മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡ് വികസനം എങ്ങുമത്തെിയിട്ടില്ളെന്ന് ജനങ്ങള്‍ക്ക് മുഴുവനറിയാം. എന്നാല്‍, അവകാശവാദങ്ങളുന്നയിക്കുന്നതിന് നഗരസഭാ കൗണ്‍സിലര്‍മാര്‍ക്ക് അതൊന്നും തടസ്സമേ അല്ല. കൗണ്‍സില്‍ യോഗത്തില്‍ മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡ് വികസനത്തില്‍ കൗണ്‍സിലര്‍ പൊറ്റങ്ങാടി കിഷന്‍ചന്ദ് കൊണ്ടുവന്ന പ്രമേയമാണ് ഭരണ-പ്രതിപക്ഷാംഗങ്ങളുടെ രാഷ്ട്രീയ വാദപ്രതിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത്. പ്രമേയത്തിന്‍െറ ചര്‍ച്ചയില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാറാണ് റോഡ് വികസനത്തിനായി എന്തെങ്കിലും ചെയ്തിട്ടുള്ളതെന്ന് യു.ഡി.എഫ് അംഗങ്ങള്‍ വാദിച്ചതോടെ കഴിഞ്ഞ സര്‍ക്കാര്‍ ഈ റോഡിനായി ഒന്നും ചെയ്തിട്ടില്ളെന്നും എല്‍.ഡി.എഫ് സര്‍ക്കാര്‍ റോഡ് വികസനം യഥാര്‍ഥ്യമാക്കുമെന്നും എല്‍.ഡി.എഫ് അംഗങ്ങളും തിരിച്ചടിച്ചു. ഇതോടെയാണ് കൗണ്‍സില്‍ യോഗം രാഷ്ട്രീയ ചര്‍ച്ചയായി ...
Read More »കോഴിക്കോട് പൾസ്
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ലക്ഷം വൃക്ഷത്തൈകള്‍ നടും
ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലത്തിന്‍െറ ആഭിമുഖ്യത്തില്‍ ബുധനാഴ്ച നടക്കുന്ന ശോഭായാത്രകള്‍ക്ക് ഒരുക്കങ്ങളായി. തൈ വെക്കാം, തണലേകാം, താപമകറ്റാം എന്ന സന്ദേശവുമായി നടക്കുന്ന ആഘോഷത്തിന്‍െറ ഭാഗമായി ലക്ഷം വൃക്ഷ ത്തൈകള്‍ നട്ടുപിടിപ്പിക്കുമെന്ന് ബാലഗോകുലം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രചാരണത്തിനായി ഫ്ളക്സ് ബോര്‍ഡുകള്‍ ഉപയോഗിക്കാതെ പ്ളാസ്റ്റിക് മുക്തമായാണ് പരിപാടികള്‍. മഹാശോഭായാത്ര 24ന് ഉച്ചക്ക് 3.30ന് ശ്രീകണ്ഠേശ്വര ക്ഷേത്രത്തില്‍നിന്ന് ആരംഭിക്കും. ഉപശോഭായാത്രകള്‍ നഗരത്തിന്‍െറ വിവിധ കേന്ദ്രങ്ങളില്‍ മഹാശോഭായാത്രയില്‍ സംഗമിച്ച് മുതലക്കുളം അന്നപൂര്‍ണേശ്വരി ക്ഷേത്രപരിസരത്ത് പ്രത്യേകം തയാറാക്കിയ അമ്പാടിയില്‍ പ്രവേശിക്കും. കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ...
