Home » നമ്മുടെ കോഴിക്കോട് (page 4)

നമ്മുടെ കോഴിക്കോട്

കോഴിക്കോട് ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞ് രണ്ട് പേര്‍ മരിച്ചു

കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരില്‍ ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികൾ മരിച്ചു. രാവിലെ ഒമ്പത് മണിയോടെയാണ് ചെറുവാടി പഴംപറമ്പിലെ ചെങ്കല്‍ ക്വാറിയില്‍ അപകടമുണ്ടായത്. കല്ല് വെട്ടുന്നതിനിടെ കൂട്ടിയിട്ട മണ്‍കൂനയില്‍ നിന്ന് തൊഴിലാളികളുടെ മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. മലപ്പുറം ഓമാനൂർ സ്വദേശി വിനു, ചെറുവാടി സ്വദേശി പുൽപ്പറമ്പിൽ അബ്ദുൽ റഹ്മാൻ എന്നിവരാണ് മരിച്ചത്. തൊഴിലാളികല്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴും ചേര്‍ന്നാണ് അപകടത്തില്‍ പെട്ടവരെ പുറത്തെടുത്തത്.

Read More »

ഇന്ന് മുതൽ സിനിമാ ടിക്കറ്റ് നിരക്കിൽ വർദ്ധനവ്

ഇന്നു മുതല്‍ സംസ്ഥാനത്ത് സിനിമാടിക്കറ്റുകള്‍ക്ക് വില കൂടും. ഇനിമുതൽ ടിക്കറ്റ് നിരക്കിനൊപ്പം പത്ത് ശതമാനം വിനോദ നികുതി കൂടി നല്‍കണം. ഇത് സംബന്ധിച്ചുള്ള ഉത്തരവ് സംസ്ഥാനത്തെ പഞ്ചായത്ത്, നഗരസഭ ഡയറക്ടര്‍മാര്‍, തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ എന്നിവര്‍ക്ക് കൈമാറി കഴഞ്ഞിട്ടുണ്ട്. കേന്ദ്രം ജിഎസ്ടി നിരക്ക് 28 ശതമാനമെന്നത് 18 ശതമാനമാക്കി കുറച്ചിട്ടുണ്ട്. പക്ഷേ പതിനെട്ടിനോടൊപ്പം പത്തു ശതമാനം വിനോദനികുതി തദ്ദേശഭരണവകുപ്പ് കൂട്ടിചേര്‍ത്തു. അങ്ങനെ ജിഎസ്ടി ഇളവിലൂടെ ലഭിക്കേണ്ട ആനുകൂല്യം ഇല്ലാതെയാകുകയായിരുന്നു. ഇന്നലെയാണ് തദ്ദേശസ്വയംഭരണവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ഈ ഉത്തരവിറക്കിയത്. 2019ലെ കേരള ധനകാര്യബില്ലില്‍ ഇതിനുള്ള വ്യവസ്ഥകള്‍ ...

Read More »

സംസ്ഥാനത്ത് ട്രോളിങ് നിരോധനം തുടങ്ങി

സംസ്ഥാനത്ത് ഇന്നലെ അര്‍ധരാത്രി മുതൽ ട്രോളിങ് നിരോധനം നിലവിൽ വന്നു. മത്സ്യങ്ങളുടെ പ്രജനനകാലം കണക്കിലെടുത്ത് 52 ദിവസത്തേക്കാണ് നിരോധനം. ജൂലൈ 31 ന് ട്രോളിങ് നിരോധനം അവസാനിക്കും. പരമ്പരാഗത വള്ളങ്ങളിൽ മത്സ്യബന്ധനം നടത്തുന്നവര്‍ക്ക് നിരോധനം ഇല്ല. മൺസൂൺ കാലത്ത് വള്ളങ്ങളിൽ മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികള്‍ ബയോമെട്രിക് തിരിച്ചറിയിൽ കാര്‍ഡ് നിര്‍ബന്ധമായും കരുതണമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. നാലായിരത്തോളം ട്രോൾ ബോട്ടുകൾക്കും വിദൂര മേഖലകളിലേക്കു മീൻ പിടിക്കാൻ പോകുന്ന ഗിൽനെറ്റ്, ചൂണ്ട, പഴ്സീൻ ബോട്ടുകൾക്കും നിരോധനം ബാധകമാണ്. നിരോധനകാലത്ത് കരയിൽ നിന്ന് 12 നോട്ടിക്കൽ മൈൽ ...

