Home » നമ്മുടെ കോഴിക്കോട് (page 10)

നമ്മുടെ കോഴിക്കോട്

കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഓപ്പറേഷന്‍ തീയറ്ററിലെ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ; ജീവനക്കാരന് സസ്‌പെന്‍ഷന്‍

കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഓപ്പറേഷന്‍ തീയറ്ററില്‍ വസ്ത്രം മാറുന്ന മുറിയില്‍ മൊബൈല്‍ ക്യാമറ കണ്ടെത്തിയ സംഭവത്തില്‍ ആശുപത്രി ജീവനക്കാരന് സസ്‌പെന്‍ഷന്‍. ഓപ്പറേഷന്‍ തീയറ്റര്‍ മെക്കാനിക്ക് സുധാകരനെയാണ് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സസ്‌പെന്‍ഡ്് ചെയ്തത്. 52 കാരനായ കക്കോടി സ്വദേശി കഴിഞ്ഞ അഞ്ചുവര്‍ഷമായി ബീച്ച് ആശുപത്രിയില്‍ ജോലി ചെയ്യുന്നു. അഡീഷണല്‍ ഡിഎംഒ ഡോ. ആശാദേവി കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി നേരിട്ട് പരിശോധന നടത്തിയ ശേഷം സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഈ മാസം എട്ടിനാണ് ഓപ്പറേഷന്‍ തീയറ്ററിനോട് ചേര്‍ന്ന് ജീവനക്കാര്‍ ...

Read More »

ഭര്‍തൃവീട്ടുകാരുടെ മര്‍ദ്ദനം;കനകദുര്‍ഗ്ഗയെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ശബരിമല ദര്‍ശനത്തിന് ശേഷം തിരികെ വീട്ടിലെത്തിയ കനകദുര്‍ഗ്ഗയ്ക്ക് ഭര്‍തൃവീട്ടുകാരുടെ മര്‍ദ്ദനമേറ്റു. തലക്ക് പരുക്കേറ്റ കനകദുര്‍ഗ്ഗയെ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ചികിത്സയിലാണ്. കനകദുര്‍ഗ്ഗ മര്‍ദ്ദിച്ചെന്നാരോപിച്ച് ഭര്‍ത്താവിന്റെ അമ്മയും ചികിത്സ തേടിയിട്ടുണ്ട്. ആശുപത്രിക്ക് മുന്നില്‍ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം സ്വദേശിയായ കനകദുര്‍ഗ്ഗയും സുഹൃത്ത് ബിന്ദുവും ഈ മാസം രണ്ടാം തീയതിയാണ് ശബരിമലയിലെത്തി ദര്‍ശനം നടത്തിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രഹസ്യ കേന്ദ്രങ്ങളില്‍ കഴിയുകയായിരുന്നു ഇരുവരും. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് കനകദുര്‍ഗ്ഗ അങ്ങാടിപ്പുറത്തുള്ള വീട്ടിലെത്തിയത്. പൊലീസ് സുരക്ഷയും ഒരുക്കിയിരുന്നു. വീടിനുള്ളിലേക്ക് കയറിയപ്പോള്‍ ഭര്‍ത്താവിന്റെ അമ്മ സുമതി ...

Read More »

കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെയാണ് ബൈപ്പാസ് നിർമിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. മുംബൈ കന്യാകുമാരി കോറിഡോർ ഉടൻ യാഥാർത്ഥ്യമാക്കും. ചില പദ്ധതികൾ മുടങ്ങികിടക്കുകയാണ്. മുപ്പത് വർഷമായി മുടങ്ങി കിടക്കുന്ന പദ്ധതികളുണ്ട്. ഇത് ജനങ്ങളോടുള്ള ക്രൂരതയാണ്. പദ്ധതികൾ വൈകിപ്പിച്ച് പൊതുപണം പാഴാക്കരുത്. എല്ലാവരുടേയും വികസനമാണ് കേന്ദ്ര സർക്കാറിന്റെ ലക്ഷ്യം. കേരളത്തിന്റെ വികസനത്തിന് കേന്ദ്രം വലിയ പരിഗണന നൽകി.നിരവധി പദ്ധതികൾക്ക് കേരളത്തിന് കേന്ദ്രം പണം അനുവദിച്ചു.കേരള പുനർനിർമ്മാണത്തിനായി കാര്യക്ഷമമായി പ്രവർത്തിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങിൽ അദ്ധ്യക്ഷത ...

