Home » പ്രകൃതി » പരിസ്ഥിതി

പരിസ്ഥിതി

‘സതോരി’ വിളിക്കുന്നു; അരിമ്പ്ര മലനിരകൾ കാക്കാൻ നാരായണഗുരു ദർശനം

ശ്രീനാരായണഗുരുവിന്റെ ദർശനവും സെൻ ബുദ്ധിസ്റ്റ് സമ്പ്രദായവും പരിചയപ്പെടുത്തുന്ന അപൂർവ്വ ശില്പശാലയ്ക്ക് മലപ്പുറം ജില്ല വേദിയാവുന്നു. ‘സതോരി’ എന്ന പേരിൽ അരിമ്പ്ര മലനിരകളിലെ രമണീയ പ്രകൃതിയിൽ നിലകൊള്ളുന്ന തിരുവോണ മലയും പരിസരവും പശ്ചാത്തലമാക്കിയാണ് മൂന്നു ദിവസത്തെ പരിപാടി – മെയ് 8, 9, 10 തിയ്യതികളിൽ. ഷൗക്കത്തും ഗീത ഗായത്രിയും അതിഥികൾ പരിപാടിയിൽ ഗുരു നിത്യചൈതന്യയതിയുടെ ശിഷ്യ പരമ്പരയിലെ മുഖ്യകണ്ണികളായ ഷൗക്കത്ത്, ഗീത ഗായത്രി എന്നിവർ മുഖ്യാതിഥികളാവും. നാരായണ ഗുരുവിന്റെ ‘ആത്മോപദേശശതക’ത്തെ മുൻനിർത്തി ഷൗക്കത്തും, സൗന്ദര്യശാസ്ത്രവും മൂല്യങ്ങളും നാരായണഗുരുവിന്റെ ദർശനത്തിൽ എന്ന വിഷയത്തിൽ ഗീത ഗായത്രിയും ...

Read More »

പുഴയിൽ കുളിച്ചിട്ടുണ്ടോ? കുളിരണിഞ്ഞിട്ടുണ്ടോ? മീനുകൾ ദേഹത്ത് പിടച്ചിട്ടുണ്ടോ? പുഴകളുടെ ശ്വാസം നിലക്കുംമുമ്പ് വന്നറിയാൻ ഒരു ക്ഷണപത്രം

കുളി മലയാളിയുടെ സംസ്കാരത്തിന്‍റെ ഭാഗമാണ്. പുഴ അവന്‍റെ സംസ്കാര സ്രോതസ്സുമാണ്. പുഴയിലെ കുളി മലയാളിക്ക് ഗൃഹാതുരമായ ഒരോര്‍മമാത്രമല്ല, ജീവിതത്തില്‍ അറിവും അനുഭവവും പകര്‍ന്ന കുളിരാണ്. നിളയിൽ നീന്തിത്തുടിച്ച സമീപകാല അനുഭവത്തിൽനിന്ന്, സ്വന്തം പുഴയായ ചാലിയാറിന്റെ ആലിംഗനത്തിലമര്‍ന്ന് നീരാടിയ പഴയ നേരങ്ങളെ ഓര്‍ത്തെടുക്കുകയാണ് പ്രശസ്ത ക്യാരിക്കേച്ചറിസ്റ്റ് വി. കെ. ശങ്കരന്‍. അന്യംവന്നുപോകുന്ന ഒരു കേരളീയാനുഭവത്തെ ഒരു കലാകാരന്റെ സൂക്ഷ്മസ്വനഗ്രാഹികൾ പിടിച്ചെടുത്തത് ഇവിടെ വായിക്കാം. നീര്‍ച്ചാലിട്ടൊഴുകുന്ന നിളയുടെ ആകുലതകൾ കൂടിയാണിത്. പുഴയിലെ കുളി ഇപ്പോൾ തീരെയില്ല എന്നു പറയുന്നതാണ് ശരി. പണ്ട് ഒരു ദിവസത്തെ മുഖ്യ അജണ്ട ...

