Home » നമ്മുടെ കോഴിക്കോട് (page 5)

നമ്മുടെ കോഴിക്കോട്

സി.ബി. എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം സിബിഎസ്ഇ വെബ്സൈറ്റില്‍ ലഭ്യമാണ്. www.cbseresults.nic.in , www.cbse.nic.in എന്നീ വെബ്സൈറ്റുകളിലാണ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതാദ്യമായാണ് ഇത്രയും നേരത്തെ സിബിഎസ്ഇ പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത്.

Read More »

എം.കെ രാഘവനെതിരായ കോഴ ആരോപണത്തില്‍ അന്വേഷണ സംഘം ടി.വി ചാനലില്‍ നിന്നും ദൃശ്യങ്ങള്‍ ശേഖരിച്ചു

എം.കെ രാഘവനെതിരായ കോഴ ആരോപണത്തില്‍ അന്വേഷണ സംഘം ടി.വി ചാനലില്‍ നിന്നും ദൃശ്യങ്ങള്‍ ശേഖരിച്ചു. ദൃശ്യങ്ങള്‍ രണ്ട് ദിവസത്തിനുള്ളില്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും.ചാനലിന്റെ നോയ്ഡയിലെ ഓഫീസില്‍ നിന്നാണ് രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചത്. വാര്‍ത്താ വിഭാഗം മേധാവിയുടേത് അടക്കം അഞ്ച് പേരുടെ മൊഴി സംഘം ശേഖരിച്ചു. അന്വേഷണം എത്രയും പെട്ടന്ന് തീര്‍ക്കണമെന്നാണ് അന്വേഷണ സംഘത്തിന് കിട്ടിയിരിക്കുന്ന നിര്‍ദേശം. സംഭവത്തില്‍ കഴിഞ്ഞ ദിവസം രാഘവന്റെയും സഹായി ശ്രീകാന്തിന്റെയും മൊഴി ജില്ലാ കളക്ടര്‍ രേഖപ്പെടുത്തിയിരുന്നു. കളക്ടറുടെ ചേംബറില്‍ വിളിച്ച് വരുത്തിയാണ് മൊഴിയെടുത്തത്. തെരഞ്ഞെടുപ്പ് ...

Read More »

‘ഇ’ ഓട്ടോ ജൂണില്‍ നിരത്തിലിറങ്ങും

സംസ്ഥാനത്ത് ഇലക്ട്രിക്കല്‍ ഓട്ടോറിക്ഷ-ഗ്രീന്‍ ‘ഇ’ ഓട്ടോ ജൂണില്‍ നിരത്തിലിറങ്ങും. വ്യവസായവകുപ്പിനു കീഴിലുള്ള സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ തിരുവനന്തപുരത്തെ കേരളാ ഓട്ടോമൊബൈല്‍സ് ലിമിറ്റഡാണ് ഗ്രീന്‍ ഓട്ടോകള്‍ വിപണിയിലിറക്കുന്നത്. ഓട്ടോകള്‍ നിരത്തിലിറക്കുന്നതിന് മുമ്പുള്ള പരിശോധനയ്ക്കായി ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന് (എആര്‍എഐ) സമര്‍പ്പിച്ചു. കേന്ദ്ര ഖനവ്യവസായ വകുപ്പിനു കീഴിലുള്ള എആര്‍എഐയുടെ അനുമതി ലഭിച്ചാല്‍ മാത്രമേ വാഹനങ്ങള്‍ ആര്‍ടിഒയില്‍ രജിസ്റ്റര്‍ ചെയ്യാനാകൂ. പരിശോധന അവസാന ഘട്ടത്തിലായതിനാല്‍ അടുത്ത മാസം അനുമതി ലഭിച്ച് ജൂണില്‍ ഗ്രീന്‍ ഇ ഓട്ടോകള്‍ വിപണിയിലിറക്കാനാകുമെന്നാണ് വ്യവസായവകുപ്പിന്റെ പ്രതീക്ഷ. പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത ഇലക്ട്രിക്കല്‍ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ...

