പെരുവണ്ണാമൂഴിയിലെ കുറ്റ്യാടി ജലസേചന പദ്ധതിയുടെ പ്രധാന കനാല്‍ ഇന്നു തുറക്കുന്നതോടെ ഏറെക്കാലമായി മേഖലയെ അലട്ടിയിരുന്ന കുടിവെള്ള പ്രശ്നത്തിന് അറുതിയാകും. വടകര, കൊയിലാണ്ടി താലൂക്കുകളില്‍ പൂര്‍ണമായും കോഴിക്കോട് താലൂക്കില്‍ ഭാഗികമായും പെരുവണ്ണാമൂഴി ഡാമിലെ ജലം ഉപയോഗിക്കാനാകും. കൃഷി ആവശ്യത്തിനാണ് കനാല്‍ തുറക്കുന്നതെങ്കിലും ഇവിടുത്തെ കുടിവെള്ള പ്രശ്നത്തിനും ഇത് ഒരു പരിധി വരെ പരിഹാരമാകും. വടകര ഭാഗത്തേക്കുള്ള വലതുകര കനാലാണ് ആദ്യം തുറക്കുക. ഇരു ഭാഗത്തുമായി 603 കിലോ മീറ്ററാണ് കനാലിന്റെ ദൈര്‍ഘ്യം. വടകരയ്ക്കുള്ള കനാലുകള്‍ ജല സമൃദ്ധമായിക്കഴിഞ്ഞാല്‍ കൊയിലാണ്ടി താലൂക്കിലേക്കു ജലവിതരണത്തിനായുള്ള ഇടതുകര കനാല്‍ തുറക്കും. ...
Read More »കൃഷി
തിരൂര്‍ വെറ്റില ഇനി കേരളത്തിന്റെ പൈതൃക സ്വത്ത്
ആറന്മുള കണ്ണാടിക്കും പയ്യന്നൂര്‍ പവിത്ര മോതിരത്തിനുമൊപ്പം തിരൂര്‍ വെറ്റിലയും ഇനി കേരളത്തിന്റെ പൈതൃകത്തെ അടയാളപ്പെടുത്തും. തിരൂര്‍ വെറ്റിലയുടെ പാരമ്പര്യത്തെയും ഔഷധഗുണത്തെയും കുറിച്ചുള്ള പഠനവും ഭൂസൂചികാ രജിസ്ട്രേഷന് നടപടിയും പൂര്‍ത്തിയായി. കാര്‍ഷിക സര്‍വകലാശാലയിലെ ബൗദ്ധിക സ്വത്തവകാശ സമിതി നേതൃത്വത്തിലാണ് നടപടികള്‍ പൂര്‍ത്തീകരിച്ചത്. ഒരു ഉല്‍പ്പന്നത്തിന്റെ ഗുണമേന്മ അത് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന സ്ഥലവുമായി ഭൂമിശാസ്ത്രപരമായി ബന്ധപ്പെട്ടുകിടക്കുകയാണെങ്കില്‍ അത് ആ പ്രദേശത്തിന്റെ സ്വന്തം സ്വത്തായി പ്രഖ്യാപിക്കുന്നതാണ് ഭൂസൂചികാ രജിസ്ട്രേഷന്. ഇന്ത്യയില്‍ ഇന്ന് ലഭിക്കുന്നതില്‍ ഏറ്റവും മുന്തിയ വെറ്റിലയാണ് തിരൂര്‍ വെറ്റില. ഇതിന്റെ പ്രത്യേക സുഗന്ധവും എരിവും വലിപ്പവുമെല്ലാം അന്യൂനമാണ്. ആ ...