Read More »

സര്‍ക്കസുകാര്‍ വരും പോകും; ജീവിതം തുടര്‍ന്നുകൊണ്ടേയിരിക്കും: തമ്പിന്‍റെ ഓര്‍മയില്‍ നിളയുടെ തീരത്ത് നെടുമുടിയും ശ്രീരാമനുമെത്തും

ജി. അരവിന്ദന്റെ ‘തമ്പ്’ ചലച്ചിത്രം പുറത്തിറങ്ങിയിട്ട് നാൽപ്പത് വർഷമാകുന്നു. ചിത്രീകരണം നടന്ന കുറ്റിപ്പുറം പാലത്തിനുതാഴെ മണല്‍പ്പരപ്പിലെത്തുകയാണ് ആ ചലച്ചിത്രസംഘത്തിൽ ബാക്കിയായവർ. മനുഷ്യന്‍റെ സാംസ്കാരിക ശൂന്യതയ്ക്കുമുമ്പില്‍ അടിയറവ് പറഞ്ഞ നിളയെ വീണ്ടെടുക്കാൻകൂടിയാവട്ടെ ആ സംഗമമെന്ന് പ്രത്യാശിക്കുന്നു, രാജു വിളയിൽ അരവിന്ദന്‍റെ തമ്പ് എന്ന സിനിമ കണ്ടതെന്നാണെന്ന് ഓര്‍മയില്ല. ഒരു രംഗം മാത്രം വിങ്ങലായി കൂടെയുണ്ട്. സര്‍ക്കസിന്‍റെ മുതലാളിയും (ഭരത് ഗോപി) കലാകാരന്മാരുമെല്ലാം പ്രദര്‍ശനം കഴിഞ്ഞ് തമ്പിനുള്ളില്‍ ഇരിക്കുകയാണ്. മദ്യത്തിന്‍റെ ലഹരിയില്‍ മുതലാളി ഒരു കലാകാരിയോട് പാടാന്‍ ആവശ്യപ്പെടുന്നു. ഘനീഭവിച്ച നിസ്സംഗതയില്‍ അവള്‍ പാടുന്നു. പാട്ട് പുരോഗമിക്കുമ്പോള്‍ ...

Read More »

വണ്ട് പണി കൊടുത്തു : കുടുംബം വീടൊഴിഞ്ഞു

വണ്ടുകള്‍ കൂട്ടമായി വീട്ടിലെത്തിയത് ഷാജിക്കും  കുടുംബത്തിനും ദുരിതമായി. ശല്യം അസഹ്യമായതോടെ മലയോരത്തെ ഈ കുടുംബം വീടൊഴിഞ്ഞു. വാണിമേല്‍ പഞ്ചായത്തിലെ നെടുംപറമ്പില്‍ പായിക്കുണ്ട് പാല വീട്ടില്‍ ഷാജിയും കുടുംബവുമാണ് വണ്ടിന്റെ ശല്യം സഹിക്കവയ്യാതെ വീട്ടില്‍നിന്ന് താമസം മാറ്റിയത്. കഴിഞ്ഞ 21നാണ് വണ്ടുകള്‍ കൂട്ടമായി വീട്ടില്‍ ഇരച്ചുകയറിയത്. ഓലമേഞ്ഞ പഴക്കമുളള വീട് പൂര്‍ണമായി വണ്ടുകള്‍ കൈയടക്കുകയായിരുന്നു. വീടിനകത്തും പുറത്തും വണ്ടുകള്‍ കാരണം നില്‍ക്കാന്‍ പറ്റാതായി. ഭക്ഷണം പാകംചെയ്യാനോ കഴിക്കാനോ പറ്റാത്ത അവസ്ഥയാണിപ്പോള്‍. കിടന്നുറങ്ങാന്‍പോലും പറ്റാതായതോടെ ഷാജി, ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തിന് വീടൊഴിയുകയല്ലാതെ വേറെ രക്ഷയുണ്ടായില്ല. ആറുദിവസത്തോളം ...

Read More »

സൂര്യാഘാത സാധ്യത: ജോലി സമയം പുനഃക്രമീകരിച്ചു; ഇനിമുതല്‍ 12 മുതല്‍ മൂന്ന് വരെ വിശ്രമവേള

സൂര്യാതപ സാധ്യതയെ തുടര്‍ന്ന് ഏപ്രില്‍ 30 വരെ തൊഴില്‍ സമയം പുനഃക്രമീകരിച്ചതായി എന്‍ഫോഴ്സ്മെന്റ് ജില്ലാ ലേബര്‍ ഓഫീസര്‍ പി.മോഹനന്‍ അറിയിച്ചു. പകല്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് വരെ വിശ്രമവേളയായിരിക്കും. മറ്റ് ഷിഫ്റ്റുകളിലെ ജോലി സമയം ഉച്ചയ്ക്ക് 12-ന് അവസാനിക്കുന്ന പ്രകാരവും വൈകീട്ട് മൂന്നിന് ആരംഭിക്കുന്ന പ്രകാരവും പുനഃക്രമീകരിച്ചു. സെക്യൂരിറ്റി ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് വെയി ലേല്‍ക്കാതെ ജോലി ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കണം. നിയമലംഘനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഫോണ്‍: 0495 2370538