Read More »

കടലാക്രമണം തീരദേശത്ത് ഒരുമാസത്തെ സൗജന്യ റേഷൻ നൽകാൻ മന്ത്രിസഭാ തീരുമാനം

കടലാക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് തീരപ്രദേശത്ത് ഒരു മാസത്തെ സൗജന്യ റേഷൻ അരി നൽകുമെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്തു. ഒരുമാസത്തെ റേഷനാണ് സര്‍ക്കാര്‍ സൗജന്യമായി നല്‍കുക. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടൊയണ് സര്‍ക്കാര്‍ പ്രഖ്യാപനം. തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ മന്ത്രസഭാ യോഗം കടലാക്രമണവും കാലാവസ്ഥാ മുന്നറിയിപ്പുകളും ചർച്ച ചെയ്ത ശേഷമാണ് തീരുമാനമെടുത്തത്. രണ്ട് ദിവസമായി തുടരുന്ന കനത്ത കടല്‍ക്ഷോഭത്തില്‍ വലിയ നാശനഷ്ടമാണ് സംസ്ഥാനത്തെ തീരപ്രദേശങ്ങളിലുണ്ടായത്. തിരുവനന്തപുരത്ത് ഇരുന്നൂറിലേറെ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളോട് കടലിൽ പോകരുതെന്നുള്ള ജാഗ്രതാ നിർദേശവും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിട്ടുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ...

Read More »

ടിക് ടോക്കിന് ഇന്ത്യയിൽ നിരോധനം; ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തു

ചൈനീസ്​ വീഡിയോ ആപ്പായ ടിക്​ ടോക്കിന്‌ കേന്ദ്രസർക്കാറിന്റെ വിലക്ക്‌. സർക്കാർ നിർദേശത്തെ തുടർന്ന്​ ടെക്​ ഭീമനായ ഗൂഗിൾ ഇന്ത്യൻ പ്ലേ സ്​റ്റോറിൽ നിന്ന്​ ആപ്​ പിൻവലിച്ചു. ടിക്‌ ​ ടോക്​ നിരോധിക്കാനുള്ള ഏപ്രിൽ മൂന്നിലെ മദ്രാസ്​ ഹൈകോടതിയുടെ ഉത്തരവിനെതിരെ നൽകിയ ഹർജി സുപ്രീംകോടതി തള്ളിയതോടെയാണ്​ ആപിന്​ വിലക്കേർപ്പെടുത്തിയത്‌.അശ്ലീല ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുവെന്ന പരാതിയെ തുടർന്ന്​ ടിക്​ ടോക്​ നിരോധിക്കാൻ മദ്രാസ്​ ഹൈകോടതി ഉത്തരവിട്ടിരുന്നു​. നിരവധി അപകടങ്ങൾക്കും കുറ്റകൃത്യങ്ങൾക്കും ആപ്‌ കാരണമാകുന്നതായി പരാതി ഇണ്ടായിരുന്നു. ടി​ക്​ ടോക്​ നിരോധിക്കാൻ ആവശ്യപ്പെട്ട് ആപ്പിൾ, ഗൂഗിൾ തുടങ്ങിയ കമ്പനികൾക്ക്​ ...

Read More »

തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരങ്ങൾ സുപ്രീംകോടതി ഇന്ന് പരിശോധിക്കും

പെരുമാറ്റ ചട്ടം ലംഘിച്ചാൽ തെരഞ്ഞെടുപ്പ് കമ്മീഷന് എന്തൊക്കെ അധികാരം ഉപയോഗിക്കാനാകും എന്നത് സുപ്രീംകോടതി ഇന്ന് പരിശോധിക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധിയോട് നേരിട്ട് ഹാജരാകാൻ കോടതി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ജാതിയുടെയും മതത്തിന്‍റെയും പേരിൽ വോട്ട് ചോദിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ. ഇന്നലെ ഈ കേസ് പരിഗണിക്കവെ സ്വന്തം അധികാരങ്ങളെ കുറിച്ച് കമ്മീഷന് ബോധ്യമില്ലേ എന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു. അതിന് പിന്നാലെയാണ് യോഗി ആദിത്യനാഥിനെ മൂന്ന് ദിവസത്തേക്കും മായാവതിയെ രണ്ട്ദിവസത്തേക്കും പ്രചരണത്തിൽ നിന്ന് വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കിയത്. ഇക്കാര്യങ്ങൾ ഇന്ന് കമ്മീഷൻ കോടതിയെ ...