Read More »

കേരളത്തില്‍ നാല് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കാലവര്‍ഷം അടുത്ത 36 മണിക്കൂറിനുള്ളില്‍ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അറബിക്കടലിൽ‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം ഞായറാഴ്ചയോടെ ശക്തി പ്രാപിക്കുമെന്നും ഇത് കേരള കര്‍ണ്ണാടക തീരത്ത് വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ നീങ്ങുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട് ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയുണ്ട്. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഈ രണ്ട് ദിവസവും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ ജൂൺ 9 ന് ഓറഞ്ച് അലര്‍ട്ടായിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ ...

Read More »

നിരീക്ഷണത്തിലുള്ള ആറ് പേര്‍ക്കും നിപ ഇല്ലെന്ന് പരിശോധനാഫലം

കൊച്ചിയിലെ നിപ ബാധിതനുമായി അടുത്തിടപഴകിയ ആറുപേര്‍ക്കും വൈറസ് ബാധയില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനാഫലമണ് പുറത്തു വന്നത്. അയച്ച ആറ് സാമ്പിളുകളിലും നിപ വൈറസിന്റെ സാന്നിധ്യമില്ല. നിപ രോഗിയുമായി അടുത്തിടപഴകിയ ഇവരില്‍ പനി ലക്ഷണങ്ങള്‍ പ്രകടമായതോടെയാണ് ഇവരുടെ ശരീര സ്രവങ്ങളുടേയും രക്തത്തിന്റേയും സാമ്പിളുകള്‍ കൂടുതല്‍ പരിശോധനയ്ക്കായി പുണെയിലെ വൈറോളജി ലാബിലേക്ക് അയച്ചത്. ആലപ്പുഴയിലെ വൈറോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയിലും നെഗറ്റീവ് ആയിരുന്നു ഫലം. നെഗറ്റീവ് ആണെന്ന് പറഞ്ഞവരടക്കം ഏഴ് പേര്‍ ഇപ്പോള്‍ ഐസലോഷന്‍ വാര്‍ഡിലുണ്ടെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ...

Read More »

കേന്ദ്രമന്ത്രി വി. മുരളീധരനെതിരായ വധഭീഷണി; കോഴിക്കോട് സ്വദേശി കസ്റ്റഡിയില്‍

കേന്ദ്രസഹമന്ത്രി വി. മുരളീധരനെതിരായ വധഭീഷണിയില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭീഷണി മുഴക്കിയ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരന് സിം കാര്‍ഡ് എടുത്തു നല്‍കിയെന്ന് സംശയിക്കുന്ന തിരുവനന്തപുരം സ്വദേശിയെ ആണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് ഭീഷണി സന്ദേശം വന്നത്. കോഴിക്കോട് സ്വദേശിയായ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനാണ് ഭീഷണിയ്ക്ക് പിന്നിലെന്നാണ് സൂചന. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മെയ് 30നാണ് എന്‍ഡിഎ മന്ത്രിസഭയില്‍ പാര്‍ലിമെന്ററി-വിദേശകാര്യ സഹമന്ത്രിയായി രാജ്യസഭ എം.പിയായ മുരളീധരന്‍ സത്യപ്രതിജ്ഞ ചെയ്തത്.;

Read More »

ഹയർ സെക്കൻഡറി രണ്ടാം വർഷഫലം പ്രഖ്യാപിച്ചു; 84.33% വിജയം

രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 84.33 ശതമാനം പേര്‍ വിജയിച്ചു. 3,11,375 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി.വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി, ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി, ആര്‍ട് ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലങ്ങളും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 83.75 ശതമാനമായിരുന്നു.വിജയശതമാനം ഏറ്റവും കൂടുതല്‍ കോഴിക്കോട്ട് (87.44%), കുറവ് പത്തനംതിട്ടയില്‍ (78%). 79 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. ഇതില്‍ 12 എണ്ണം സര്‍ക്കാര്‍ സ്കൂളുകളും 25 ഏയ്ഡഡ് സ്‌കൂളുകളും 34 അണ്‍ ഏയ്ഡഡ് സ്‌കൂളുകളും 8 സ്‌പെഷല്‍ സ്‌കൂളുകളുമാണ് സര്‍ക്കാര്‍ ...

