Home » നമ്മുടെ കോഴിക്കോട് (page 2)

നമ്മുടെ കോഴിക്കോട്

കൊവിഡ് 19; സംസ്ഥാനത്ത് 1116 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്ത് കൊവിഡ് 19 രോഗബാധ തടയുന്നതിന്‍റെ ഭാഗമായി കർശനനടപടികളിലേക്ക് ആരോഗ്യവകുപ്പ് കടക്കുന്നു. പനിയോ ചുമയോ അടക്കമുള്ള രോഗങ്ങളുണ്ടായിട്ടും അത് റിപ്പോർട്ട് ചെയ്യാതെ, കൊവിഡ് ബാധിത പ്രദേശങ്ങളിൽ നിന്ന് എത്തിയവർ വിവരം മറച്ചുവച്ചാൽ കേസെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. നാളെ മുതൽ കോഴിക്കോട് മെഡിക്കൽ കോളേജിലും സാമ്പിൾ പരിശോധനാ സൗകര്യമൊരുക്കുമെന്നും, തിരുവനന്തപുരത്തും ഈ സൗകര്യം തുടങ്ങാൻ അനുമതി കിട്ടിയതായും ആരോഗ്യമന്ത്രി വ്യക്തമാക്കി. ”രോഗസാധ്യതയുള്ള ഇടങ്ങളിൽ നിന്ന് എത്തിയവർ അത് മറച്ചുവച്ചാൽ പബ്ലിക് ഹെൽത്ത് ആക്ട് അനുസരിച്ച് കേസെടുക്കേണ്ടതായി വരും”, എന്ന് ആരോഗ്യമന്ത്രി പറയുന്നു. ...

Read More »

സാമ്പത്തിക പ്രതിസന്ധി; കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം വൈകും

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി.യില്‍ ഫെബ്രുവരിയിലെ ശമ്പളം വൈകും. ശബരിമല സീസണ്‍ കഴിഞ്ഞതോടെ വരുമാനത്തില്‍ കുറവ് വന്നിരുന്നു. ഇപ്പോള്‍ ദിവസ വരുമാനം ആറുകോടിക്കു താഴെയാണ്. മുമ്പ് ആറരക്കോടിയായിരുന്നു. മാസസഹായമായി സര്‍ക്കാര്‍ 20 കോടി അനുവദിച്ചിട്ടുണ്ട്. ഇതുള്‍പ്പെടെ 45 കോടിമാത്രമാണ് കൈവശമുള്ളത്. ശമ്പളം നല്‍കാന്‍ 30 കോടികൂടി വേണം. 20 കോടി കൂടി ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്. മാര്‍ച്ച് ഏഴ് വരെയുള്ള ദിവസ വരുമാനത്തില്‍ നിന്ന് പത്തുകോടി സമാഹരിക്കാനാകും. ശേഷിക്കുന്ന 20 കോടി സര്‍ക്കാര്‍ നല്‍കിയില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകും. പകുതി ശമ്പളം നല്‍കുന്നതും പരിഗണനയിലുണ്ട്. ...

Read More »

കൊറോണ വൈറസ് ഭീതി; ഉംറ തീര്‍ത്ഥാടനത്തിന് താല്‍ക്കാലിക നിരോധനം

കൊറോണ പടരുന്ന സാഹചര്യത്തില്‍ മക്ക, ഉംറ തീര്‍ത്ഥാടനത്തിന് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തി.വ്യാഴാഴ്ച രാവിലെയാണ് നിരോധനം സംബന്ധിച്ച വിവരങ്ങള്‍ വിമാനത്താവളങ്ങളില്‍ ലഭിച്ചത്. ഇതറിയാതെ നാനൂറോളം പേര്‍ കോഴിക്കോടുനിന്ന് യാത്രയ്‌ക്കൊരുങ്ങിയിരുന്നു. അപകടകരമായി കൊറോണവൈറസ് പടരുന്ന രാജ്യങ്ങളില്‍ നിന്ന് വരുന്ന എല്ലാ യാത്രക്കാര്‍ക്കും രാജ്യത്തേക്ക് പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ നടപടി.

Read More »