Read More »മില്‍മ പാല് വില ലിറ്ററിന് നാലുരൂപ കൂട്ടി
മില്‍മ പാല്‍വില കൂട്ടാന്‍ ധാരണ.എല്ലായിനം പാലിനും ലിറ്ററിന് നാല് രൂപ വീതം വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം.പാല് വില കൂട്ടണമെന്ന മില്‍മയുടെ ശുപാര്‍ശ സര്‍ക്കാര്‍ മന്ത്രി തലത്തില്‍ അംഗീകരിച്ചു. കൂട്ടുന്ന വിലയായ 4ല്‍ 3.3 രൂപ കര്‍ഷകര്‍ക്കായിരിക്കും ലഭ്യമാവുക. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന് ശേഷം പുറത്ത് വരും. വില വര്‍ദ്ധന പ്രാബല്യത്തില്‍ വരുമ്ബോള്‍ ലിറ്ററിന് 34എന്നത് 38 രൂപയിലേക്ക് ഉയരും. സാധാരണ ലഭ്യമാകുന്ന മഞ്ഞ കവര്‍ പാലിന് 500മില്ലി ലിറ്ററിന് 17ല്‍ നിന്നും 19 രൂപയായി ഉയരും. നീല കവറിന് 500 ...
Read More »പരിചയപ്പെടാം ഔഷധ വീര്യമുള്ള കസ്തൂരി വെണ്ടയെ
മാൽവേസി കുടുംബത്തിൽപ്പെട്ട വെണ്ടയോട് സാമ്യമുള്ള ചെടിയാണ് കസ്തൂരിവെണ്ട. ഹിബിസ്കസ് അബൽമോസ്ക്കസ് എന്ന് ശാസ്ത്രനാമം. ഔഷധവീര്യമുള്ള ഒരു സസ്യമാണിത്. വളർച്ചാ ശൈലിയിലും ബാഹ്യരൂപത്തിലും വെണ്ടയുമായി വളരെ സാമ്യമുണ്ട്. ഇതിന്റെ വിത്തിലും ഇലയിലും വേരിലും വേരിന്റെ തൊലിയിലും അടങ്ങിയിരിക്കുന്ന രാസഘടകങ്ങൾ കസ്തൂരിവെണ്ടയെ ഒരു ഔഷധച്ചെടിയാക്കുന്നു. ഭാരതത്തിൽ മഞ്ഞുമലകൾ ഒഴികെയുള്ള മലഞ്ചെരിവുകളിലും കുന്നുകളിലും പ്രാന്തപ്രദേശങ്ങളിലും വന്യമായി വളരുന്ന ഒരു ഔഷധിയാണിത്. പൂക്കൾക്ക് നല്ല മഞ്ഞനിറമാണ് ഉള്ളത്.കുടലിലും വദനഗഹ്വരത്തിലും പ്രത്യക്ഷപ്പെടുന്ന രോഗചികിത്സക്കും മൂത്രാശയ രോഗചികിത്സക്കും പ്രാചീനകാലം മുതൽ ഉപയോഗിച്ചുവരുന്നു. വിത്തിൽ മാംസ്യവും അന്നജവും അടങ്ങിയിരിക്കുന്നു. സസ്യശരീര കോശത്തിലാകമാനം ഒരുതരം പശയും ...
Read More »വിഷുവിനെ വരവേല്‍ക്കാന്‍ കുടുംബശ്രീയും
വിഷരഹിത പച്ചക്കറിയുമായി വിഷുവിനെ വരവേല്‍ക്കാന്‍ കുടുംബശ്രീയും തയ്യാറായി കഴിഞ്ഞു. ‘വിഷരഹിത പച്ചക്കറി, ആരോഗ്യമുള്ള ജനത’ എന്ന സന്ദേശവുമായി ജില്ലയില്‍ 39 സ്ഥലങ്ങളില്‍ സി ഡി എസ്സുകളുടെ നേതൃത്വത്തില്‍ ജൈവപച്ചക്കറി ചന്തകള്‍ എത്തുന്നുണ്ട്. മാനാഞ്ചിറക്ക് സമീപമുള്ള ഡിടിപിസി ഗ്രൗണ്ടില്‍ ജില്ലാതലത്തിലും ചന്തകള്‍ സംഘടിപ്പിക്കുന്നുണ്ട്. പൂര്‍ണ്ണമായും ജൈവരീതിയില്‍ ഉല്‍പ്പാദിപ്പിച്ച ചീര, വെണ്ട,പയര്‍, വെള്ളരി, കയ്പ, മത്തന്‍, പടവലം, വഴുതന, തുടങ്ങി എല്ലാ ഇനങ്ങളും ചന്തയില്‍ ലഭ്യമാകും. പച്ചക്കറികള്‍ക്കു പുറമെ മായം ചേര്‍ക്കാത്ത സാമ്പാര്കിറ്റ്, ശര്‍ക്കര ഉപ്പേരി, പപ്പടം, അച്ചാറുകള്‍, നാടന്‍ അവില് എന്നിവയും ചന്തയില്‍ ലഭ്യമായിരിക്കും.