Read More »ഒറ്റയാള്‍ പ്രതിഷേധവുമായി ഒരധ്യാപകന്…
തെരുവുനായ് ശല്യത്തിന് അന്തിമപരിഹാരം കാണാന്‍ തയ്യാറാകാത്ത അധികൃതരുടെ സമീപനത്തിനെതിരെ ഒറ്റയാള്‍ പ്രതിഷേധം.കോഴിക്കോട് കിഡ്സണ്‍ കോര്‍ണറിലാണ് അധ്യാപകനായ ബാലകൃഷ്ണന്, ഒറ്റയാള്‍ ധര്‍ണ നടത്തിയത്.തെരുവ് നായ്ക്കള്‍ ആളുകളുടെ ജീവനെടുക്കുമ്പോള്‍ നടപടികള്‍ പ്രസ്താവനകളിലൊതുങ്ങുന്ന അധികാരികള്‍ക്കെതിരെയാണ് കണ്ണഞ്ചേരി സ്വദേശി ബാലകൃഷ്ണന്റെ ധര്‍ണ. പ്രതീകാത്മകമായി പട്ടിവാല് കഴുത്തില്‍ തൂക്കി രൂക്ഷമായ മുദ്രാവാക്യങ്ങളോടെയാണ് മാനാഞ്ചിറ പൊറ്റക്കാടിന്റെ പ്രതിമക്ക് മുന്നിൽ ധർണ്ണ നടത്തിയത്. മനുഷ്യരെ കൊള്ളുന്നത് മനുഷ്യർക്ക് എതിരെ കേസ് എടുക്കാം ശിക്ഷിക്കാം എന്നാൽ മനുഷ്യരെ കൊന്നു തിന്നുന്ന നായയ്ക്കൾക്ക് എതിരെ ഇന്ദു നടപടിയാണ് അധികൃതർ കൈക്കൊള്ളുന്നത് എന്നദ്ദേഹം ചോദിക്കുന്നു .സര്‍ക്കാര്‍ ജനങ്ങളുടെ ജീവിതത്തിന് ...
Read More »ഓൺലൈനിൽ കുടുങ്ങി ന്യൂനപക്ഷ സ്കോളര്‍ഷിപ് പദ്ധതി.!!
ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ സമര്‍പ്പണത്തിന് ഒരു തവണ രജിസ്റ്റര്‍ ചെയ്യുന്ന സംവിധാനം നടപ്പാക്കണമെന്ന് ആവശ്യം ശക്തമാവുന്നു. ഇപ്പോഴത്തെ ഓണ്‍ലൈന്‍ വഴിയുള്ള അപേക്ഷാ സമര്‍പ്പണം പ്രയാസകരമാണെന്നും രക്ഷാകര്‍ത്താക്കളും വിദ്യാര്‍ഥികളും സ്കൂള്‍ അധികൃതരും പറയുന്നു. ഈ സാഹചര്യത്തിലാണ് ഒരു കുട്ടിക്ക് ഒരു തവണ അപേക്ഷിച്ചാല്‍ രജിസ്ട്രേഷന് നമ്പര്‍ നല്‍കുകയും പിന്നീട് വര്‍ഷാവര്‍ഷം പുതിയ മാര്‍ക്ക് ലിസ്റ്റ് കോപ്പിയും കുടുംബത്തിന്‍െറ വാര്‍ഷിക വരുമാന ഡിക്ളറേഷനും സ്കാന്‍ ചെയ്ത് അപേക്ഷ പുതുക്കാന്‍ അവസരമൊരുക്കുന്ന സംവിധാനം വേണമെന്നാണ് ആവശ്യം. ഒന്നാം ക്ളാസില്‍ അപേക്ഷ സമര്‍പ്പിക്കുന്ന കുട്ടിക്ക് രജിസ്ട്രേഷന് നമ്പര്‍ പ്രകാരം ...
Read More »ബാലുശ്ശേരി ബ്ളോക്കില്‍ പൊതുവിദ്യാലയ നവീകരണ പദ്ധതി നടപ്പാക്കുന്നു
ഡയറ്റിന്‍െറ ആഭിമുഖ്യത്തില്‍ ബാലുശ്ശേരി ബ്ളോക്കിലെ ഫോക്കസ് വിദ്യാലയങ്ങളില്‍ പൊതുവിദ്യാലയ നവീകരണ പ്രവര്‍ത്തനത്തിനുള്ള ‘ടാര്‍ഗറ്റ്’ പദ്ധതി നടപ്പാക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം വ്യാഴാഴ്ച ഉണ്ണികുളം ജി.എല്‍.പി സ്കൂളില്‍ പുരുഷന് കടലുണ്ടി എം.എല്‍.എ നിര്‍വഹിക്കും. ബാലുശ്ശേരി ബി.ആര്.സി പരിധിയിലെ വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകര്‍, പി.ടി.എ പ്രസിഡന്റുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ പൊതുസമൂഹത്തിന്‍െറ സഹകരണത്തോടെ പദ്ധതി വിജയിപ്പിക്കുന്നതിനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യും. ഉദ്ഘാടന പരിപാടിയുടെ വിജയത്തിനായി ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ടി. ബിനോയ്, വൈസ് പ്രസിഡന്റ് നസീറ ഹബീബ്, ബാലുശ്ശേരി എ.ഇ.ഒ ...
