Home » നമ്മുടെ കോഴിക്കോട് (page 30)

നമ്മുടെ കോഴിക്കോട്

മെഡിക്കല്‍ കോളജ് ഒപിയില്‍ പരിശോധനയ്ക്ക് ഇനി ആധാര്‍ കാര്‍ഡ് നിര്‍ബന്ധം

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി ഒപിയില്‍ പരിശോധനയ്ക്ക് വരുന്നവര്‍ ആധാര്‍ കാര്‍ഡ് കൊണ്ട് വരണമെന്ന് നിബന്ധന. ഒപിക്ക് സമീപം ഇതു സംബന്ധിച്ച നോട്ടീസ് പതിച്ചു. ആധാറിനൊപ്പം ആശുപത്രികളില്‍ നിന്നുള്ള റഫറന്‍സ് ലെറ്ററും നിര്‍ബന്ധമാക്കി. മൊബൈല്‍ നന്പറും കൃത്യമായ മേല്‍വിലാസവും ആശുപത്രിയില്‍ നല്‍കണമെന്നും നിര്‍ദേശമുണ്ട്. ദൂരസ്ഥലങ്ങളില്‍ നിന്ന് ചികിത്സതേടിയെത്തുന്നവരെ പുതിയ നിബന്ധന ബുദ്ധിമുട്ടിലാക്കുന്നതായി പരാതിയുണ്ട്. ആശുപത്രിയില്‍ മരിക്കുന്നവരുടെ മൃതദേഹം വിട്ടുകിട്ടാനും ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നു. അര്‍ധരാത്രിയിലും മറ്റും മരിക്കുന്നവരുടെ ബന്ധുക്കള്‍ ആധാറിനായി വീടുകളിലേക്ക് പോകേണ്ട അവസ്ഥയുണ്ടായതിനെ തുടര്‍ന്ന് ഈ നിര്‍ദേശം കര്‍ശനമാക്കിയിട്ടില്ല. അടുത്തദിവസം എത്തിക്കണമെന്ന നിബന്ധനയില്‍ ...

Read More »

തിരൂര്‍ വെറ്റില ഇനി കേരളത്തിന്‍റെ പൈതൃക സ്വത്ത്

ആറന്മുള കണ്ണാടിക്കും പയ്യന്നൂര്‍ പവിത്ര മോതിരത്തിനുമൊപ്പം തിരൂര്‍ വെറ്റിലയും ഇനി കേരളത്തിന്‍റെ പൈതൃകത്തെ അടയാളപ്പെടുത്തും. തിരൂര്‍ വെറ്റിലയുടെ പാരമ്പര്യത്തെയും ഔഷധഗുണത്തെയും കുറിച്ചുള്ള പഠനവും ഭൂസൂചികാ രജിസ്ട്രേഷന്‍ നടപടിയും പൂര്‍ത്തിയായി. കാര്‍ഷിക സര്‍വകലാശാലയിലെ ബൗദ്ധിക സ്വത്തവകാശ സമിതി നേതൃത്വത്തിലാണ് നടപടികള്‍ പൂര്‍ത്തീകരിച്ചത്. ഒരു ഉല്‍പ്പന്നത്തിന്‍റെ ഗുണമേന്മ അത് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന സ്ഥലവുമായി ഭൂമിശാസ്ത്രപരമായി ബന്ധപ്പെട്ടുകിടക്കുകയാണെങ്കില്‍ അത് ആ പ്രദേശത്തിന്‍റെ സ്വന്തം സ്വത്തായി പ്രഖ്യാപിക്കുന്നതാണ് ഭൂസൂചികാ രജിസ്ട്രേഷന്‍. ഇന്ത്യയില്‍ ഇന്ന് ലഭിക്കുന്നതില്‍ ഏറ്റവും മുന്തിയ വെറ്റിലയാണ് തിരൂര്‍ വെറ്റില. ഇതിന്‍റെ പ്രത്യേക സുഗന്ധവും എരിവും വലിപ്പവുമെല്ലാം അന്യൂനമാണ്. ആ ...

