Home » പ്രകൃതി » നാട്ടറിവ്

നാട്ടറിവ്

വെണ്ടക്കയുടെ അറിയപ്പെടാതെ പോവുന്ന ഔഷധഗുണങ്ങൾ

നമ്മുടെ കറികളില്‍ ചേര്ക്കുന്ന പ്രധാനപ്പെട്ട പച്ചക്കറിയാണ് വേണ്ടയ്ക്ക. എന്നാല്‍ വെണ്ടയ്ക്കയുടെ ഔഷധ ഗുണത്തെക്കുറിച്ച് പലരും അറിയാന്‍ സാധ്യത ഇല്ല.. വെണ്ടയ്ക്ക വളരെയധികം പോഷകസമ്പന്നമാണ് . മിനറലുകള്‍, വിറ്റാമിനുകള്‍, ഓര്ഗാനിക് സംയുക്തങ്ങള്‍ എന്നിവയാണ് വെണ്ടയ്ക്കക്ക് ആരോഗ്യഗുണങ്ങള്‍ നല്കുന്നത്.. വിറ്റാമിന്‍ എ, ആന്റിഓക്സിഡന്റു കളായ ബീറ്റ കരോട്ടിന്‍, , ലുട്ടെയിന്‍ എന്നിവ വെണ്ടയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ കോശങ്ങളുടെ നാശത്തിന് കാരണമാകുന്ന സെല്ലുലാര്‍ മെറ്റബോളിസം കാഴ്ചശക്തിയെയും ദോഷകരമായി ബാധിക്കും. വെണ്ടയ്ക്ക ഉയര്ന്ന അളവില്‍ കഴിക്കുന്നത് മികച്ച കാഴ്ച ശക്തിക്കും, തിമിരം തടയാനും, റെറ്റിനയുടെ തകരാറുകള്‍ തടയാനും സഹായിക്കും. വിറ്റാമിന്‍ ...

Read More »

ഹാര്‍ട്ട് ബ്ലോക്ക് മാറ്റാന്‍ ഒരു നാട്ടു മരുന്ന്..

80 ശതമാനം വരെ ഹാർട്ട്‌ ബ്ലോക്ക് വീട്ടിൽ തന്നെ മാറ്റിയെടുക്കാം. അല്പ്പം സഹനശക്തിയും ശാന്തമായ മാനസീക നിലയും ശീലിക്കുക മാത്രം.പലരും പരീക്ഷിച്ചു ഫലമറിഞ്ഞതാണ്. സർജറി കഴിഞ്ഞവർക്കും ഇത് പരീക്ഷിക്കാം.. ലൗക്കി അഥവാ ചുരക്കായ് (ചുരങ്ങ )കേടില്ലാത്തത് ( ഇപ്പോൾ കേരളത്തിൽ സുലഭമാണ് ) അൽപ്പം ചൂട് വെളളത്തിൽ കഴുകി വൃത്തിയാക്കി ( തൊലി കളയരുത് ) അല്ലി കളഞ്ഞു ചെറിയ കഷണങ്ങളാക്കുക. ഒരു മിക്സിയിൽ ഇട്ടു അൽപ്പം ജലം ചേർത്ത് നന്നായി അരയ്ക്കുക. ഒരു ഗ്ലാസ് വീതം ദിവസവും കുടിക്കുക. ഇതു മൂന്നു മാസം ...

Read More »

അവശേഷിപ്പുകള്‍ മാത്രമാവുമോ ബേപ്പൂരിലെ ഉരു നിര്‍മ്മാണം?