സംസ്ഥാനത്ത് വ്യാജ സിഗരറ്റുകൾ വ്യാപകം

സംസ്ഥാനത്ത് രാജ്യാന്തര ബ്രാൻഡുകളുടെ പേരിൽ വ്യാജ സിഗരറ്റുകൾ സുലഭം. പ്രമുഖ പത്തോളം രാജ്യാന്തര സിഗരറ്റ് ബ്രാൻഡുകളുടെ വ്യാജ സിഗരറ്റുകളാണ് വിൽക്കുന്നത്. ഒരു രൂപ പോലും നികുതി നൽകാതെയും നിയമാനുസൃതമായ മുന്നറിയിപ്പുകൾ പാക്കറ്റിൽ പതിക്കാതെയുമാണ് ഇവ കച്ചവടം ചെയ്യുന്നത്. യുവാക്കളെയും, സ്‌കൂൾ വിദ്യാർത്ഥികളെയും ലക്ഷ്യമിട്ടാണ് സംസ്ഥാനത്തേക്ക് വ്യാജ സിഗരറ്റുകൾ എത്തുന്നത്. വിദേശ രാജ്യങ്ങളിലെ വില കൂടിയ സിഗരറ്റ് എന്ന വ്യാജേനയാണ് വിൽപന. മുന്തിരിയുടെയും ആപ്പിളിന്റെയും ഏലക്കായുടെയുമെല്ലാം രുചിയും മണവുമുള്ള വ്യാജ സിഗരറ്റുകൾക്കാണ് ഡിമാന്റ്. വലിച്ചാൽ പുകയില ഗന്ധം ഉണ്ടാകില്ല എന്നതാണ് യുവാക്കളെ കൂടുതലായി ഇതിലേക്ക് ആകർഷിക്കാനുള്ള ...

Read More »

മുന്‍ മന്ത്രി പി ശങ്കരന്‍ അന്തരിച്ചു

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ശങ്കരന്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. അസുഖബാധിതനായി ഏറെ നാള്‍ ചികിത്സയിലായിരുന്നു. 2001ലെ എ.കെ ആന്റണി മന്ത്രിസഭയില്‍ ആരോഗ്യ,ടൂറിസം മന്ത്രിയായിരുന്നു. കൊയിലാണ്ടിയില്‍ നിന്ന് വിജയിച്ചാണ് എം.എല്‍.എയായത്. 1998-ല്‍ കോഴിക്കോട്ടുനിന്ന് ലോക്സഭാംഗമായി. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി, കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി,യൂത്ത് കോണ്‍ഗ്രസ് ജില്ലാപ്രസിഡന്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗം, യൂണിവേഴ്സിറ്റി യൂണിയന്‍ വൈസ് ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Read More »

ടൂറിസ്റ്റ് ബസുകള്‍ ഇനി ഒറ്റ നിറത്തില്‍

സംസ്ഥാനത്തെ നിരത്തുകളിലോടുന്ന കോണ്‍ട്രാക്ട് ഗാരേജ് ബസുകള്‍ക്ക് പുതിയ ഏകീകൃത കളര്‍കോഡ് നിര്‍ബന്ധമാക്കി സര്‍ക്കാരിന്റെ ഉത്തരവിറങ്ങി. പുതിയ കോഡനുസരിച്ച് വെള്ളയില്‍ ഗോള്‍ഡന്‍ വൈലറ്റ് വരകള്‍ മാത്രമെ ബസിന്റെ ബോഡിയില്‍ പാടുള്ളു. ഇതുസംബന്ധിച്ചുള്ള ഉത്തരവ് മാര്‍ച്ച് ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ബസുകളുടെ പുറം ബോഡിയില്‍ വെള്ളയും നടുഭാഗത്ത് കടുംചാരനിറത്തിലെ വരയും മാത്രമേ പാടുള്ളൂ എന്നും മുന്‍വശത്ത് ടൂറിസ്റ്റ് എന്ന് മാത്രമേ എഴുതാവൂ എന്നുമായിരുന്നു ആദ്യത്തെ തീരുമാനം. എന്നാല്‍ പിന്നീട് ഈ തീരുമാനത്തില്‍ അല്‍പ്പം വിട്ടുവീഴ്ച ചെയ്യുകയായിരുന്നു അധികൃതര്‍.അങ്ങനെയാണ് വെള്ളനിറമടിച്ച ടൂറിസ്റ്റ് ബസുകളുടെ മധ്യഭാഗത്ത് ചാരനിറത്തിനുപകരം വയലറ്റും ...

Read More »

സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഇന്ന് ചൂട് കൂടും: ജാഗ്രത നിര്‍ദേശം

സംസ്ഥാനത്തെ നാല് ജില്ലകളില്‍ ഇന്നും ഉയര്‍ന്ന ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം . ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍, കോട്ടയം ജില്ലകളിലാണ് ഉയര്‍ന്ന താപനിലക്കുള്ള മുന്നറിയിപ്പ്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. മാര്‍ച്ചില്‍ അനുഭവപ്പെടേണ്ട ചൂടാണ് സംസ്ഥാനത്ത് പലയിടങ്ങളിലും ഇപ്പോള്‍ അനുഭവപ്പെടുന്നത്. 37 ഡിഗ്രിയില്‍ കൂടുതല്‍ പലയിടങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. ജനുവരി 15 മുതൽ ഇന്നലെ വരെയുള്ള കണക്ക് നോക്കിയാൽ രാജ്യത്തെ ഉയർന്ന താപനില 22 തവണയാണ് കേരളത്തിൽ രേഖപ്പെടുത്തിയത്. ഇതിൽ പുനലൂരും കോട്ടയവുമാണ് മുന്നിൽ. പുനലൂരിൽ 6 തവണവും കോട്ടയത്ത് ...