Read More »

പണി തുടങ്ങി ജോസേട്ടൻ; ജില്ലയില്‍ 63 വരൾച്ച കേന്ദ്രങ്ങളില്‍ വാട്ടര്‍ കിയോസ്ക് സ്ഥാപിക്കാന്‍ നടപടി

ജില്ലയില്‍ വരള്‍ച്ചക്കാലത്ത് കുടിവെള്ളക്ഷാമം ഏറെ രൂക്ഷമാകുമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 63 സ്ഥലങ്ങളില്‍ വാട്ടര്‍ കിയോസ്ക്കുകള്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ല കലക്ടര്‍ യു.വി. ജോസ് നിര്‍ദേശം നല്‍കി. നേരത്തേ നടത്തിയ കണക്കെടുപ്പ് പ്രകാരം തഹസില്‍ദാര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തതാണ് 63 കേന്ദ്രങ്ങള്‍. കിയോസ്ക്കുകള്‍ സ്ഥാപിക്കാന്‍ ആവശ്യമായ അടിസ്ഥാനസൗകര്യം നിര്‍മിതികേന്ദ്രം ഒരുക്കും. മാര്‍ച്ച് 10നകം ഇതിന്‍െറ പ്രവൃത്തി പൂര്‍ത്തിയാക്കാനാവുമെന്ന് നിര്‍മിതികേന്ദ്രം അധികൃതര്‍ കലക്ടറേറ്റില്‍ വരള്‍ച്ച അവലോകന യോഗത്തില്‍ അറിയിച്ചു. സ്വകാര്യ ഏജന്‍സികള്‍ കുഴല്‍കിണര്‍ കുഴിക്കുന്നത് നിരോധിച്ചതായും കലക്ടര്‍ അറിയിച്ചു. മേയ് മാസം അവസാനം വരെയാണ് നിരോധനം. ...

Read More »

മനുഷ്യന്‍ പരിസ്ഥിതി ബോധം കുറഞ്ഞ സൃഷ്ടി : അംബികാസുതന്‍ മാങ്ങാട്

  ദൈവ സൃഷ്ടിയില്‍ പരിസ്ഥിതി ബോധം കുറഞ്ഞ സൃഷ്ടി മനുഷ്യനാണെന്നും മനുഷ്യനൊഴിച്ച് മറ്റൊരു ജീവജാലവും ഭൂമിയില്‍ നിലനില്‍ക്കണ്ട എന്ന നിലയിലാണ് നമ്മുടെ പോക്ക് എന്നും അംബികാസുതന്‍ മാങ്ങാട് . കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പരിസ്ഥിതിയും കലാഭാവനയും എന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി സാഹിത്യത്തിലെ പ്രമുഖരായ എം എം ബഷീര്‍ , ആഷ മേനോന്‍,വൈശാഖന്‍ , സാറാജോസഫ് എന്നിവര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ മനുഷ്യന്റെ പ്രകൃതി ചൂഷണം എന്ത്‌കൊണ്ട് തങ്ങളുടെ കൃതികളില്‍ ചേര്‍ക്കാനാകുന്നില്ല എന്ന് ആശങ്ക ഉയര്‍ന്നു.കുടിവെള്ളം ബോട്ടിലില്‍ കിട്ടുന്ന പോലെ വായുവും പണം കൊടുത്തു ...

Read More »