Read More »

പ്രവാസി നാടകോത്സവത്തിന് ടൗൺഹാളിൽ തുടക്കമായി

കേരള സർക്കാരും കേരള സംഗീത നാടക അക്കാദമിയും ചേർന്നൊരുക്കുന്ന പ്രവാസിനാടകോത്സവത്തിന് കോഴിക്കോട് ടൗൺഹാളിൽ തുടക്കമായി. ജനുവരി 12, 13 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന ലോക കേരള സഭയുടെ ഭാഗമായാണ് നാടകോത്സവം. 2018 ജനുവരി 1 മുതൽ 7 വരെ വൈകുന്നേരം6.30 നാണ് നാടകം ആരംഭിക്കുക മുംബൈ പൻവേൽ മലയാളീ സമാജം ഇന്ന് അവതരിപ്പിച്ച ” ഇഡിയറ്റ്” ‘എന്ന നാടകത്തിൽ നിന്ന് ഒന്നിന് ഇഡിയറ്റ് (പന്‍വേല്‍ മലയാളി സമാജം, മുംബൈ), രണ്ടിന് മേഘങ്ങളേ കീഴടങ്ങുവിന്‍ (വൃക്ഷ് ദി തിയേറ്റര്‍, ന്യൂഡല്‍ഹി), മൂന്നിന് കടല്‍സഞ്ചാരം (പുരോഗമന കലാസാഹിത്യസംഘം, ...

Read More »

പാസ്‌പോര്‍ട്ട് വെരിഫിക്കേഷന് ഇനി മൊബൈല്‍ ആപ്പ്

പാസ്‌പോര്‍ട്ട് വെരിഫിക്കേഷനു വേണ്ടി ഇനി ഏറെ നാള്‍ കാത്തിരിക്കേണ്ടി വരുമെന്ന ആശങ്ക വേണ്ട. വെറും നാലു ദിവസത്തിനുള്ളില്‍ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുന്ന തരത്തില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ നടപ്പാക്കി കേരളം. ഏറെ സുരക്ഷിതത്വം ഉറപ്പാക്കി നടപ്പാക്കുന്ന സംവിധാനത്തിന് ഇ-വിഐപി എന്നാണ് പേരിട്ടിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ നവംബര്‍ ഒന്നു മുതല്‍ മലപ്പുറം ജില്ലയില്‍ നടപ്പാക്കി വരുന്ന ഇ-വിഐപി വിജയകരമാണെന്ന് കണ്ടതോടെയാണ് സംസ്ഥാനമൊട്ടാകെ ഇതു നടപ്പാക്കാന്‍ കേരളാ പോലീസ് ഒരുങ്ങുന്നത്. നിലവില്‍ 21 ദിവസമാണ് പോലീസ് വെരിഫിക്കേഷനു വേണ്ടിവരുന്നത്. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ അത് നാലു ദിവസമാക്കി ചുരുങ്ങുമെന്നാണ് പ്രതീക്ഷ. ...

Read More »

മിഠായിത്തെരുവില്‍ ഗതാഗത നിരോധനം ജനുവരി മൂന്നുമുതല്‍

നവീകരിച്ച മിഠായിത്തെരുവില്‍ രാവിലെ 10 മുതല്‍ രാത്രി 10 വരെ വാഹന ഗതാഗതം പൂര്‍ണമായി നിരോധിക്കാന്‍ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി തീരുമാനിച്ചു. ജനുവരി മൂന്ന് മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും. കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജില്ലാ കളക്ടര്‍ യു.വി. ജോസ് പങ്കെടുത്തു. ക്രിസ്മസ്- പുതുവത്സരം പ്രമാണിച്ച് ജനുവരി രണ്ട് വരെ നിരോധനം നിലവിലുണ്ട്. കഴിഞ്ഞദിവസം ചേര്‍ന്ന കോര്‍പറേഷന്‍ കൗണ്‍സില്‍ ഗതാഗതനിരോധനത്തിനു ശിപാര്‍ശ ചെയ്തിരുന്നു. രാത്രി 10 മുതല്‍ രാവിലെ 10 വരെ ലൈറ്റ് വാഹനങ്ങള്‍ക്ക് ...