Read More »

കെ.എസ്.ആര്‍.ടി.സി; ദിവസക്കൂലിക്ക് ഡ്രൈവർമാരെ നിയോഗിക്കും

താല്‍കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിനെതുടര്‍ന്നുള്ള പ്രതിസന്ധി പരിഹരിക്കാന്‍ കെഎസ്ആര്‍ടിസി ശ്രമം തുടങ്ങി. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ദിവസകൂലിക്ക് ഡ്രൈവര്‍മാരെ നിയോഗിക്കാന്‍ യൂണിറ്റ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഹൈക്കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ 2230 താല്‍ക്കാലിക ഡ്രൈവര്‍മാരെയാണ് കെഎസ്ആര്‍ടിയില്‍ നിന്ന് പിരിച്ചുവിട്ടത്. ഇന്നലെ 751 സര്‍വ്വീസുകളാണ് മുടങ്ങിയത്. അതിനിടെ ശമ്പള വിതരണം വൈകുന്നതില്‍ പ്രതിഷേധം ശക്തമാവുകയാണ്.ഇന്ന് സെക്രട്ടേറിയേറ്റിനു മുന്നിലും ജില്ലാകേന്ദ്രങ്ങളിലും ജീലവനക്കാര്‍ പ്രതിഷേധ ധര്‍ണ്ണ നടത്തും. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം നടക്കുകയാണെന്ന് കെഎസ്ആര്‍ടിസി വിശദീകരിച്ചു.

Read More »

ഇന്ത്യന്‍ റെയില്‍വേയുടെ ആദ്യ സ്വകാര്യ ട്രെയിന്‍ തേജസ് എക്‌സ്പ്രസ് ഓടിതുടങ്ങി

ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ സെമി അതിവേഗ ട്രെയിന്‍ തേജസ് എക്‌സ്പ്രസ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വെള്ളിയാഴ്ച ലഖ്നൗ-ന്യൂഡല്‍ഹി റൂട്ടില്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ഇന്ത്യന്‍ റെയില്‍വേയുടെ അനുബന്ധ സ്ഥാപനമായ ഐആര്‍സിടിസി (ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍) പൂര്‍ണ്ണമായും പ്രവര്‍ത്തിപ്പിക്കുന്ന ആദ്യ ട്രെയിനാണിത്, കൂടാതെ ചില ട്രെയിനുകളുടെ സ്വകാര്യവല്‍ക്കരണത്തിലേക്കുള്ള ഇന്ത്യന്‍ റെയില്‍വെയുടെ ആദ്യ പടികൂടിയാണിത്. ലോകോത്തര പാസഞ്ചര്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി സ്വകാര്യ ഓപ്പറേറ്റര്‍മാരെ കൊണ്ടുവരുമെന്ന് രണ്ടാം മോദി സര്‍ക്കാരിനന്റെ ആദ്യ 100 ദിവസത്തെ ഭരണത്തിന് കീഴില്‍ ഉള്ള റെയില്‍വേയുടെ അജണ്ടയില്‍ പ്രഖ്യാപിച്ചിരുന്നു. ...

Read More »

പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ എം.കുഞ്ഞിമൂസ അന്തരിച്ചു

പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും സംഗീത സംവിധായകനുമായ വടകര എം.കുഞ്ഞിമൂസ (90) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. തലശ്ശേരി മൂലക്കാലില്‍ കുടുംബാംഗമാണ്. ഖബറടക്കം വൈകുന്നേരം വടകരയില്‍. വടകര മൂരാടായിരുന്നു താമസം. 1970 മുതല്‍ മാപ്പിളപ്പാട്ട് മേഖലയില്‍ സജീവമായിരുന്നു. ‘കതിര്‍ കത്തും റസൂലിന്റെ’, ‘യാ ഇലാഹീ’, ‘ഖോജരാജാവേ’, ‘ദറജപ്പൂ’ തുടങ്ങി നിരവധി പ്രശസ്തഗാനങ്ങള്‍ ഇദ്ദേഹത്തിന്റേതായുണ്ട്. ആകാശവാണിയില്‍ സ്ഥിരം ഗായകനായിരുന്നു. നിരവധി ലളിതഗാനങ്ങളും ആലപിച്ചിട്ടുണ്ട്. സ്വന്തമായി പാട്ടുകള്‍ എഴുതുകയും ഈണം നല്‍കുകയും ചെയ്തിരുന്നു. തലശ്ശേരിയില്‍ ചുമട്ടുതൊഴിലാളിയായിരുന്ന കുഞ്ഞിമൂസ, പ്രശസ്ത സംഗീത സംവിധായകന്‍ കെ.രാഘവന്‍ മാസ്റ്ററുടെ പിന്തുണയോടെ ഗാനമേഖലയില്‍ സജീവമാവുകയായിരുന്നു. ...

Read More »