Read More »

പയ്യോളിയില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്; ബി.ജെ.പി പ്രവര്‍ത്തകര്‍ പിടിയില്‍

കോഴിക്കോട് പയ്യോളിയില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറിഞ്ഞ സംഭവത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ പൊലീസ് പിടിയില്‍. അയനിക്കാട് ആവിത്താരമേല്‍ സത്യന്റെ വീടിന് നേരെയാണ് ഞായറാഴ്ച രാത്രി ബോബേറുണ്ടായത്. ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിരുന്നു. അക്ഷയ്, അഭിമന്യു, സെന്തില്‍ എന്നിവരെയാണ് പയ്യോളി പോലീസ് കസ്റ്റഡിയിലെടുത്തത്.

Read More »

ഇഖാമ പുതുക്കുന്നതില്‍ വീഴ്ചവരുത്തുന്നവരെ നാടുകടത്തും: സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ്

താമസാനുമതി രേഖയായ ഇഖാമ പുതുക്കുന്നതില്‍ തുടര്‍ച്ചയായി വീഴ്ച വരുത്തുന്ന വിദേശ തൊഴിലാളികളെ നാടു കടത്തുമെന്ന് സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് അറിയിച്ചു. ഇഖാമ സ്റ്റാറ്റസ് പരിശോധിക്കാന്‍ ഓണ്‍ലൈന്‍ സൗകര്യം പ്രയോജനപ്പെടുത്തണമെന്നും ഡയറക്ടറേറ്റ് നിര്‍ദേശിച്ചു. ഹവിയ്യതു മുഖിം എന്നറിയപ്പെടുന്ന അഞ്ചു വര്‍ഷം കാലാവധിയുളള താമസാനുമതി രേഖയാണ് പാസ്‌പോര്‍ട് ഡയറക്ടറേറ്റ് മൂന്ന് വര്‍ഷമായി വിതരണം ചെയ്യുന്നത്. ഓരോ വര്‍ഷവും പുതിയ കാര്‍ഡ് വിതരണം ചെയ്യുന്നത് ഒഴിവാക്കുന്നതിനാണ് അഞ്ച് വര്‍ഷം കാലാവധിയുളള കാര്‍ഡ് വിതരണം ആരംഭിച്ചത്. ഇതില്‍ കാലാവധി അവസാനിക്കുന്ന തീയതി രേഖപ്പെടുത്താറില്ല. എന്നാല്‍ ഓരോ വര്‍ഷവും നിശ്ചിത ഫീസ് ...

Read More »

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് കോഴിക്കോട് തുടക്കമായി

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ നാലാമത് പതിപ്പിന് ഇന്ന് തുടക്കം കുറിക്കുന്നു. ജനുവരി 10 മുതല്‍ 13 വരെ കോഴിക്കോട് കടപ്പുറത്തുവെച്ചു നടക്കുന്ന ഈ കലാ-സാഹിത്യ മാമാങ്കത്തിന് വൈകിട്ട് ആറ് മണിയ്ക്ക് ജ്ഞാനപീഠ ജേതാവായ എം.ടി വാസുദേവന്‍ നായര്‍ തിരി തെളിയ്ക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ. സച്ചിദാനന്ദന്‍, എം.കെ. രാഘവന്‍ എം.പി, എ.പ്രദീപ് കുമാര്‍ എം.എല്‍.എ, എം.കെ. മുനീര്‍ എം.എല്‍.എ, തോട്ടത്തില്‍ രവീന്ദ്രന്‍(മേയര്‍), നോര്‍വേ നയതന്ത്രജ്ഞയായ അര്‍ണേ റോയ് വാള്‍തര്‍, കളക്ടര്‍ ശ്രീറാം സാംബശിവ റാവു തുടങ്ങിയവര്‍ പങ്കെടുക്കും. ഇന്നലെ വൈകുന്നേരം ...

Read More »

മിഠായി തെരുവില്‍ ആക്രമണം നടത്തിയവരുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടു

