Home » നമ്മുടെ കോഴിക്കോട് (page 131)

നമ്മുടെ കോഴിക്കോട്

ഗുലാം അലിയെ കേൾക്കാൻ നാളുകളെണ്ണി കോഴിക്കോട്ടുകാർ

വിശ്വപ്രസിദ്ധ ഗസൽ ചക്രവർത്തിയെ കേൾക്കാൻ കോഴിക്കോട്ടുകാർ നാളുകൾ എണ്ണിത്തുടങ്ങി. തിരുവനന്തപുരത്തെ വേദിക്കുശേഷം ജനുവരി 17 -ന് സ്വപ്നനഗരിയിലാണ് ഗുലാം അലി കോഴിക്കോട്ടുകാർക്കായി പാടുക. സ്വരലയയാണ് ഗുലാം അലിക്ക് കേരളത്തിൽ വേദിയൊരുക്കുന്നത്. പാക്കിസ്ഥാനി ആയതുകൊണ്ട് ഗുലാം അലിയെ മുംബൈയിലും പൂനെയിലും പാടാനനുവദിക്കില്ലെന്ന് ശിവസേന ഭീഷണിയുയര്‍ത്തിയിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്  ഇന്ത്യയിലെ ഗസല്‍ പരിപാടികള്‍ വേണ്ടെന്നുവെക്കേണ്ടിവന്നു. രാജ്യത്ത് വർദ്ധിച്ചുവരുന്ന അസഹിഷ്ണുതാ നിലപാടുകൾക്കെതിരെ കടുത്ത പ്രതിഷേധമുയരാൻ  ഈ വിവാദം ഇടയാക്കിയിരുന്നു. അതിന്‍റെ ഭാഗമായാണ് അസഹിഷ്ണുതയെ പ്രതിരോധിച്ചുകൊണ്ട് കേരളത്തില്‍ പാടാനായി ഗുലാം അലിക്ക് വേദിയൊരുക്കുന്നത്. കോഴിക്കോട് പരിപാടിക്ക് നേതൃത്വം നല്‍കാൻ മേയര്‍ ...

Read More »

യെസ്! നൗഷാദ് അർഹിക്കുന്നു ധീരതക്കുള്ള പുരസ്കാരം

കോഴിക്കോട്ട് ഓടയിൽ കുടുങ്ങിപ്പോയ അന്യസംസ്ഥാന തൊഴിലാളികളെ രക്ഷപ്പെടുത്താനിറങ്ങവെ മരണംവരിച്ച നൗഷാദ് ധീരതക്കുള്ള  മരണാനന്തരപുരസ്കാരത്തിന് പരിഗണനയില്‍. കോഴിക്കോട് പാളയത്ത് അഴുക്കുചാല്‍ വൃത്തിയാക്കാനായി ഇറങ്ങിയ അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഓട്ടോ തൊഴിലാളിയായ മുപ്പത്തിരണ്ടുകാരന്‍ നൗഷാദ് മരണത്തിനടിപ്പെട്ടത്. നവംബര്‍ 26 വ്യാഴാഴ്ച രാവിലെയായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം.  രാവിലെ പാളയത്തേക്ക് ഓട്ടം വന്നതായിരുന്നു നൗഷാദ്. യാത്രക്കാരെ ഇറക്കിയ ശേഷം അടുത്തുള്ള കടയില്‍ ചായ കുടിച്ചുകൊണ്ടു നില്‍ക്കെയാണ് തൊഴിലാളികള്‍ വീണത് കണ്ടത്. ആന്ധ്ര സ്വദേശികളായ നരസിംഹ, ഭാസ്‌കര്‍ എന്നിവര്‍ അഴുക്ക്ചാല്‍ വൃത്തിയാക്കാനായി ഇറങ്ങുന്നതിനിടെ വിഷവാതകം ശ്വസിച്ച് ബോധരഹിതരായി വീഴുകയായിരുന്നു. ...

Read More »

കടത്തനാടൻ കളരിയ്ക്കുണ്ട് വേദ-സംഘ കാലങ്ങളോളം പഴമ!

കേരളത്തിന്‍റെ തനതു ആയോധനകലയായ കളരി അതിന്‍റെ മാഹാത്മ്യം വിളിച്ചുണര്‍ത്തുന്നത് കേരളത്തിന്‍റെ സംസ്കാരവും പാരമ്പര്യവുമാണ്. കളരിയുടെ  ചരിത്രം വ്യത്യസ്ത ഐതിഹ്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. കളരിപ്പയറ്റിന് വേദങ്ങളോളം പഴക്കമുണ്ടെന്നാണ് ചരിത്രകാരന്മാരുടെ അഭിപ്രായം. ദക്ഷിണേന്ത്യയില്‍, നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ കേരളം, കര്‍ണ്ണാടകം, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിലെല്ലാം ഏറെക്കുറെ സമാന സ്വഭാവമുള്ളതും പരസ്പരം ബന്ധമുള്ളതുമായ ആയോധന പരിശീലങ്ങളും ചികിത്സയും മറ്റും നടന്നതായി പറയപ്പെടുന്നു. തമിഴ്നാടുമായി ബന്ധപ്പെട്ട് പ്രദേശങ്ങളില്‍ അഗസ്ത്യമുനി വഴിയായി തുടര്‍ന്നു വരുന്ന ചികിത്സാരീതികളാണ് പ്രചാരത്തിലുള്ളത്. മര്‍മ്മചികിത്സ എന്ന  പേരില്‍ നടക്കുന്ന ചികിത്സകള്‍ കളരിയുമായി ബന്ധപ്പെട്ടുനില്‍ക്കുന്നതാണ്. വ്യത്യസ്തങ്ങളായ പേരിലാണ് കളരി ഇന്നും അറിയപ്പെട്ടുകൊണ്ടിരിക്കുന്നത്. ...