Read More »

താമരശ്ശേരി ചുരത്തില്‍ വലിയ വാഹനങ്ങള്‍ക്ക് വിലക്ക്

റോഡുകള്‍ തകര്‍ന്നതിനെത്തുടര്‍ന്ന് ഗതാഗതക്കുരുക്ക് രൂക്ഷമായ താമരശ്ശേരി ചുരത്തിലൂടെ വലിയ വാഹനങ്ങള്‍ സഞ്ചരിക്കുന്നത് താത്കാലികമായി തടഞ്ഞു. ചരക്കു വാഹനങ്ങള്‍, മള്‍ട്ടി ആക്‌സില്‍ ബസുകള്‍, സ്വകാര്യ ബസുകള്‍ തുടങ്ങിയവയ്ക്കാണ് വിലക്ക്. ചുരം വഴിയുള്ള ഗതാഗതം ഒഴിവാക്കാന്‍ കെ.എസ്.ആര്‍.ടി.സിക്കും പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഭാരംകൂടിയ ട്രക്കുകള്‍ അടക്കമുള്ള വാഹനങ്ങള്‍ക്ക് നേരത്തെതന്നെ പൊലീസ് വിലക്കേര്‍പ്പെടുത്തിയിരുന്നു. അടിവാരത്ത് താത്കാലിക ചെക്ക് പോസ്റ്റ് തുറന്ന് 25 ടണ്ണില്‍ കൂടുതല്‍ ഭാരമുള്ള വാഹനങ്ങള്‍ പൊലീസ് കഴിഞ്ഞ ദിവസം മുതല്‍ വഴിതിരിച്ചു വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബസുകള്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. മറ്റു ...

Read More »

നഗരത്തില്‍ ഒന്‍പതിടങ്ങളില്‍ പൊതു ശൗചാലയങ്ങള്‍ വരുന്നു

സ്വഛ്ഭാരത് മിഷന്റെയും സംസ്ഥാന ശുചിത്വ മിഷന്റെയും സാമ്പത്തിക സഹായത്തോടെ കോഴിക്കോട് നഗരത്തില്‍ പൊതു ടോയ്ലറ്റ് സമുച്ചയങ്ങള്‍ പണിയുന്നതിനായി സ്ഥലം കണ്ടെത്തി. ഭട്ട് റോഡ് പാര്‍ക്കിനു സമീപം, പാവങ്ങാട് ബസ് സ്റ്റോപ്പിനു സമീപം, എലത്തുര്‍ ബസ്റ്റാന്‍ഡ്, വെങ്ങേരി ട്രാഫിക് ജംഗ്ഷനു സമീപം, സ്റ്റേഡിയം കോര്‍ണര്‍ , സിറ്റി സ്റ്റാന്‍ഡിനു മുന്‍വശം, സൗത്ത് ബീച്ചില്‍ ലോറി സ്റ്റാന്‍ഡിനു സമീപത്തായി ഗുജറാത്തി സ്ട്രീറ്റിനു മുന്‍വശത്ത് ബീച്ചിലും ടോയ്ലറ്റുകള്‍ നിര്‍മിക്കാനാണ് ഹെല്‍ത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റിക്കു മുന്‍പാകെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വച്ചിട്ടുള്ള നിര്‍ദേശം. ഇതോടൊപ്പം ബീച്ചിലെ ലയണ്‍സ് പാര്‍ക്കിനു സമീപം നീറായി ...