കോഴിക്കോട് മിഠായിത്തെരുവില്‍ ഹര്‍ത്താലിന്റെ മറവില്‍ ആക്രമണം നടത്തിയവരുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തു വിട്ടു. കോഴിക്കോട് സിറ്റി പൊലീസാണ് ചിത്രം പുറത്തു വിട്ടിരിക്കുന്നത്. ഈ ചിത്രങ്ങളില്‍ കാണുന്നവരെ സംബന്ധിക്കുന്ന വിവരം ലഭിച്ചാല്‍ പൊലീസിനെ അറിയിക്കണമെന്ന കുറിപ്പും ചിത്രങ്ങളിലുണ്ട്. ഹര്‍ത്താല്‍ ദിനത്തില്‍ മിഠായി തെരുവില്‍ തുറന്ന കടകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അടപ്പിച്ചിരുന്നു. കല്ലേറ് ഉണ്ടായതിനെ തുടര്‍ന്ന് പല സ്ഥാപനങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. വ്യാപകമായ ആക്രമണം അഴിച്ചുവിട്ട സംഘം ഒരു മതവിഭാഗത്തിനെതിരെ ഭീഷണി മുഴക്കി. സമരത്തില്‍ ആക്രമി സംഘം വിദ്വേഷ മുദ്രാവാക്യം മുഴക്കിയതും പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. പ്രദേശത്ത് ലാത്തിചാര്‍ജ് ...

Read More »

വിദ്യാര്‍ത്ഥികള്‍ക്ക് ജന്മദിനത്തില്‍ കളര്‍ വസ്ത്രമിടാം; പൊതു വിദ്യാഭ്യാസ ഡയറക്ടര്‍

സ്‌കൂളുകളില്‍ പിറന്നാള്‍ ദിനത്തില്‍ നിറമുള്ള വേഷങ്ങള്‍ ധരിച്ചു വരുന്ന വിദ്യാര്‍ത്ഥികളെ ശിക്ഷിക്കാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശം പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ (ഡിപിഐ) അറിയിച്ചു. കാതറില്‍ ജെ വി എന്ന വിദ്യാര്‍ത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഡിപിഐ ഓഫീസ് അറിയിച്ചു. ജന്മദിനത്തില്‍ നിറമുള്ള വസ്ത്രം ധരിച്ച് സ്‌കൂളില്‍ ചെന്നതിന് അധികൃതര്‍ മോശമായി സംസാരിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി കാതറിന്റെ പരാതിയില്‍ വ്യക്തമാക്കി. ഇതിനെതുടര്‍ന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് ഇറക്കിയത്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ജന്മ ദിനത്തില്‍ യൂണിഫോം അല്ലാത്ത നിറമുള്ള വേഷങ്ങള്‍ ധരിച്ചു വരുന്ന ...

Read More »

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ഹര്‍ത്താല്‍ അനുകൂലികളുടെ അഴിഞ്ഞാട്ടം; ബിജെപിയുടെ വാര്‍ത്താസമ്മേളനം ബഹിഷ്‌കരിച്ച് മാധ്യമപ്രവര്‍ത്തകര്‍

മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ഹര്‍ത്താല്‍ അനുകൂല സംഘടനകളായ അയ്യപ്പകര്‍മ്മ സമിതിയും ബിജെപിയും അക്രമം അഴിച്ചു വിട്ടതില്‍ പ്രതിഷേധിച്ച് ബിജെപി ഉള്‍പ്പെടെയുള്ള സംഘടനകളുടെ വാര്‍ത്താസമ്മേളനം ബഹിഷ്‌കരിച്ച് മാധ്യമപ്രവര്‍ത്തക യൂണിയന്‍തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ളയുടെയും കോഴിക്കോട് കെ സുരേന്ദ്രന്റെയും വാര്‍ത്താസമ്മേളനമാണ് മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്‌കരിച്ചത്.കെപി ശശികലയുടെ വാര്‍ത്താസമ്മേളനം അനുവദിക്കില്ലെന്ന് കോട്ടയം പ്രസ്സ് ക്ലബ്ബും അറിയിച്ചു. ആര്‍എസ്എസ്-ബിജെപി അക്രമത്തിനെതിരായ മാധ്യമപ്രവര്‍ത്തകരുടെ പ്രതിരോധമാണ് ബഹിഷ്‌കരണം.

Read More »

ശബരിമല യുവതി പ്രവേശനം; നാളെ സംസ്ഥാനത്ത് ഹര്‍ത്താല്‍

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍. ശബരിമല കര്‍മ്മ സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ശബരിമലയില്‍ ഇന്ന് പുലര്‍ച്ചെ സ്ത്രീകള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ബിജെപിയുടെ നേതൃത്വത്തില്‍ ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടകളടപ്പിച്ച് പ്രതിഷേധിക്കുകയാണ്. പലയിടത്തും നിര്‍ബന്ധപൂര്‍വ്വമാണ് കടകള്‍ അടപ്പിക്കുന്നതെന്ന പരാതിയും ഉയരുന്നുണ്ട്. തിരുവനന്തപുരം സെക്രട്ടേറിയേറ്റ് ലക്ഷ്യമാക്കി നീങ്ങിയ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. ഇവര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

Read More »