Read More »മണ്ണ് നീക്കം ചെയ്യുന്നതിനെതിരെ പ്രദേശവാസികള്‍ രംഗത്ത്
മടപ്പള്ളി ഗവ. കോളജിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സിനു സമീപത്തുനിന്ന് മണ്ണ് നീക്കം ചെയ്യുന്നതിനെതിരെ പ്രദേശവാസികളുടെ എതിര്‍പ്പ് വര്‍ധിക്കുന്നു. ഇതിനു പിന്നാലെ പ്രദേശവാസികള്‍ ചേര്‍ന്ന് മണ്ണ് സംരക്ഷണസമിതിക്ക് രൂപം നല്കി. കോളജ് സ്ഥിതി ചെയ്യുന്ന നാവട്ടോല് കുന്ന് പറമ്പിലെ ഒരേക്കറോളം വരുന്ന ഭൂമിയില്‍നിന്ന് മണ്ണ് നീക്കംചെയ്യാന്‍ ശ്രമം നടക്കുന്നതായി സമിതി കണ്ടത്തെി. അഷിത നാവട്ടോല്, കക്കുറയില്‍ പ്രസീത എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്നാണ് മണ്ണ് നീക്കംചെയ്യാന്‍ നടപടി തുടങ്ങിയത്. കഴിഞ്ഞ ദിവസം മണ്ണുമാന്തിയന്ത്രവും ടിപ്പര്‍ ലോറിയുമായി എത്തിയവര്‍ മണ്ണ് കടത്തുന്നത് പ്രദേശവാസികള്‍ തടഞ്ഞിരുന്നു. ഒഞ്ചിയം വില്ളേജ് ഓഫിസറും ചോമ്പാല്‍ ...
Read More »കോഴിക്കോട്ടുനിന്ന് കെ.എസ്.ആർ .ടി.സി.യുടെ ഹജ്ജ് പ്രത്യേക സർവീസ് തുടങ്ങി
കോഴിക്കോട്ടുനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള കെ.എസ്.ആർ .ടി.സി.യുടെ ഹജ്ജ് പ്രത്യേക സർവീസ് തുടങ്ങി. മാവൂർ റോഡ് കെ.എസ്.ആർ .ടി.സി. സ്റ്റാൻ ഡിൽ ആദ്യ ഹജ്ജ് സർ വീസ് മന്ത്രി എ.കെ. ശശീന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു. സ്വകാര്യ ഓപ്പറേറ്റർമാരുടെ ചൂഷണം അവസാനിപ്പിച്ച് മാന്യമായ നിരക്കിൽ യാത്രാ സൗകര്യമൊരുക്കുകയാണ് കെ.എസ്.ആർ .ടി.സി.യുടെ ഉദ്ദേശ്യമെന്ന് മന്ത്രി പറഞ്ഞു. 40 പേര് ഒരുമിച്ച് യാത്ര ബുക്ക് ചെയ്യുകയാണെങ്കിൽ പാനൂർ വടകര, കുറ്റിയാടി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് സർ വീസ് തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.കല്പറ്റയിൽ നിന്ന് രാവിലെ ഏഴിനാണ് എ.സി. ലോഫ്ലോർ ...
Read More »സംസ്ഥാനത്തെ ആദ്യ ബയോഡീസല്‍ പ്ലാന്റ് കോഴിക്കോട്.