ചരിത്രങ്ങള്‍ ഏറെ പറയാനുണ്ട് കോഴിക്കോടിന്. ആ ചരിത്ര ഏടുകളില്‍ ബേപ്പുരിനെയും ഉരുവിനെയും ഒഴിച്ച് ഒന്നും ഉരിയാടാനും കോഴിക്കോടിന് സാധിക്കില്ല. 100 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്നത്തെ അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായമൊന്നുമില്ലാതെ ബേപ്പൂര്‍ ഉരുക്കള്‍ ചരിത്രത്തിലേക്ക് നീന്തിക്കയറി. പൂര്‍ണ്ണമായും മനക്കണക്കുകളെ മാത്രം ആശ്രയിച്ച് ബേപ്പൂരില്‍ ഉരുക്കള്‍ ഉണ്ടായിരുന്നു എന്ന് വിശ്വസിക്കാന്‍ ഇന്നത്തെ കപ്പല്‍ ശാലകളില്‍ ന്യുജനറേഷന്‍ തൊഴിലാളികള്‍ക്ക് പ്രയാസമായിരിക്കും.  കപ്പലുകളേയും വലിയ ബോട്ടുകളേയും അപേക്ഷിച്ച് വെള്ളം കുറവുള്ള മേഖലകളിലൂടെ സഞ്ചരിക്കാമെന്ന മേന്മയാണ് ഉരുവിനുള്ളത്. ഇതു തന്നെയാണ് ബേപ്പൂരിലെ ഉരു നിര്‍മ്മാണ കേന്ദ്രത്തിനുള്ള സ്വകാര്യ അഹങ്കാരവും. ഒരു കാലഘട്ടത്തില്‍ ...

Read More »

ഇല മുതല്‍ വേരുവരെ അടിമുടി പേരക്ക ഔഷധം

അനേകം ഔഷധഗുണങ്ങളുള്ള ഒട്ടനവധി സസ്യങ്ങള്‍ നമ്മുടെ ചുറ്റുപാടും ഉണ്ട്. അതില്‍ പ്രധാനമാണ് പേരക്ക. ഇല മുതല്‍ വേരുവരെയും ഔഷധഗുണങ്ങളോടുകൂടിയതാണ് പേരക്ക. വൈറ്റമിന്‍ സി,ഇ,കെ, ഫൈബര്‍, മാംഗനീസ്, പൊട്ടാസ്യം അയണ്‍, എന്നിവയാല്‍ സമ്പുഷ്ടമാണ് പേരക്ക. രോഗപ്രതിരോധശേഷി കൂട്ടാനായി ദിവസേന ഒരു പേരക്കയെങ്കിലും കഴിക്കുന്നത് നല്ലതാണ്. പേരയില ദന്തരോഗങ്ങള്‍ക്ക് ഏറ്റവും നല്ല മരുന്നാണ് പേരയില. പല്ല് വേദന, വായ്നാറ്റം, മോണരോഗങ്ങള്‍ എന്നിവക്ക് പേരയില പ്രധാനമാണ്.     പേരയിലയിട്ടു തിളപ്പിച്ചാറിയവെള്ളത്തില്‍ ഉപ്പിട്ട് ചേര്‍ത്തതിനുശേഷം വായില്‍കൊള്ളുന്നത് ദന്തരോഗങ്ങള്‍ക്ക് ശമനമുണ്ടാക്കാന്‍ സാധിക്കും. പേരയുടെ തളിരില വായിലിട്ട് ചവക്കുന്നത് വായ്നാറ്റം കുറക്കും. പേരയില ഉണക്കിപ്പൊടിച്ചുചേര്‍ത്ത ...

Read More »

പച്ചക്ക് തിന്നണം വെള്ളരിക്ക

വേവിച്ചു കഴിക്കുന്നതിനേക്കാള്‍ പച്ചയില്‍ കഴിക്കാന്‍ ഏറെ രുചിയുള്ള, ധാരാളം വൈറ്റമിനും ജലാംശവും അടങ്ങിയിട്ടുള്ള പച്ചക്കറിയാണ് വെള്ളരിക്ക. തലചുറ്റല്‍, വൃക്ക സംബന്ധമായ രോഗങ്ങള്‍ക്കും വെള്ളരി ഫലപ്രദമാണ്. വെള്ളരിയുടെ ചാറ് നാരങ്ങനീരുമായി ചേര്‍ത്ത് കഴിക്കുന്നത് ഉന്മേഷം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. വെള്ളരിക്ക അരച്ച് പാലും പഞ്ചസാരയും ചേര്‍ത്ത് സേവിച്ചാല്‍ ശരീരത്തിന് തണുപ്പ് ലഭിക്കും. വെള്ളരിക്ക കഴിക്കുന്നത് തുടര്‍ന്നുകൊണ്ടിരുന്നാല്‍ ചിക്കന്‍ പോക്സ്, വസൂരി പോലുളള രോഗങ്ങളെ തടയാന്‍ കഴിയും. വെള്ളരിയുടെ ചെറുത് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.

Read More »