Home » നമ്മുടെ കോഴിക്കോട് (page 20)

നമ്മുടെ കോഴിക്കോട്

നിപ: ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ഉന്നതതലയോഗം; നിരീക്ഷണത്തിലുള്ളവർക്ക് ഭക്ഷ്യസാധനങ്ങളുടെ കിറ്റ് വീടുകളിൽ എത്തിച്ചുനൽകാൻ മുഖ്യമന്ത്രി നിർദേശം നൽകി

നിപ വൈറസ് ബാധ സംബന്ധിച്ച് ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം വിലയിരുത്തി. ഇതുവരെ 18 കേസുകളിൽ രോഗബാധ സ്ഥിരീകരിച്ചതിൽ 16 പേരാണ് മരിച്ചത്. കൂടുതൽ കേസുകൾ ഉണ്ടാകാത്ത സാഹചര്യത്തിൽ ഇപ്പോൾ ഭയപ്പേണ്ട ഒരു സാഹചര്യവുമില്ല. രണ്ടാംഘട്ടത്തിലും വളരെ ചുരുങ്ങിയ കേസുകൾ മാത്രമേ വന്നിട്ടുള്ളൂ. കണ്ണൂരിലും വയനാട്ടിലുമുണ്ടായ ഓരോ മരണം നിപ മൂലമല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് ബാധ പൂർണമായും നിയന്ത്രിക്കപ്പെട്ടു എന്ന് ഉറപ്പാകുംവരെ തിരുവനന്തപുരത്ത് നിന്നുള്ള വിദഗ്ധ മെഡിക്കൽ സംഘം കോഴിക്കോട് തുടരണമെന്ന് യോഗം തീരുമാനിച്ചു. ഇന്ത്യൻ കൗൺസിൽ ...

Read More »

കോഴിക്കോട് ജില്ലയില്‍ സ്‌കൂളുകള്‍ തുറക്കുന്നത് വീണ്ടും നീട്ടി

നിപ്പ വൈറസ് ബാധയുടെ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ സ്‌കൂളുകള്‍ തുറക്കുന്നത് വീണ്ടും നീട്ടി. ഈ മാസം 12നു ശേഷം സ്‌കൂളുകള്‍ തുറന്നാല്‍ മതിയെന്ന് അധികൃതര്‍ അറിയിച്ചു. ജില്ലയിലെ പൊതുപരിപാടികള്‍ മാറ്റിവയ്ക്കുകയും ചെയ്തിട്ടുണ്ട്.

Read More »

നിപ്പാ വൈറസ്: ഓസ്ട്രേലിയയിൽനിന്നും മരുന്നെത്തിച്ചു

നിപ വൈറസ് ബാധയുടെ രണ്ടാം ഘട്ടം സ്ഥിരീകരിച്ചതോടെ ഓസ്‌ട്രേലിയയില്‍ നിന്ന് മരുന്നെത്തിച്ചു. ഹ്യൂമണ്‍ മോണോക്ലോണ്‍ ആന്റിബോഡി എം 102.4 എന്ന മരുന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ എത്തിച്ചത്. ഐ.സി.എം.ആറില്‍ നിന്നുള്ള വിദഗ്ദ്ധര്‍ എത്തിയ ശേഷം മാത്രമായിരിക്കും മരുന്ന് ഉപയോഗിക്കുക. ജപ്പാനില്‍ നിന്ന് ഫാവിപിരാവിര്‍ എന്ന മരുന്ന് കൊണ്ടുവരാനുള്ള ശ്രമവും ആരോഗ്യ വകുപ്പ് നടത്തുന്നുണ്ട്. നിപ്പ ബാധിച്ച രോഗികളുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടവരെല്ലാം ചികിത്സ തേടാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച രണ്ട് പേര്‍ ചികിത്സയിലാണ്. 12 പേര്‍ രോഗലക്ഷണങ്ങളുമായി ചികിത്സ തേടി. രോഗികളുമായി അടുത്തിടപഴകിയിട്ടുള്ള ...