Read More »

സർഗവേദി എഴുത്തുകൂട്ടം ശിൽപശാല

കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിൽ വാർഷിക പദ്ധതിയുടെ ഭാഗമായി നടുവണ്ണൂർ രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ സർഗവേദി എഴുത്തുകൂട്ടം ശിൽപശാല നടത്തി. ചിത്രകലാദ്ധ്യാപകൻ കെ. ഐ. വിഷ്ണു നമ്പൂതിരി ഉദ്‌ഘാടനം ചെയ്തു. എൻ.ആലി അദ്ധ്യക്ഷത വഹിച്ചു. കവി ഗഫൂർ കരുവണ്ണൂർ, പി. സബിത ദേവി, കെ. കെ. യൂസഫ് മാസ്റ്റർ, കെ. കെ. സദാനന്ദൻ ഗോർണിക്ക എന്നിവർ ക്ലാസ്സുകൾ നയിച്ചു. എം.എൻ.ദാമോദരൻ സ്വാഗതവും പി.സി.ബാലകൃഷ്ൻ മാസ്റ്റർ നന്ദിയും പറഞ്ഞു. ശിൽപ്പശാല സമാപനത്തിൽ ക്രിസ്തുമസ് ആഘോഷ പരിപാടികൾ നടത്തി. എം. മധുസൂദനൻ, ബി. ജിജീഷ് മോൻ.പി. ...

Read More »

നവീകരിച്ച മിഠായിത്തെരുവ് ഇന്നു മുഖ്യമന്ത്രി നാടിനു സമര്‍പ്പിക്കും

നവീകരിച്ച മിഠായിത്തെരുവ് ഇന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിക്കും. വൈകിട്ട് ഏഴിന് മാനാഞ്ചിറ മൈതാനത്തെ തുറന്ന വേദിയിലാണ് ഉദ്ഘാടനം. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ടൂറിസം വകുപ്പിന്റെ 6.26 കോടി രൂപ ഉപയോഗിച്ചാണ് എസ്‌കെ പ്രതിമ മുതല്‍ മേലേ പാളയം റോഡ് വരെയുള്ള 400 മീറ്റര്‍ തെരുവില്‍ പദ്ധതി നടപ്പാക്കിയത്. കോഴിക്കോട് പട്ടണത്തില്‍ മറ്റെവിടെയുമില്ലാത്ത വൈവിധ്യക്കാഴ്ചകളാണ് മിഠായിത്തെരുവില്‍ ഒരുങ്ങുന്നത്. ചിത്രപ്പണിയെ ഓര്‍മപ്പെടുത്തുന്ന കരിങ്കല്‍ പാതയും ചരിത്രം തുടിച്ചു നില്‍ക്കുന്ന ചുമര്‍ ചിത്രങ്ങളും ആധുനിക സുരക്ഷാ സംവിധാനങ്ങളുമായാണ് തെരുവ് പുതിയ നാളുകളെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്. പദ്ധതിയുടെ ...

Read More »

റാഫി നൈറ്റ് നാളെ ബീച്ച് ഓപ്പണ്‍ സ്റ്റേജില്‍

മുഹമ്മദ് റഫി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ റഫിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി നാളെ കോഴിക്കോട് ബീച്ച് ഓപ്പണ്‍ സ്റ്റേജില്‍ റഫി നൈറ്റ് സംഘടിപ്പിക്കും. വൈകിട്ട് ആറിന് സിനിമാ സംവിധായകന്‍ ഹരിഹരന്‍ ഉദ്ഘാടനം ചെയ്യും. മുംബൈയിലെ പ്രശസ്ത ഗായകന്‍ ഷക്കീല്‍ അഹമ്മദാണ് സംഗീതനിശയിലെ പ്രധാന ഗായകന്‍. ഷാനവാസ് തലശേരി, സജ്ജാദ്, രഞ്ജിനി വര്‍മ, ഹാദിയ, ഗോപികാ മേനോന്‍ തുടങ്ങിയവരും ഗാനമാലപിക്കും. പാസ് വഴി പ്രവേശനം നിയന്ത്രിക്കും. സി.കെ.മൊയ്തീന്‍ കോയ, പി.പ്രകാശ്, ടി.പി.എം. ഹാഷിര്‍ അലി, സനാഫ് പാലക്കണ്ടി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Read More »