Read More »

നായന്മാരെയും ഈഴവരെയും കോർത്ത് പറങ്കികളെ തുരത്തി

നാടിനുവേണ്ടി പോരാടിയ ധീരദേശാഭിമാനികളായ ഒരുപാട് പേരുടെ പോരാട്ട ചരിത്രം ഓര്‍മ്മപ്പെടുത്തുന്നതാണ് നമ്മുടെ കേരളമണ്ണ് പ്രത്യേകിച്ച് മലബാറിന്‍റെത്. ‍കോട്ടക്കല്‍ കുഞ്ഞാലിമരക്കാറിന്‍റെ സംഭാവന അതില്‍ പ്രധാനമാണ്.  അല്പം ചില കടലാസുകളില്‍ മാത്രം ചരിത്രം ഒതുങ്ങിനില്‍ക്കുന്നു എന്ന സാഹചര്യത്തില്‍ ചരിത്രത്തെ അറിയേണ്ടതും പഠിക്കേണ്ടതും ഇന്ന് കാലഘട്ടത്തിന്‍റെ അനിവാര്യതയായി തീര്‍ന്നിരിക്കുകയാണ്. അത്തരത്തില്‍ ചരിത്രത്തെ വിസ്മരിക്കുകയാണ് കുഞ്ഞാലിമരക്കാറിന്‍റെ കോട്ടക്കല്‍ ഭവനത്തിലൂടെ. നാനൂറ് വര്‍ഷങ്ങള്‍ക്കുമുമ്പ് കൊതുമ്പുവള്ളങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് രാജ്യത്താദ്യമായി കരുത്തുറ്റ നാവികസേനയെ വാര്‍ത്തെടുത്തതാണ് മരയ്ക്കാരുടെ ദേശം. പീരങ്കിയും, വെടിക്കോപ്പുമായി പത്തേമാരികളില്‍ എത്തിയ പോര്‍ച്ചുഗീസ് അധിനിവേശത്തെ ചെറുത്തുനിന്നതും ഈ മണ്ണിലെ ധീരന്‍മാര്‍ തന്നെ. കോട്ടക്കല്‍ ...

Read More »

‘മാറാട് പരീക്ഷണം’ വിജയിച്ചുവെന്ന് ഇടതുപക്ഷം തിരിച്ചറിയുമോ?

തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഇടതുപക്ഷത്തിന് സംഘപരിവാരത്തിൻെറ ഏറ്റവും വലിയ പ്രഹരമേറ്റത് പഴയ ബേപ്പൂർ പഞ്ചായത്തിലാണ്. മാറാട് കേരളത്തിലെ സംഘപരിവാർ പരീക്ഷണശാലയാണെന്ന 2002 ലെ ആക്ഷേപം ശരിയായിരുന്നെന്നു തെളിയിച്ച് ഇവിടെ മൂന്ന് കോർപ്പറേഷൻ വാർഡുകൾ ബിജെപി നേടി. ഇപ്പോൾ കോഴിക്കോട് കോർപ്പറേഷൻെറ ഭാഗമായ ബേപ്പൂർ പഞ്ചായത്ത് എക്കാലത്തും എൽഡിഎഫിൻെറ നെടുങ്കോട്ടയാണ്. ഇടതുപക്ഷത്തിൻെറ കയ്യിലാണ് പതിറ്റാണ്ടുകളായി ബേപ്പൂർ പഞ്ചായത്തും ബേപ്പൂർ നിയോജകമണ്ഡലവും. സിപിഎം നേതാവ് എളമരം കരീമാണ് രണ്ട് തവണയായി എംഎൽഎ. 1987 ൽ കോലീബീ സഖ്യസ്ഥാനാർഥിയായി ഡോ. മാധവൻകുട്ടിയെ അവതരിപ്പിച്ചാണ് ഈ ഇടതുപക്ഷകോട്ട പൊളിക്കാൻ ആദ്യത്തെ ...