Read More »

ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരോടും നഴ്സിംഗ് ജീവനക്കാരോടും ഒരാഴ്ച അവധിയില്‍ പ്രവേശിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നിര്‍ദേശം നല്‍കി

കോഴിക്കോട് ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരോടും നഴ്സിംഗ് ജീവനക്കാരോടും ഒരാഴ്ച അവധിയില്‍ പ്രവേശിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നിര്‍ദേശം നല്‍കി. പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്നും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. ഡോക്ടർ പനി ബാധിച്ച് ചികിത്സ തേടിയ സാഹചര്യത്തിലാണ് ജീവനക്കാർക്ക് അവധി നൽകിയതെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ബാലു​ശ്ശേരി ആശുപത്രിയിൽ നിന്നായിരുന്നു കഴിഞ്ഞ ദിവസം മരിച്ച റസിന്​ നിപ ബാധിച്ചത്​. നിപ ബാധിച്ച്​ മരിച്ച കോട്ടൂർ തിരുവോട്​ മയിപ്പിൽ ഇസ്​മായിലി​നെ ബാലുശ്ശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ റസിൻ ചികിത്​സ തേടിയിരുന്നു. രണ്ടു ദിവസങ്ങളിലായി മൂന്ന് നിപ മരണങ്ങളാണ് ...

Read More »

നിപ്പ വൈറസ്: കോഴിക്കോട് ജില്ലാ കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് കലക്ടര്‍

കോഴിക്കോട് ജില്ലാ കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് റിപ്പോര്‍ട്ട്. ഹൈക്കോടതിക്ക് ജില്ലാ കലക്ടര്‍ യു.വി.ജോസ് ആണ് റിപ്പോര്‍ട്ട് നല്‍കിയത്. കോടതി ജീവനക്കാരന്‍ നിപ്പ ബാധിച്ച് മരിച്ച സാഹചര്യത്തിലാണ് റിപ്പോര്‍ട്ട്. കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് ബാര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഹൈക്കോടതി കലക്ടറോട് റിപ്പോര്‍ട്ട് തേടുകയായിരുന്നു. ജില്ലാ കോടതിയിലെ സീനിയര്‍ സൂപ്രണ്ട് ആണ് നിപ ബാധിച്ച് മരിച്ചത്. പത്ത് ദിവസത്തേക്ക് കോടതി നിര്‍ത്തിവെക്കണമന്നാണ് ഹൈക്കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

Read More »

നിപ്പാ വൈറസ്: കോഴിക്കോട് ഒരാള്‍ കൂടി മരിച്ചു; മരിച്ചവരുടെ എണ്ണം പതിനേഴായി

നിപ്പ പനി ബാധിച്ച് കോഴിക്കോട്ട് ഒരാള്‍ കൂടി മരിച്ചു. നടുവണ്ണൂര്‍ സ്വദേശി റാഷിനാണു(25) മരിച്ചത്. ഇതോടെ നിപ്പ ബാധിച്ചു മരിച്ചവരുടെ എണ്ണം 17 ആയി. ഇന്നലെ ഒരാള്‍ക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 18 ആണ്. അതില്‍ 17 പേര്‍ മരിച്ചു. സ്ഥിരീകരിച്ചവരില്‍ ഒരാള്‍ കൂടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. രോഗം സംശയിച്ച് ഇന്നലെ രണ്ടുപേരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ജില്ലയില്‍ 1353 പേരാണ് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഇപ്പോഴുള്ളതെന്ന് കളക്ടര്‍ യു.വി. ജോസ് പറഞ്ഞു. ബുധനാഴ്ചയെത്തിയ ...

