന്നതിനു ജില്ലാ പഞ്ചായത്ത് യോഗത്തില്‍ തീരുമാനമായി. വടകര ജില്ലാ ആശുപത്രിയില്‍ 1.85 കോടി രൂപയുടെ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, പുറക്കാട്ടിരി ആയുര്‍വേദ കോളേജില്‍ 21.3 ലക്ഷം രൂപ ചെലവില്‍ സിവേജ് ട്രീറ്റ്‌മെന്റ് പ്‌ളാന്റ്, കൂത്താളി കൃഷി ഫാമില്‍ 1.9 കോടി രൂപ ചെലവില്‍ കോഴി മാലിന്യം ജൈവളമാക്കുന്ന യൂണിറ്റ് എന്നിവ സ്ഥാപിക്കും. കോഴിക്കോട്, ബാലുശ്ശേരി, പേരാമ്പ്ര ബ്ലോക്കുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്ലാസ്റ്റിക് മാലിന്യസംസകരണ പദ്ധതി നടപ്പിലാക്കും. ജനകീയ പങ്കാളിത്തത്തോടെ പദ്ധതി തയ്യാറാക്കാന്‍ ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് 36 ...

Read More »

കോഴിക്കോട്ട് യുവതി ഷോപ്പിംഗ്‌ മാളിന് മുകളില്‍ നിന്നും ചാടി ജീവനൊടുക്കിയതിന് പിന്നില്‍ ഭര്‍തൃവീട്ടില്‍ നിന്ന് കടുത്ത അവഗണനയും പീഡനവുമുണ്ടായതിനെത്തുടര്‍ന്ന്.

ഷോപ്പിങ് മാളില്‍നിന്നു താഴേക്കു ചാടി ഇരുപത്തിനാലുകാരി പുതിയങ്ങാടി സ്വദേശി ഇരുപത്തിനാലുകാരി അന്‍സയാണു വെള്ളിയാഴ്ച ഉച്ചയോടെ തോണ്ടയാട്ടെ ഷോപ്പിംഗ്‌ മാളിന് മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്. അന്‍സയെ സെക്യൂരിറ്റി ജീവനക്കാരും നാട്ടുകാരും ചേര്‍ന്നു കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ടു വര്‍ഷത്തോളം നീണ്ട പ്രണയത്തിനു ശേഷം ഫെബ്രുവരിയിലായിരുന്നു മാലിക്കടവ് സ്വദേശി അജന്തദാസുമായി അന്‍സയുടെ വിവാഹം. എന്നാല്‍ വിവാഹശേഷം ഭര്‍തൃവീട്ടില്‍ നിന്ന് കടുത്ത അവഗണനയും പീഡനവുമുണ്ടായതിനെത്തുടര്‍ന്നാണ് ആത്മഹത്യയെന്ന് അന്‍സയുടെ ബന്ധുക്കള്‍ ആരോപിച്ചു. ബംഗളുരുവില്‍ ഇന്‍ഡിഗോയില്‍ ജോലി ചെയ്യുന്ന കാലത്താണ് അന്‍സ അജന്തദാസുമായി പ്രണയത്തിലായത്. രണ്ടു ...

Read More »

ഓരോ ജില്ലയ്ക്കും ഓരോ ചരിത്രമ്യൂസിയം നിർമിക്കുന്നതു പരിഗണനയിൽ

സംസ്ഥാനത്ത് ഓരോ ജില്ലയ്ക്കും ഓരോ ചരിത്രമ്യൂസിയം നിർമിക്കുന്നതു പരിഗണനയിലെന്നു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. അറിയപ്പെടാതെ കിടക്കുന്ന ചരിത്ര–പുരാവസ്തു സങ്കേതങ്ങൾ കണ്ടെത്തി, അവയുടെ പൈതൃക പാരമ്പര്യം നിലനിർത്താനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കാട്ടായിക്കോണത്തിനു സമീപം പുരാവസ്തുവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന മടവൂർപ്പാറയിൽ നിർമാണജോലികളുടെ പുരോഗതി വിലയിരുത്താൻ എത്തിയതായിരുന്നു മന്ത്രി. മുളപ്പാലവും ഓലമേഞ്ഞ കൂടാരങ്ങളും ഉൾപ്പെടെ പരിസ്ഥിതിസൗഹൃദപാർക്കായി അണിഞ്ഞൊരുങ്ങുന്ന മടവൂർപ്പാറ കുട്ടികൾക്കായുള്ള തന്റെ ഓണസമ്മാനമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. പത്തുദിവസംകൊണ്ട് ബാക്കിയുള്ള പണികൾ പൂർത്തിയാക്കി ഓണത്തിനു മുൻപ് സാംസ്കാരികോൽസവത്തോടെ ആഘോഷമായിത്തന്നെ സന്ദർശകർക്കായി തുറന്നു കൊടുക്കും. ഘട്ടംഘട്ടമായാകും മടവൂർപ്പാറയുടെ തുടർവികസനം. ...

Read More »

സ്വകാര്യ ബസ് സമരം പിൻവലിച്ചു.

ആഗസ്ത് 30 ന് സംസ്ഥാനത്ത് നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് സമരം പിൻവലിച്ചത്. ബസുടമകളുടെ പ്രധാന ആവശ്യമായ പെർമിറ്റിന്റെ കാര്യത്തിൽ തെളിവെടുപ്പ് നടത്തുമെന്ന് ചർച്ചയിൽ മന്ത്രി ഉറപ്പ് നൽകിയതായി സമരസമതി അറിയിച്ചു. ബജറ്റ് നിർദ്ദേശത്തെ തുടർന്ന് റോഡ് നികുതിയിലുണ്ടായ ഗണ്യമായ വർദ്ധന പിൻവലിക്കുക, 31 റൂട്ടുകളുടെ ദേശസാത്കരണവുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ്സുകളുടെ പെർമിറ്റ് നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കുക തുടങ്ങിയവ ഉന്നയിച്ചായിരുന്നു സമരം പ്രഖ്യാപിച്ചിരുന്നത്.