Read More »പച്ചക്കറിയിലെ വാട്ടരോഗം; പരിഹാരം ഇതാ,
വിഷുവിന് വിഷം കഴിക്കാതിരിക്കാനായി നാട്ടിലൊട്ടാകെ പച്ചക്കറി കൃഷിയിലാണ് എല്ലാവരും. എന്നാല്‍ പച്ചക്കറിയിലെ വാട്ടരോഗം കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. ഇനിമുതല്‍ വാട്ടരോഗത്തെ ചെറുക്കാനായി ഒരു വിദ്യ കോട്ടയം പാമ്പാടി കുറ്റിക്കലെ റെജി ആളോത്ത് എന്ന കര്‍ഷകന്റെ കയ്യിലുണ്ട്. നാട്ടിലെ കാലാവസ്ഥയില്‍ തക്കാളി, പച്ചമുളക്, വഴുതന ഇനങ്ങളിലാണ് വാട്ടരോഗം വ്യാപകമായി കാണുന്നത്. ഇതിനൊരു പ്രതിവിധിയെന്നോണമാണ് ഒട്ടുവിദ്യയിലൂടെ തൈകള്‍ തയ്യാറാക്കി കൃഷിചെയ്യുന്നത്. ഒട്ടുവിദ്യ വാട്ടരോഗത്തെ പ്രകൃത്യാതന്നെ പ്രതിരോധിക്കുന്ന നാടന്‍ ചുണ്ട, കാന്താരി, വഴുതന വിത്തുകള്‍ ശേഖരിച്ച് പാകി കിളിര്‍പ്പിച്ച് ഒന്നരമാസത്തോളം വളര്‍ത്തി, സമപ്രായമുള്ള അത്യുത്പാദനം നല്കുന്ന തൈകള്‍ ...
Read More »വിഷുവിന് വിരുന്നൂട്ടാന്‍ സിപിഎം
സി പി എം നേതൃത്വത്തിലുള്ള ജനകീയ ജൈവപച്ചക്കറി കൃഷി പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ 710.2 ഏക്കറില്‍ കൂട്ടുകൃഷി സംഘടിപ്പിക്കാനൊരുങ്ങുകയാണ് ജൈവപച്ചക്കറി കൃഷി സമിതി. വിഷുവിന് വിഷരഹിത പച്ചക്കറി എന്ന ലക്ഷ്യവുമായാണ് പദ്ധതി സംഘടിപ്പിക്കുന്നത്. ജില്ലയിലെ 13 മണ്ഡലങ്ങളിലും പദ്ധതി നടപ്പാക്കും. വിവിധ കാര്‍ഷിക സംഘടനകള്‍, കാര്‍ഷിക ക്ലബ്ബുകള്‍, കൃഷി വകുപ്പ്, തദ്ദേശസ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കുറ്റ്യാടി മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ സ്ഥലത്ത് കൂട്ടുകൃഷി (142 ഏക്കര്‍). നാദാപുരമാണ് തൊട്ടുപിന്നില്‍–136 ഏക്കര്‍. തിരുവമ്പാടി –98, വടകര–70, ...
Read More »