മാലിന്യകേന്ദ്രമായി കല്ലായി പാലവും പരിസരവും

നഗരത്തില്‍ മാലിന്യം വലിച്ചെറിയുന്ന ഇടങ്ങള്‍ ഏറെയാണ്. ഒളിഞ്ഞും ഇരുട്ടിന്‍െറ മറവിലുമൊക്കെയാണ് പലയിടത്തും മാലിന്യം കൊണ്ടിടുന്നതെങ്കില്‍ കല്ലായ് പാലത്തിന് സമീപം അധികം ബുദ്ധിമുട്ടൊന്നുമില്ലാതെ മാലിന്യം വലിച്ചെറിയാമെന്ന സ്ഥിതിയാണ്. പാലത്തിന് സമീപവും താഴെഭാഗവും നഗരവാസികള്‍ കൊണ്ടുതള്ളുന്ന മാലിന്യങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ്. പാലത്തിന് മുകളില്‍ ആകെ മൂന്നോ നാലോ തെരുവുവിളക്ക് മാത്രമാണുള്ളത്. ഇത് പലപ്പോഴും തെളിയാറുമില്ല. കല്ലായി ഭാഗത്തേക്ക് വരുന്നതിനുമുമ്പായി റോഡിന്‍െറ ഇടതുഭാഗത്തായാണ് മാലിന്യം തള്ളുന്ന പ്രധാന കേന്ദ്രം. തെരുവുവിളക്കുകള്‍ ഇല്ലാത്ത ഭാഗത്താണ് മാലിന്യം തള്ളുന്നത്. പാലത്തിന് മുന്നിലായി ദിവസവും ബൈക്കിലും കാറിലും എത്തുന്നവര്‍ മാലിന്യം തള്ളുന്നതിന് ഒരു സാക്ഷികൂടി ...

Read More »

അധികൃതരുടെ അനാസ്ഥ: മുക്കത്ത് നടുറോഡില്‍ മാലിന്യം തള്ളുന്നു

മുക്കം അങ്ങാടിയില്‍ മാലിന്യം നിക്ഷേപിക്കുന്നത് നടുറോഡില്‍. ഇവിടെ മാലിന്യനിക്ഷേപത്തിന് വഴിയില്ലാതായതോടെയാണ് നടുറോഡില്‍ മാലിന്യം തള്ളുന്നത്. മുന്‍ പഞ്ചായത്ത് ഭരണസമിതികള്‍ തുടക്കം കുറിച്ച ബയോഗ്യാസ് പ്ളാന്‍റുകള്‍ മണ്ണിനടിയില്‍ ഉപയോഗശൂന്യമായി കിടക്കുമ്പോഴാണിത്. 2008ല്‍ അന്നത്തെ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായിരുന്ന ജോസ് മാത്യുവിന്‍െറ പ്രത്യേക താല്‍പര്യപ്രകാരം നാലര ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച പ്ളാന്‍റാണ് മണ്ണിനടിയിലായത്. ഇ.എം.എസ് ഷോപ്പിങ് കോംപ്ളക്സ് പരിസരത്തായിരുന്നു അന്ന് പ്ളാന്‍റ് നിര്‍മിച്ചിരുന്നത്. എന്നാല്‍, തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതിരുന്നതിനാലും ചില മത്സ്യ-മാംസ തൊഴിലാളികളുടെ എതിര്‍പ്പ് കാരണവും പദ്ധതി വിജയിച്ചില്ല. പ്ളാന്‍റിനായി വായ്പയെടുത്ത നാലര ലക്ഷം രൂപയുടെ പലിശ ...

Read More »

ഓര്‍മ്മ മരം പദ്ധതിക്കു പിന്നാലെ പരിസ്ഥിതി സംരക്ഷണത്തിന് പത്ത് ലക്ഷം വൃക്ഷത്തൈകള്‍; മാതൃകയാകാന്‍ വയനാട്

വയനാട്ടില്‍ പരിസ്ഥിതി സംരക്ഷണത്തിനായി  പ്രത്യേക പദ്ധതികള്‍ക്കൊരുങ്ങി  വനംവകുപ്പും ജില്ലാ ഭരണകൂടവും. ഇതിന്റെ ഭാഗമായി പരിസ്ഥിതി ദിനത്തില്‍  ജില്ലയിലൊട്ടാകെ പത്തുലക്ഷം വൃക്ഷത്തൈകള്‍ നടും.  ലോക പരിസ്ഥിതി ദിനത്തിലാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. തെരഞ്ഞെടുപ്പില്‍ വിജയകരമായി നടപ്പാക്കിയ ഓര്‍മ്മ മരം പദ്ധതിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ജില്ലയില്‍ അധികം വൃക്ഷത്തൈകള്‍ നടുന്നത്. സാമൂഹിക വനവല്‍ക്കരണ വിഭാഗത്തിനു കീഴിലെ ജില്ലയിലെ വിവിധ നഴ്‌സറികളില്‍ ഒരുങ്ങുന്നത് മൂന്നു ലക്ഷം മരത്തൈകളാണ്. ഇത് കൂടുതലായും സ്‌കൂളുകളിലാണ് വിതരണം ചെയ്യുന്നത്.  വരള്‍ച്ച രൂക്ഷമായ പുല്‍പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളെ സംരക്ഷിയ്ക്കാനായി കബനി പുഴയോരത്ത് മുളകളും ...

Read More »