Read More »

സിവിൽസ്റ്റേഷൻ പരിസരം നെഹ്റു യുവകേന്ദ്ര വൊളന്റിയർമാരും ഗുരുവായൂരപ്പൻ കോളജ് എൻഎസ്എസ് വിദ്യാർഥികളും ചേർന്ന് വൃത്തിയാക്കി…

കേന്ദ്രസർക്കാരിന്റെ ശുചിത്വ പക്ഷാചരണത്തിന്റെ ഭാഗമായി ഗുരുവായൂരപ്പൻ കോളജിലെ എൻഎസ്എസ് വിഭാഗവും നെഹ്റു യുവേകന്ദ്രയുടെ നാഷനൽ യൂത്ത്വൊളന്റിയേഴ്സും ചേർന്നു സിവിൽസ്റ്റേഷനും പരിസരവും വൃത്തിയാക്കി. കലക്ടർ എൻപ്രശാന്ത് ഉദ്ഘാടനം ചെയ്തു. സിവിൽസ്റ്റേഷൻ വളപ്പിലെ കാടുകൾ വെട്ടിമാറ്റുകയും പല സ്ഥലത്തായി തള്ളിയ പ്ലാസ്റ്റിക് കുപ്പികളും കവറുകളും വേർതിരിക്കുകയും ചെയ്തു.ഒട്ടേറെ മദ്യക്കുപ്പികളും വളപ്പിൽ നിന്നു കണ്ടെത്തി. രാത്രി സമയത്ത് സാമൂഹിക വിരുദ്ധർ ഇവിടെകയറി മദ്യപിക്കുന്നതിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നു. എല്ലാ സ്ഥലവും അംഗങ്ങൾ വൃത്തിയാക്കി. നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് കോഓഡിനേറ്റർ എം. അനിൽകുമാർ, എഡിഎം ടി. ജനിൽ കുമാർ, ജയൻ ...

Read More »

മണിയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന യാത്രാപ്രശ്നം രൂക്ഷമായി തുടരുന്നു .

ആയിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന മണിയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന യാത്രാപ്രശ്നം രൂക്ഷമായി തുടരുന്നതില്‍ ആശങ്ക. പഞ്ചായത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നുമായാണ് ഈ വിദ്യാലയത്തില്‍ കുട്ടികള്‍ എത്തുന്നത്. എന്നാല്‍, പെര്‍മിറ്റുള്ള ബസുകള്‍ പലതും ട്രിപ് മുടക്കുന്നതും സര്‍വിസ് നടത്തുന്നവയില്‍ ജനബാഹുല്യം കാരണം വിദ്യാര്‍ഥികള്‍ക്ക് കയറാന്‍ പറ്റാത്തതുമാണ് കുട്ടികളെയും രക്ഷിതാക്കളെയും പ്രയാസപ്പെടുത്തുന്നത്. നിലവില്‍ പെര്‍മിറ്റ് ബസുകളില്‍ പലതും ഓടുന്നില്ളെന്നും ആക്ഷേപമുണ്ട്. വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന യാത്രാപ്രശ്നത്തിന് പരിഹാരം കാണണമെന്ന് സ്കൂള്‍ പി.ടി.എ അധികൃതരോട് ആവശ്യപ്പെട്ടു. പെര്‍മിറ്റുണ്ടായിട്ടും സര്‍വിസ് നടത്താത്ത ബസുകളുടെ പെര്‍മിറ്റ് റദ്ദ് ചെയ്ത് പുതിയവക്ക് ...

Read More »

ദേശീയപാത സര്‍വേ തടഞ്ഞു

ദേശീയപാത ബി.ഒ.ടി അടിസ്ഥാനത്തില്‍ വികസിപ്പിക്കാനുള്ള സര്‍വേ നടപടികള്‍ തിക്കോടിയില്‍ മുടങ്ങി. തിങ്കളാഴ്ച രാവിലെ കൊയിലാണ്ടി സ്ഥലമേറ്റെടുപ്പ് തഹസില്‍ദാറുടെ നേതൃത്വത്തിലത്തെിയ സര്‍വേ സംഘത്തെ കര്‍മസമിതി പ്രവര്‍ത്തകര്‍ തടഞ്ഞതാണ് സര്‍വേ മുടങ്ങാന്‍ കാരണം. കരിപ്പൂര്‍ വിമാനത്താവളത്തിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നഷ്ടപരിഹാര പാക്കേജ് അടക്കമുള്ള കാര്യങ്ങള്‍ മുന്‍കൂറായി മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ദേശീയപാതയുടെ വി കസന കാര്യത്തില്‍ പാക്കേജ് പ്രഖ്യാപിച്ചില്ല. ഈ സാഹചര്യത്തില്‍ സമരം ശക്തമാക്കുമെന്ന് കര്‍മസമിതി ഭാരവാഹികള്‍ പറഞ്ഞു. സര്‍വേ തടഞ്ഞതിനെ തുടര്‍ന്ന് തിക്കോടിയില്‍ വന്‍ പൊലീസ് സന്നാഹമേര്‍പ്പെടുത്തി. എം.ടി. മഹേഷ്, അബു ...

Read More »