Read More »

പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍; കോഴിക്കോട് തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കോഴിക്കോട് തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കും. കാസര്‍കോട് മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളിലെ സ്ഥാനാര്‍ത്ഥികള്‍ നരേന്ദ്രമോദിക്കൊപ്പം വേദിയിലെത്തും.വൈകീട്ട് 6ന് കോഴിക്കോട് ബീച്ചില്‍ ആണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന എന്‍ഡിഎയുടെ റാലി. വടക്കന്‍കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഭാഗമായാണ് നരേന്ദ്ര മോദി എത്തുന്നത്. എന്‍ഡിഎയുടെ നേതാക്കളും സന്നിഹിതരാകും.പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലെത്തി പ്രധാനമന്ത്രി റോഡ് മാര്‍ഗമാണ് സമ്മേളനവേദിയില്‍ എത്തുക.

Read More »

എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവിന് ജാമ്യം ലഭിച്ചു

കോഴിക്കോട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവിന് ജാമ്യം ലഭിച്ചു. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. രണ്ട് ലക്ഷം രൂപയും രണ്ട് പേരുടെ ആള്‍ജാമ്യത്തിലുമാണ് ജാമ്യം അനുവദിച്ചത്. മൂന്ന് മാസത്തേക്ക് പത്തനംതിട്ടയില്‍ പ്രവേശിക്കാന്‍ പാടില്ല, തെരഞ്ഞെടുപ്പിന് ശേഷം എല്ലാ രണ്ടും നാലും ശനിയാഴ്ചകളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകണം, സാക്ഷികളെ ഭീഷണിപ്പെടുത്താന്‍ പാടില്ല, പാസ്‌പോര്‍ട്ട് ഹാജരാക്കണം എന്നീ നിബന്ധനകളോടെയാണ് ജാമ്യം അനുവദിച്ചത്.ചിത്തിര ആട്ടവിശേഷ നാളില്‍ ശബരിമല ദര്‍ശനത്തിന് എത്തിയ സ്ത്രീയെ ആക്രമിച്ച കേസിലാണ് കോടതി പ്രകാശ് ബാബുവിനെ റിമാന്‍ഡ് ചെയ്തത്. കേസില്‍ 16ാം പ്രതിയാണ് പ്രകാശ് ...

Read More »

നാമനിര്‍ദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ചുവെച്ചു; എം.കെ രാഘവനെതിരെ വീണ്ടും പരാതി

യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവനെതിരെ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. നാമനിര്‍ദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ചുവെച്ചന്നാണ് പരാതി. രാഘവന്‍ പ്രസിഡന്റായ സൊസൈറ്റിയുടെ വിവരങ്ങള്‍ നല്‍കിയില്ലെന്ന് എല്‍.ഡി.എഫ് നല്‍കിയ പരാതിയില്‍ പറയുന്നു. അതിനിടെ രാഘവനെതിരായ ഒളിക്യാമറ വിവാദത്തില്‍ ഹിന്ദി വാര്‍ത്താ ചാനല്‍ സംഘത്തില്‍ നിന്ന് മൂന്ന് ദിവസത്തിനുള്ളില്‍ തെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചു.

Read More »

ഓരോ മണ്ഡലത്തിലെയും അഞ്ച് വിവി പാറ്റ് മെഷീനുകളിലെ രസീതുകള്‍ എണ്ണണമെന്ന് സുപ്രിംകോടതി

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഓരോ നിയമസഭ മണ്ഡലത്തിലെയും അഞ്ച് വിവി പാറ്റ് മെഷീനുകളിലെ രസീതുകൾ എണ്ണാൻ ആണ് സുപ്രിംകോടതി നിർദേശം. ഇതോടെ ഏഴ് അസംബ്ലി മണ്ഡലങ്ങൾ ഉള്ള ഒരു ലോക്സഭാ മണ്ഡലത്തിൽ 35 വിവി പാറ്റ് മെഷീനുകളിലെ രസീതുകൾ എണ്ണും. തെരെഞ്ഞെടുപ്പ് പ്രക്രിയയിൽ രാഷ്ട്രീയ പാർട്ടികൾക്ക് മാത്രം അല്ല ജനങ്ങൾക്കും വിശ്വാസം ഉണ്ടാകേണ്ടത് ആണെന്ന് വിധി പ്രസ്താവിച്ച് കൊണ്ട് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് നിരീക്ഷിച്ചു. ഓരോ ലോക്സഭാ മണ്ഡലത്തിലെയും 50 ശതമാനം വിവി പാറ്റ് രസീതുകൾ എണ്ണാൻ നിർദേശിക്കണം എന്ന് ആവശ്യപ്പെട്ട് 21 ...

Read More »