Read More »

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇനി മുതൽ പഞ്ചിംഗ് സംവിധാനം

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ബയോ മെട്രിക് പഞ്ചിങ് സംവിധാനം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. എല്ലാ സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്വയംഭരണ-ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനങ്ങളിലും ആണ് പഞ്ചിങ് സംവിധാനം നടപ്പിലാക്കുന്നത്. എല്ലാ വകുപ്പുകളിലും 6 മാസത്തിനകവും സിവില്‍ സ്റ്റേഷനുകളില്‍ 3 മാസത്തിനകവും ശമ്ബളവിതരണ സോഫ്റ്റ്വെയറുമായി ബന്ധപ്പെടുത്തിയ ബയോമെട്രിക് പഞ്ചിങ് സംവിധാനം നടപ്പിലാക്കണമെന്ന് പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയുടെ ഉത്തരവില്‍ നിര്‍ദേശിക്കുന്നു. ടെക്നിക്കല്‍ കമ്മറ്റിയുടെ ശുപാര്‍ശ അനുസരിച്ചാണ് ഉത്തരവ്.അഞ്ചരലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ ഇതോടെ പഞ്ചിങ് സംവിധാനത്തിന്റെ കീഴിലാകും. പഞ്ചിങ് സംവിധാനത്തില്‍ എല്ലാത്തരം സ്ഥിരം ...

Read More »

ഫസൽ ഗഫൂറിന് വധഭീഷണി

മുഖാവരണം നിരോധിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയതിന് തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് എം.ഇ.എസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍. ഫസല്‍ ഗഫൂര്‍ ഇതുസംബന്ധിച്ച് നടക്കാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. എംഇഎസ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുസ്ലിം സ്ത്രീകളുടെ മുഖാവരണം നിരോധിച്ച് കൊണ്ടുള്ള സർക്കുലർ പുറത്തിറക്കിയിരുന്നു. അടുത്ത അധ്യയന വര്‍ഷം മുതല്‍ എംഇഎസ് കോളേജുകളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച് കൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സര്‍ക്കുലര്‍ പുറത്തിറക്കിയതെന്ന് എംഇഎസ് പ്രസിഡന്‍റ് ഡോ. കെപി ഫസല്‍ ഗഫൂര്‍ വ്യക്തമാക്കിയിരുന്നു. ആധുനിതകതയുടെ പേരിലാണെങ്കിലും മതാചാരങ്ങളുടെ പേരിലാണെങ്കിലും പൊതു സമൂഹത്തിന് ...

Read More »

നീറ്റ് പരീക്ഷ മെയ് അഞ്ചിന്

മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ മെയ് അഞ്ചിന് . ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ വൈകീട്ട് അഞ്ചുവരെയാണ് പരീക്ഷ. 15.19 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് രാജ്യത്താകമാനം നീറ്റ് പരീക്ഷ എഴുതുന്നത്. കേരളത്തില്‍ 12 കേന്ദ്രങ്ങളിലായി ഒരു ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, അങ്കമാലി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിങ്ങനെയാണ് സെന്ററുകള്‍. കര്‍ശന സുരക്ഷ നിര്‍ദ്ദേശങ്ങള്‍ ഈ പ്രാവശ്യവും ദേശീയ പരീക്ഷ എജന്‍സി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പരീക്ഷയുടെ ഹാള്‍ ടിക്കറ്റിനൊപ്പം ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയും ഹാള്‍ ടിക്കറ്റില്‍ ...

Read More »