Read More »

സംസ്ഥാനത്ത് ഇന്ധനവില കുറയും; നികുതിയില്‍ ഇളവ് വരുത്താന്‍ മന്ത്രിസഭാതീരുമാനം

സംസ്ഥാനത്ത് ഇന്ധനവില കുറയും. അധിക നികുതിയില്‍ ഇളവ് വരുത്താന്‍ മന്ത്രിസഭാതീരുമാന. എത്ര കുറയ്ക്കണമെന്ന് ധനകാര്യ വകുപ്പ് തീരുമാനിക്കും. മറ്റന്നാള്‍ മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരും. മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും ഇക്കാര്യം നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിനു ശേഷം തീരുമാനമെന്നായിരുന്നു ധനമന്ത്രി പറഞ്ഞത്. പെട്രോളിനും ഡീസലിനും ഏറ്റവുമധികം നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളിൽ മൂന്നാം സ്ഥാനത്താണു കേരളം. മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത് – പെട്രോളിന് 39.78%, ഡീസലിന് 24.84%. പഞ്ചാബിൽ യഥാക്രമം 35.35%, 16.88%. കേരളത്തിൽ പെട്രോളിന് 32.02% (19.22 രൂപ), ...

Read More »

നിപ്പാ വൈറസ് ബാധിച്ച് മരിച്ച ലിനിയുടെ രണ്ടു മക്കള്‍ക്കും പനി

നിപ്പാ വൈറസ് ബാധിച്ച് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിയുടെ രണ്ടു മക്കയെും പനിബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം ഇരുവര്‍ക്കും നിപ്പാ വൈറസ് രോഗലക്ഷണമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. സാധാരണ പനിയാണ് കുട്ടികള്‍ക്കുള്ളത്. തുടര്‍ന്നാണ് നിരീക്ഷണത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. ഇരുവരുടേയും രക്തസാമ്പിളുകള്‍ പരിശോധനക്കായി അയച്ചിട്ടുണ്ടെന്നും ഭയപ്പെടേണ്ട ആവശ്യമില്ലെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആര്‍.എല്‍. സരിത വ്യക്തമാക്കി. നേരത്തെ ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ലിനിയുടെ രണ്ടു മക്കള്‍ക്കും പത്തു ലക്ഷം രൂപ ...

Read More »

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ അഞ്ചിലേക്ക് മാറ്റി

നിപ്പ വൈറസ് ബാധ കണക്കിലെടുത്ത് കോഴിക്കോട് മലപ്പുറം ജില്ലകളില്‍ സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ അഞ്ചിലേക്ക് മാറ്റി. കോഴിക്കോട് കളക്‌ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. വൈറസ് ബാധിച്ചതായി പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പരിശോധനയ്ക്ക് അയച്ച സാമ്പിളുകളില്‍ 83 ശതമാനവും നെഗറ്റീവാണെന്നും യോഗത്തില്‍ ആരോഗ്യ വകുപ്പ് അറിയിച്ചു.

Read More »

നിപ്പാ വൈറസ്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

നിപ്പാ വൈറസ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. പേരാമ്പ്ര സ്വദേശി കല്ല്യാണി [62] ആണ് ഇന്ന് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ നിപ്പാ ബാധിച്ച് മരിച്ചവരുടെ എണ്ണം 13 ആയി. നിപ്പാ സ്ഥിരീകരിച്ചവരില്‍ മൂന്ന് പേർ ചികിത്സയിൽ തുടരുന്നുണ്ട്. അതേസമയം, പേരാമ്പ്ര ചങ്ങരോത്ത് സ്വദേശി മുഹമ്മദ് സാബിത്ത് നിപ്പാ വൈറസ് ബാധിച്ചാണ് മരിച്ചതെന്നും മലേഷ്യയില്‍ നിന്നുമാണ് വൈറസ് അദ്ദേഹം കേരളത്തിലെത്തിച്ചതെന്നുമുള്ള പ്രചാരണത്തില്‍ വിശദീകരണവുമായി പൊലീസ് രംഗത്തെത്തി. സമീപകാലത്ത് സാബിത്ത് യാത്ര ചെയ്തത് യുഎഇയിലേക്കു മാത്രമെന്നാണ് പാസ്‌പോര്‍ട്ട് രേഖകളിലുള്ളത്. നിപ്പാ വൈറസിന്റെ ...

Read More »