ഇന്ധനക്ഷമത കൂട്ടാനും പരിസ്ഥിതി മലിനീകരണം കുറക്കാനും കെ.എസ്.ആര്.ടി.സി സപ്തംബര്‍ മുതല്‍ ബസ്സുകളില്‍ ബയോഡീസല്‍ നിര്‍ബന്ധമാക്കും. സംസസ്ഥാനത്തെ ആദ്യ ബയോഡീസല്‍ പ്ലാന്റ് കോഴിക്കോട് തൊട്ടില്‍പ്പാലത്ത് അടുത്തയാഴ്ച പ്രവര്‍ത്തനമാരംഭിക്കും. തൊട്ടില്‍പ്പാലം ഡിപ്പോയ്ക്ക് പുറമെ മാവൂര്‍ റോഡിലെ കെ.എസ്.ആര്.ടി.സി ഡിപ്പോയിലും ബയോഡീസല്‍ പമ്പ് ഉടനെ പ്രവര്‍ത്തനക്ഷമമാക്കും. 95 ശതമാനം ഡീസലിനോടൊപ്പം അഞ്ച് ശതമാനം ബയോഡീസല്‍ ചേര്‍ത്ത് കൊണ്ടാണ് ആദ്യഘട്ടത്തില്‍ ബസ്സുകള്‍ ഓടിക്കുക. പിന്നീട് ഇത് 10,15 എന്നിങ്ങനെ വര്‍ധിപ്പിച്ച് 20 ശതമാനം വരെ എത്തിക്കും. ഇത് 30 ശതമാനം ഇന്ധന ക്ഷമത ഉറപ്പു വരുത്തും.
Read More »കോഴിക്കോട് ആര്‍ട് ഗാലറിയില്പ്രാദേശിക സംസ്കാരത്തിന്റെ കഥ പറയാന്‍ “പിക്സലേറിയ”
പ്രാദേശിക സംസ്കാരം പ്രതിഫലിപ്പിക്കുന്നതിനായി കോഴിക്കോട് ആര്‍ട് ഗാലറിയില്‍ ആരംഭിച്ച ഫോട്ടോ പ്രദര്‍ശനം ഇന്ന് മുതല്‍. ഗുരുവായൂര്‍ സ്വദേശി സാജിത് അബൂബക്കര്‍ ആണ് പിക്സലേറിയ എന്ന പേരില്‍ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ഇന്നാരംഭിച്ച പ്രദര്‍ശനം ഞായറാഴ്ച അവസാനിക്കും. ലോക ഫോട്ടോഗ്രഫി ദിനത്തോടനുബന്ധിച്ച് നടത്തുന്ന പ്രദര്‍ശനം കേരളത്തിന്റയും ഇന്ത്യയുടെയും ചരിത്രമാണ് പറയുന്നത്. ഇത് കൂടാതെ പതിനാറ് വര്‍ഷം ദുബായില്‍ രണ്ട് വര്‍ഷം യുഎഇയിലും കമ്പ്യൂട്ടര്‍ ഡിസൈനറായി ജോലി ചെയ്ത അനുഭവത്തില്‍ പ്രവാസ ജീവിതത്തിന്റെ കാഴ്ചകളും ചിത്ര പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്. രാവിലെ 9 മണി മുതല്‍ വൈകീട്ട് 6 മണി ...
Read More »ഓണത്തിന് ഒരുങ്ങുവാൻ ഇത്തവണ കോഴിക്കോട്ടുകാർക്ക് തമിഴ് നാടിന്റെ കൈത്തറി ഉത്പന്നങ്ങൾ ..
ഓണത്തിന് ഒരുങ്ങുവാൻ ഇത്തവണ കോഴിക്കോട്ടുകാർക്ക് തമിഴ് നാടിന്റെ കൈത്തറി ഉത്പന്നങ്ങൾ ..കോഴിക്കോട് മിട്ടായി തെരുവിൽ 30% വിലക്കിഴിവോടെ ഖാദി ഉത്പന്നങ്ങൾ വില്പനയാരംഭിച്ചിരിക്കുന്നു.17-08-16 മുതൽ 14-09-2016 വരെയാണ് വില്പന .ഓണം വിപണനമേള കളക്ടർ എൻ പ്രശാന്ത് ഉത്ഘാടനം ചെയ്തു. ചടങ്ങിൽ ബ്രാഞ്ച് മാനേജർ സജിത്ത് ,ഡെപ്യൂട്ടി മാനേജർ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു
Read More »