Read More »

നിതാഖത്തില്‍ വിരിഞ്ഞ കുഴിമന്തി സൂപ്പർ ഹിറ്റ്

മലബാറിന്‍റെ രുചിയേറുന്ന ഭക്ഷണം ആരെയും ആക്രാന്തം കൊള്ളിക്കുന്നതാണെന്നാണ് തെക്കരുടെയും മറ്റെല്ലാവരുടെയും വെപ്പ്. എന്നാല്‍ ഇതൊരു വെപ്പ് മാത്രമല്ലെന്നും മലബാറന്‍ ഭക്ഷണം കഴിക്കാനാഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ലെന്നത് പകല്‍ പോലെ സത്യമാണ്. തലശ്ശേരി ബിരിയാണി മുതല്‍ എന്തിനുപറയുന്നു പൊറോട്ട യും ചിക്കന്‍കറിയും വരെ മലബാറിന്‍റെ സ്പെഷ്യലാണ്. മലപ്പുറത്തെ ഭക്ഷണമാണെങ്കില്‍ അതിലും കേമം. മലപ്പുറത്തേക്ക് യാത്ര ചെയ്യുന്ന വഴി എവിടെ നോക്കിയാലും ഇപ്പോള്‍ കാണുന്നത് കുഴിമന്തിയുടെ ബോര്‍ഡുകളാണ്. കുഴിമന്തി എന്ന് എല്ലാവരും പറയുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ അതെന്താണെന്ന് അറിയണമെങ്കില്‍ മലപ്പുറത്തു തന്നെ വരണം. മറ്റെല്ലാ ജില്ലയിലും മന്തിയുണ്ടെങ്കിലും രുചിയുടെ കാര്യത്തിലും നിര്‍മ്മാണത്തിലും ...

Read More »

കേക്ക് ആഗ്രഹിച്ചോളൂ, ‘ഷുഗര്‍ സിസ്റ്റേഴ്സ്’ റെഡി!

കേക്കില്ലാതെ എന്താഘോഷം! പിറന്നാളാഘോഷം മുതല്‍ മറ്റെന്താഘോഷങ്ങള്‍ക്കും കേക്ക് പ്രധാനമാണ്. ബ്ലാക്ക് ഫോറസ്റ്റ്, ചൈനീസ് കേക്ക്, റെഡ് വെല്‍വറ്റ്, ബ്ലൂ വെല്‍വെറ്റ് തുടങ്ങി അങ്ങനെ നീണ്ടുകിടക്കുന്നു വെറൈറ്റി കേക്കുകള്‍. എന്നാല്‍ നമ്മുടെ ആഗ്രഹത്തിനൊത്തും മനസ്സിനിണങ്ങുന്നതുമായ കേക്ക് കിട്ടാന്‍ ക്ഷാമമല്ലേ, എന്നാല്‍ കോഴിക്കോട്ടുണ്ട് അത്തരത്തിലുള്ള കേക്കുകള്‍. കേക്ക് വാങ്ങിക്കാനായി കോഴിക്കോട്ടു വരണമെന്നുമില്ല, ഫെയ്സ്ബുക്കിലെ ‘ഷുഗര്‍ സിസ്റ്റേഴ്സ്’ പേജൊന്ന് തുറന്നാലും മതി! ‘യു നെയിം ഇറ്റ് വി ബേക്ക് ഇറ്റ്’ – കാപ്ഷന്‍ പോലെ തന്നെ, പേരുപറഞ്ഞാല്‍ മതി കേക്ക് റെഡി. കോഴിക്കോട്ടെ കല്ലായിക്കടുത്താണ് ‘ഷുഗര്‍ സിസ്റ്റേഴ്സ്’ എന്ന ...

Read More »

ഈ ദലിത് മിടുക്കനെ ഇനിയും ചവിട്ടാനാണോ ഫാറൂഖ്കോളേജിനു ഭാവം?

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്നതിൻെറ പേരിൽ ദിനു എന്ന വിദ്യാർത്ഥിയെ പുറത്താക്കിയ ഫാറൂഖ് കോളേജ് മാനേജ്മെൻറിൻെറ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ദിനുവിനെതിരായ എല്ലാ അച്ചടക്ക നടപടികളും നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഉത്തരവിൻെറ സ്പിരിറ്റ് ഉൾക്കൊണ്ട്, അച്ചടക്ക നടപടി കോളേജധികൃതർ പിൻവലിക്കുമോ? അതോ കോടതിയുടെ ഉത്തരവിനെ ചോദ്യംചെയ്യാൻ ശ്രമിച്ച് ദുഷ്പേരിന് ആക്കം കൂട്ടുമോ? കേരളം കാതോർക്കുന്നു. മലബാറിലെ മുസ്ലിങ്ങളുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ കുറക്കാൻ രൂപംകൊണ്ട മഹാസ്ഥാപന൦ സ്വന്തം പാരമ്പര്യം മറക്കില്ലെന്നു കരുതുന്നു, ഇപ്പോഴും ഫാറൂഖിനെ സ്നേഹപുരസ്സര൦ കാണാൻ ശ്രമിക്കുന്ന മലബാറുകാർ. ‘സ്വർഗം-നരകം-പരലോകം’ എഴുതി മതമേധാവിത്തത്തെ കടന്നാക്രമിച്ച കെ.ഇ.എൻ എന്ന ...

Read More »